നിപ്പ ബാധ;സംസ്ഥാനത്ത് കേന്ദ്രസംഘം പരിശോധനക്കെത്തി; ഉറവിടം റംബൂട്ടാൻ പഴത്തില്‍നിന്നെന്ന്​ സംശയം

keralanews nipah virus central team came for inspection in kerala source is suspected to be from the rambutan fruit

കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂർ പ്രദേശത്തു കേന്ദ്രസംഘം പരിശോധന നടത്തി.12കാരന് രോഗം പകര്‍ന്നത് റംബൂട്ടാൻ പഴത്തില്‍നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിന്റെ പിതാവ് അബൂബക്കറിെന്‍റ ഉടമസ്ഥതയിലുള്ള പുൽപ്പറമ്ബ് ചക്കാലന്‍കുന്നിനു സമീപത്തെ പറമ്പിലുള്ള റംബൂട്ടാൻ മരത്തിൽ നിന്നും കഴിഞ്ഞ ദിവസം അബൂബക്കര്‍ പഴങ്ങള്‍ പറിച്ച്‌ വീട്ടില്‍കൊണ്ടുവന്നിരുന്നു. മുഹമ്മദ് ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവര്‍ക്കുപുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവില്‍ ഐസൊലേഷനിലാണ്. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റംബൂട്ടാൻ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്. മരത്തില്‍ വവ്വാലുകളും വരാറുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. രോഗബാധ ഉണ്ടായത് റംബൂട്ടാനിൽ നിന്നാണോയെന്ന് വിശദ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര വിദഗ്ധ സംഘത്തിെന്‍റ തലവന്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

പയ്യന്നൂർ സ്വദേശിനി സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ത്തു

keralanews suicide of payyannur native sunisha husbands parents added as defendent

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശിനി സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു.ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.ഭര്‍ത്താവ് വിജീഷിനെ കൂടാതെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കേസിൽ വിജീഷ് നേരത്തെ അറസ്റ്റിലായിരുന്നു.ഒന്നരവര്‍ഷം മുൻപാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരായത് . പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

കേരളം വീണ്ടും നിപ്പ ഭീതിയില്‍; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം തുടരുന്നു;ഒരാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി

keralanews kerala in fear of nipah again efforts are on to find the source health minister says next one week is crucial

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീതി.വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വരുന്ന ഒരാഴ്ച നിര്‍ണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടൈന്‍മെന്‍റ്  സോണാക്കിയിട്ടുണ്ട്.നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച്‌ 188 പേരാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടത്.ഇതിൽ 136 പേർ ആരോഗ്യപ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളേജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്.ഇതില്‍ 20 പേര്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്.സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തി ഐസൊലേഷൻ കൃത്യമായി നടപ്പാക്കിയാൽ വ്യാപനമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം കുട്ടിയുടെ അമ്മയ്‌ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അസാധാരണമായി ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിപ്പ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.എന്‍ഐവി സംഘമാണ് ലാബ് സജ്ജീകരിക്കുക.നിപ്പ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും.

സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക;കോഴിക്കോട് മരിച്ച പന്ത്രണ്ടുകാരന് നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി;കനത്ത ജാഗ്രത

keralanews nipah confirmed again in thestate twelve year old boy died in kozhikode confirmed nipah virus infection

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക.നിപ്പ ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ രാത്രിയോടെയാണ് പൂനെയിൽ നിന്നും സാമ്പിളുകളുടെ ഫലം ലഭിച്ചത്. അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഛർദ്ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊറോണ ബാധിതനായിരുന്ന കുട്ടിയ്‌ക്ക് രോഗം ഭേദമായിട്ടും പനി വിട്ടുമാറാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്‌ക്കായി നിരവധി ആശുപത്രികളിൽ പോയിരുന്നു. കുട്ടിയുടെ കുടുംബത്തെയും അയൽ വാസികളേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം ഇന്ന് 10 മണിയോടെ സംസ്‌കരിക്കും എന്നാണ് വിവരം.നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് വീണ ജോർജ്ജ് വ്യക്തമാക്കി.ജില്ലയിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നിപ്പ വാർഡ് ആരംഭിക്കാനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ ഉന്നത തല യോഗം ചേരും. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.

കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല; രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും തുടരും

keralanews covid spread no relaxation of restrictions in the state night curfew and lockdown on sunday will continue

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കൊറോണ സാഹചര്യം വിലയിരുത്താൻ ചേർന്ന് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും തുടരും.കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം;25,910 പേര്‍ രോഗമുക്തി നേടി

keralanews 29682 covid cases confirmed in the state today 25910 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂര്‍ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസര്‍ഗോഡ് 465 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍ഗോഡ് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ്ണം

keralanews india wins fourth gold in paralympics pramod bhagat wins gold in badminton

ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ബാഡ്മിന്റണിൽ പ്രമോദ് ഭഗതാണ് സ്വർണ്ണം നേടിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. തൊട്ടുപുറകേ മനോജ് സർക്കാർ എസ് എൽ 3വിഭാഗത്തിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ഡാനിയേ ബഥേലിനെ 21-14,21-17നാണ് പ്രമോദ് ഫൈനലിൽ കീഴടക്കിയത്.  ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്‌സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്‌കോറിനാണ് പ്രമോദ് ജയിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.നേരത്തെ നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം.

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും

keralanews s b i internet banking services will be disrupted today and tomorrow

ന്യൂഡൽഹി:എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും 3 മണിക്കൂര്‍ നേരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച്‌ ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.

ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയെന്ന് റിപ്പോർട്ട്;തീര പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

keralanews report that terrorist group which arrived in fishing boats from sri lanka likely to reach the coast of kerala alert in coastal areas

കൊല്ലം: ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ തീവ്രവാദികളുടെ സംഘമാണ് ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാകിസ്താനിലേക്ക് പോകാനാണ് സംഘത്തിന്റെ നീക്കം. ഇതോടെ കോസ്റ്റൽ പോലീസ് അടക്കം തീരപ്രദേശങ്ങളിലെത്തി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടലിനോട് ചേർന്നുള്ള റിസോർട്ടുകളും നിരീക്ഷണത്തിലാണ്.റിസോർട്ടുകളിൽ താമസിക്കാൻ എത്തുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കണമെന്ന നിർദ്ദേശം നൽകി.ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പോലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് ശ്രീലങ്കന്‍ സംഘം കേരളത്തിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം.

‘ബലം പ്രയോഗിച്ച്‌ കെെഞരമ്പ് മുറിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു’; മറയൂര്‍ സംഭവത്തില്‍ യുവാവിനെതിരെ അധ്യാപികയുടെ മൊഴി

keralanews attempting to cut the nerve by force teachers statement against the youth in the marayoor incident

ഇടുക്കി :ബലം പ്രയോഗിച്ച് കൈ ഞരമ്പ് മുറിച്ച് കാമുകൻ നാദിർഷ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുവെന്ന് മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴിതനിക്ക് ആത്മഹത്യ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും, എന്നാല്‍ നാദിര്‍ഷ ബലം പ്രയോഗിച്ച്‌ തന്റെ രണ്ട് കൈയിലെയും ഞരമ്ബുകള്‍ മുറിക്കുകയായിരുന്നു എന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന യുവതി പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും മറയൂർ സ്വദേശിനി നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്.ആത്മഹത്യ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു. നാദിര്‍ഷയ്‌ക്ക് വേറെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.