ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി പിടിയിലായി.കരടിക്കുഴി എ.വി.ടി തോട്ടത്തിൽ സുനിൽ കുമാറാണ് (23) പിടിയിലായത്. ഇന്നലെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയ സുനിൽ കുമാർ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റിയത്. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ സുനിൽ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുമായി എത്തുകയായിരുന്നു. അടുത്തെത്തിയ സുനിലിനെ പെൺകുട്ടി പ്രതിരോധിച്ചത് കത്രികയെടുത്തായിരുന്നു. എന്നാൽ സുനിൽ തന്റെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
പയ്യാമ്പലത്ത് കെ.ജി മാരാര്‍ സ്മൃതി മണ്ഡപത്തിന് സമീപം പട്ടിയെ കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി;പ്രതിഷേധവുമായി ബി.ജെ.പി
കണ്ണൂർ: പയ്യാമ്പലത്ത് കെ.ജി മാരാര്‍ സ്മൃതി മണ്ഡപത്തിന് സമീപം പട്ടിയെ കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. തിങ്കളാഴ്ച പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതുസംബന്ധിച്ച് ബി.ജെ.പി ജില്ല നേതൃത്വം കണ്ണൂര്‍ ടൗണ്‍ സി.ഐക്ക് പരാതി നല്കി.കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്താന്‍ വേണ്ടിയുള്ള വിറകാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി നേരത്തെ തന്നെ കോര്പറേഷന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മേയര്‍ അഡ്വ.ടി.ഒ. മോഹനന് സംഭവസ്ഥലം സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബി.ജെ.പി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് കെ. രതീഷ്, ജില്ല സെക്രട്ടറി അഡ്വ.അര്‍ച്ചന വണ്ടിച്ചാല്‍, കിസാന്‍ മോര്‍ച്ച ജില്ല മീഡിയ കണ്‍വീനര്‍ ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ രാഷ്ട്രീയ ആരോപണമല്ല, സാമൂഹിക വിരുദ്ധര്‍ക്കെതിരെ ഒറ്റക്കെട്ടായ നിലപാടാണ് വേണ്ടതെന്ന് മേയര്‍ അഡ്വ.ടി.ഒ. മോഹനന് പറഞ്ഞു.സ്മൃതി മണ്ഡപത്തിന് തടസ്സമായി കൂട്ടിയിട്ട വിറക് നീക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മേയര്‍ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വീട്ടുവരാന്തയില്‍ പ്രസവിച്ച തെരുവുനായയെ ഓടിക്കാനായി പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വച്ചു; ഏഴ് കുഞ്ഞുങ്ങള്‍ ചത്തു; രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്
വീട്ടുവരാന്തയില്‍ പ്രസവിച്ച അമ്മപ്പട്ടിയെയും കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിവാസികളായ മേരി, ലക്ഷി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുന്‍പാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ചത്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്. പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു.കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മപ്പട്ടിയ്ക്ക് പൊള്ളലേറ്റത്. ഇത് കണ്ട സമീപ വാസികൾ ഉടനെ വിവരം ദയ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് പട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നിപ;കേരളത്തിന് ആശ്വസിക്കാം;പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ടുപേരുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം:കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ്. മരിച്ച കുട്ടിയുടെ അമ്മ അടക്കമുള്ള എട്ടുപേരുടെ സാമ്പിളുകൾ പുനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധാ ഫലമാണ് ഇന്ന് പുറത്തുവന്നത്. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആശ്വാസകരമാണ്.കുട്ടിയുടെ രക്ഷിതാക്കൾക്ക് പുറമേ കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സാമ്പിളുകളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.ഇവരിൽ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കോഴിക്കോട് 31, പാലക്കാട് 1, വയനാട് 4, മലപ്പുറം 8, എറണാകുളം 1 കണ്ണൂർ 3 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ഇവരുടെ എല്ലാവരുടേയും സാമ്പിൾ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ കിടത്തും. എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന് മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേരാണ് ഉള്‍പ്പെട്ടത്. സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 129 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര് ഐസൊലേഷന്‍ വാര്‍ഡിലാണ്. 54 പേര് ഹൈ റിസ്ക് വിഭാഗത്തിലായിരുന്നു.
തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം:തുമ്പയിൽ ട്രെയിനിടിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ശതമാനം;28,561 പേര് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 2640, പത്തനംതിട്ട 1358, ആലപ്പുഴ 1836, കോട്ടയം 2555, ഇടുക്കി 766, എറണാകുളം 2842, തൃശൂര്‍ 2528, പാലക്കാട് 2122, മലപ്പുറം 3144, കോഴിക്കോട് 3439, വയനാട് 974, കണ്ണൂര്‍ 1743, കാസര്‍ഗോഡ് 529 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നീറ്റ് പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സെപ്തംബര്‍ 12 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പ്രവേശന പരീക്ഷ നീട്ടണം എന്നാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീം കോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ, കമ്പാർട്ട്മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്തംബര്‍ ആദ്യ വാരത്തിലും രണ്ടാം വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
നിപ്പ;അഞ്ച് പേരിൽ കൂടി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി;251 പേരുടെ പുതിയ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പർക്കത്തിലുള്ള അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി.ഇതോടെ ലക്ഷണമുള്ളവരുടെ എണ്ണം എട്ടായി.എല്ലാവര്ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. മുപ്പത്തിരണ്ട് പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 251 പേരുടെ പുതിയ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.188 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് 251 ആയി ഉയര്‍ന്നത്. ഇതില്‍ 32 പേര് ഹൈ റിസ്ക് വിഭാഗത്തില്‍ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ പരിശോധനയ്ക്കായി ഇന്ന് ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കും.പുണെയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് നിപ്പ വൈറസ് പരിശോധനയ്ക്കുള്ള ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കുക. വൈറോളജി ലാബില്‍ അയച്ച സാമ്പിൾ പരിശോധന ഫലം വൈകിട്ട് ലഭിക്കും.സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. നിപ്പ പ്രതിരോധം കോവിഡ് ചികിത്സയെ ബാധിക്കരുതെന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മദ്ധ്യ- വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും എന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. 24 മണിക്കൂറിൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു
കോഴിക്കോട്:പാഴൂരിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ റൂട്ട് മാപ് ആരോഗ്യവിഭാഗം പുറത്തുവിട്ടു. ആഗസ്റ്റ് 27ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നുമിടയില്‍ പാഴൂരില്‍ അയല്പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ച കുട്ടി 28ന് മുഴുവന്‍ വീട്ടിലായിരുന്നു. 29ന് ഞായറാഴ്ച രാവിലെ 8.30നും 8.45നുമിടയില്‍ ഓട്ടോയില്‍ എരഞ്ഞിമാവില്‍ ഡോ. മുഹമ്മദിന്റെ സെന്‍ട്രല്‍ ക്ലിനിക്കിലെത്തി. രാവിലെ ഒൻപത് മണിക്ക് ഓട്ടോയില്‍ തിരിച്ച് വീട്ടിലെത്തി. 30ന് വീട്ടിലായിരുന്നു. 31ന് ചൊവ്വാഴ്ച രാവിലെ 9.58നും 10.30നുമിടയില്‍ അമ്മാവന്റെ ഓട്ടോയില്‍ മുക്കം ഇ.എം.എസ് ആശുപത്രിയില്‍ എത്തി. അന്ന് 10.30നും 12നുമിടയില്‍ അതേ ഓട്ടോയില്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തി. ഒരുമണിക്ക് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. സെപ്തംബർ ഒന്നിന് ബുധനാഴ്ച രാവിലെ 11ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ആശുപത്രി ഐ.സി.യുവില്‍ എത്തി.
അതേസമയം മുഹമ്മദ് ഹാഷിമിെന്റ മാതാപിതാക്കളെയും പിതൃസഹോദരനെയും ശരീരവേദനയും അസ്വാസ്ഥ്യവും തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.നിരീക്ഷണത്തിലുള്ളവരെ തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ട്രൂനാറ്റ് പരിശോധന നടത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. ഇതില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ഫര്മേറ്റിവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.