നോട്ട് പിൻവലിക്കനെതിരെ നോബൽ സമ്മാന ജേതാവ് അമർത്യ സെൻ

നോട്ട് പിൻവലിക്കനെതിരെ അമർത്യ സെൻ.
നോട്ട് പിൻവലിക്കനെതിരെ അമർത്യ സെൻ.

ന്യൂഡൽഹി:നോട്ട് പിൻവലിച്ചതിനെതിരെ നോബൽജേതാ സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെൻ.ഇത് കള്ളപ്പണം തടയുന്നതിനായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. മനുഷ്യത്വം ഇല്ലാത്ത നടപടിയായിപ്പോയി, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം തടയുന്നതിനുള്ള ഏത് നീക്കവും ജനങ്ങൾ സ്വീകരിക്കും.പക്ഷെ ഈ നീക്കം കൂടുതൽ മെച്ചങ്ങൾ ഉണ്ടാക്കുന്നതിനു പകരം ദോഷമാണ് ഉണ്ടാക്കിയത്.സമ്പത്വ്യവസ്ഥക്ക് ഇത് ഉണ്ടാക്കിയ ആഘാതവും ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.

 

 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.
രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.

ന്യൂഡൽഹി:കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽഗാന്ധിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് ആയ @OfficeOfRG എന്ന അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

അക്കൗണ്ട് ഇതുവരെ രാഹുൽഗാന്ധിയുടെ ആൾക്കാർക്ക് ഉപയോഗിക്കാൻ പറ്റിയില്ല എന്നാണ് റിപ്പോർട്ട്.

രാഹുൽഗാന്ധിയുടെ അക്കൗണ്ടിൽ എന്തൊക്കെയോ മോശമായ പോസ്റ്റും ഇട്ടിട്ടുണ്ട് ഹാക്കർസ്.

15319354_10153900806731338_253460333_n

524361-rahul-1

രാഹുൽഗാന്ധിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടിന്റെ ചില സ്ക്രീൻഷോട്ടുകൾ.
രാഹുൽഗാന്ധിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടിന്റെ ചില സ്ക്രീൻഷോട്ടുകൾ.

പ്രാഥമിക സംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം പിൻവലിക്കാം

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൈവസി നിർബന്ധമാക്കും.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൈവൈസി നിർബന്ധമാക്കും.

തിരുവനന്തപുരം:പ്രാഥമിക സംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം പിൻവലിക്കാൻ ഉള്ള പദ്ധതിയുമായി കേരള സർക്കാർ.കൈവൈസിയുടെ പേരിൽ സഹകരണ മേഖലയെ കഷ്ട്ടപ്പെടുത്തുന്നത് ഇല്ലാതാക്കും.

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ ആർക്കും നഷ്ടമാകില്ല.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും പണം നഷ്ടപ്പെടുമെന്ന് ഭയം ആർക്കും വേണ്ടെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പ്രാഥമിക സഹകരണ മേഖലയിൽ കൈവസി നിർബന്ധമാക്കും.ജില്ലാ സഹകരണ ബാങ്ക് വഴി 24000 രൂപ വരെ പിൻവലിക്കാൻ ഉള്ള നടപടി എടുക്കും.

 

പെട്രോൾ വില കൂടി,ഡീസൽ വില കുറഞ്ഞു

പെട്രോൾ വില ലിറ്ററിന് .13 രൂപ കൂടി
പെട്രോൾ വില ലിറ്ററിന് 13 പൈസ കൂടി.

ന്യൂഡൽഹി:ഓയൽ കമ്പനികളുടെ ദ്വൈവാര വില വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പെട്രോളിന് ലിറ്ററിന് 13 പൈസയും കൂടി, ഡീസലിന് ലിറ്ററിന് 12 പൈസയും കുറഞ്ഞു. അതാത് സംസ്ഥാനങ്ങളിലെ വിൽപ്പന നികുതി കുടി ഇതോടൊപ്പം ചേർക്കും.

