രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി;ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു

keralanews launch of the covid vaccine is soon and pm announces national digital health plan

ന്യൂഡല്‍ഹി: രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പർ നല്‍കും.ആരോഗ്യ പരിചരണം ഡിജിറ്റലാക്കും.ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും.ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്.ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച്‌ കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച്‌ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1304 പേര്‍ക്ക് രോഗമുക്തി

keralanews 1569 covid cases confirmed in the state today 1304 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 58 പേര്‍ക്കും, വയനാട് ജില്ലയില്‍ 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1381 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 173 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 161 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കോട്ടയം ജില്ലയിലെ 86 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 68 പേര്‍ക്കും, കൊല്ലം ജില്ലയിലെ 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 63 പേര്‍ക്കും, വയനാട് ജില്ലയിലെ 56 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 424 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 199 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 87 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നാല് ഗര്‍ഭിണികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to four pregnant ladies in thaliparamb taluk hospital

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നാല് ഗര്‍ഭിണികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിയും മറ്റു മൂന്നു പേര് ഗര്‍ഭിണികളുമാണ്.ഇവരെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അതേസമയം കണ്ണൂരില്‍ ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. പായം സ്വദേശി ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസ്; സഹോദരന്‍ ആല്‍ബിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

keralanews the case of sister killed by her brother by serving poisoned icecream brother bought to house for evidence collection

കാസർകോഡ്:സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരന്‍ ആല്‍ബിനെ (22) വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.വിഷം വാങ്ങിയ കടയില്‍ പ്രതിയെ എത്തിച്ച്‌ കടയുടമയുടെ മൊഴിയെടുക്കുമെന്നാണ് സൂചന. വീട്ടുകാരെ മുഴുവന്‍ കൊലപ്പെടുത്താന്‍ മുൻപും കോഴിക്കറിയില്‍ വിഷം ചേര്‍ത്തതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി.എന്നാല്‍ അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. പിന്നീട് അതിനേക്കാള്‍ വീര്യം കൂടിയ എലിവിഷം വാങ്ങിയാണ് ഐസ്ക്രീമില്‍ കലര്‍ത്തിയത്.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു.സഹോദരി ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രഹസ്യബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹം മയക്കുമരുന്നിന് അടിമയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.ഛർദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിക്കുന്നത്.കുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. ആന്മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നി പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരനിലയിലാണ്.

സുഖലോലുപനായി ജീവിക്കാന്‍ കുടുംബാംഗങ്ങള്‍ തടസ്സമെന്നുതോന്നിയതിനാലാണ് പിതാവിനെയും മാതാവിനെയും സഹോദരിയെയും വകവരുത്താന്‍ ആല്‍ബിന്‍ തീരുമാനിച്ചത്. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയായിരുന്നു ആദ്യശ്രമം. അത് പാളിയതിനെ തുടര്‍ന്നാണ് ഐസ്‌ക്രീല്‍ വിഷം കലര്‍ത്തി നല്‍കി.പുതിയ എലിവിഷം വാങ്ങി. സഹോദരിക്കൊപ്പം ചേര്‍ന്ന് ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കി. രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററില്‍ വെച്ചു. അടുത്തദിവസം നാലുപേരും ചേര്‍ന്ന് ഒരു പാത്രത്തിലേത് കഴിച്ചു. രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമില്‍ ആരും കാണാതെ ആല്‍ബിന്‍ എലിവിഷത്തിന്റെ പകുതി കലര്‍ത്തി. തൊട്ടടുത്ത ദിവസം ബെന്നിയും ആന്മേരിയും ഇത് കഴിച്ചു.എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയുള്ള ആദ്യ ശ്രമത്തില്‍ സഹോദരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും നേരിയ ശാരീരിക അസ്വസ്ഥതകളുണ്ടായെങ്കിലും വിഷബാധയാണെന്നു മനസ്സിലായില്ല.പ്രണയവിവാഹം നടത്താന്‍ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ. പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച്‌ എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച്‌ പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്.

മലപ്പുറം കലക്ടറുമായി സമ്പർക്കം; പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

keralanews contact with malappuram collector police chief loknath behra entered into self monitoring

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പർക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് മാറിയത്.ജില്ലാ പോലീസ് മേധാവിക്ക് ഇന്നലെയും കലക്ടര്‍ക്ക് ഇന്നുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ ഉള്‍പ്പെടെ 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ഇരുവരും വ്യാപൃതരായിരുന്നു.

മലപ്പുറം കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to malappuam collector and deputy collector

മലപ്പുറം:മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്.നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

കോടതിയലക്ഷ്യക്കേസ്;പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി

keralanews supreme court holds prashant bhushan guilty of contempt of court

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ശിക്ഷ സംബന്ധിച്ച്‌ ആഗസ്റ്റ് 20 ന് വാദം കേള്‍ക്കും. ജനാണ് വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിക്കുകയും ചെയ്തു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രിംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

keralanews three more covid death reported in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍,കൊല്ലം  സ്വദേശികളാണ് മരിച്ചത്.കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്.പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്ക് ആന്‍റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രകാരെ പിടികൂടി

തൃശ്ശൂർ : കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശികളെ കേരള ഹൈവേ  പോലീസ് പിടികൂടി.

 

കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ  ഡെബിറ്റ് /ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച് പണം നല്കുന്നതിനിടയിൽ  റസീപ്റ്റ്‌ പ്രിൻറ് എടുത്ത്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.  തുക സ്വൈപ്പ് ചെയ്ത ശേഷം കാർഡിന്റെ രഹസ്യ കോഡ് ടൈപ്പ് ചെയ്യുന്നതിനായി POS മെഷീൻ കാറിനുള്ളിലേക് വാങ്ങി ലാസ്റ്റ്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്ത് സ്വൈപ്പിങ് മെഷീൻ പമ്പിലെ തൊഴിലാളിക്ക് തിരികെ നൽകും ഇതിനിടയിൽ  ഇന്ധനം കൂടുതൽ ആവശ്യമില്ല എന്ന് അറിയിച്ച് ബാക്കി  തുക ക്യാഷായി  വാങ്ങുകയും ചെയ്യുന്ന രീതിയിൽ ആണ് തട്ടിപ്പ് നടത്തിയിരുന്നത്.

Screenshot_2020-08-13-21-02-47-969_com.whatsapp

കാസറഗോഡ് ജില്ലയിലെ മൂന്ന് പമ്പുകളിൽ ചൊവ്വായ്ച്ച തട്ടിപ്പ് നടന്നതോടെ പമ്പുടമകൾ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തട്ടിപ്പുകാരുടെ വീഡിയോ സഹിതം വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.  അടുത്ത ദിവസം  മലപ്പുറത്തും സമാനവിധത്തിൽ തട്ടിപ്പ് നടന്നതോടെ ഇവർ എറണാകുളം ഭാഗത്തേക് ആണ് നീങ്ങുന്നതെന്ന് മനസിലാക്കിയ പമ്പുടമകൾ ജാഗ്രത നിർദേശം തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയിരുന്നു.  ഇന്ന് വൈകുന്നേരം തൃശ്ശൂർ ജില്ലയിൽ ഇവരുടെ കാർ ശ്രദ്ദയിൽ പെട്ട അനൂപ് ജോർജ് എന്ന ഡീലർ വാഹനത്തെ പിന്തുടർന്ന് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസ് സഹായത്തോടെ പിടികൂടുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ പടിയൂര്‍ സ്വദേശി

keralanews again covid death in the state kannur padiyoor native died

കണ്ണൂർ:കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍(60) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.ഗുരുതരാവസ്ഥയില്‍ ആയതോടെ ഈ മാസം 7ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ആശുപത്രി ഐ.സി.യുവില്‍ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗബാധ ഉണ്ടായതെന്നാണ് സംശയം. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.