നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കിൽ തിരിമറി:27 പേർക്ക് സസ്‌പെൻഷൻ 6 പേർക്ക് സ്ഥലം മാറ്റം

ബാങ്കിൽ തിരിമറി നടത്തിയ 27 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
ബാങ്കിൽ തിരിമറി നടത്തിയ 27 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

ന്യൂഡൽഹി:നോട്ടു മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകളിൽ നിന്നായി തിരിമറി നടത്തിയ 27 ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു,6 പേർക്ക് സ്ഥലം മാറ്റവും നൽകി.

റിസേർവ് ബാങ്കിന്റെ നിർദ്ദേശം മാനിക്കാതെ വിവിധ ബാങ്കുകളിൽ ക്യാഷ് ഇടപാടുകൾ നടക്കുന്നു എന്ന സൂചനയെ തുടർന്ന് ഇൻകം ട്ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തിരിമറി പുറത്തായത്.

ബാംഗ്ളൂരിൽ ഒരിടത്ത് രണ്ടു ബിസിനസ്സ്കാർ 5.7 കോടി രൂപ പുതിയ നോട്ടാക്കി മാറ്റി.ആർബിഐ ഒരോരുത്തർക്കും പിൻവലിക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്.ഇത് മറി കടന്നാണ് ചില ബാങ്കുകളിൽ ഇടപാടുകൾ നടന്നിട്ടുള്ളത്.

 

 

മാവോയിസ്‌റ്റ് ആക്രമണം:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.
നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.

മഞ്ചേരി:നിലമ്പുർ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെ പറ്റി അന്വേഷിച്ച് കൊണ്ടിരുന്ന ആർഡിഒ ജാഫർ മാലിക്കിനെ അന്വേഷണത്തിൽ നിന്നും മാറ്റി.ഇനി ജില്ലാ കളക്ടർ മജിത് മീണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.

സംസ്ഥാന സർക്കാരാണ് ജാഫറിനെ അന്വേഷണ ചുമതല ഏൽപിച്ചത്.എന്നാൽ ഇൻക്വസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏൽപിച്ചതിൽ പ്രതിഷേധം വന്നിരുന്നു.ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

നിലമ്പുർ നടന്ന ആക്രമണത്തിൽ മാവോയിസ്റ്റുകളായ കുപ്പുദേവരാജ്,അജിത എന്നിവർ കൊല്ലപ്പെട്ടിരുന്നു.എന്നാൽ മാവോയിസ്റ്റ് ആക്രമണം വ്യാജമാണെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി യുദ്ധക്കൊതിയൻ:പർവേസ് മുഷറഫ്

ഇന്ത്യക്കു എപ്പോ വേണമെങ്കിലും പാകിസ്താനുമായി ചർച്ച ചെയ്യാം.
ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും പാകിസ്ഥാനുമായി ചർച്ച ചെയ്യാം.

ന്യൂഡൽഹി:ഇന്ത്യൻ പ്രധാനമന്ത്രി മോദി യുദ്ധക്കൊതിയൻ എന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്.

ഇന്ത്യക്ക് പാകിസ്ഥാനേക്കാൾ ആഗോളതലത്തിൽ സ്വാധീനമുണ്ട്. ഇന്ത്യക്കു എത്ര വേണമെങ്കിലും ലാഹോറിൽ വന്ന് നവാസ് ശരീഫുമായി സൗഹൃദം പുതുക്കാം,ചർച്ച ചെയ്യാം.അതിനു തയ്യാറാകാത്തത് ഇന്ത്യൻ പ്രധാനമന്ത്രി ഒരു യുദ്ധക്കൊതിയൻ ആയതു കൊണ്ടാണെന്നു മുഷറഫ്.

ബുർഹാൻ വാനിയെ കൊണ്ട് വാളെടുപ്പിച്ചത് ഇന്ത്യയാണ്.ഹാഫിസ് സെയ്ദ് വിദ്യാ സമ്പന്നനും എഞ്ചിനീയറുമാണ്.ഹാഫിസ് സെയ്ദ് ഒരു ഭീകരവാദിയാണെന്നു ഞാൻ ഒരിക്കലും സമ്മതിക്കില്ല.ഞാൻ ഒരു അഭിഭാഷകൻ ആയിരുന്നെങ്കി ഹാഫിസിനു വേണ്ടി വാദിക്കുമായിരുന്നു എന്നും മുഷറഫ് പറഞ്ഞു.

നിവിൻപോളിയുടെ സഖാവ് ആദ്യ ലുക്ക് പോസ്റ്റ് പുറത്തു വന്നു

സഖാവ് ആദ്യ ലുക്ക് പുറത്തു വന്നു.
സഖാവ് ആദ്യ ലുക്ക് പുറത്തു വന്നു.

