തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 711, കൊല്ലം 158, പത്തനംതിട്ട 153, ആലപ്പുഴ 127, കോട്ടയം 538, ഇടുക്കി 227, എറണാകുളം 572, തൃശൂര്‍ 614, പാലക്കാട് 221, മലപ്പുറം 529, കോഴിക്കോട് 1012, വയനാട് 219, കണ്ണൂര്‍ 335, കാസര്‍ഗോഡ് 247 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെയ് ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി രാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണം എന്ന് ആശ്യപ്പെട്ട് കൊല്ലത്ത് അഭിഭാഷകൻ ആയ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ പ്രമാണിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും ആഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിമാരുമായുളള യോഗം കഴിഞ്ഞശേഷം പന്ത്രണ്ട് മണിയ്‌ക്ക് ഓക്‌സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നോ നാളെയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
ഓക്സിജൻ ക്ഷാമം;ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു
ദില്ലി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചതായി ആശുപത്രി അധികൃതർ.60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നാണ് സര്‍ ഗംഗാറാം ആശുപത്രി.മരിച്ച രോഗികളുടെയെല്ലാം അവസ്ഥ ഗുരുതരമായിരുന്നെന്നും എല്ലാവരും കൂടുതല്‍ ഓക്സിജന്‍ വേണ്ട നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ബുധനാഴ്ച രാത്രി ആശുപത്രിക്ക് ഓക്സിജന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമേ ഇത് നീണ്ടു നില്‍ക്കുകയുള്ളൂവെന്ന് അധികൃതര്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു.”ഐനോക്സില്‍ നിന്നുള്ള ട്രക്കുകള്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവര്‍ എത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. തടസ്സമില്ലാത്തതും സമയബന്ധിതമായി ഓക്സിജന്‍ വിതരണം ചെയ്യാനാകുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് ആവശ്യം,” ആശുപത്രി ചെയര്‍മാന്‍ അറിയിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊറോണ വാക്സിൻ കൂടി എത്തി;സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊറോണ വാക്സിൻ കൂടി എത്തി. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം, കൊച്ചി , കോഴിക്കോട് മേഖലകൾക്ക് ഒന്നര ലക്ഷം വീതം എന്നിങ്ങനെയാണ് വാക്‌സിൻ എത്തിയത്.ഇതോടെ സംസ്ഥാനത്ത് നാളെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അതേ സമയം കേന്ദ്രത്തിൽ നിന്നും കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ വേഗത്തിൽ തന്നെ വാങ്ങാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുകയാണ് അതുമായി ബന്ധപ്പെട്ട് വാക്സിൻ കമ്പനികളുമായി ചർച്ചകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനം വാങ്ങുന്ന വാക്സിന് ആവശ്യം വരുന്ന പണം കേന്ദ്ര സർക്കാർ പിന്നീട് നൽകിയാലും മതി. അതുകൊണ്ട് വാക്സിൻ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാല്‍ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്സിന്‍റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി
ദുബായ്:ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേപെടുത്തി. 24 മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി.സൗദിയിലേക്കും കുവൈത്തിലേക്കും നേരത്തെ മുതല്‍ വിലക്കേര്‍പെടുത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക്.അതേസമയം, യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസമില്ല.ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് .
കുതിച്ചുയർന്ന് കൊറോണ;സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് രോഗബാധ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു
വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.പ്രദേശവാസികളായ ഫെബിൻ (15) മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊട്ടിത്തെറി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം;ഓഫീസിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപ കവർന്നു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ വെച്ചിരുന്ന 1,95,600 രൂപയാണ് കവർന്നത്. ഇവിടെ മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കാറുള്ളതാണ്.സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രൊഫഷനല്‍ മോഷ്ടാക്കള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്‌ച്ച രാത്രിയോടെ പെയ്ത വേനല്‍ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്ന പോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ജയിലില്‍ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്. ജയില്‍ വകുപ്പിന്റെ ചപ്പാത്തി കൗണ്ടര്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടര്‍ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേര്‍ന്നുള്ള ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഷവും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ടു തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മണികണ്ഠന്‍ എന്നയാളാണ് രോഗബാധ സ്ഥിരീകരിച്ച മറ്റൊരാള്‍. രോഗബാധിതരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ജയിലിലെ തടവുകാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ജയിലിലെ മറ്റ് തടവുകാരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്വീകരിച്ചിരുന്നു. പിന്നീട് വിവിധ ജയിലുകളിലെ ആയിരത്തോളം തടവുകാരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.