ന്യൂ ഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന് എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിനുകള്‍ മാറ്റും.യാത്ര വിമാനങ്ങളിലായിരിക്കും വാക്സിനുകള്‍ എത്തിക്കുന്നത്.വാക്സിന് വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. വാക്സിന് വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. കഴിഞ്ഞ ഡ്രൈ റണ്ണുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും ഇന്നത്തെ ഡ്രൈ റണ്ണിലൂടെ ആയിരിക്കും.
ഡോളര്‍ കടത്ത് കേസ്;സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായി
കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. ഇന്ന് രാവിലെ 10 മുൻപായി മൊഴിയെടുക്കാന്‍ ഹാജരാകരണമെന്ന് കസ്റ്റംസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയിരിക്കുന്നത്.ഇതിനു മുൻപ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലായി അയ്യപ്പന് നല്കിയ മറുപടിയില്‍ ഉണ്ടായിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു.ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണ്. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. അയ്യപ്പനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.
കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു;പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം നടത്തുന്നത്. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 നാണ് കേരള ബജറ്റ്. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്.
സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പർക്ക ഉടവിടം വ്യക്തമല്ല.എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍കോട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. .കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്.എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍കോട് 84 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം ഇടുക്കി, പാലക്കാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍കോട് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊല്ലം:കൊട്ടാരക്കര പനവേലിയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.പന്തളം കുരമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകള്‍ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കരയില്‍ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാര്‍ ഇടിച്ചത്. സിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത;ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പക്ഷിപ്പനി ആശങ്ക വേണ്ട;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.എന്നാല്‍ ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം.തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ത്രമല്ല നിലവില്‍ പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതലയും ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്ട്രോള് റൂം തുറന്നു.
കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും
ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും.റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി.കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. പ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന് – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി;കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ പരിഗണിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്.കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പ്രതികള്‍ ജനുവരി 20ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.വിചാരണ കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം. ഈ സാഹചര്യത്തില്‍ നിലവിലെ കുറ്റപത്രത്തിലെ പോരായ്മകളും തെളിവുകളുടെ അപര്യാപ്തത പരിഹരിക്കാനും പോലീസിന് കഴിയും.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒൻപത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് ടാര്‍പോളിന്‍ ഷീറ്റ് പറന്ന് ഓട്ടോയ്ക്ക് മുകളിൽ വീണു;നിയന്ത്രണം വിട്ട ഓട്ടോ ലോറിയിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു
ആലപ്പുഴ :മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് ടാര്‍പോളിന്‍ ഷീറ്റ് പറന്ന് ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ കോട്ടയം പള്ളം പന്നിമറ്റം പുളിമൂട്ടില്‍ വി കെ സജീവ് (54) ആണ് മരിച്ചത്.ഇയാളുടെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് അടുത്തുവെച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.ഇതിനിടെ മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത(ടാര്‍പോളിന്‍ ഷീറ്റ്) അഴിഞ്ഞ് ഓട്ടോയ്ക്ക് മേല്‍ പറന്നുവീഴുകയായിരുന്നു. പടുത മുഴുവനായി ഓട്ടോയില്‍ മൂടിയതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ട് ലോഡുമായി വന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു