സംസ്ഥാനത്ത് അധ്യയന വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കും; ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

keralanews academic year in the state will begin on june 1 classes through online

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും . കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച്‌ വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. അധ്യായനവര്‍ഷാരംഭം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തും.ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്. ഇതിനിടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വിസിമാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യുജിസിയെ അറിയിക്കും.

ഗു​സ്തി താ​ര​ത്തി​ന്‍റ കൊ​ല​പാ​ത​കം:അറസ്റ്റിലായ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

keralanews murder of wrestler railway suspended accused sesheel kumar

ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരാണ് സുശീൽ കുമാർ.കൊലപാതക കേസില്‍ ഒളിവിലായിരുന്ന സുശീല്‍ കുമാറും കൂട്ടാളികളും അറസ്റ്റിലായതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഡല്‍ഹി രോഹിണി കോടതി ഇവരെ ആറ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് 23കാരനായ സാഗര്‍ റാണെയെയും സുഹൃത്തുക്കളെയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്നു മര്‍ദിച്ചത്. ചികിത്സയിലിരിക്കേ സാഗര്‍ റാണ മരിച്ചു. ഒളിവില്‍ പോയ സുശീല്‍ കുമാറിനെയും കൂട്ടാളി അജയ് കുമാറിനെയും ഡല്‍ഹി മുണ്ടകയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84; 33,397 പേർക്ക് രോഗമുക്തി

keralanews 29803 covid cases confirmed in the state today 33397 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 202 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 5148, പാലക്കാട് 1789, തിരുവനന്തപുരം 2978, എറണാകുളം 2941, കൊല്ലം 2860, ആലപ്പുഴ 2478, തൃശൂർ 2123, കോഴിക്കോട് 1817, കോട്ടയം 1455, കണ്ണൂർ 1134, പത്തനംതിട്ട 1037, ഇടുക്കി 768, കാസർഗോഡ് 586, വയനാട് 388 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, വയനാട് 13, എറണാകുളം, പാലക്കാട്, കാസർഗോഡ് 10 വീതം, തൃശൂർ 7, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 6 വീതം, ഇടുക്കി 5, കോഴിക്കോട് 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 3112, കൊല്ലം 1801, പത്തനംതിട്ട 1851, ആലപ്പുഴ 2015, കോട്ടയം 1546, ഇടുക്കി 1266, എറണാകുളം 3917, തൃശൂർ 2489, പാലക്കാട് 3032, മലപ്പുറം 4052, കോഴിക്കോട് 2815, വയനാട് 572, കണ്ണൂർ 3884, കാസർഗോഡ് 1045 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 879 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചില്ല; നാളെ മുതൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല

keralanews did not follow central instructions whatsapp facebook and twitter may not be available in india from tomorrow

ന്യൂഡൽഹി: നാളെ മുതൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ആപ്ലിക്കേഷനുകൾക്ക് കുറച്ചുകൂടി സമയം അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഫെബ്രുവരി 25നാണ് കേന്ദ്രസര്‍കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മാര്‍ഗനിര്‍ദേശമിറക്കിയത്. കേന്ദ്രം അനുവദിച്ച കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് ഫെയ്സ്ബുക്കിനും ട്വിറ്ററിനും വിലക്ക് വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. പുതിയ ഐ ടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്ന് ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആറുമാസം വേണമെന്നാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കണം. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ച കൂ ആപ്പ് മാത്രമാണ് കേന്ദ്രസര്‍കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്‍. നിയമങ്ങള്‍ പാലിക്കാത്തിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം

keralanews national approval for two more hospitals in kannur district

കണ്ണൂര്‍:നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) അംഗീകാരം സ്വന്തമാക്കി ജില്ലയിലെ രണ്ട് ആശുപത്രികള്‍ കൂടി.93.34 ശതമാനം പോയിന്റോടെ പാനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, 87.6 ശതമാനം പോയിന്റോടെ ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയത്.ഏപ്രില്‍ 13, 17 തീയതികളിലായിരുന്നു പരിശോധന. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം ഇരുപത്തഞ്ചായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ച ഏക ജില്ലയാണ് കണ്ണൂര്‍.സംസ്ഥാനത്താകെ 11 സ്ഥാപനങ്ങള്‍ക്കാണ് ഇക്കുറി ദേശീയ അംഗീകാരം ലഭിച്ചത്. നേരത്തെ ജില്ലയിലെ 23 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് ലഭിച്ചിരുന്നു.ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവര്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

keralanews aims director warns people with non-severe covid infection not to use steroids

