ആലുവ എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം;വാഹനങ്ങളടക്കം കത്തിനശിച്ചു

keralanews fire broke out in aluva edayar industrial ares vehicles also burned

എറണാകുളം:ആലുവ എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം.പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികൾ, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. തുടര്‍ന്ന് മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അര്‍ധ രാത്രി 12 മണിയോടെയാണ് തീപിടുത്തമഉണ്ടായത്. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഓറിയോന്‍ കമ്പനി പൂര്‍ണമായും കത്തി നശിച്ചു. പിന്നാലെ സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. ഈ സ്ഥാപനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. കമ്പനികളിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്ക് ഇരയായിട്ടുണ്ട്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായെന്ന് തൊഴിലാളികള്‍ പറയുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട കാരണം സംബന്ധിച്ച്‌ കുടുതല്‍ പരിശോധന വേണമെന്ന് അഗ്‌നി രക്ഷാ സേന അറിയിച്ചു. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്; ജീവനക്കാര്‍ തട്ടിപ്പ് നടത്തി കെഎസ്‌ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നുവെന്നും എം ഡി ബിജു പ്രഭാകർ

keralanews fraud in ksrtc employees commit fraud in various way cause loss to ksrtc

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍.ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പല കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം മറ്റിടങ്ങളില്‍ എം പാനലുകാര്‍ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തിക്കൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പ് തുടരാനാണ് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. പോക്സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിലാണ് വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെ നടപടി എടുക്കുമെന്ന് എംഡി പറഞ്ഞത്. കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. കെഎസ്‌ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനിത് ചരിത്ര ദിവസം; ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി

keralanews historic day for the country the biggest vaccine drive in the world started in india

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

അതേസമയം കേരളത്തിലും 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ആരംഭിച്ചു. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെയാണ് സമയമെടുക്കുന്നത്.ഇടതു കൈയ്യിലാണ് വാക്സിനേഷന്‍ എടുക്കുന്നത്. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ട്. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.

ബംഗളൂരുവില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച മിനിബസിലേക്ക് മണല്‍ലോറി ഇടിച്ചു കയറി 13 പേര്‍ക്ക് ദാരുണാന്ത്യം

keralanews 13 killed in road accident as minibus collides with truck in bengaluru

ബെംഗളൂരു: സ്കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച മിനി ബസിൽ മണല്‍ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. 5 പേര്‍ക്കു ഗുരുതര പരുക്കേറ്റു. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്കൂളിലെ 16 പൂര്‍വ വിദ്യാര്‍ഥിനികൾ സഞ്ചരിച്ച ബസ് ആണ് ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 4 പേര്‍ ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ.വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ഹുബ്ബള്ളി- ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം;ഇന്ന് 13300 പേര്‍ വാക്‌സിന്‍ സ്വീകരിക്കും; കുത്തിവെയ്‌പ്പെടുക്കുന്നത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം

keralanews kerala ready for covid vaccine distribution 13300 persons receive vaccine today

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13300 പേരാണ് ഇന്ന് വാക്‌സിന്‍ സ്വീകരീക്കുന്നത്. രാവിലെ 10.30ഓടെയാണ് രാജ്യ വ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.സംസ്ഥാനത്ത് 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ കൊവിഷീല്‍ഡ് വാക്‌സില്‍ ഇവിടെ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെയ്പ്പ് എടുക്കുന്നത്. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. ഞായറാഴ്ച മുതല്‍ കോവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും.കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ എത്തേണ്ട കേന്ദ്രം, സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്‌സിനേഷന്‍ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം കോവിഡിന്റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. കുത്തിവെയ്പ് എടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.

രാമക്ഷേത്ര നിര്‍മ്മാണം;ആദ്യ സംഭാവനയായി 5 ലക്ഷം രൂപ നല്‍കി ധനസമാഹരണത്തിന് തുടക്കം കുറിച്ച്‌ രാഷ്ട്രപതി

keralanews ram temple construction president ramnath kovid give 5lakh rupees as first donation

