തിരുവന്തപുരം:ടാങ്കർ തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് നാളെ സംസ്ഥാനത്തെ പെട്രോൾ ഉടമകൾ സമരത്തിൽ .ടെൻഡർ വ്യവസ്ഥകൾക്ക് എതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തുന്ന നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ.ഐഒസിക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് എച്പിസി,ബിപിസി പമ്പുകളിൽ നാളെ മുതൽ ഇന്ധനം വാങ്ങണ്ട എന്ന് തീരുമാനിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. എങ്കിലും ചില പെട്രോൾ പമ്പുകൾ അടച്ചിടും.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഐഒസി ഇരുമ്പനം ടെർമിനലിൽ നടന്നു വരുന്ന ടാങ്കർ തൊഴിലാളി- ട്രാൻസ്പോർട്ടർ സമരം രമ്യമായി പരിഹരിക്കാൻ എകെഎഫ്പിടി ചർച്ച നടത്തിയെങ്കിലും ചർച്ച പരാചയപ്പെടുകയിയിരുന്നു.സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യൻ,ട്രഷറർ റാംകുമാർ,ഇടപ്പള്ളി മോഹൻ,ടോമി തോമസ്,എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് കോമു,സെക്രട്ടറി ബെൽരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കടുത്തു.
തിരുവനന്തപുരം:500 രൂപ നോട്ടുകൾ ആദ്യം എടിഎമ്മുകളിൽ നൽകാൻ തീരുമാനം. ബാങ്കുകളിൽ പിന്നീട് മാത്രമേ 500 രൂപ നോട്ടുകൾ ലഭിക്കു.
ആദ്യം ബാങ്കുകളിൽ നൽകാനായിരുന്നു തീരുമാനിച്ചത്.ഇനി എടിഎം വഴി തന്നെ നമുക്ക് പുതിയ 500 രൂപ നോട്ടുകൾ ലഭിക്കും എന്നാണ് റിപ്പോർട്ട്.500,1000 രൂപ അസാധുവാക്കിയതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ തീരുമെന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്.പ്രധാന മന്ത്രി ഇതിനു നേരിട്ട് മറുപടി പറയണമെന്നവശ്യപെട്ട് പാര്‍ലിമെന്റില്‍ ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കി. പ്രതിപക്ഷ എംപിമാര്‍ പാര്‍ലിമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബുധനയ്ച്ച ഇതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും സഖ്യം ചേരും.
പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ശക്തമായി എല്ലായിടത്തും എതിര്‍ക്കുകയാണ്.
തിരുവനന്തപുരം: ഇന്ന് മുതല്‍, റിസേര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തെത്തിയ 500 രൂപ നോട്ടുകള്‍ ബാങ്ക് കൌണ്ടര്‍ വഴി നല്‍കപ്പെടും. 23 ന് മുന്നായി എല്ലാ ബാങ്കിലും സമാഹാരിചിരിക്കുന്ന 500,1000 രൂപയുടെ നിരോധിക്കപെട്ട നോട്ടുകള്‍ റിസേര്‍വ് ബാങ്കുകളില്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്, അതിനു ആനുപാതികമായായിരിക്കും പുതിയ നോട്ടുകള്‍ നല്‍കുക.
എന്നാല്‍ എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരന്നം ചെയ്യുന്നത് ഇനിയും വൈകും.ഇനിയും അതിനുള്ള സംവിധാനം ആകാത്തതാണ് കാരണം.ബാങ്ക് അധികൃതര്‍ വന്നു സ്വകര്യം ഒരുക്കേണ്ടതുണ്ട്.
നമ്മുടെ സങ്കല്‍പ രീതിയെ ഉപയോഗിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ ഡാര്‍ലിംഗ് സ്മാര്‍ട്ട്‌ഫോണ്‍. മുമ്പ് ഒരു ചൈനീസ് കമ്പനി രാത്രി ദര്‍ശന സിസ്റ്റം, ഡിജിറ്റല്‍ പ്രതീകങ്ങള്‍, എല്‍സിഡി വീഡിയോ പ്രതലങ്ങള്‍,ക്യാമറയില്‍ വരുത്തിയ പല മാറ്റങ്ങളും ഒരു വലിയ പ്രക്ഷോഭനം തന്നെ ഈ ഐട്ടി യുഗത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്.