നിവിൻപോളി നായകനായ സഖാവ് ആദ്യ പോസ്റ്റ് പുറത്തിറക്കി.നിവിൻപോളി തന്റെ ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.നാഷണൽ അവാർഡ് വിന്നറായ സിദ്ധാർഥ് ശിവയാണ് സഖാവ് സംവിധാനം ചെയ്തത്.

സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആണ് ചിത്രത്തിന്റെ അടിസ്ഥാനം.യുവരാഷ്ട്രീയ പ്രവർത്തകൻ കൃഷ്ണ കുമാറായിട്ടാണ് നിവിൻ അരങ്ങു തകർക്കുന്നത്.

ശ്രീനിവാസൻ,മണിയൻപിള്ള രാജു,ജോജോ,ഐശ്വര്യ രാജേഷ്,അപർണ ഗോപിനാഥ്,ഗായത്രി എന്നിവരും അഭിനയിക്കുന്നു.

യൂണിവേഴ്സൽ സിനിമ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം പൂർണമായും ഷൂട്ട് ചെയ്തു കഴിഞ്ഞു.2017 മാർച്ച് വിഷുവിന് ചിത്രം റീലീസ് ചെയ്യും.

 

 

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണം:സുപ്രീംകോടതി

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി.
സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി:സഹകരണ മേഖലയുടെ അവസ്ഥ ഗുരുതരമെന്നു സുപ്രീംകോടതി.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉടൻ നടപടി എടുക്കണം.

സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ഉടൻ ചെയ്യണം.നോട്ട് നിരോധിച്ചത് കാരണം ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകയാണെന്നും കോടതി നിരീക്ഷിച്ചു.

ടോൾ ബൂത്തുകളിൽ സൈന്യത്തെ വിന്യസിച്ചു:മമതാ ബാനർജി പ്രതിഷേധിച്ചു

ടോൾ ബൂത്തുകളിൽ സൈന്യത്തെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് മമതാ ബാനർജി പ്രതിഷേധിച്ചു.
ടോൾ ബൂത്തുകളിൽ സൈന്യത്തെ വിന്യസിച്ചതിൽ മമതാ ബാനർജി പ്രതിഷേധിച്ചു.

കൊൽക്കത്ത:വെസ്റ്റ് ബംഗാളിലെ ചില ടോൾ ബൂത്തുകളിൽ കേന്ദ്ര സൈന്യത്തെ വിന്യസിച്ചതിനെ തുടർന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രവും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ.

തന്റെ ഓഫീസിൽ തന്നെ രാത്രി തങ്ങിയായിരുന്നു മമതാ പ്രതിഷേധിച്ചത്.സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടാതെയാണ് സൈന്യത്തെ വിന്യസിച്ചതു.ഇത് എന്നെ തകർക്കാനുള്ള ഗൂഢാലോചനയാണ് എന്ന് അവർ പറഞ്ഞു.

രാത്രി രണ്ടു മണിക്ക് വാർത്ത സമ്മേളനം വിളിച്ചായിരുന്നു താൻ ഓഫീസിലാണ് ഇന്ന് രാത്രി തങ്ങുന്നത് എന്ന് എല്ലാവരെയും അറിയിച്ചത്.

തന്റെ ജനങ്ങളെ സുരക്ഷയാണ് ഞാൻ,അവരെ അക്ഷമരാക്കി എനിക്ക് പോകാൻ കഴിയില്ല എന്നവർ പറഞ്ഞു.തുടർന്ന് സൈന്യത്തെ പിൻവലിച്ചു.

കാർഡിടപാടുകൾക്കു പകരം ആധാർകാർഡ്:പുതിയ സംവിധാനം വരുന്നു

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്കു പകരമിനി ആധാർ കാർഡ്.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്കു പകരമിനി ആധാർ കാർഡ്.

ന്യൂഡൽഹി:ആധാർ കാർഡ് ഉപയോഗിച്ച് എല്ലാ വിധ ഇടപാടുകളും നടത്താൻ ഉള്ള പുതിയ സംവിധാനത്തെ പറ്റി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.

എല്ലാവിധ ഡിജിറ്റൽ ഇടപാടുകളും ഇനി ആധാർ നമ്പർ ഉപയോഗിച്ച് നടത്താൻ സർക്കാർ നിയമം വരുമെന്ന് സൂചന.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ ഇല്ലാതെയാണ് പുതിയ സംവിധാനം വരുക.കറൻസി രഹിത സമ്പത്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ നീക്കം.

മൊബൈൽ ഫോണിലൂടെ ആധാർ നമ്പറും തിരിച്ചറിയാനുള്ള ബിയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകൾ നടത്തുക എന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേധാവി അജയ് പാണ്ഡെ വ്യക്തമാക്കി.

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ബിയോമെട്രിക് സംവിധാനം ഉണ്ടായിരിക്കും .മൊബൈൽ നിർമാതാക്കൾ,വ്യാപാരികൾ,ബാങ്കുകൾ എന്നിങ്ങനെയുള്ള എല്ലാ മേഖലയെയും ഏകോപിപ്പിച്ചായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക.

