തിരുവനന്തപുരം:കൊവിഡ് വാക്സിന് സാധാരണ ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിയാല്‍ കേരളത്തില്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും; എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ രോഗനിരക്കില്‍ വര്‍ദ്ധനവുണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി.ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കോവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പറവൂരില്‍ ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവർ പിടിയിൽ;കാര്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം
എറണാകുളം:പറവൂരില്‍ ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവർ പിടിയിൽ.ചെങ്ങമനാട് ചാലക്ക കോന്നം വീട്ടില്‍ യൂസഫ് (62) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് എറണാകുളത്ത് നെടുമ്പാശ്ശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്.30 കിലോമീറ്ററോളം വേഗത്തില്‍ പാഞ്ഞ കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളര്‍ന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറില്‍ കെട്ടിവലച്ചു കൊണ്ടു പോകുന്ന കാഴ്ച അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവം മൊബൈല്‍ പകര്‍ത്തിയ യുവാവ് ഇടപെട്ട് കാര്‍ നിര്‍ത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ അഖിലിനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടില്‍ അഖില്‍ ഉറച്ചു നിന്നതോടെ ഇയാള്‍ നായയെ അവിടെ ഉപേക്ഷിച്ചു പോയി.ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖില്‍ പറയുന്നത്. സംഭവത്തില്‍ അഖില്‍ മൃഗസംരക്ഷണവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റുറല്‍ എസ് പി കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് താമസിയാതെ യൂസഫിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെങ്ങമനാട് സി ഐ ടി.കെ. ജോസിയുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃഗസംരക്ഷണ നിയമപ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ്സ് ചാര്‍ജ്ജുചെയ്തിട്ടുള്ളത്.പരമാവധി രണ്ടുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. കാറിന് പിന്നില്‍ കെട്ടിവലിച്ച നായയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറില്‍ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങള്‍ക്ക് കണ്ടെത്താനായതായി ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് നായകളും നിലവില്‍ ‘ദയ’ പ്രവര്‍ത്തകരുടെ പരിപാലനത്തിനലാണ്.അതിനിടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന് ഫേസ്ബുക്കില്‍ അറിയിച്ചു. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദേശം മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും
സൗദിയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു;മരിച്ചത് കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ്
റിയാദ്:സൗദിയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ്(37) ആണ് മരിച്ചത്.ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മൂന്ന് മക്കളും നാട്ടിലാണ് ഉള്ളത്.10 വര്‍ഷത്തോളമായി സൗദിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
22 ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്. 22 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തേക്കാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം, തുലാഭാരം ഉള്‍പ്പടെയുളള ചടങ്ങുകള്‍ക്കും പൂര്‍ണമായും വിലക്കുണ്ടാകും. എന്നാല്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ നടത്തും. ക്ഷേത്രത്തിന് അകത്തെ പൂജാ കര്‍മ്മങ്ങളില്‍ മാറ്റമുണ്ടാകില്ല. അത്യാവശ്യം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്ര പരിസരവും ഇനര്റിംഗ് റോഡും പൂര്‍ണമായും നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ എല്ലാ മാസവും ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.
ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി
വാഷിംഗ്ടണ്‍: ഫൈസര്‍-ബയോടെക് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി യുഎസ്. കൊവിഡിനെതിരെ ഫൈസര്‍ വാക്സിന് ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്സിനാണ് ഫൈസറിന്റേത്. നേരത്തെ ബ്രിട്ടന്, കാനഡ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ ഫൈസര്‍ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, യുകെയില്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3000 പേര് മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലെയും ഐസിയുകള്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ടം; നാല് ജില്ലകളില്‍ ഇന്ന് കലാശക്കൊട്ട്
കോഴിക്കോട്:മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്. കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.. കര്‍ശന നിയന്ത്രണങ്ങളോടെയാകും നാല് ജില്ലകളിലും പ്രചാരണ പരിപാടികളുണ്ടാവുക. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം 14 ആം തീയതിയാണ് നാല് ജില്ലകളിലും വോട്ടെടുപ്പ് നടക്കുക.കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.
കോവിഡ് വാക്സിന് വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍;പ്രതിദിനം നൂറ് പേര്‍ക്ക് കുത്തിവയ്പ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിന് വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍.വാക്സിന് കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.ഓരോ വാക്സിന് കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന് കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന് കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന് സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന് സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്സിന് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4748 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 608, മലപ്പുറം 595, കൊല്ലം 475, എറണാകുളം 309, ആലപ്പുഴ 372, പത്തനംതിട്ട 287, കോട്ടയം 291, കണ്ണൂര്‍ 249, തിരുവനന്തപുരം 183, തൃശൂര്‍ 265, പാലക്കാട് 117, ഇടുക്കി 127, വയനാട് 81, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 554, പത്തനംതിട്ട 150, ആലപ്പുഴ 249, കോട്ടയം 243, ഇടുക്കി 176, എറണാകുളം 592, തൃശൂര്‍ 500, പാലക്കാട് 243, മലപ്പുറം 790, കോഴിക്കോട് 450, വയനാട് 149, കണ്ണൂര്‍ 206, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.