നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി

keralanews supreme court has rejected the state governments demand to replace the trial court judge in the case of attacking the actress

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി.ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല, മറിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.പ്രതിയുടെ മേലുള്ള കുറ്റകൃത്യങ്ങൾ തിരുത്തണമെങ്കിലും ഹൈകോടതിയെ സമീപിക്കാവുന്നതെയുള്ളൂ. അല്ലാതെ ഇത്തരത്തിൽ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്. ജഡ്ജിക്ക് മുൻവിധിയുണ്ടെന്ന് തെളിയിക്കാൻ ഇത് മതിയായ കാരണല്ലെന്നും കോടതി നിരീക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നത്,ഇരക്കെതിരെ മോശം പരാമ൪ശം നടത്തി, പല പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സ൪ക്കാ൪ ജഡ്ജിയെ മാറ്റാൻ അനുമതി തേടിയത്. സംസ്ഥാന സ൪ക്കാറിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റ൪ ജനറൽ രഞ്ജിത് കുമാറാണ് ഹാജരായിരുന്നത്. ഹരജി തള്ളിയ സുപ്രിം കോടതി ഹൈകോടതി ഉത്തരവ് ശരിവെയ്ക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനമിടിച്ച് മരിച്ച സംഭവം;ലോറി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ;വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവറുടെ മൊഴി

keralanews journalist s v pradeep killed in accident lorry under police custody

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് വാഹനത്തിന്റെ ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നു. വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തി. തുടർന്ന് വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പർ വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരി ച്ചിരുന്നു. സംഭവത്തിൽ പ്രദീപിൻറെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.

ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ സമരം ശക്തമാക്കുന്നു;പോലീസുമായുണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാര്‍ക്ക് പരിക്ക്

keralanews nurses intensifying strike in aims malayalee nurses injured in clash with police

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കി നഴ്‌സുമാർ.സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരും പൊലീസ് തമ്മില്‍ ഉണ്ടായ ഉന്തുംതള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ബാരിക്കേഡുകള്‍ വീണ് നഴ്സുമാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പൊലീസിന്റെ ഇടപെടല്‍ ഉണ്ടായത്.എയിംസിന്റെ കോംബൗണ്ടിനകത്ത് അനിശ്ചിതകാല സമരമാണ് നഴ്‌സുമാര്‍ പ്രഖ്യാപിച്ചത്. ഒപിയുടെ പ്രവര്‍ത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്. 5000 ത്തോളം നഴ്‌സുമാരാണ് എയിംസില്‍ തൊഴിലെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. ഈ മാസം 16 മുതല്‍ സമരം ആരംഭിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. എന്നാല്‍ സമരത്തെ നേരിടാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.

മാധ്യമപ്രവർത്തകൻ എസ്.‌വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു

keralanews relatives say there is suspicion in the death of journalist s v pradeep special team started investigation

തിരുവനന്തപുരം:കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ എസ്.‌വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കര്‍മ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന

keralanews cooking gas price increased in the country again

കൊച്ചി: രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന . വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 27 രൂപയുാണ് ഉയര്‍ത്തിയത് . ഇതോടെ ഗാര്‍ഹിക സിലണ്ടറുകളുടെ വില 701 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 1319 രൂപയിലുമെത്തി.ഡിസംബറില്‍ മാത്രം ഇത് രണ്ടാം തവണയാണ് പാചകവാതക വില എണ്ണക്കമ്പനികൾ വര്‍ധിപ്പിക്കുന്നത്.ഡിസംബര്‍ രണ്ടിനായിരുന്നു ഇതിന് മുന്‍പ് വില കൂട്ടിയത്. അന്ന് പാചക വാതകത്തിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

keralanews palarivattom bridge scam case no bail for ibrahim kunju

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. നിലവില്‍ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ഡിഎസിനു കരാര്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മാസ്‌കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. മുന്‍കൂര്‍ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചിരുന്നു.കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ എത്തിയതിനാലാണു മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം കൊടുത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.നവംബര്‍ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.

നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം;രണ്ട് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു;കണ്ണീർ വാതകം പ്രയോഗിച്ചു

keralanews conflict during voting in nadapuram two police vehicles destroyed

കോഴിക്കോട്:നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം.പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള‌ളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘർഷമായുണ്ടായി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തിനിടെ പരിക്കേ‌റ്റു.തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.

തദ്ദേശ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

keralanews local body election league worker arrested for fake voting

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവർത്തകൻ  അറസ്റ്റിലായി. പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവർത്തകൻ  കള്ളവോട്ട് ചെയ്യാനെത്തിയത്.ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രവാസിയായ സഹോദരന്റെ വോട്ട് ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി.നാലാം വാർഡിലാണ് കോൺഗ്രസ് പ്രവർത്തകൻ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തത്.

തദ്ദേശ തെരഞ്ഞെടുപ്പ്;മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്;ഉച്ചവരെ അൻപത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി

keralanews local body election heavy poling in third phase more than 50 percentage poling till afternoon

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്.കണ്ണൂർ കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടിങ് നടക്കുന്നത്.ഉച്ചവരെ 50 ശതമാനത്തിലധികം വോട്ടുകളാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണിക്ക് തന്നെ പല പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിര രൂപപ്പെട്ടു.. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. മലപ്പുറം ജില്ലയിലാണ് ഉച്ചവരെ ഏറ്റവുമധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ ലഭിച്ച കണക്കുകള്‍ അനുസരിച്ച്‌ മലപ്പുറം 53.26%, കോഴിക്കോട് 52.7%, കണ്ണൂര്‍ 53.24%, കാസര്‍കോട് 52.45% എന്നിങ്ങനെയാണ് പോളിംഗ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലാണ് നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. മലപ്പുറം ജില്ലയിലെ ഗ്രാമീണ, തീരദേശ ജില്ലകളില്‍ രാവിലെ മുതല്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ പോളിംഗ് കുറഞ്ഞു.

മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. 25 ഇടങ്ങളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രണങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു.ബേപ്പൂരില്‍ വോട്ട് ചെയ്തിറങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും ഗ്രാമീണ പ്രദേങ്ങളില്‍ കനത്ത പൊളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പോലുള്ള നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് നാല്‍പത് ശതമാനത്തിന് താഴെവരെയേ എത്തിയുള്ളൂ. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച്‌ ആറുമണിക്കകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5268 പേർക്ക് രോഗമുക്തി

keralanews 5949 covid cases confirmed in the state today 5268 cured

തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.