ജിയോ വെൽക്കം ഓഫർ ഇനി 2017 മാർച്ച് 31 വരെ

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ മാർച്ച് 31 വരെ.
ജിയോ ഹാപ്പി ന്യൂഇയർ ഓഫർ മാർച്ച് 31 വരെ.

മുംബൈ:റിലയൻസ് ജിയോ വെൽക്കം ഓഫർ മാർച്ച് 31 വരെ നീട്ടി.ഡിസംബർ 31 ന് അവസാനിക്കാനിരുന്ന ഓഫറാണ് മാർച്ച് വരെ നീട്ടിയിരിക്കുന്നത്.

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ എന്നാണു ഇതിനെ പ്രഖ്യാപിച്ചിരിക്കുന്നത്.ജിയോ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഡാറ്റ&കാളിങ് ഓഫർ 2017 വരെ ഉപയോഗിക്കാം.പക്ഷെ ഡാറ്റ ഓഫറിൽ കുറച്ചു മാറ്റം വരുത്തും.

ജിയോ ഉപയോഗിക്കുന്ന 80 ശതമാനം പേരും 1 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്.എന്നാൽ ബാക്കി വരുന്ന 20 ശതമാനം വളരെ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് മറ്റുള്ള ഉപഭോക്താകൾക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല.അതുകൊണ്ട് എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തും.ഇതിനായി ഫെയർ യൂസേജ് പോളിസി നിലവിൽ കൊണ്ട് വരും.

52 മില്ല്യൺ വരുന്ന ജിയോ ഉപഭോക്താകൾക്ക് പുതിയ ഓഫർ ലഭിക്കുമെന്ന് അംബാനി പറഞ്ഞു.

സ്വർണത്തിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ അവിവാഹിതർക്ക് 250 ഗ്രാം.
വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ അവിവാഹിതർക്ക് 250 ഗ്രാം.

ന്യൂഡൽഹി:നോട്ടു നിരോധനത്തിന് പിന്നാലെ സ്വർണ്ണ നിയന്ത്രണവും.വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ അല്ലെങ്കിൽ 500 ഗ്രാം അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാമും സ്വർണ്ണം മാത്രമേ ഇനി കൈവശം വെക്കാനാകൂ.പുരുഷന്മാർക്ക് കൈവശം വെക്കാൻ അനുവദിച്ച അളവ് 100 ഗ്രാം മാത്രമാണ്.

പരമ്പരാഗതമായി കിട്ടിയ സ്വർണത്തിനും നികുതി അടച്ച പണത്തിന് വാങ്ങിയ സ്വർണത്തിനും നിയന്ത്രണമില്ല.

കള്ളപ്പണം ഒഴിവാക്കാൻ വേണ്ടി 500,1000 രൂപ നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് സ്വർണം വാങ്ങി പണം വെളുപ്പിക്കുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് സർക്കാറിന്റെ ഈ തീരുമാനം.

 

ഇന്ധനം,എയർ ടിക്കറ്റ്സ് പർച്ചസ് ചെയ്യാൻ 500 രൂപയുടെ പഴയ നോട്ടുപയോഗം ഡിസംബർ 2 വരെ

പമ്പുകളിൽ പഴയ 500 എടുക്കുന്നത് ഡിസംബർ രണ്ട് വരെ മാത്രം.
പമ്പുകളിൽ പഴയ 500 എടുക്കുന്നത് ഡിസംബർ രണ്ട് വരെ മാത്രം.

ന്യൂഡൽഹി:പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സ് വാങ്ങാനും പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 2 വരെ മാത്രം.ഡിസംബർ 15 വരെ ആക്കിയതാണ് ഇപ്പൊൾ രണ്ടു വരെ ആക്കി ചുരുക്കിയത്.

നവംബർ 8 ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ചപ്പോൾ 500 രൂപ നോട്ടുകൾ ബില്ലുകൾ അടക്കാനും പെട്രോൾ വാങ്ങാനും ഉപയോഗിക്കാൻ 72 മണിക്കൂർ അനുവാദം നൽകിയിരുന്നു.

പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സിനും വേണ്ടി പഴയ 500 രൂപ എടുക്കാൻ ഉള്ള കാലാവധി ഡിസംബർ 15 വരെ നീട്ടിയത് ഇപ്പോൾ ഡിസംബർ 2 വരെയായി.ഡിസംബർ 3 മുതൽ ഈ നിയമം നടപ്പിൽ വരും.

ഇതോടെ 500, 1000 രൂപ നോട്ടുകൾ ഡിസംബർ 3 മുതൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെ പണമിടപാടിന് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കു.റെയിൽവേ സ്റ്റേഷനിലും ബസ് ടിക്കറ്റ്സിന് വേണ്ടിയും ഉപയോഗിക്കാം.