പുതിയ വില ഡിസംബർ 1 മുതൽ നിലവിൽ വരും. അവസാനമായി വിലയിൽ മാറ്റം വരുത്തിയത് നവംബർ 15 അർദ്ധ രാത്രിയിലാണ്.

എല്ലാ തീയറ്ററുകളിലും ചലച്ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം പാടണം:സുപ്രീം കോടതി

ഇനി തീയറ്ററുകളിൽ ദേശീയ ഗാനവും ഇന്ത്യൻ പതാകയും.
ഇനി തീയറ്ററുകളിൽ ദേശീയ ഗാനവും ഇന്ത്യൻ പതാകയും.

ന്യൂഡൽഹി:എല്ലാ തീയറ്ററുകളിലും ചലച്ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനവും കൂടെ ദേശീയ പതാകയും കാണിക്കണമെന്ന് ഇന്ത്യൻ സുപ്രീം കോടതി.

ബുധനാഴ്‌ച്ചയാണ് സുപ്രീം കോടതി ഈ നിർദേശം മുഞ്ഞോട്ട് വെച്ചത്.ദേശീയഗാനം പാടുന്നതിനൊപ്പം ദേശീയ പതാക സ്‌ക്രീനിൽ കാണിക്കണം.ഇന്ത്യയിലുള്ള എല്ലാ തീയറ്ററുകൾക്കും ഇത് ബാധകമാണ്.

തീയറ്ററുകളിൽ എത്തുന്ന ഓരോരുത്തരും ഇതിനെ ബഹുമാനിക്കണം.

പബ്ലിക് ഇന്റെറസ്റ്റ് ലിറ്റിഗേഷന്റെ അഭിപ്രായം നോക്കുകയായിരുന്നു സുപ്രീം കോടതി.

സഹകരണ മേഖലയുടെ പ്രതിസന്ധി തീർക്കാൻ ഇന്ന് ഉന്നത തല യോഗം

തിരുവനന്തപുരം:സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരാൻ തീരുമാനം.

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രതിനിധികളും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചർച്ചയിൽ പങ്കെടുക്കും.രാവിലെ 11 മണിക്ക് കോബാങ്ക് ടവറിൽ വെച്ചാണ് ചർച്ച നടത്തുന്നത്.

നിയമസഭാ  പ്രമേയം പാസ്സാക്കിയിട്ടും ഹർത്താൽ നടത്തിയിട്ടുമൊന്നും ഫലം ഇല്ലാത്ത സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്.

 

രണ്ടാമത്തെ ഇന്ത്യ- അമേരിക്ക വനിതയെ ഉയർന്ന പോസ്റ്റിലേക്ക് നോമിനേറ്റ് ചെയ്ത്‌ ട്രംപ്

സീമ ഇനി ഇംഗ്ലണ്ടിന്റെ ഉയർന്ന പോസ്റ്റിൽ.
സീമ ഇനി അമേരിക്കയിൽ ഉയർന്ന പോസ്റ്റിൽ.

വാഷിംഗ്‌ടൺ:രണ്ടാമത്തെ ഇന്ത്യ-അമേരിക്ക വനിതയെ അമേരിക്കയുടെ അഡ്മിനിസ്ട്രേറ്റർ പോസ്റ്റിലേക്ക് ട്രംപ് തിരഞ്ഞെടുത്തു.

ഹെൽത്ത്കെയർ ഡിപ്പാർട്മെന്റിൽ ഫിനാൻഷ്യൽ ചാർജാണ്‌ സീമ വർമെയ്‌ക്ക് കിട്ടുക.കോൺഗ്രെസ്സ്മാൻ  ടോം പ്രൈസിനെ അദ്ദേഹത്തിന്റെ ഹെൽത്ത്&ഹ്യൂമൻ സർവീസ് സെക്രട്ടറി ആക്കിയതിനു പിന്നാലെയാണ് ഈ നിർദേശം.

