ജയലളിതയുടെ സീറ്റിലേക്ക് ഇനി ശശികല

അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.
അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.

ചെന്നൈ:ജയലളിത ഇരുന്നിരുന്ന അണ്ണാ ഡിഎംകെയുടെ പരമാധികാര കസേരയിലേക്ക് ഇനി ഉറ്റ തോഴി വി.കെ ശശികല.ഭൂരിഭാഗ നേതാക്കളും ഇതിനെ പിന്തുണച്ചതോടെ ഏകദേശം കാര്യം ഉറപ്പായി.മുഖ്യമന്ത്രി ഒ പനീർസെൽവവും ശശികലയെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷെ അമ്മയെ വിഷം കൊടുത്തു കൊന്നതാണ് എന്നും അത് ശശികളായാണ് ചെയ്തതെന്നും ആണ് ജയലളിതയെ കടുത്ത ആരാധകരായ തിമിഴ്നാട് ജനങ്ങൾ പറയുന്നത്.പുറമെ നല്ലതു ചമഞ്ഞു അവർ അമ്മയെ കൊല്ലുകയായിരുന്നു എന്നും അമ്മ ഇരുന്ന കസേരയിൽ ശശികലയെ ഇരിക്കാൻ സമ്മതിക്കില്ലെന്നും ആണ് ജനങ്ങൾ പറയുന്നത്.

പക്ഷെ നേതാക്കൾ ഇതിനു പിന്തുണക്കുന്നത് കൊണ്ട് ശശികല താനെ അണ്ണാ ഡിഎംകെയുടെ പരമാധികാരി ആകും.ജനങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനും കഴിയില്ല.അവർക്കും അത് അനുസരിക്കുക മാത്രമേ വഴിയുള്ളു.

പനീർ സെൽവത്തെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് ശശികലയ്ഖ്അണെന്നു റിപ്പോർട്ടുകൾ ഉണ്ട്.ഇപ്പോൾ തന്നെ അവർ പാർട്ടിയെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജയലളിതയുടെ അളവറ്റ സ്വത്ത് തന്റെ പേരിലാക്കി മാറ്റി എന്നും ശശികലയ്‌ക്കെതിരെ ജനങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ ഉപതിരഞ്ഞെടുപ്പിൽ ശശികല മത്സരിക്കുമെന്നും പനീർ സെൽവത്തെ മാറ്റി അവർ തന്നെ ഭരണം കെയ്യിലെടുക്കും എന്നും എ റിപ്പോർട്ട് ഉണ്ട്.

പക്ഷെ തങ്ങളുടെ അമ്മയെ കൊന്നത് ശശികലയാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങൾ അവർക്ക് കരിങ്കൊടി കാണിക്കും  കാണിക്കാനും സാധ്യത ഉണ്ട്.

ഹൈദരാബാദ് കെട്ടിടം തകർന്നു 11 മരണം

കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്:കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 മൃതശരീരം കണ്ടെത്തി.വ്യഴാഴ്‌ച്ച രാത്രിയായിരുന്നു അപകടം നടന്നത്.ഒരു സ്ത്രീയും അവരുടെ മകനും രക്ഷപ്പെട്ടിരുന്നു.രണ്ടു ബോഡി അന്ന് തന്നെ കണ്ടെത്തി എങ്കിലും കെട്ടിടത്തിൽ കുടുങ്ങിയ ബാക്കിയുള്ളവരെ രക്ഷിക്കാൻ ആഴില്ല.

ഹൈദരാബാദിൽ പണി നടക്കുന്ന ആറ് നില കെട്ടിടമാണ് തകർന്നത്.തൊഴിലാളി കുടുംബമാണ് അവിടെ ഉണ്ടായിരുന്നത്.രക്ഷാ ശ്രമം രാത്രി വരെ തുടർന്നു.കെട്ടിട ഉടമയെ നിയമം ലംഘിച്ചു കെട്ടിട നിർമ്മാണം നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തു.ർ

രേഖ (35) അവരുടെ മകൻ (4) എന്നിവരാണ് തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇവരെ ഗുരുതാരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തൊഴിലാളികൾ ഒരു കുടുംബം ഒഴികെ ബാക്കി എല്ലാവരും ആന്ധ്രാപ്രദേശിലെ വിഴിയ്നഗരത്തിൽ നിന്നും ഉള്ളവരാണ്.ഇവിട നിന്നും മന്ത്രിയായി ജയിച്ച ആന്ധ്രാപ്രദേശ് ഭവന  മന്ത്രി കെ.മൃണാളിനി സ്ഥലം സന്ദർശിച്ചു.തെലുങ്കാന മുനിസിപ്പൽ ഭരണാധിപതി കെ.ടി റാവുവുമായി അവർ സംസാരിച്ചു.

