തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4538, തിരുവനന്തപുരം 3699, എറണാകുളം 3243, കൊല്ലം 2620, പാലക്കാട് 1260, ആലപ്പുഴ 2423, തൃശൂര്‍ 2217, കോഴിക്കോട് 2121, കോട്ടയം 1730, കണ്ണൂര്‍ 1330, പത്തനംതിട്ട 956, ഇടുക്കി 798, കാസര്‍ഗോഡ് 716, വയനാട് 505 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 13, കൊല്ലം 11, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, പത്തനംതിട്ട 8, തൃശൂര്‍, വയനാട് 6 വീതം, കോഴിക്കോട് 4, ഇടുക്കി 3, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5512, കൊല്ലം 2017, പത്തനംതിട്ട 1623, ആലപ്പുഴ 2214, കോട്ടയം 2502, ഇടുക്കി 1672, എറണാകുളം 4418, തൃശൂര്‍ 7332, പാലക്കാട് 4701, മലപ്പുറം 5729, കോഴിക്കോട് 3823, വയനാട് 823, കണ്ണൂര്‍ 1255, കാസര്‍ഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ചരിത്ര നിമിഷം;രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തില്‍ പുതുചരിത്രമെഴുതി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത്.മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐ പ്രതിനിധിയായ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.എംവി ഗോവിന്ദന്‍ തദ്ദേശഭരണം, എക്‌സൈസ്, കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്കക്ഷേമം, പി രാജീവ് വ്യവസായം നിയമം, കെഎന്‍ ബാലഗോപാല്‍ ധനം, വിഎന്‍ വാസവന്‍ സഹകരണം, രജിസ്‌ട്രേഷന്‍, സജി ചെറിയാന്‍ ഫിഷറിസ്, സാംസ്‌കാരികം, വി ശിവന്‍കുട്ടി തൊഴില്‍, പൊതുവിദ്യാഭ്യാസം, പ്രൊഫസര്‍ ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസം, പിഎ മുഹമ്മദ് റിയാസ് പൊതുമരാമത്ത്, വീണ ജോര്‍ജ് ആരോഗ്യം, വി അബ്ദുറഹിമാന്‍ പ്രവാസി കാര്യം, ന്യൂനപക്ഷക്ഷേമം, കെ കൃഷ്ണന്‍കുട്ടി വൈദ്യുതി, റോഷി അഗസ്റ്റിന്‍ ജലവിഭവം, അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, ആന്റണി രാജു ഗതാഗതം, എകെ ശശീന്ദ്രന്‍ വനം, ജെ ചിഞ്ചു റാണി മൃഗസംരക്ഷണം, ക്ഷീരവികസനം, കെ രാജന്‍ റവന്യൂ, പി പ്രസാദ് കൃഷി, ജിആര്‍ അനില്‍ ഭക്ഷ്യം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; കസേരകളുടെ എണ്ണം 250 ആയി കുറച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആളെണ്ണം വീണ്ടും കുറച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞയ്ക്ക ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ വേദിക്ക് താഴെയായി 250 കസേരകള്‍ മാത്രമാണ് ഒരുക്കിയിരിക്കിയിരുക്കുന്നത്. ആളുകള്‍ കൂടുതലായി വന്നാല്‍ 100 കസേരകള്‍ കൂടി പിന്നിലിടും.വേദിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയ്ക്കും നിയുക്ത മന്ത്രിമാര്‍ക്കും മാത്രമായിരിക്കും ഇരിപ്പിടമുണ്ടായിരിക്കുക.ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. സ്‌റ്റേഡിയത്തില്‍ പോലീസിന്റെ സുരക്ഷ പരിശോധനയും സാനിറ്റേഷനും നടക്കുകയാണ്. പൊതമരാമത്ത്, ഇലക്‌ട്രിക്കല്‍ വിഭാഗത്തിന്റെ സുരക്ഷ പരിശോധനയും നടക്കും. 50 പോലീസുകാര്‍ മാത്രമായിരിക്കും ചടങ്ങില്‍ സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി ഈ മാസം 24, 25 തീയതികളില്‍ നിയമസഭ ചേരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി പ്രോ-ടേം സ്പീക്കറെ തിരഞ്ഞെടുക്കും. 24ന് സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.
