മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും

keralanews prime minister narendra modi will inaugurate the paivalige solar power park in manjeswaram constituency today

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും.ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി പദ്ധതി കമീഷന്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ഓണ്‍ലൈനില്‍ പങ്കെടുക്കും.സോളാര്‍ പാര്‍കിലെ രണ്ടാമത്തെ പദ്ധതിയാണ് പൈവളിഗെയിലേത്. കൊമ്മംഗളയില്‍ സംസ്ഥാന സര്‍കാര്‍ നല്‍കിയ 250 ഏക്കർ ഭൂമിയിലാണ്‌ പദ്ധതി സ്ഥാപിച്ചത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നടപ്പിലാക്കുന്നത്. 50 വാട് ശേഷിയുള്ള പദ്ധതിയാണിത്. 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പൈവളിഗെയിലെ സോളാര്‍ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതി നടപ്പിലാവുന്നതോടെ ഉത്തരമലബാറിലെ വൈദ്യുതി ഉപയോഗത്തിന്റെ ഒരു പങ്ക് ഇവിടെ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള വൈദ്യുതി നല്‍കുവാനും സാധിക്കും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതോത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ്‌ഇബിയുടെ കുബനൂര്‍ സബ്സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക.

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews delhi highcourt consider petition of disha ravi in tool kit case

ന്യൂഡൽഹി:ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ കോടതി നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹര്‍ജി എന്നുമാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദിഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.അതേസമയം ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി പൊലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

കോഴിക്കോട്ട് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

keralanews youth who was returning from a volleyball match kidnapped in kozhikkode

കോഴിക്കോട്: വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നമ്പർപ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാദാപുരത്ത് കഴിഞ്ഞദിവസം ഒരു വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.

രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്; പച്ചക്കറി ഉൾപ്പെടെ വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്

keralanews fuel prices rise for twelfth consecutive day in the country prices including vegetables are expected to rise

ന്യൂഡൽഹി:രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറു രൂപക്ക് മുകളിലാണ്. ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 4584 covid cases confirmed in the state today 5193 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 618, എറണാകുളം 568, മലപ്പുറം 466, പത്തനംതിട്ട 433, കൊല്ലം 361, കോട്ടയം 345, തൃശൂര്‍ 338, തിരുവനന്തപുരം 215, ആലപ്പുഴ 243, കണ്ണൂര്‍ 170, കാസര്‍ഗോഡ് 163, വയനാട് 125, പാലക്കാട് 67, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 364, കൊല്ലം 389, പത്തനംതിട്ട 851, ആലപ്പുഴ 429, കോട്ടയം 403, ഇടുക്കി 134, എറണാകുളം 597, തൃശൂര്‍ 340, പാലക്കാട് 168, മലപ്പുറം 315, കോഴിക്കോട് 708, വയനാട് 178, കണ്ണൂര്‍ 216, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

keralanews oommen chandi car met with an accident

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്.എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. വനിതയാണ് കാര്‍ ഓടിച്ചിരുന്നത്.പിന്നീട് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു.

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം;നിരവധി പ്രവർത്തകർക്ക് പരിക്ക്;നാല് പോലീസുകാര്‍ക്കും പരിക്കേറ്റു

keralanews clash in ksu secretariat march several activists and four policemen injured

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സിഐ എസി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. പൊലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ കെഎസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു.കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹയുടെ തലയ്ക്ക് പരുക്കേറ്റു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്ബലത്തിനുമടക്കം പരുക്കേറ്റു.ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ വീണ്ടും മാര്‍ച്ച്‌ നടത്താനാണ് കെഎസ്.യുവിന്റെ തീരുമാനം. നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ വീണ്ടുമുണ്ടാകുമെന്ന് കണക്കിലെടുത്ത് സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പത്തോളം പ്രവര്‍ത്തകര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി.സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.പൊലീസ് ലാത്തിച്ചാര്‍ജിനെതിതെ കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും.

ബസുകള്‍ക്ക് നികുതി ഇളവ് നൽകി ഗതാഗതവകുപ്പ്; നികുതി കുടിശിക അടയ്ക്കാന്‍ സാവകാശം

keralanews transport department give tax excemption for buses

തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ്. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.നികുതി കുടിശ്ശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. എല്ലാ വിധത്തില്‍പെട്ട വാഹന ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കുടിശ്ശിക മാര്‍ച്ച്‌ 20 മുതല്‍ ആറ് മാസ തവണകളായി അടയ്ക്കാം. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കുടിശ്ശിക തുക മാര്‍ച്ച്‌ 20 മുതല്‍ എട്ട് മാസ തവണകളായും രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള കുടിശ്ശിക തുക പത്ത് മാസ തവണകളായും അടയ്ക്കാം.നാല് വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക അടച്ച്‌ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി അടയ്ക്കാം.

സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 4892 covid cases confirmed in the state today 4832 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 479, കൊല്ലം 356, പത്തനംതിട്ട 121, ആലപ്പുഴ 330, കോട്ടയം 287, ഇടുക്കി 205, എറണാകുളം 604, തൃശൂര്‍ 426, പാലക്കാട് 190, മലപ്പുറം 420, കോഴിക്കോട് 880, വയനാട് 173, കണ്ണൂര്‍ 279, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുന്നു; സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍

keralanews strike of the rank holders in front of the secretariat was a farce and government is ready for talks if the protesters come directly said ep jayarajan

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍.എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചയ്ക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാന്‍ ചിലര്‍ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.സര്‍ക്കാരിന് വിശാല മനസ്സാണെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ പ്രാകൃതമായ വിഡ്ഡിവേഷം കെട്ടിപ്പിക്കുന്നത് എന്തിനെന്ന് സ്വമേധയാ ചിന്തിച്ച്‌, അവര്‍ക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെക്കുറിച്ചും ഇ.പി ജയരാജന്‍ പ്രതികരിച്ചു. സി.പി.എമ്മിന് കലാകാരന്‍മാരോട് എന്നും ബഹുമാനമാണ് ഉള്ളത് എന്നാല്‍ ചില കലാകാരന്‍മാരുടെ തലയില്‍ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ സലിം കുമാര്‍ അടക്കമുള്ള കലാകാരന്‍മാരോട് സിപിഎമ്മിന് എന്നും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.