വ്യയാഴ്ച്ച നടന്ന ഷേന്ഴേൻ ചൈന ഹൈടെക് മേളയിലാണ് ഇൻബിൽറ്റ് വെർച്വൽ റിയാലിറ്റി പ്രതേകതയോട് കൂടിയ ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിനെ പറ്റി കമ്പനി വെള്ളിപെടുത്തല്‍. ഒരു അതുല്യമായ അൽഗോരിതം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വിപ്ലവ ഉപകരണം ഉപയോക്താകള്‍ക്ക് 360-ഡിഗ്രി പനോരമ വി.ആർ. വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയാനുള്ള കഴിവ് നല്‍കും. രണ്ട് 360 ഡിഗ്രി പ്രതേക ക്യാമറകൾക്ക് പുറമേ, സാധാരണയുള്ള രണ്ടു ക്യാമറകള്‍ കൂടി ഉണ്ടാകും. വെർച്വൽ റിയാലിറ്റി സവിശേഷത കൂടാതെ 1 സെന്റിമീറ്റർ അകലെയുള്ള ശരീരത്തിൻറെ താപനില അറിയാനും കഴിയും. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വേള്‍ഡില്‍ ഒരു അത്ഭുതം തന്നെ സൃഷ്ടിക്കും.
ഈ മാസം വില്പനയ്ക്ക് പോകുവാൻ പ്രതീക്ഷിച്ച ഈസ്മാര്‍ട്ട്‌ഫോണിന് ഏകദേശം $ 600 (ഏകദേശം രൂപ 40,900) വില വരും.
ലക്നോ: ഉത്തര്‍പ്രദേശിലെ കാന്പുരില്‍ പാട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഇന്നലെ ഉണ്ടായ അപകടത്തില്‍ മരണം 127 ആയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നാല് എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം അപകടത്തില്‍ രക്ഷപെട്ടവരെയും കൊണ്ടുള്ള പ്രതേക ട്രെയിന്‍ ഇന്ന് രാവിലെ പാട്നയില്‍ എത്തി.
ഭൂരിഭാഗം പേരും ഉറങ്ങുമ്പോയായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂടിയടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
റെയില്‍വേ പാലത്തില്‍ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രതമിക നിഗമനം.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഘവും രക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.
അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്.
ജമ്മു:ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ജവാന് മരണം, മൂന്ന് പേർക്ക് പരിക്ക്.ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കുറിനുള്ളിൽ നടന്ന മൂന്നാമത്തെ കരാർ ലംഘനമാണ് ഇത്.
കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ ഭാഗത്തു നിന്ന് വെടിനിറുത്തൽ കരാർ ലംഘനം നടന്നിരുന്നു.
മൊബൈൽ ഫോൺ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് സ്മാർട്ട് ഫോണും സോഷ്യൽ മീഡിയകളും ആപ്പുകളുമാണ്.
ലോകത്താകമാനം 7.4 ബില്യൺ മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടെന്നാണ് കണക്ക്.ഇന്ന് കേവലം ആശയ വിനിമയം എന്നതിലുപരി സ്മാർട്ട് ഫോണുകൾ ജോലിയുടെയും വ്യാപാരത്തിന്റെയും പഠനത്തിന്റെയും സുരക്ഷിതത്തിന്റെയും അടിസ്ഥാന സൗകര്യമായി മാറിയിരിക്കുന്നു.