കോവിഡ് ടെസ്റ്റ് ഇനി വീട്ടിലിരുന്നും നടത്താം; ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം
ന്യൂഡൽഹി:വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് സ്വയം ചെയ്യാൻ സാധിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. കൊവിസെൽഫ് എന്ന കിറ്റ് ഉടൻ പൊതുവിപണിയിൽ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവർക്കും രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആർ നിർദ്ദേശിക്കുന്നുള്ളൂ.കിറ്റിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താൻ പുതിയ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കുമെന്ന് ഐസിഎംആർ അറിയിച്ചു. റിസൾട്ട് 15 മിനിട്ടിനുള്ളിൽ ലഭ്യമാകും. കോവിഡ് ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു. ടെസ്റ്റ് വിവരങ്ങള്‍ ഐസിഎം ആര്‍ സെര്‍വറില്‍ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും വ്യക്തമാക്കി. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷൻസ് നിർമ്മിച്ച കിറ്റിനാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്.ഒരു പരിശോധനാ കിറ്റിന്റെ വില 250 രൂപയാണ്. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവർ കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
ബ്ലാക്ക് ഫംഗസ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ പ്രദീപ് കുമാറിൻറെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയുമായ അനീഷ പ്രദീപ് (32) ആണ് മരിച്ചത്. മെയ് ഏഴിനാണ് അനീഷയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.രോഗം സ്ഥിരീകരിച്ചതോടെ അനീഷയും കുടുംബവും ക്വാറന്റീനിൽ ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോൾ അനീഷയ്ക്ക് ശ്വാസംമുട്ടൽ കൂടിയതോടെ നാഗർകോവിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെയ് 12ന് കൊറോണ നെഗറ്റീവ് ആയതിനെ തുടർന്ന് അനീഷയെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് വരുന്നവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകൾക്കും വേദന രൂക്ഷമായി. തുടർന്ന് നടത്തിയ ചികിത്സയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.നാഗർകോവിലെ ഡോക്ടർമാക്ക് ആദ്യം ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. മെയ് 16നാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്. 18ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.സര്‍ക്കാര്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ 400ല്‍ ത്താഴെ ആളുകള്‍ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.ചടങ്ങിന് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ലെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഈ ദിനം ചെലവിടുമെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചത്. ഈ ദിനം കരിദിനമായി ആചരിക്കുമെന്ന് എബിവിപിയും അറിയിച്ചിട്ടുണ്ട്.അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന നേതാക്കളും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ്;മുംബൈ തീരത്ത് ബാര്‍ജ് ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചു; 186പേരെ രക്ഷപ്പെടുത്തി; തെരച്ചില്‍ തുടരുന്നു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. 65പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്.ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു. ടഗ്‌ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിലിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മറ്റുള്ളവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും നേവി അറിയിച്ചു. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തെരത്തില്‍ നടത്തുന്നത്.ഒഴുക്കില്‍പ്പെട്ട ജിഎഎല്‍ കണ്‍സ്ട്രക്ഷന്‍ ബാര്‍ജിലുണ്ടായിരുന്ന 137പേരേയും എസ്‌എസ് 3 ബാര്‍ജിലുണ്ടായിരുന്ന 101പേരേയും രക്ഷപ്പെടുത്തി.ടൗാട്ടെ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന ബാര്‍ജുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ കാറ്റും, മഴയും തീരമായും ഉണ്ടായിരുന്നതിനാല്‍ കപ്പലുകളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാബോട്ടുകള്‍ കടലിറക്കാന്‍ സാധിക്കാതെ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സതീഷ് നര്‍വാദ് പറഞ്ഞു. ബാര്‍ജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതിനാൽ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ശതമാനം; 48,413 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 218 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂർ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂർ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസർഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, കാസർഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂർ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂർ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂർ 3783, കാസർഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;തളിപ്പറമ്പ് സ്വദേശിയില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തളിപ്പറമ്പിനു സമീപം കൊട്ടില നരിക്കോട് സ്വദേശി ഉമര്‍ക്കുട്ടി(42)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 47 ലക്ഷം രൂപ വിലമതിക്കുന്ന 967.0 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വർണ്ണം. എയര്‍പോര്‍ട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
വീണാ ജോര്‍ജിന് ആരോഗ്യവകുപ്പ് ; കെ.എന്‍.ബാലഗോപാലിന് ധനവകുപ്പെന്ന് സൂചന; മുഹമ്മദ് റിയാസ് സ്പോര്‍ട്ട്സ് യുവജന കാര്യം;ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ്;മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ധനവകുപ്പ് കെ. എൻ ബാലഗോപാൽ, വ്യവസായം പി.രാജീവ്, എക്സൈസ് വി.എൻ വാസവൻ, എം.വി ഗോവിന്ദൻ തദ്ദേശ സ്വയം ഭരണം, വീണ ജോർജ് ആരോഗ്യം, വി ശിവൻകുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് പൊതുമരാമത്ത്, കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹ്മാൻ ന്യൂനപക്ഷക്ഷേമവകുപ്പ്, ആർ ബിന്ദു ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകൾ നൽകാനാണ് തീരുമാനം.ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്.നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകായണ്.