തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. തിരുവനന്തപുരം 590, കാസര്‍ഗോഡ് 276, മലപ്പുറം 249, കോഴിക്കോട് 244, കണ്ണൂര്‍ 222, എറണാകുളം 186, കൊല്ലം 170, തൃശൂര്‍ 169, പത്തനംതിട്ട 148, ആലപ്പുഴ 131, കോട്ടയം, 119, പാലക്കാട് 100, ഇടുക്കി 31, വയനാട് 20 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 220 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 11 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 512 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 112 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 338 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 193 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 78 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തളിപ്പറമ്പിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു;രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ:തളിപ്പറമ്പിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു.മകള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണപുരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ചെറുപുഴ രാജഗിരി സ്വദേശി പെരികിലമലയില്‍ തോമസ് (ബേബി-59) ആണ് മരിച്ചത്.തോമസിന്റെ മകള്‍ റോസ് ബെല്ല (23), വാഹനം ഓടിച്ചിരുന്ന കാസര്‍കോട് വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശി സിറില്‍ അതിര്‍ത്തിമുക്കില്‍ (36) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റോസ് ബെല്ലയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
കതിരൂർ ബോംബ് സ്ഫോടനം;പരിക്കേറ്റ ഒരാൾ ചികിത്സ തേടിയത് വ്യാജപേരിൽ
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ.കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മ്മിച്ചതെന്നും അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുകയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കതിരൂര്‍ ബോംബ് സ്ഫോടനം അന്വേഷണം നടത്താന്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമം തുടക്കത്തില്‍ നടത്തിയിരുന്നുവെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് കതിരൂര്‍ പൊന്ന്യാത്താണ് സംഭവം. സ്റ്റീല്‍ ബോംബ് ആണ് പൊട്ടിയത്. സംഭവത്തില്‍ ടിപി കൊലക്കേസ് പ്രതി രമിഷിനും പരിക്കേറ്റിരുന്നു. ഇയാളുടെ ഇരുകൈപ്പത്തി കളും തകര്‍ന്നിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന ധീരജ് എന്നയാളുടെ കണ്ണുകള്‍ക്കാണ് പരുക്ക്. മൂന്നാമത്തെയാളുടെ പരുക്ക് ഗുരുതരമല്ല. പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടവരുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കോവാക്‌സിന്‍ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം; പരീക്ഷണം നടത്തുന്നത് 380 പേരില്‍
ഡല്‍ഹി : ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.ഭാരത് ബയോടെകാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.ഈ മാസം ഏഴ് മുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 380 പേരിലാണ് രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവയ്‌പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്റി ബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്ത സാംപിള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കോവാക്‌സിന്‍.
ബംഗളൂരു മയക്കുമരുന്ന് കേസ്;തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി അറസ്റ്റിൽ
ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസിൽ തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.കന്നട നടി രാഗിണിയെ ബംഗലൂരുവില്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ രാഹുല്‍ ഷെട്ടി, വീരന്‍ ഖന്ന എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേര്‍. ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
ബെംഗളൂരു മയക്കുമരുന്ന് കേസ്;ലഹരി പാര്‍ട്ടി സംഘാടകന്‍ വിരന്‍ ഖന്ന പിടിയില്‍
ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസില്‍ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരന്‍ ഖന്ന പിടിയില്‍.ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. വിരേന്‍ ഖന്ന അന്യനാട്ടില്‍ താമസിക്കുന്ന ബംഗളൂരുകാര്‍ക്കായി ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. നിര്‍ണായകമായ പല രഹസ്യങ്ങളും ഇയാളില്‍ നിന്ന് ലഭിച്ചതയാണ് സൂചന.ഇതോടെ കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായതായി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.നടി രാഗിണിക്കും വിരേന്‍ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗര്‍ ആര്‍.ടി ഓഫിസ് ക്ലര്‍ക്കുമായ കെ.രവിശങ്കര്‍, നടി സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്ത് രാഹുല്‍ ഷെട്ടി എന്നിവരെയുമാണ് അറസ്‌റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയെ വൈകാതെ ചോദ്യം ചെയ്യും.അറസ്റ്റിലായ രാഹുല്‍, രവിശങ്കര്‍ എന്നിവരാണ് പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. വിരന്‍ ഖന്ന പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. അതോടൊപ്പം ബാംഗ്ലൂര്‍ എക്സ്പാറ്റ്സ് ക്ലബ്ബും തുടങ്ങി. വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.മലയാളികൾ ഉൾപ്പെട്ട ബംഗളുരു മയക്കു മരുന്ന് കേസിന്‍റെ അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം;മരിച്ചത് കാസര്‍കോട്, ആലപ്പുഴ സ്വദേശികൾ
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്; 2716 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 106 പേര്‍ക്കും, വയനാട് ജില്ലയില്‍ 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 267 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.തൃശൂര്‍ ജില്ലയില്‍ എ.ആര്‍. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 73 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര്‍ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്‌കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പോങ്ങനംകാട് സ്വദേശി ഷിബിന്‍ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി.
ജലപരിശോധനയ്ക്കായി സ്കൂൾ ലാബുകളിൽ സംവിധാനമൊരുങ്ങുന്നു
കണ്ണൂർ:വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി സ്കൂൾ ലാബുകളിൽ സംവിധാനമൊരുങ്ങുന്നു.ഹരിത കേരളം മിഷനാണ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂൾ ലാബുകളിൽ പദ്ധതിയൊരുക്കുന്നത്.ഹയർസെക്കണ്ടറി വിഭാഗം കെമിസ്ട്രി ലാബുകളുടെ ഭാഗമായാണ് സംവിധാനം സജ്ജമാക്കുക.പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് ജല സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കും.800 രൂപയ്ക്ക് മുകളിലാണ് നിലവിൽ ജലപരിശോധനയ്ക്ക് ഈടാക്കുന്നത്.കെമിസ്ട്രി ലാബിന്റെ ചുമതലയുള്ള അധ്യാപകനോടൊപ്പം എൻ എസ് എസ് വോളന്റിയേഴ്‌സും സയൻസ് ക്ലബ് അംഗങ്ങളുമായ വിദ്യാർത്ഥികളെയാണ് പരിശോധന സംഘത്തിൽ ഉൾപ്പെടുത്തുക.അധ്യാപകന് പരിശീലനം നൽകിയശേഷമായിരിക്കും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.ജലമലിനീകരണം തടയുന്നതിനുള്ള ബോധവൽക്കരണം,പരിശോധനയ്ക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കൽ,പരിശോധനാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ എന്നിവ ലക്ഷ്യമിട്ടാണ് ഹരിത കേരളം മിഷൻ പദ്ധതി തുടങ്ങിയത്.പദ്ധതിയുടെ ഭാഗമായി നിർമിച്ച ലാബുകളുടെ സംസ്ഥാനതല ഉൽഘാടനം ഈ മാസം ഏഴിന് മുഖ്യമന്ത്രി നിർവഹിക്കും.ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈനിലൂടെയാണ് ഉൽഘാടന ചടങ്ങ്.
പദ്ധതിയുടെ പ്രത്യേകതകൾ:
- ഒരു സ്കൂളിന് ആദ്യഘട്ടത്തിൽ സൗജന്യമായി 1000 പരിശോധന കിറ്റുകൾ നൽകും.
- 2 ലക്ഷം രൂപയാണ് ലാബ് സജ്ജമാക്കുവാൻ വേണ്ടത്.ധർമടം പഞ്ചായത്തിലെ ലാബുകൾ സജ്ജമാക്കാൻ തുക ചിലവഴിച്ചത് ഹരിതകേരളം മിഷനാണ്.
- മറ്റ് സ്കൂളുകളിലേക്കുള്ള തുക കണ്ടെത്തുക എം.എൽ.എ മാരുടെ ആസ്തിവികസന നിധിയിൽ നിന്നും.
- എട്ടുതരം പരിശോധനകളാണ് ലാബിൽ നടത്താനാവുക.
- സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഒരു ഹയർസെക്കണ്ടറി സ്കൂളിൽ സംവിധാനം നടപ്പാക്കും.
ധർമടം നിയോജകമണ്ഡലത്തിലെ എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പെരളശ്ശേരി,ഇ.കെ നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വേങ്ങാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചരക്കണ്ടി,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുഴപ്പിലങ്ങാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പാലയാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ചാല,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കാടാച്ചിറ,എ.കെ.ജി സ്മാരക ഹയർസെക്കണ്ടറി സ്കൂൾ പിണറായി എന്നിവയാണ് നിലവിൽ ജില്ലയിൽ പ്രവർത്തന സജ്ജമായ സ്കൂളുകൾ.
കാസര്‍കോട് നഗരസഭാ കാര്യാലയത്തിലെ 32 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; ഓഫീസ് അടച്ചിട്ടു
കാസര്‍കോട്: കാസര്‍കോട് നഗരസഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീനിംഗ് ജീവനക്കാര്‍ക്കുമായി നടത്തിയ കൊവിഡ് പരിശോധനയില്‍ 32 പേര്‍ക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭാ കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്. ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ കണ്ടെത്തിയതോടെയാണ് നഗരസഭാ കാര്യലയം അടച്ചിടാന്‍ തീരുമാനിച്ചത്. ഓണാവധി കഴിഞ്ഞ് നഗരസഭാ കാര്യാലയം ഇന്നലെ തുറക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ക്കും ശുചീകരണം ജീവനക്കാര്‍ക്കും അടക്കം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയിലും പലര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനാല്‍ സെപ്തംബര്‍ 14 വരെ കാര്യാലയം അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിശദമായ വിവരം പൊതുജനങ്ങളെ പിന്നീട് അറിയിക്കുമെന്നും നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.