ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.
.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.
മംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് ടെസ്റ്റുകളും ഇന്ത്യ തൂത്തു വാരി.ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ 231 റൺസ് ലീഡിനെ മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യക്കു മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.
രണ്ടാം ഇന്നിങ്സിൽ 195 റൺസിന് ഇംഗ്ലണ്ട് പുറത്തായതോടെ ഇന്നിങ്‌സിനും 36 റൺസിനും ഇന്ത്യൻ പട വിജയം സ്വന്തമാക്കി.
അവശേഷിക്കുന്നത് ഒരു ടെസ്റ്റ് കൂടിയാണ്.ഇന്ത്യ ഇപ്പോൾ 3-0 ന് മുന്നിലാണ്.
അഞ്ചാം ദിവസം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കളിയാരംഭിക്കുമ്പോൾ 6 വിക്കറ്റിന് 182 റൺസ് എന്ന നിലയിലായിരുന്നു.അഞ്ചാം ദിവസം 13 റൺസ് എടുത്തതോടെ 4 വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.ഇതോടെ ഇന്ത്യ ഇന്നിങ്‌സ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം 6 വിക്കറ്റ് നേടി.രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.
ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയും 6 വിക്കറ്റുകൽ നേടിയ അശ്വിനും ഇന്ത്യൻ വിജയത്തിന് കാരണമായി.
ചെന്നൈ:വർധ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് തമിഴ്നാട് കടക്കുന്നു.ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.മണിക്കൂറിൽ 130-150 കി.മീ വേഗതയിൽ വീശിയ കാറ്റ് വൻ നാശനഷ്ടവും രണ്ടു മരണവും ഉണ്ടാക്കി.
ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകി.ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാ പ്രവർത്തനത്തിന് തയ്യാറാഴിട്ടുണ്ട്.തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
കൊച്ചി:രണ്ടാം ഐഎസ്എൽ സെമി ഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം.ഡെൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ ഗോളോന്നും നേടാനായില്ലെങ്കിലും കളിയുടെ 65-ആം മിനുട്ടിൽ കെർവൻസ് ബെൽഫോർട്ടിന്റെ ഉഗ്രൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഡൽഹിയെ പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം നഷ്ടപ്പെടുകയായിരുന്നു.മൂന്നാം മിനുട്ടിൽ കിട്ടിയ അവസരം മലയാളി താരം സി.കെ വിനീത് നഷ്ടപ്പെടുത്തി.പിന്നീട്വി ആദ്യപകുതിയിലെ അവസാന മിനുട്ടിൽ കെർവൻസ് ബെൽഫോർട്ട് ഗോൾ നേടുമെന്ന് പ്രതീക്ഷിച്ചു എങ്കിലും നഷ്ടപ്പെടുകയായിരുന്നു.
ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.ഇതിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റു നാശ നഷ്ടങ്ങൾ ഉണ്ടാക്കും.
ചെന്നൈക്കും നെല്ലