ചെന്നൈ:രണ്ട് മാസമായി ചികിൽസയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഇന്ന് വൈകുന്നേരം ഹൃദയാഘാതം സംഭവിച്ചു.ജയലളിത സുഖം പ്രാപിച്ചു എന്ന ഹോസ്പിറ്റലിൽ നിന്നുള്ള പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണ് ഈ സംഭവം.
സെപ്റ്റംബർ 22-ന് ആയിരുന്നു ജയലളിത അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നത്.അവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ഡോക്ടർ ഇന്ന് പറഞ്ഞത് സുഖം പ്രാപിച്ചു വരുന്നു എന്നാണ്.
ഇപ്പോൾ കാർഡിയോളോജിസ്റ് വിഭാഗം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം:ഓരോ വർഷങ്ങൾ കഴിയുന്തോറും കുട്ടികളെ കാണാതാകുന്ന റിപ്പോർട്ടുകൾ കൂടി വരികയാണ്.2011-ൽ 952,2012-ൽ 1079,2103-ൽ 1208,2014-ൽ 1229,2015-ൽ 1630 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്നും ഒരു തുടർകഥ പോലെ തുടരുകയാണ്.
എന്നാൽ വാട്ട്സ്അപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു.ശരിയായ സന്ദേശങ്ങൾ മാത്രമേ കൈമാറേണ്ടതുള്ളൂ.നമുക്ക് കിട്ടുന്ന സന്ദേശം ശരിയാണോ എന്നറിഞ്ഞതിന് ശേഷം മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ടെൻഷൻ നമുക്ക് ഒഴിവാക്കാൻ കഴിയും.
നമ്മൾ തന്നെയാണ് കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.ശരിക്കും എന്തിനാണ് ഇവർ നമ്മുടെ പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.അവരുടെ ആ ലക്ഷ്യങ്ങളെയാണ് നമ്മൾ തടയേണ്ടത്.
എന്തിനാണ് ഇവർ കുട്ടികളെ ഉപയോഗിക്കുന്നത് യാചനയ്ക്കും,അവയവ മാറ്റത്തിനും,സെക്സ് റാക്കറ്റിനുമൊക്കെ വേണ്ടിയാണ് നമുടെ പിഞ്ചോമനകളെ ഇവർ ഉപയോഗിക്കുന്നത്.
യാചനയെ പ്രോത്സാഹിപ്പിക്കുന്നത് നമ്മളല്ലേ?അതായതു നമ്മുടെ കുട്ടികളെ ഇങ്ങിനെ തെരുവിലേക്ക് അയക്കാൻ ഉള്ള കാരണക്കാർ നമ്മൾ തന്നെയാണ്.നമുക്ക് മുൻപിൽ വന്നു കൈനീട്ടുന്ന പിഞ്ചുക്കൽ അവർക്ക് വേണ്ടിയാണോ അത് ചെയ്യുന്നത്.അല്ല,അവരെ കൊണ്ട് ചിലർ അത് ചെയ്യിക്കുന്നതാണ്.എവിടെ നിന്നെങ്കിലും തട്ടികൊണ്ട് പോന്ന കുട്ടികൾ ആകില്ലേ അത്.ഇതി നമ്മൾ എന്തിന് പ്രോത്സാഹിപ്പിക്കുന്നു.അവർക്കു ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്താൽ അത് അവർക്കു കിട്ടും.അല്ലാതെ പണം കൊടുത്ത് യാചനയെ പ്രോത്സാഹിപ്പിക്കരുത്.നമ്മുടെ മക്കളെ തട്ടി കൊണ്ട് പോകുന്ന ക്രൂരന്മാർ നമ്മുടെ പണം കൊണ്ട് തന്നെ വളർന്ന് പന്തലിക്കുന്നു.
