തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.കൂടൂതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മെയ് മാസം വളരെ നിർണയകമാണ്. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായാൽ രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുടുംബശ്രീ വായ്പകള്‍ക്ക് 6 മാസം മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.അവശ്യ മെഡിക്കല്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു. കൊവിഡ് പ്രതിരോധ സാധനങ്ങളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭക്ഷ്യധാന്യ കിറ്റ് വിതരണം അടുത്ത മാസവും തുടരും. സാമൂഹ്യ പെന്ഷന് വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41; 31,319 പേര് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 4346, മലപ്പുറം 3775, എറണാകുളം 3739, തൃശൂര്‍ 3148, കൊല്ലം 2978, പാലക്കാട് 1578, കോഴിക്കോട് 2693, കണ്ണൂര്‍ 2014, ആലപ്പുഴ 2145, കോട്ടയം 1901, ഇടുക്കി 1245, പത്തനംതിട്ട 1163, കാസര്‍ഗോഡ് 1060, വയനാട് 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.112 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 20, വയനാട് 13, കാസര്‍ഗോഡ് 12, തിരുവനന്തപുരം 11, എറണാകുളം 8, കൊല്ലം 6, തൃശൂര്‍ 4, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2802, കൊല്ലം 2634, പത്തനംതിട്ട 117, ആലപ്പുഴ 3054, കോട്ടയം 2174, ഇടുക്കി 836, എറണാകുളം 3341, തൃശൂര്‍ 2679, പാലക്കാട് 2924, മലപ്പുറം 3981, കോഴിക്കോട് 3912, വയനാട് 644, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,42,194 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 844 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തിന് കോവിഡ് വാക്സീന് എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന് എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കേരളത്തിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സീന് വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന് പറഞ്ഞു.കേരളത്തിലെ സ്ഥിതി മനസിലാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു.കേരളത്തിന് കിട്ടിയ വാക്സീന് ഡോസുകള്‍ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയില്‍ വാക്സീന് നല്കിയാല് മുഴുവന്‍ പേര്‍ക്കും വാക്സീന് ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് എപ്പോള്‍ സംസ്ഥാനത്തിന് വേണ്ട വാക്സീന് മുഴുവന്‍ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് ഹരജി പരിഗണനക്ക് വന്നപ്പോഴാണ് കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ആംബുലൻസ് വൈകി;പിക്കപ്വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു
കാസർകോട്:ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിക്കപ് വാനിൽ ആശുപത്രിയിൽ എത്തിച്ച കൊറോണ രോഗി മരിച്ചു.വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്.ഇന്നലെയാണ് സംഭവം.കൊറോണ ബാധയെ തുടർന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയും മകളും കൊറോണ പോസിറ്റീവ് ആണ്. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലൻസിനായി വിളിച്ചു. ആംബുലന്‍സ് എത്താന്‍ വൈകുമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് രോഗിയെ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. രോഗിയുടെ ജീവന് ആംബുലന്‍സ് എത്തുന്നത് വരെ കാത്തുനിന്നാല്‍ അപകടത്തിലാവുമെന്ന് മനസിലായതോടെയാണ് പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നടന് രാജന് പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം;ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം:നടന് രാജന് പി ദേവിന്റെ മകന് ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യാ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്.ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുൻപാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറയുന്നു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറയുന്നു.
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു; അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒൻപത് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇന്നത്തെ അലര്‍ട്ടില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളേക്ക് പ്രഖ്യാപിച്ച് റെഡ് അലര്‍ട്ടില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.
ന്യൂനമർദം;സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷം;ദുരന്തനിവാരണ സേനയുടെ 9 സംഘങ്ങൾ കേരളത്തിലേക്ക്
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷമാകുന്നു.കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പൊഴിയൂരില്‍ എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അൻപതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി.കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി.ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തിയാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ദുരന്ത നിവാരണസേന എത്തും. കേരളത്തിലേക്ക് മാത്രം 9 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. പ്രത്യേക വിമാനത്തില്‍ എന്‍.ഡി.ആര്.എഫ് ടീം ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ,ഇടുക്കി ജില്ലകളിലേയ്ക്കാണ് സംഘത്തെ അയക്കുക. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഒരോ ജില്ലയിലേക്കും എത്തുക.
സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 97 മരണം;33,733 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂർ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂർ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസർഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 217 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂർ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂർ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസർഗോഡ് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, എറണാകുളം, കാസർഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂർ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേർ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂർ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂർ 2349, കാസർഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 102 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂരിൽ കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്ക്കരിച്ചതായി പരാതി; വീട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചെന്ന് പരാതിയെ തുടർന്ന് വീട്ടുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്.കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹമാണ് വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരയോ അറിയിക്കാതെ സംസ്കരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിത്സയ്ക്ക് വിധേയമാക്കിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുള്ളവര്‍ വിസമ്മതിച്ചു. ആരോഗ്യപ്രവര്‍ത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങി.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച മരിച്ചു.കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ വീട്ടുകാർ ചടങ്ങുകള്‍ നടത്തി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിനു മുന്‍പ് സംസ്കാര ചടങ്ങുള്‍പ്പെടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പൊലീസില്‍ അറിയിക്കുകയായിരുന്നു.കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവെച്ച് ശവസംസ്കാരം നടത്തിയതിന് വീട്ടുക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടങ്ങില്‍ പങ്കെടുത്തവരെ അധികൃതര്‍ ഇടപെട്ട് നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കണ്ണൂർ ചേലേരിയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു
കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞു.ചേലേരി വൈദ്യര് കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) മരണമടഞ്ഞത്. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്, രജ്ഞിത്ത്, സുരേശന്, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്.