സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനം; 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 35013 covid cases confirmed in the state today 15505 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം;ആഭരണങ്ങള്‍ തട്ടിയെടുത്തു;രക്ഷപ്പെടാന്‍ ട്രെയിനിൽ നിന്നും ചാടിയ യുവതിക്ക് പരുക്ക്

keralanews woman attacked in punalur passenger robs her suffers injury after falling from train

കൊച്ചി:ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അജ്ഞാതന്റെ ആക്രമണം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുമെന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ പുറത്തേക്കു ചാടിയതിനെത്തുടര്‍ന്ന് തലയ്ക്കു പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുളന്തുരുത്തി സ്വദേശിയാണ് സ്ത്രീകളുടെ കമ്ബാര്‍ട്ട്‌മെന്റില്‍ ആക്രമണത്തിന് ഇരയായത്. ഇന്നു രാവിലെ പത്തോടെ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തായിരുന്നു സംഭവം. ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി അങ്ങോട്ട് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. സംഭവസമയത്ത് കംപാര്‍ട്ടുമെന്റില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. കംപാർട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ചാണ് യുവതിയെ ആക്രമിച്ചത്. ഒരു സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തിപിടിച്ച് മാലയും വളയും ഊരി നൽകാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. എല്ലാം ഊരി നൽകിയിട്ടും ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

keralanews covid negative certificate mandatory for candidates to enter the counting center

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റും അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കമ്മിഷന്‍ നിര്‍ബന്ധമാക്കിയത്.

കോവിഡ് വ്യാപനം;എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

keralanews covid spread sslc practical exams postponed

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു.എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.രോഗവ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പത്താക്ലാസ് പരീക്ഷകളും മാറ്റാൻ തീരുമാനിച്ചത്. മുൻ നിശ്ചയിച്ച തീയതി പ്രകാരം ബുധനാഴ്ച മുതലാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനം കുറയുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ പരീക്ഷകൾ നടത്താമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. എന്നാൽ രോഗവ്യാപനം രൂക്ഷമാകുകയാണെങ്കിൽ പരീക്ഷകൾ പൂർണമായി ഒഴിവാക്കാനും ആലോചനയുണ്ട്.

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ

keralanews vaccine for those over 18 years of age registration starts today at 4 p m

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടി ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.

കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവിധം:

  • https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • രജിസ്റ്റര്‍ ചെയ്യുക/പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
  • മൊബൈല്‍ നമ്പർ നല്‍കിയാല്‍ ഫോണില്‍ വണ്‍ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
  • പിന്‍കോഡ് നല്‍കി ആവശ്യമുള്ള വാക്സിന്‍ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
  • ഒരു മൊബൈല്‍ നമ്പറിൽ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
  • ആരോഗ്യ സേതു ആപ്പിലെ കോ-വിന്‍ ടാബില്‍ ക്ലിക്ക് ചെയ്തും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തിക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപന നിരക്ക് 75 ശതമാനത്തിന് മുകളിലേക്ക്;ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

keralanews prevalence of genetically modified virus in the state is over 75 per cent health experts warn

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.ഏപ്രില്‍ ആദ്യവാരം കണ്ടെത്തിയ പഠന ഫലത്തില്‍ 40ശതമാനം പേരില്‍ ഈ വകഭേദം കണ്ടെത്തിയെങ്കില്‍ ഇത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന്റെ തോതിൽ മുൻകരുതലെടുത്തില്ലെങ്കിൽ ഡൽഹിക്കു സമാനമായ അന്തരീക്ഷത്തിലേക്ക് കേരളം വീഴുമെന്നാണ് മുന്നറിയിപ്പ്. തീവ്രവേഗത പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് അരലക്ഷത്തിലേക്ക് ഉയർത്തുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.ജനിതക വ്യത്യാസം വന്ന വൈറസിനെ സംബന്ധിച്ച് മാർച്ച് മാസത്തിൽ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. കേരളത്തിൽ കോട്ടയം ജില്ലയിൽ ആദ്യം കണ്ടെത്തിയ വൈറസ് പത്തു ജില്ലകളിൽ വ്യാപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.ഓക്‌സിജൻ സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കം അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം; കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധനാ നിരക്ക് കേന്ദ്ര നിര്‍ദ്ദേശത്തിന് മുകളില്‍

keralanews center ready to impose lockdown in districts where test positivity is above 15 per cent the test rate in all districts of kerala above central norm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലാണ്. നിർദേശം നടപ്പിലാക്കുകയാണെങ്കിൽ കേരളം ഫലത്തില്‍ സമ്പൂർണ്ണ അടച്ചിടലിലേക്ക് പോകും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തീരുമാനം എടുക്കും. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.

പിടിമുറുക്കി കൊറോണ;സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 32819 covid cases confirmed in the state today 18413 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍ഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1012, കൊല്ലം 4499, പത്തനംതിട്ട 253, ആലപ്പുഴ 136, കോട്ടയം 4729, ഇടുക്കി 272, എറണാകുളം 2000, തൃശൂര്‍ 1302, പാലക്കാട് 481, മലപ്പുറം 704, കോഴിക്കോട് 1567, വയനാട് 233, കണ്ണൂര്‍ 623, കാസര്‍ഗോഡ് 602 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 40 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി;ഹർജികൾ തീർപ്പാക്കി

keralanews high court order that there should be no lockdown on counting day

കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന്  ലോക് ഡൗൺ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.ലോക് ഡൗൺ ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ ഹർജികളാണ് കോടതിയ്ക്ക് ലഭിച്ചത്. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കൊറോണ വ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും നിർദ്ദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. അതിനാൽ മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.എന്നാൽ സർവ്വ കക്ഷി യോഗത്തിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അതിനാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നേ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും, മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് അശോക് മേനോൻ ആണ് വിധി പറഞ്ഞത്.

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം;എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

keralanews appointment of assistant professor in kannur university high court stays appointment of a n shamsir mlas wife

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിനിയായ ഡോ.എം.പി ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യൂണിവേഴ്സിറ്റിയുടെ കൂടി വാദം കേട്ടശേഷമാണ് നിയമന നടപടികൾ നിർത്തിവക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.എച്ച്‌ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്‌കിയില്‍ മെയ് 7 വരെ സ്ഥിരം നിയമം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ പതിനാറാം തിയ്യതി 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്.ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച്‌ ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. 2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്.ഇതിനായി യുജിസി യുടെ എച്ച്ആർഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്കുള്ള നിയമനത്തിന് 30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചു.ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുത്തില്ല. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാണ് തീരുമാനം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹർജിയിൽ ഡോ. ബിന്ദു ആവശ്യപ്പെട്ടു.