ന്യൂഡൽഹി: തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവര്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ.കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡോ.ഗുലേരിയയുടെ മുന്നറിയിപ്പ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ രോഗിയുടെ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്നത് ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമാകുന്നുണ്ട്.ഈ മരുന്നുകള്‍ രക്തത്തിലെ പഞ്ചസാര 300-400 തോതിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ കഴിക്കുന്നവര്‍ ഇടയ്ക്കിടെ ബ്ലഡ്‌ ഷുഗര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രക്തത്തിലെ പഞ്ചസാര ഉയരുന്നതും ബ്ലാക്ക് ഫംഗസ് അണുബാധ സാധ്യത വര്‍ധിപ്പിക്കും.വലിയ അളവില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ കോവിഡ് രോഗികള്‍ അകത്താക്കുന്നത് അപകടകരമാണെന്നും പരമാവധി അഞ്ച് മുതല്‍ പത്ത് ദിവസം വരെയാണ് കണക്കുകള്‍ പ്രകാരം സ്റ്റിറോയ്ഡ് നല്‍കാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗിയുടെ ഓക്സിജന്‍ തോത് സാധാരണവും രോഗാവസ്ഥ തീവ്രവും അല്ലെങ്കില്‍ സ്റ്റിറോയ്ഡുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കിൽ സൂക്ഷിച്ച നിലയിൽ വടിവാളുകൾ കണ്ടെത്തി

keralanews swords were found kept in a sackin kannur

കണ്ണൂർ : തലശ്ശേരിയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ വടിവാളുകൾ കണ്ടെത്തി. ദേശീയ പാതയ്ക്ക് സമീപം പുന്നോൽ മാപ്പിള എൽപി സ്‌കൂളിനടുത്ത് നിന്നാണ് വടിവാളുകൾ കണ്ടെത്തിയത്.ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ ആറ് വടിവാളുകളാണ് കണ്ടെത്തിയത്.  വാളുകളിൽ തുരുമ്പു വന്നിട്ടുണ്ട്. ഒരു വർഷം മുൻപ് ഒളിപ്പിച്ച വടിവാളുകളാണ് ഇതെന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഈ മാസം ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ നിന്നും വടിവാളുകൾ കണ്ടെടുക്കുന്നത്. മെയ് മൂന്നിന് പിണറായി ഉമ്മൻചിറ കുഞ്ഞിപ്പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും വടിവാളുകൾ കണ്ടെടുത്തിരുന്നു. ചാക്കിൽക്കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ. എട്ട് വടിവാളുകളാണ് പിടിച്ചെടുത്തത്.

എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭാ സ്പീക്കര്‍

keralanews mb rajesh speaker of the 15th kerala legislative assembly

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭാ സ്പീക്കറായി എം ബി രാജേഷിനെ തെരെഞ്ഞെടുത്തു.136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്.എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല.തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം ബി രാജേഷിന് കഴിഞ്ഞു. കേരള നിയമസഭയിലെ 23 ആം സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എല്ലാ സഹകരണവും സഭാ നേതാവ് എന്ന നിലയില്‍ വാഗ്ദാനം ചെയ്യുന്നു.സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച്‌ പ്രവര്‍ത്തിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കര്‍ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41; 36,039 പേര്‍ക്ക് രോഗമുക്തി; 196 മരണം

keralanews 17821 covid cases confirmed in the state today 36039 cured

തിരുവന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2443, മലപ്പുറം 2456, പാലക്കാട് 1191, എറണാകുളം 1801, കൊല്ലം 1485, തൃശൂര്‍ 1412, ആലപ്പുഴ 1269, കോഴിക്കോട് 1224, കോട്ടയം 1010, കണ്ണൂര്‍ 877, ഇടുക്കി 503, കാസര്‍ഗോഡ് 430, പത്തനംതിട്ട 313, വയനാട് 142 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3048, കൊല്ലം 2728, പത്തനംതിട്ട 1433, ആലപ്പുഴ 474, കോട്ടയം 2298, ഇടുക്കി 1052, എറണാകുളം 4393, തൃശൂര്‍ 6501, പാലക്കാട് 3156, മലപ്പുറം 5040, കോഴിക്കോട് 3321, വയനാട് 84, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.  3248 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്ലാക്ക്, വൈറ്റ് ഫം​ഗസുകള്‍ക്ക് പുറമെ രാജ്യത്ത് ആശങ്കയായി യെല്ലോ ഫം​ഗസും

keralanews In addition to black and white fungus yellow fungus also found in the country

ന്യൂഡല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസ് (Fungus) ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതായായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (Yellow Fungus) ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദിലെ ബ്രിജ്പാല്‍ ത്യാഗി ഇഎന്‍ടി ആശുപത്രിയില്‍ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക,അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക തുടങ്ങിയവയും യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ശരീരത്തിലെ ആന്തരിക അവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.