സംസ്ഥാന സർക്കാർ അപകട കാരണത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ട്.മരിച്ചവർക്കു നഷ്ട്ട പരിഹാരമായി 10 ലക്ഷം പ്രഖ്യാപിച്ചു.

കള്ള നോട്ട് തടയാൻ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുമെന്ന് കേന്ദ്രം

പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.
പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.

ന്യൂഡൽഹി:കള്ളനോട്ട് തടയാൻ പുതിയ നടപടിയുമായി കേന്ദ്രം.പേപ്പർ കറൻസിക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കും എന്ന് കേന്ദ്ര ധനസഹമന്ത്രി അർജുൻ റാം മേഘാൽ.നോട്ടച്ചടിക്കാനായ് അച്ചടി സാമഗ്രികൾ ശേഖരിച്ച് തുടങ്ങി.പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.

ഓസ്‌ട്രേലിയയിൽ ആണാദ്യം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിച്ചത്.പ്ലാസ്റ്റിക് കള്ളനോട്ടുകൾ നിർമിക്കാൻ ബുദ്ധിമുട്ടാണ് ഇത് കള്ള നോട്ടുപയോഗം തടയുമെന്നു സർക്കാർ.കൊച്ചി കൂടാതെ ജയ്‌പൂർ,ഷിംല,മൈസൂർ,ഭുവനേശ്വർ എന്നിവടങ്ങളിലാണ്‌ ആദ്യം നോട്ടുകളിറക്കുക.

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 400 റൺസ്:ഇന്ത്യയുടെ അശ്വിന് ആറ് വിക്കറ്റ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ:ഓപ്പണർ മുരളി വിജയ് ചേതേശ്വർ ആണ് ക്രീസിൽ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ:ഓപ്പണർ മുരളി വിജയ് ചേതേശ്വർ പൂജാര ആണ് ക്രീസിൽ.

മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച റൺസ് കാഴ്ച്ച വെച്ചു.ഇംഗ്ലണ്ട് 400 റൺസ് നേടി.ആദ്യ ദിനത്തിൽ 5 വിക്കറ്റിന് 288 റൺസ് നേടിയിരുന്നു.

രണ്ടാം ദിനത്തിൽ 112 റൺസ് കൂടി നേടി 400 റൺസ് ആകുമ്പഴേക്കും എല്ലാവരും പുറത്തായി.അരങ്ങേറ്റ ദിനത്തിൽ തന്നെ സെഞ്ച്വറി (112) റൺസ് നേടിയ കീറ്റൺ ജെന്നിങ്‌സൺ ആണ് ഇംഗ്ലണ്ടിന് ഉയർന്ന സ്കോർ നേടികൊടുത്തത്.

ജോസ് ബട്ലർ,മൊയീൻ അലി 76,50 റൺസ് വീതം നേടി ഇംഗ്ലണ്ടിനെ 400 റൺസിൽ എത്തിച്ചു.

ഇന്ത്യയുടെ അശ്വിൻ 6 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയിട്ടുണ്ട്.24 റൺസ് നേടി കെ.എൽ രാഹുലാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓപ്പണർ മുരളി വിജയ്(70) ചേതേശ്വർ പൂജാര(47) ആണ് ക്രീസിൽ.

 

സിബിഐ അന്വേഷണത്തിൽ ഐഎഫ് ചീഫ് എസ്.പി ത്യാഗി അടക്കം രണ്ടു പേർ അഴിമതി കേസിൽ അറസ്റ്റിൽ

എസ്.പി ത്യാഗി അദ്ദേഹത്തിന്റെ കസിൻ ജൂലി ത്യാഗി,വക്കീൽ ഗൗതം ഗൈടാൻ എന്നിവരാണ് അറസ്റ്റിലായത്.
എസ്.പി ത്യാഗി അദ്ദേഹത്തിന്റെ കസിൻ ജൂലി ത്യാഗി,വക്കീൽ ഗൗതം ഗൈടാൻ എന്നിവർ അറസ്റ്റിലായി.

ന്യൂഡൽഹി:സിബിഐ അന്വേഷണത്തിൽ ഫോർമർ എയർ ചീഫ് മാർഷൽ എസ്.പി ത്യാഗി അടക്കം അഞ്ച് പേർ വെള്ളിയാഴ്ച്ച അറസ്റ്റിലായി.അഗസ്റ്റവെസ്റ്റ്ലാൻഡ് അഴിമതി കേസിലെ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

ഡൽഹിയിൽ വക്കീൽ ആയി ജോലി ചെയ്യുന്ന ഗൗതം ഗൈടാൻ,എസ്.പി ത്യാഗിയുടെ കസിൻ ജൂലി ത്യാഗി,സഞ്ജീവ് ത്യാഗി,ഏലിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

പ്രധാനമന്ത്രിക്കും മറ്റ് വിവിഐപികൾക്കും വേണ്ട സുരക്ഷയ്ക്കായി ഇറ്റലിയിൽ നിന്നും വാങ്ങിയ ഹെലികോപ്റ്റർ ഇടപാടിലാണ് അഴിമതി കണ്ടെത്തിയത്.

3600 കോടി രൂപയുടെ ഇടപാടാണ് നടന്നത്.എന്നാൽ ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇറ്റാലിയൻ പ്രതിരോധ ഗ്രൂപ്പായ ഫിൻ മെക്കാനിക് മേധാവി ജോസഫ് ഓർസിയെ 51 യൂറോ മില്യൺ കോഴ വാങ്ങിയ കേസിൽ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വേറെ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു.

12 അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ വാങ്ങാനായിരുന്നു കരാർ.എസ്.പി ത്യാഗിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

 

ഹൈദരാബാദ് കെട്ടിടം തകർന്നു:രണ്ട് മരണം

ഹൈദ്രബാദ് കെട്ടിടം തകർന്ന് രണ്ട് മരണം,12 പേര് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നു സംശയം.
ഹൈദരാബാദ് കെട്ടിടം തകർന്ന് രണ്ട് മരണം,10 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നു സംശയം.

ഹൈദരാബാദ്:ഹൈദരാബാദിലെ തെലുങ്കാനയിൽ പുതുതായി നിർമിച്ച ആറു നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു.ഒരു കുട്ടിയടക്കം രണ്ട് പേർ ഗുരുതരാവസ്ഥയിൽ.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്.

ഈ കെട്ടിടത്തിൽ 10 കുടുംബങ്ങളാണ് താമസിക്കുന്നത്.പത്തോളം പേർ കെട്ടിടത്തിനകത്ത് കുടുങ്ങിയതായി സംശയം.അപകടം സംഭവിക്കുന്ന സമയത്തു കെട്ടിടത്തിൽ ഉണ്ടായ 13  പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

കാർഡുപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ലഭിക്കും

കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചെസ് ചെയ്യുന്നവർക്ക് .75% ഡിസ്‌കൗണ്ട്.
കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചെസ് ചെയ്യുന്നവർക്ക് .75% ഡിസ്‌കൗണ്ട്.

ന്യൂഡൽഹി:കാർഡുപയോഗിച്ച് പർച്ചെസ് ചെയ്യുന്നവർക്ക് നിരവധി ഡിസ്‌കൗണ്ടുകൾ.കാർഡുപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചെസ് ചെയ്‌താൽ .75% ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴി ആക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ഇത് കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടാക്കും എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക വളർച്ചക്കേറ്റ ഇടിവ് കുറച്ചു നാൾ മാത്രമേ ഉണ്ടാകൂ എന്നും കുറച്ചു നാൾ കഴിഞ്ഞാൽ ഇന്ത്യക്ക് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച ഉണ്ടാകും എന്നും അരുൺ ജെയ്‌റ്റിലി പറഞ്ഞു.

തിരഞ്ഞെടുത്ത ഒരു ലക്ഷം ഗ്രാമങ്ങളിൽ ജനസംഖ്യ 10,000 ഉള്ള സ്ഥലങ്ങളിൽ രണ്ടു വീതം സ്വൈപിംഗ് മെഷീനുകൾ നൽകും.കർഷകർക്ക് നബാർഡ് രുപേയ് കാർഡുകൾ നൽകും.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഓൺലൈൻ വഴി ജനറൽ,ലൈഫ് പോളിസി എടുക്കുന്നവർക്ക് യഥാക്രമം 10%,8%  ഡിസ്‌കൗണ്ട് കിട്ടാനുള്ള നടപടി ഉണ്ടാക്കും.

2000 രൂപയ്ക്കു മുകളിൽ പർച്ചെസ് ചെയ്യുന്നവരിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നത് നിർത്തി വെക്കും.

 

നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം,അശ്വിന് നാല് വിക്കറ്റ്

വിരാത് കോഹ്‌ലിയും അശ്വിനും ഇംഗ്ലണ്ടിന്റെ ജെന്നിങ്‌സിന്റെ വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കുന്നു.
വിരാത് കോഹ്‌ലിയും അശ്വിനും ഇംഗ്ലണ്ടിന്റെ ജെന്നിങ്‌സിന്റെ വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കുന്നു.

മുംബൈ:ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം.സെഞ്ച്വറി നേടിയ കീറ്റൺ ജെന്നിങ്‌സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ കാഴ്ച്ച വെച്ചത്.അരങ്ങേറ്റ താരമാണ് ജെന്നിങ്സൺ.വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഒരു അരങ്ങേറ്റ താരം സെഞ്ച്വറി നേടുന്നത്.അരങ്ങേറ്റ മത്സരത്തിൽ എട്ടാമത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ആണ് ജെന്നിങ്സൺ.

219 പന്തിൽ 13 ഫോർ അടക്കം 112 റൺസ് ജെന്നിങ്സൺ നേടി.ഇംഗ്ലണ്ടിനായി മൊയീൻ അലി 50 -ഉം അലിസ്റ്റർ കുക്ക് 46-ഉം റൺസ് എടുത്തു.25 റൺസുമായി ബെൻസ്റ്റോക്കും 18 റൺസുമായി ബട്ലറുമാണ് ക്രീസിൽ.ഇന്ത്യക്കു വേണ്ടി അശ്വിൻ 4-ഉം ജഡേജ 1-ഉം വീതം വിക്കറ്റുകൾ നേടി.

രാജ്യത്തെ പെട്രോൾ പമ്പുകൾ ക്യാഷ്‌ലെസ്സ് പർച്ചെസിങ് ആക്കി മാറ്റുന്നു

പെട്രോൾ പമ്പുകളിൽ സ്വൈപിങ് മെഷീൻ സ്ഥാപിക്കാൻ നിർദേശം.
പെട്രോൾ പമ്പുകളിൽ സ്വൈപിങ് മെഷീൻ സ്ഥാപിക്കാൻ നിർദേശം.

ന്യൂഡൽഹി:രാജ്യത്തെ ഡിജിറ്റലൈസ് സമ്പത് വ്യവസ്ഥ ആകുന്നതിന്റെ ഭാഗമായി രാജ്യത്തിലെ പെട്രോൾ പമ്പുകൾ ക്യാഷ്‌ലെസ്സ് പർച്ചേസ് ആകാൻ ശ്രമം നടക്കുന്നു.

എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി സ്വൈപിംഗ് മെഷീനുകൾ വെക്കാൻ കർശന നിർദേശം.

ചില പെട്രോൾ പമ്പുകളിൽ ഇപ്പോൾ കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചേസ് ചെയ്യുന്നവർക്ക് മുൻഗണന നൽകുന്ന രീതി ഇപ്പോൾ തന്നെ നടപ്പിലുണ്ട്.

എല്ലാ മേഘലയിലും ഇപ്പോൾ തന്നെ സ്വൈപിംഗ് മെഷീനുകൾ സ്ഥാപിച്ച് വരുന്നുണ്ട്.സാധാരണ ഷോപ്പിൽ പോലും മെഷീൻ സിസ്റ്റം ഉണ്ട് എന്നത് ഇന്ത്യയെ ഒരു ഡിജിറ്റലൈസ് രാജ്യമായി കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്നതിന്റെ തെളിവാണ്.

ടൈം പേഴ്സൺ ഓഫ് ദി ഇയർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്

ടൈം പേഴ്സൺ ഓഫ് ദി ഇയർ.
ടൈം പേഴ്സൺ ഓഫ് ദി ഇയർ.

വാഷിങ്ടൺ:ടൈം പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്.അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഹിലാരി ക്ലിന്റൺ,ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 10 അവസാന പദക്കാരെ തള്ളിയാണ് ട്രംപ് പുരസ്ക്കാരം നേടിയത്.

4 തവണ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈം പേഴ്സൺ ഓഫ് ദി ഇയർ ചുരുക്ക പട്ടികയിൽ ഇടം പിടിച്ചെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.

ടൈംസ് എഡിറ്റർമാരുടെ സംഘമാണ് അവസാന തീരുമാനം എടുത്തത്.ഓരോ വർഷത്തിന്റെയും അവസാനം ആ വർഷം ആഗോള തലത്തിലും വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പറ്റിയ വ്യക്തികൾക്കുള്ളതാണ് ടൈംസിന്റെ പുരസ്കാരം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന് പകരം ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് എന്നാണ് മാസിക അഭിസംബോധന ചെയ്തത്.

പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് ട്രംപ് പ്രതികരിച്ചു.ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് പറഞ്ഞത് തന്നെ വിമർശിക്കാൻ ആയിരിക്കുമെന്നും അമേരിക്കയെ വിഭജിക്കാൻ ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നും ട്രംപ് പറഞ്ഞു.