ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് നടന്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു.ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.നേരത്തെ, വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.തന്‍റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ചത്.എന്നാല്‍ പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്നും അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെയും നടിയുടേയും ആവശ്യം കോടതി തള്ളിയത്.
ഇന്ത്യയില്‍ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി; കണ്ടെത്തിയത് സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍
കണ്ണൂര്‍: ഇന്ത്യയില്‍ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഈ മലേറിയ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ഇവിടെ ജില്ലാ ടിഒടി ആയ ടി വി അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടിഒടിയും ആയ എം വി സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു എന്‍ ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനിബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ കണ്ടെത്തിയത്. ഏകകോശ ജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു.പ്ലാസ്‌മോഡിയം വൈവാക്സ്, പ്ലാസ്‌മോഡിയം ഫാല്‍സിപാരം എന്നിവയാണ് കേരളത്തില്‍ സാധാരണയായി കാണുന്ന മലേറിയ രോഗാണുക്കള്‍. അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. അതേസമയം, ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.
തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു
കണ്ണൂർ:തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു.കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായും കത്തി നശിച്ചത്.12.45 ഓടെ ശബ്ദം കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലിയും പുറത്തിറങ്ങിയെങ്കിലും തീ നിയന്ത്രണാധീതമായിരുന്നു.തളിപ്പറമ്പ അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാറിന് തീ പിടിച്ചപ്പോള്‍ 2 പേര്‍ ഇവിടെ നിന്ന് ബൈക്കില്‍ പോയത് കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്.പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടര്‍പ്പന്റേന്‍ ലായനിയുടെ ഒഴിഞ്ഞ കുപ്പി ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിച്ചാണ് തീ വച്ചതെന്ന് സംശയിക്കുന്നു. ആലിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ച് വരികയാണ്.
കോവിഡ് വാക്‌സിന്‍; ആദ്യം ലഭിക്കുക ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ ആദ്യം വിതരണം ചെയ്യുക സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്സിന്‍ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നുവരുള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍, മറ്റ് അവശ്യ തൊഴിലാളികള്‍ എന്നുവരുള്‍പ്പെടുന്ന മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. മൂന്നാം ഘട്ടത്തില്‍ 27 കോടി മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. വാക്സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ബുറേവി ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിൽ ഒൻപത് മരണം;കേരളത്തിൽ ജാഗ്രത തുടരും
ചെന്നൈ:തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റിൽ ഒൻപത് മരണം.കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. കടലൂര്‍, ചെന്നൈ, പുതുക്കോട്ട, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണാണ് അമ്മയും മകളും മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരില്‍ മരം വീണും ഒരു യുവതി മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസുള്ള സ്ത്രീയും മരിച്ചു. കാഞ്ചീപുരത്ത് വെള്ളത്തില്‍വീണ്് മൂന്ന് പെണ്‍കുട്ടികളും മരിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതിനാല്‍ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. എങ്കിലും ജാഗ്രത തുടരും. കേരളത്തിലെത്തും മുൻപ് കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
ഡിസംബർ 8 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍
ന്യൂഡെല
കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ക്കെതിരെ;വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചു തകർത്തു
കോഴിക്കോട്:കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്കെതിരെയാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്.പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കവേയായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. ഇവര്‍ വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വരന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കാറിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ച്ചിലരെത്തി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു.സംഭവത്തിൽ ഇന്നലെ പരാതി നല്‍കിയിട്ടും പൊലീസ് വ്യക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‍സ്‍മെന്‍റ് നോട്ടീസ്;ഈ മാസം 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കി.ഈ മാസം 10ന് കൊച്ചിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാം തവണയാണ് ഇ. ഡി നോട്ടീസ് നല്‍കുന്നത്.മുന്‍പ് നവംബര്‍ ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സി.എം. രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നു.നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാകാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.തുടര്‍ന്നാണ് പത്താം തിയതി ഹാജരാകാന്‍ നിര്‍ദേശിച്ച് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചർച്ച ഫലം കണ്ടില്ല;കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍; നാളെ വീണ്ടും യോഗം
ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയം.നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കർഷകർ.കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സർക്കാരിന്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കര്‍ഷകര്‍ വെള്ളിയാഴ്ച്ച ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ആരായുമെന്നും ഇത് നിരസിച്ചാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച കര്‍ഷകര്‍ക്കിടയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.കര്‍ഷകര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്നും മിനിമം താങ്ങു വില തുടരുമെന്നും ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു. പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പകരം കോടതികളില്‍ പരിഗണിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി വിവിധ ഇടങ്ങളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലേക്കുള്ള നാല് സുപ്രധാന വഴികളായ സിംഗു, നോയിഡ, ഖാസിപൂര്‍, തിക്രി എന്നിവിടങ്ങളിൽ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നുണ്ട്.
കൊവിഡ് പ്രതിരോധം;പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് 19 പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്.രാജ്യസഭയിലും ലോക്സഭയിലും ഉള്ള പാര്‍ട്ടി നേതാക്കള്‍ രാവിലെ 10.30 ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും.പത്ത് എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്. യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരും പങ്കെടുക്കും.കൊവിഡ് സാഹചര്യം, വാക്സിന്‍ വിതരണം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ആകും യോഗത്തില്‍ ചര്‍ച്ചചെയ്യുക.രാജ്യത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്.