കണ്ണൂരിൽ കത്തിക്കുത്ത് കേസിലെ പ്രതിയെന്ന് ആരോപിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

keralanews young man accused in a stabbing case in kannur has committed suicide

കണ്ണൂർ:മദ്യപിച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയിൽ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെന്നാരോപിച്ചയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍.കണ്ണാടിപ്പറമ്പ് പൂത്തുമ്മല്‍ ഹൗസില്‍ സനോജി (36) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മയ്യില്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണാടിപ്പറമ്പ് ടയര്‍ പീടികയ്ക്ക് സമീപം ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മദ്യപാനത്തിനിടെ വാക്കേറ്റവും കത്തിക്കുത്തുമുണ്ടായത്. സംഭവത്തില്‍ മയ്യില്‍ കടൂര്‍ കോറലാട്ടെ വിജിത്ത് (35), കണ്ണാടിപ്പറമ്പ് ചവിട്ടിടിപ്പാറയിലെ മണി(47) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.സനോജിന് പരിക്ക് സാരമല്ലാത്തതിനാല്‍ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും;നടപടി രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്ന്

keralanews bystanders allowed for covid patients admitted in hospitals following the criteria

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സയിലുളള പരിചരണം ആവശ്യമുളള രോഗികള്‍ക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞിരിക്കണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്.കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട് കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുളള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന് തീരുമാനം എടുക്കാം.

നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവർക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീം കോടതി

keralanews supreme court order to conduct neet exam again for students unable to appear last time
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ, നേരത്തെ നടത്തിയ പരീക്ഷയുടെ സമയത്ത് കൊവിഡ് ചികിത്സയിലായിരുന്നവര്‍ക്കും കണ്ടെയിന്‍മെന്റ് സോണിലായിരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കും.പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നവര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.ഒക്ടോബര്‍ 12 നായിരുന്നു നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം നേരത്തെ തീരുമാനിച്ചിരുന്നത്.കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതില്‍ ഹാജരായത്. കേന്ദ്ര നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.

പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം;പ്രഖ്യാപനം ഇന്ന്

keralanews kerala the first fully digital state in the field of public education announcement today

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു പുതിയ നേട്ടം.പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണ് കേരളം.മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്‍ഡഡ് സ്കൂളുകളില്‍ ഹൈടെക് സ്മാർട്ട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്.16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്‌മാര്‍ട്ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4,752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി.ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സ്കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിനായി അതിവേഗ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി. പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്‍ററുമുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാന്‍ 730 കോടിരൂപയാണ് ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് മാത്രം 595 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി മാറ്റി.പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചെന്നും അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ എത്തിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

keralanews former indian football team captain cartlon chapman passed away

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്.കളിക്കളം വിട്ട ശേഷം പരിശീലകനായും കാള്‍ട്ടന്‍ ചാപ്മാന്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ക്വാര്‍ട്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെ ക്വാര്‍ട്‌സിനെ പ്രീമിയര്‍ ലീഗ് ക്ലബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരുന്നു.കര്‍ണാടക സ്വദേശിയായ ചാപ്മാന്‍ 80 കളില്‍ ബെംഗളുരു സായി സെന്‍ററിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ കളിക്കുമ്പോൾ ആണ് വലിയ ക്ലബുകളുടെ ശ്രദ്ധയില്‍ ചാപ്പ്മാന്‍ എത്തുന്നത്. 1993 ല്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ഇറാഖി ക്ലബ്ബിനെതിരെ നേടിയ ഹാട്രിക്ക് പ്രകടനം ചാപ്മാന്റെ കരിയറിലെ മികച്ച പ്രകടനമായി അറിയപ്പെടുന്നു.ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും മികച്ച കാലഘട്ടത്തില്‍ രാജ്യത്തെ നയിക്കാനും ചാപ്മാന് ആയി. 1997-98 സീസണിലായിരുന്നു ചാപ്മാന്‍ എഫ് സി കൊച്ചിന് വേണ്ട കളിച്ചത്. ബംഗാള്‍, പഞ്ചാബ്, കര്‍ണാടക ടീമുകള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു;24 മണിക്കൂറിനിടെ 66,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews number of covid patients in india croses 71 lakh 66735 cases confirmed in 24 hours

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു.നിലവില്‍ 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്ന രാജ്യമാണ് ഇന്ത്യ.ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച്‌ 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,150 ആയി വര്‍ധിച്ചു.1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.ഐസിഎംആ‌ര്‍ പുറത്ത് വിട്ട കണക്കനുസരിച്ച്‌ 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആ‌ര്‍ പറയുന്നു.അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.

ബം​ഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു; അടുത്ത മൂന്ന് ​ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

keralanews low pressure formed in begal sea heavy in kerala for three days

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെ അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത.വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ കരതൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമർദ്ദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കും. ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;23 മരണം;7570 പേർക്ക് രോഗമുക്തി

keralanews 11755 covid cases confirmed in the state today 23 death and 7570 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

keralanews murder case accused killed in thrissur

തൃശ്ശൂര്‍:തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസില്‍ പ്രതിയായ നിധിനാണ് കൊല്ലപ്പെട്ടത്. നിധിന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച്‌ കാറിലെത്തിയ സംഘം, നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍ വണ്ടി ഇടിപ്പിച്ച്‌ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധില്‍ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകം ആസൂത്രിതമെന്ന് ബി.ജെ.പി ആരോപിച്ചു.കൊലപാതകത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രി എ.സി മൊയ്തീനാണ് കൊലപാതകത്തിന് സാഹചര്യമൊരുക്കിയത്. കൊലപാതത്തില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശൂരില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. നേരത്തെ തൃശൂര്‍ പുതുശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്, പോക്സോ കേസിലെ പ്രതിയായ സതീഷ് കുട്ടന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കാസര്‍കോട് നീലേശ്വരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി

keralanews two died in a car accident in kasarkode neleswaram

കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി പ്രവീണ (60) ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചു.ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നീലേശ്വരം കരുവാച്ചേരിയില്‍ 7 അംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് സ്പാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ബേഡഡുക്കയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സ്വദേശി പോള്‍ ഗ്ലെറ്റോ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. ഇന്ന് മരിച്ച പ്രവീണയുടെ മകളും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറുമായ ഡോ: ദിനു ഗംഗന്‍, ഇവരുടെ രണ്ട് കുട്ടികള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.