‘ഡ്രീം ടീം’ എന്ന് ട്രംപ് ഇതിനെ വിശേഷിപ്പിച്ചു.ഇവർ ചേർന്ന് ഹെൽത്ത് ഡിപ്പാർട്മന്റ് ഉയർച്ചയിൽ എത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണം:ഏഴ് ജവാന്മാർ കൊല്ലപ്പെട്ടു,എട്ട് പേർക്ക് പരിക്ക്

ഭീകരാക്രണം:ഏഴു ജവാന്മാർ വിട പറഞ്ഞു.
ഭീകരാക്രണം:ഏഴു ജവാന്മാർ വീരമൃത്യു വരിച്ചു.

ശ്രീനഗർ:നെഗ്രോട്ടയിലുള്ള പട്ടാള ക്യാമ്പിന് നേരെയുള്ള വൻ ആയുധധാരികളായ ഭീകരരുടെ ആക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ ഏഴു പട്ടാളക്കാർ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച്ച രാവിലെ തുടങ്ങിയതായിരുന്നു ആക്രമണം.പൊലീസ് വേഷത്തിൽ എത്തിയ ഭീകരരാണ് പട്ടാള ക്യാമ്പ് ആക്രമിച്ചത്.എട്ടു ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.

ആറ് ഭീകരവാദികളെ പട്ടാളക്കാർ വകവരുത്തി.ജമ്മുവിൽ നിന്നും 3 കി.മീ അകലെ നെഗ്രോട്ടയിൽ തമ്പടിച്ച സൈനികർക്ക് നേരെയാണ് ആക്രമണം നടന്നത്.

 

വാവ സുരേഷിന് പാമ്പു കടിയേറ്റു

ദയവു ചെയ്തു സുഖ വിവരം അറിയാൻ ആരും കാൾ ചെയ്യരുത്:വാവ സുരേഷ്.
ദയവു ചെയ്തു സുഖ വിവരം അറിയാൻ ആരും കാൾ ചെയ്യരുത്:വാവ സുരേഷ്.

ആലപ്പുഴ:പാമ്പുപിടിയിൽ പ്രശസ്തി കേട്ട വാവ സുരേഷിന് പാമ്പു കടിയേറ്റു.തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇങ്ങനെ പോസ്റ്റ് ചെയ്യാൻ ഉള്ള കാരണം രണ്ടു ദിവസമായി നിലക്കാത്ത കാൾ ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ദയവു ചെയ്‌തു അത്യാവശ്യത്തിനല്ലാതെ സുഖ വിവരം ചോദിച്ചു ആരും കാൾ ചെയ്യരുത്.

എന്റെ സേവനം ഇനിയും തുടരും.28 വർഷമായി പാമ്പു പിടി തുടരുന്ന വാവ സുരേഷ് പറഞ്ഞു.പാമ്പു പിടിത്തത്തിനിടയിൽ 3000ത്തിലധികം തവണ ഇദ്ദേഹത്തിന് കടിയേറ്റിട്ടുണ്ട്.ആരോടും പാമ്പു പിടിത്തത്തിനു വേണ്ടി അദ്ദേഹം പണം വാങ്ങാറില്ല.

മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന പ്രചാരണം തെറ്റാണ്:കോടിയേരി ബാലകൃഷ്ണൻ

മാവോയിസ്റ്റുകളെ കീഴടങ്ങാൻ അനുവദിക്കണം
മാവോയിസ്റ്റുകളെ കീഴടങ്ങാൻ അനുവദിക്കണം.

തിരുവനന്തപുരം:തീവ്രനിലപാടുള്ള മാവോയിസ്റ്റുകളെ കീഴടങ്ങാൻ അനുവദിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

നിലമ്പുരിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് തെറ്റാണു എന്നും കോടിയേരി പറഞ്ഞു.ചർച്ചയ്ക്ക് സർക്കാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്‌.

സിപിഐ,സിപിഎം ഇത് രണ്ടും രണ്ടു പാർട്ടികളാണ്,അപ്പോൾ അഭിപ്രായങ്ങളും വ്യത്യസ്തമായിരിക്കും.മാവോയിസ്റ്റുകളെ വിഷയത്തിൽ രണ്ടു പാർട്ടിയും രണ്ടു അഭിപ്രായങ്ങൾ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.