പലപ്പോഴും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്.ഒരു സ്ത്രീയും അവരുടെ കെയിൽ തുണിയിൽ കിടത്തിയ ഒരു കുഞ്ഞും.നമ്മൾ രാവിലെ കാണുമ്പോഴും വൈകുന്നേരം കാണുമ്പോഴും ഒക്കെ ഈ കുഞ്ഞുങ്ങൾ ഉറങ്ങുകയാവും.ഇത്ര നിശബ്ദമായി ഏത് നേരവും ഉറങ്ങാൻ ഈ കുട്ടികൾക്ക് ഇവർ എന്താണ് നൽകിയത്.പലതരം മയക്കു മരുന്നുകളും നൽകി ഉറക്കി കിടത്തുന്ന ഈ കുഞ്ഞുങ്ങൾ ഇവരുടേതാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
പല തെരുവുകളും ഇന്ന് അറിയപ്പെടുന്നതു ‘ചുവന്ന തെരുവുകൾ’ എന്ന പേരിലാണ്.അധികാരികൾ അതിനെതിരെ കണ്ണടക്കുന്നത് കൊണ്ടാകാം അവിടെ അവർ അങ്ങിനെയുള്ള വ്യാപാരം നടത്തുന്നത്. പെൺകുട്ടികളെ വില്പന നടത്തി പണക്കാർക്ക് കാഴ്ച്ച വെക്കുന്നു.എത്ര മാത്രം വേദനാജനകമായ കാര്യങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്.പ്രായ പൂർത്തി പോലുമാകാത്ത പെൺകുട്ടികളെ കാമഭ്രാന്തനമാരുടെ മുഞ്ഞിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത്.എന്ത് കൊണ്ട് അധികാരികൾ ഇതിനെതിരെ മൗനം പാലിക്കുന്നു.
അവയവ ദാനത്തിന് വേണ്ടിയും ഇവർ കുട്ടികളെ ഉപയോഗിക്കുന്നു.എംബിബിഎസ് പഠിക്കുമ്പോൾ മെഡിക്കൽ എത്തിക്സ് എന്താണെന്ന് പഠിച്ച ഡോക്ടർമാർ തന്നെ ഇതിന് കൂട്ടു നിൽക്കുന്നു എന്നതാണ് ഏറെ ആശ്‌ചര്യം.
നമ്മൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടതുണ്ട്.സമൂഹത്തിൽ നമ്മുടെ കൺമുൻപിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ നമ്മൾ കാത് കൂർപ്പിച്ചിരിക്കണം.കുറ്റക്കാരെ നീതി പീഠത്തിനു മുൻപിൽ എത്തിക്കണം.
ന്യൂയോർക്:ജോലി ഭാരം കൊണ്ട് കുറഞ്ഞ സമയം ഉറകങ്ങുന്നതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം.
മെഡിക്കൽ ജോലി ചെയ്യുന്നവർക്കും മറ്റു കൂടുതൽ സമ്മർദ്ദം കൊടുത്തു ജോലി ചെയ്യുന്നവർക്കും ശരിയായ സമയം ഉറങ്ങാൻ പറ്റാറില്ല.വളരെ കുറഞ്ഞ സമയം മാത്രം ഉറങ്ങുന്ന ഇവരുടെ ഹൃദയം പെട്ടെന്ന് തന്നെ അതിന്റെ ജോലി നിർത്തുമെന്നാണ് പഠനം.
24 മണിക്കൂറും ജോലി ചെയ്യുന്ന ഇവർക്ക് പലപ്പോഴും ആവശ്യത്തിന് ഉറങ്ങാൻ പറ്റാറില്ല.ഇത് കാരണം രക്ത സമ്മർദ്ദം കൂടുന്നു.ഇത് ആരോഗ്യത്തെ ബാധിക്കുന്നു.
റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.
ബീജിംഗ്:വടക്കൻ ചൈനയിലെ മംഗോളിയൻ റീജിയണിൽ ഒരു ഖനിയിൽ ഇന്നലെ ഉണ്ടായ കൽക്കരി സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടുഖനിക്കുള്ളിൽ.
ഖനിക്കുള്ളിൽ ഉണ്ടായിരുന്ന ബാക്കി 149 പേർ രക്ഷപ്പെട്ടു.അപകടം നടന്ന സമയത്ത് 181 പേർ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അഗ്നിശമന സേനയും മെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും അപകടത്തിൽ പെട്ടവർ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസം ചൈനയിൽ തന്നെ മറ്റൊരു ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 21 പേർ മരിച്ചിരുന്നു.ഇതോടെ ഈ ആഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ ഖനി ദുരന്തമാണിത്.സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതാണ് ദുരന്തത്തിന്റെ കാരണം.
അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ജോളി എൽഎൽബി 2 ആദ്യ ലുക്ക് പോസ്റ്റ് അദ്ദേഹം തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.2017 ഫെബ്രുവരിയിൽ ഇറങ്ങുന്ന ഈ ചിത്രം നിങ്ങൾ തയാറായോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
അഡ്വക്കേറ്റ് അക്ഷയ് കുമാർ ഒരു സ്കൂട്ടർ ഓടിക്കുന്നതാണ് പോസ്റ്റർ.അദ്ദേഹത്തിന്റെ വിഡ്ഢിത്തമുള്ള ചിരിയാണ് ചിത്രത്തിന് മാറ്റ് കൂട്ടുന്നെ.
ഇന്റർനെറ്റ് ലോകം ഈ പോസ്റ്റർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണസ്.സ്വീകരിച്ചിട്ടുണ്ട്.2017 ഫെബ്രുവരി പത്തിനാണ് ചിത്രം റീലീസ് ചെയ്യുക.ഹുമാ ഖുറേഷിയാണ് ചിത്രത്തിൽ അക്ഷയോടൊപ്പം അഭിനയിക്കുന്നത്.
ന്യൂഡൽഹി:ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എതിരാളികൾ തമ്മിലുള്ള മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.ഇത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.എന്നാൽ മാത്രമേ പണ്ടുള്ളതു പോലെ ക്രിക്കറ്റിനോട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാകു.
എന്റെ ചെറുപ്പ കാലത്തു ഇമ്രാൻ ഖാൻ സുനിൽ ഗവാസ്കറിന് ബോൾ ചെയ്യുമ്പോൾ എങ്ങിനെ അത് ചെറുത്ത് നിൽക്കും എന്ന് വളരെ ആവേശത്തോടെ കാണുമായിരുന്നു.അപ്പോൾ ശത്രുക്കളെ മുട്ട് മടക്കാൻ അവർ സ്വയം മറന്നു കളിക്കുമായിരുന്നു.അത് കാണികളെ ആവേശം കൊള്ളിക്കും.അതൊക്കെയാണ് നമ്മുടെ ക്രിക്കറ്റിൽ നിന്നും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
1980 മുതൽ 1990 വരെ വെസ്റ്റിൻഡീസ് അവരുടെ പ്രതാപം കാട്ടിയിരുന്നു.പിന്നീട് ഓസ്ട്രേലിയ ആയി.അവരുടെ മൂന്നോ നാലോ കളിക്കാർ മാത്രം നന്നായി കളിച്ചാൽ തന്നെ അവർ വിജയിക്കുമായിരുന്നു.അതൊക്കെയാണ് ഇന്ന് ക്രിക്കറ്റിൽ നിന്നും നഷ്ടപെട്ടിരിക്കുന്നത്.ഹിന്ദുസ്ഥാൻ ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പറഞ്ഞു.
എന്റെ വളർച്ചയ്ക്ക് ബിസിസിഐയും മുബൈ ക്രിക്കറ്റ് അസോസിയേഷനും ഒരുപാട് ക്യാമ്പുകളൊക്കെ സംഘടിപ്പിച്ച് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റ് ക്രിക്കറ്റുകളും 463 ഏകദിന ക്രിക്കറ്റുകളും കളിച്ചിട്ടുണ്ട്.ഒരു ട്വന്റി ട്വന്റി മാച്ചിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
ന്യൂഡൽഹി:പാവപ്പെട്ട ജനങ്ങളുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം ഡെപ്പോസിറ്റ് ചെയ്ത കള്ളപ്പണക്കാരെ ജയിലിൽ കയറ്റാൻ മോദിക്ക് പദ്ധതി.അതിനു വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ഈ പണം പാവപ്പെട്ടവർക്ക് തന്നെ കിട്ടും.അവർ അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി 70 വര്ഷങ്ങളായി കഷ്ടപ്പെടുന്നത് ഇനി വേണ്ട.അത് അവസാനിക്കാൻ സമയമായിരിക്കുന്നു.
“നിങ്ങളുടെ ജൻധൻ അക്കൗണ്ടിൽ മറ്റുള്ളവർ ഡെപ്പോസിറ്റ് ചെയ്ത പണം നിങ്ങൾ തിരിച്ചു കൊടുക്കേണ്ടതില്ല.അങ്ങിനെ തിരിച്ചു കൊടുക്കില്ല എന്ന് നിങ്ങൾ എനിക്ക് വാക്ക് നൽകുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ച എല്ലാ കള്ളപ്പണക്കാരെയും ജയിലിൽ കയറ്റാൻ ഉള്ള നടപടി ഞാൻ എടുക്കും, പാവപ്പെട്ട ഗൃഹനാഥന്മാർക്കു അത് ലഭിക്കുവാനുള്ള സ്വകര്യവും ഞാൻ ഉണ്ടാക്കും” ഒരു പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി പറഞ്ഞു.
ജൻധൻ അക്കൗണ്ട് ഉണ്ടാക്കിയത് 2014-ൽ മോദി ഗവണ്മെന്റ് പാവപ്പെട്ട ജനങ്ങൾക്ക് ബാങ്ക് സേവനങ്ങൾ ലഭിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്.ഇത് ചില കള്ളപ്പണക്കാർ മുതലെടുക്കുകയാണ്.
ക്യുവിൽ നിന്ന എല്ലാ ജനങ്ങളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു.അദ്ദേഹം പറഞ്ഞു.അഴിമതി രഹിത രാജ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്.പാവപ്പെട്ട ജനങൾക്ക് വേണ്ടി ചെയ്ത പലതും ജനങ്ങളിൽ എത്തുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
കാൺപൂർ:ഭർത്താവിന്റെ നഷ്ട പരിഹാരത്തുക വാങ്ങാൻ ബാങ്കിൽ എത്തിയ യുവതി ബാങ്കിൽ തന്നെ പ്രസവിച്ചു.സർവേഷ എന്ന യുവതിയാണ് ബാങ്കിനുള്ളിൽ പെൺകുഞ്ഞിന് സുഖപ്രസവം നൽകിയത്.
യുവതിയുടെ ഭർത്താവ് സപ്തംബറിൽ മരണപ്പെട്ടിരുന്നു.ഇതിന് സർക്കാർ നഷ്ട്ട പരിഹാരത്തുക നൽകിയിരുന്നു.അത് വാങ്ങാൻ എത്തിയതായിരുന്നു യുവതി.
യുവതി പ്രസവ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ശ്രമിച്ചു എങ്കിലും ആംബുലൻസ് സമയത്തു എത്തിയില്ല.പിന്നീട് ബാങ്കിലെ വേറൊരു സ്ത്രീയുടെ സഹായത്തോടെ ആയിരുന്നു പ്രസവം.
ന്യൂഡൽഹി:നോട്ടു നിരോധനത്തിൽ ഉണ്ടായ ബുദ്ധിമുട്ടിനു പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി.എടിഎംലും ബാങ്കിനും മുന്നിൽ ഇപ്പോഴും ക്യുവിന്റെ നീളം കൂടിയതിന് കാരണം ജനങ്ങൾ തന്നെയാണെന്ന വാദവുമായി അരുൺ ജെയ്റ്റ്ലി.
ജനസംഖ്യ അധികമായാൽ ക്യുവിന്റെ നീളം കൂടും.ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ എൻഡിടീവീ യോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
നോട്ട് പിൻവലിച്ചതിൽ സമൂഹത്തിൽ അസ്വാസ്ഥകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.
രാജ്യത്തെ ഡിജിറ്റലൈസായി മാറ്റും.കറൻസി ഇടപാടുകൾക്ക് പകരം കാർഡും വാലറ്റ്സും ഉപയോഗിച്ച് ഇടപാടുകൾ നടത്തും.ഇപ്പോൾ ഉണ്ടായ മൂല്യ തകർച്ച പെട്ടെന്നു തന്ന മാറും എന്നും അദ്ദേഹം പറഞ്ഞു.