ന്യൂഡൽഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിന് തുടക്കമായി.രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് ആദ്യ സംഭാവന നൽകിയത്.വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് 5 ലക്ഷം രൂപയാണ് രാഷ്ട്രപതി സംഭാവന ചെയ്തത്. ‘അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനാണ്, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ധനസമാഹരണത്തിന് തുടക്കംകുറിച്ചു. 5,01,000 രൂപ അദ്ദേഹം സംഭാവന ചെയ്തു’ വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വി.എച്ച്‌.പിക്ക് ഒരു ലക്ഷം രൂപ കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്‌.പി അറിയിച്ചിരുന്നു.ഗുജറാത്തില്‍ നിന്ന് മാത്രം ഒരു കോടി ആളുകളില്‍ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്‌.പി വഡോദരയില്‍ ഓഫീസും തുറന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെതന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താന്‍ 20,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കുകള്‍ വഴി ശേഖരിക്കുമെന്ന് വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 5,25,000 ഗ്രാമങ്ങളില്‍ ഫണ്ട് ശേഖരണ ക്യാമ്പയിൻ നടത്തുമെന്നും ശേഖരിക്കുന്ന പണം 48 മണിക്കൂറിനുള്ളില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ആര്‍എസ്‌എസ് മുന്നിട്ടിറങ്ങിയിരുന്നു. ഏറ്റവും കുറഞ്ഞ സംഭാവന 10 രൂപയാണ്. അതെ സമയം 10 മുതല്‍ എത്ര രൂപ വേണമെങ്കിലും ജനങ്ങള്‍ സ്വമേധയാ സംഭാവന ചെയ്യാം. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം ജനങ്ങളുമായി സമ്പർക്കം പുലര്‍ത്താനുള്ള ഒരു ബൃഹല്‍ പദ്ധതി വിഎച്ച്‌പിയും നേരത്തെ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായിയുള്ള ആര്‍എസ്‌എസ് വിഎച്ച്‌പി ജനസമ്പർക്ക പരിപാടിയാണ് ഇന്നലെ ആരംഭിച്ചത്.കേരളത്തിലും ഇന്നലെ മുതല്‍ ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്.

വാക്‌സിൻ 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രം,ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പാടില്ല, അഞ്ച് മണിക്ക് ശേഷം ആര്‍ക്കും നല്‍കരുത്;കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

keralanews vaccine is only for people over 18 years of age not for pregnant or lactating mothers and should not be given to anyone after 5 pm covid vaccine guidelines

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ രാജ്യത്ത് തുടക്കം. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  • 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ പാടുളളൂ
  • ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ, അതേ വാക്‌സിന്‍ മാത്രമേ    രണ്ടാമതും നല്‍കാവൂ. മാറി നല്‍കരുത്.
  • എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉളള ആളുകള്‍ക്ക് വാക്‌സിൻ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്.
  • ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കരുത്
  • വൈകീട്ട് അഞ്ച് മണിക്ക് ശേഷം നല്‍കരുത്
  • പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
  • വാക്‌സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം
  • വാക്‌സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്‌ക്കണം. തണുത്ത് ഉറയാന്‍ പാടില്ല.

റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരും;ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി

keralanews distribution of free food kits through ration shops will continue 1060 crore budgeted for food subsidy

തിരുവനന്തപുരം:റേഷൻകടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്.കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അൻപത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും തീരുമാനമായി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ തീരുമാനങ്ങളും നടപടികളുമാണ് ഇതുവരെയുള്ള ബഡ്ജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും; ആദ്യദിനം മൂന്നുലക്ഷം പേര്‍ക്ക് വാക്‌സിൻ നൽകും

keralanews covid vaccination in the country will start tomorrow three lakh people will be vaccinated on the first day

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 3,62,870 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്‌സിന്‍ തന്നെയാവണം രണ്ടുതവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്‌സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച്‌ തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.വാക്‌സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്‌സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്ത്വം നിര്‍മാണ കമ്പനികളായ സിറം ഇസ്റ്റിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്‌ട് അനുസരിച്ചുള്ള നിയമനടപടികള്‍ കമ്പനികൾ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തില്‍ നാളെ രാവിലെ 9 മണി മുതല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം പേര്‍ക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നല്‍കുക. 4,33,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ചയാണ് കേരളത്തിലെത്തിച്ചത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരള ബജറ്റ് 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി;ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

keralanews kerala budget 2021 welfare pensions increased to rs 1600

തിരുവനന്തപുരം:സംസ്ഥാനസർക്കാരിന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 49.44 ലക്ഷം പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 10.88 ലക്ഷം പേരുമുണ്ട്. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.കര്‍ഷക നിയമങ്ങളേയും ബജറ്റില്‍ വിമര്‍ശിച്ചു. തറവില സമ്പ്രദായം തകര്‍ക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. റബ്ബറിന്റെ തറവില 170 രൂപ. നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32ഉം ആയി ഉയര്‍ത്തി