450 മുതൽ 2100 Mhz വരെയുള്ള ഫ്രീക്വനസികളാണ് മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾ ഉപഭോക്താവിന് നൽകുന്നത്.തുടർച്ചയായിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം മാനസികവും ശാരീരികവുമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
അമേരിക്കയിൽ 5 ൽ 3 പേർക്കും ഒരു മണിക്കൂറിൽ ഒരു തവണയെങ്കിലും തങ്ങളുടെ മൊബൈൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നു
കൂടുതൽ പേർക്കും തൊട്ടടുത്തുള്ള മനുഷ്യരോട് ഇടപെടുന്നതിനേക്കാൾ താത്പര്യം സ്വന്തം മൊബൈലിൽ നോക്കിയിരിക്കാനാണ്.
പ്രായഭേതമില്ലാതെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നോമോഫോബിയ എന്ന അവസ്ഥ ദിനം തോറും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കൂടുതൽ നേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിലൂടെ കായിക പരിശീലനങ്ങളും വ്യായാമങ്ങളോടും യുവ തലമുറക്ക് വിമുഖത വർധിച്ചു വരുന്നുണ്ട്.
63 % ഉപഭോക്താക്കളും മൊബൈൽ ഫോൺ ഉറക്കത്തിലും തലയോടടുപ്പിച്ച് വെക്കുന്നത് റേഡിയേഷന്റെ അളവ് കൂട്ടുകയേയുള്ളൂ.
വിശാഖപട്ടണം ∙ വീണ്ടും ഫോമിലെത്തിയ രവിചന്ദ്ര അശ്വിൻ നടത്തിയ അഞ്ചു വിക്കറ്റ് വേട്ടയുടെയും ആദ്യ ഇന്നിങ്സിലെ അതേ ഫോം തുടർന്ന് അർധ സെഞ്ചുറിയുമായി അപരാജിതനായി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യമുറപ്പിച്ചു. അശ്വിൻ 67 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ ഇംഗ്ലണ്ട്, ഇന്ത്യയെക്കാൾ 200 റൺസ് പിന്നിലായി 255 റൺസിനു പുറത്തായി. ഫോളോ ഓണിനു നിർബന്ധിക്കാതെ ബാറ്റു ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. മൊത്തം 298 റൺസ് ലീഡ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കോഹ്‌ലി 70 പന്തുകളിൽ 56 റൺസുമായും അജിങ്ക്യ രഹാനെ 22 റൺസെടുത്തും ക്രീസിലുണ്ട്.
രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഏറെ നിർണായകമാണ് ഇന്ത്യ സ്വന്തമാക്കിയ ലീഡ്. പിച്ച് പൂർണമായി ബോളർമാരുടെ പക്ഷത്തേക്കു ചാഞ്ഞിട്ടില്ലെങ്കിലും നാലും അഞ്ചും ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമാകില്ല. ഇംഗ്ലണ്ടിന് അപ്രാപ്യമായ സ്കോർ കണ്ടെത്താനുള്ള ഉത്തരവാദിത്തം കൂടി ഇന്നു കോഹ്‌ലിക്കുണ്ട്. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് (മൂന്ന്), കെ.എൽ. രാഹുൽ(10), ചേതേശ്വർ പൂജാര(ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
ഇന്നലെ ആദ്യ സെഷനിൽ നേട്ടമുണ്ടാക്കാൻ ഇന്ത്യ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം സെഷനിൽ കളിയുടെ ഗതി തിരിഞ്ഞു. ടെസ്റ്റിൽ 22–ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമയാകുന്നത്. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും(70) ജോണി ബെയർസ്റ്റോയും(53) ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഇന്ത്യൻ മുന്നേറ്റം വൈകിച്ചത്. എന്നാൽ രണ്ടാം സെഷനിൽ പിച്ചിൽ നിന്നു മികച്ച പിന്തുണ കൂടി കണ്ടെത്തിയ അശ്വിൻ 7.5 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇതോടെ എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ആറു തവണ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെ നാലു തവണ വീതം, ശ്രീലങ്കയ്ക്കെതിരെ രണ്ടു തവണ, ബംഗ്ലദേശിനും ഇംഗ്ലണ്ടിനുമെതിരെ ഓരോ തവണ എന്നിങ്ങനെയാണ് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടങ്ങൾ.
ആഗ്ര: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്, അത് തടയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.