കാളിദാസ് ജയറാമിന് ആരാധികയുടെ ചോര കൊണ്ടെഴുതിയ കത്ത്.ആരാധന മൂത്ത് ഭ്രാന്തായാൽ പെൺകുട്ടികൾ ഇങ്ങിനെയാണ്.അങ്ങനെ തന്നെയാണ് ഇവിടെയും.പൂമരം സിനിമയിലെ ഞാനും എന്റാളും പ്രേക്ഷകരിൽ കുളിരുണ്ടാക്കിയിരുന്നു.ഇത് കണ്ടാകാം ഈ പെൺകുട്ടിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്.
കണ്ണേട്ടാ ലവ് യൂ എന്നാണ് പെൺകുട്ടി ചോര കൊണ്ട് എഴുതിയിരിക്കുന്നെ.ഇത് കാളിദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയുന്നതെങ്കി അത് വേണ്ട എന്റെ ഫിലിം തീയറ്ററിൽ പോയി കണ്ടാൽ മതി.ഇത്തരം കാര്യങ്ങൾ എനിക്ക് സങ്കടമാണുണ്ടാക്കുക എന്നും ഇനി ഇങ്ങനുള്ള കാര്യങ്ങൾ ചെയ്യരുതെന്നും കാളിദാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
മൊഹാലി:മൊഹാലിയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 417 റൺസിന് ഇന്ത്യ പുറത്ത്.രവീന്ദ്ര ജഡേജ 90 റൺസും അശ്വിൻ 72 റൺസും നേടി.
ഇതോടെ ഇന്ത്യക്ക് 134 റൺസിറൺസിന്റെ ലീഡ്.രവീന്ദ്ര ജഡേജ അശ്വിനും ജയന്ത് യാദവിനും കൂടെ ചേർന്ന് 72 റൺസ് നേടി.
രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്റെ താരം ബെൻ സ്റ്റോക്കിന്റെ വിക്കറ്റ് അശ്വിന്റെ കൈകളിൽ ഒതുങ്ങി.ഇംഗ്ലണ്ടിന് ഇപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് മാത്രമാണ് നേടാനായത്.ഇതോടെ ഇന്ത്യയുടെ വിജയ സാധ്യത കൂടിയിരിക്കുകയാണ്.
ന്യൂഡൽഹി:ഇന്ന് രാജ്യമെങ്ങും ആക്രോശ് ദിൻ.കറൻസി ബാനിനെതിരെ ഇന്ന് രാജ്യത്തെങ്ങും പ്രതിപക്ഷം ആക്രോശ് ദിൻ പ്രഖ്യാപിച്ചതനുസരിച്ച് പാർലിമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും നിന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിക്കെതിരെയും ഗവൺമെന്റിനെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
പ്രധാനമന്ത്രി ഞങ്ങളോട് സംസാരിക്കണം എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നവംബർ 8 നു പെട്ടെന്നുണ്ടായ കറൻസി നിരോധനത്തിൽ ജനങ്ങൾ കോപാകുലരാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.
ഗവൺമെന്റിന്റെ നടപടിയോട് നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്,സത്യസന്ധതയെ സംശയിക്കരുത്.പ്രധാനമന്ത്രി ലോക്സഭയിൽ വരണം എന്നാണെങ്കിൽ അദ്ദേഹവും ചർച്ച ചെയ്യും,അത്യാവശ്യം വന്നാൽ ഇടപെടുകയും ചെയ്യും എന്ന് ഹോം മിനിസ്റ്റർ രഞ്ജിത്ത് സിംഗ് പ്രതികരിച്ചു.
മോദിയെ ഇന്ത്യയുടെ രാഷ്ട്രീയത്ത് നിന്ന് തന്നെ തുടച്ചു നീക്കണം എന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.
പലയിടത്തും ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടു.വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകരാറിൽ.രാജ്യത്തെ 86% ശതമാനം നോട്ടുകളും റദ്ധാക്കിയതിന്റെ ഫലം.യാധൊരു മുന്നൊരുക്കവുമില്ലാതെ രാജ്യത്തെ 500,1000 രൂപ നോട്ടുകൾ പിൻവലിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
അതിനു പകരമായി ഇറങ്ങിയ 2000 രൂപ നോട്ടുകളും ഉടൻ പിൻവലിക്കാനാണ് സാധ്യത.പെട്ടെന്ന് അടിച്ചിറക്കിയ ഈ നോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണ്,500 രൂപ നോട്ടുകളിലും പല അച്ചടിപ്പിശകുകളും ഉണ്ട്.
രൂപയുടെ മൂല്യം മൂന്നര വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്.
ആവശ്യത്തിനുള്ള നോട്ടുകൾ എടിഎം കൗണ്ടറുകളിൽ ഇനിയും എത്തിയിട്ടില്ല.
ഇതിനെയൊക്കെ തുടർന്ന് റിസേർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചേക്കുമെന്നു സൂചനയുണ്ട്.അദ്ദേഹം ഇതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട്.
എല്ലാത്തിന്റെയും കുറ്റം ഊർജിത് പട്ടേലിന്റെ പേരിലിട്ട് തലയൂരാൻ നേതാക്കൾ മോദിയോട് ആവശ്യപെട്ടിട്ടുണ്ട് എന്നും റിപോർട്ടുണ്ട്.
ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും റിസേർവ് ബാങ്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.
ജനങ്ങളുടെ ദുരിതം കൂടാതെ രൂപയുടെ മൂല്യവും ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താണ് പോയത് രാജ്യത്തെ വളരെ പ്രതിസന്ധിയിലാക്കും എന്ന് ജിയോജിത് പാരിബ സർവീസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായരും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം:സംസ്ഥാനത്തു എൽഡിഎഫ് ഹർത്താൽ തുടങ്ങി.ഇന്ന് രാവിലെ ആറ് മുതലാണ് ഹർത്താൽ.കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ഇടത് പക്ഷ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ബാങ്കുകളെയും ശബരിമല,ഗുരുവായൂർ തീർത്ഥാടന കേന്ദ്രങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ബസ്സുകൾ പൂർണമായും, കെഎസ്ആർസിടി ബസുകൾ ഭാഗികമായും സർവ്വീസ് നടത്തുന്നുണ്ട്. മിക്കവാറും ജില്ലകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിച്ചില്ല.
റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും Read more
മുംബൈ:കറൻസി നിരോധനം കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടു കുറക്കാൻ ആർബിഐ നടപടികൾ എടുക്കും എന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ.
എത്രയും പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും സാധാരണ ഗതിയിലാകും.നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് ഊർജിത് പട്ടേൽ പ്രതികരിക്കുന്നത്.
കാശ് ഉപയോഗിച്ച് ട്രാന്സാക്ഷന്സ് നടത്തുന്നതിന് പകരം ഡെബിറ്റ് കാർഡും,ഡിജിറ്റൽ വാലറ്റ്സും ഒക്കെ ഉപയോഗിച്ച് ശീലിക്കണം.അത് സമയം ലാഭിപ്പിക്കും,എല്ലാം എളുപ്പമാക്കുകയും ചെയ്യും.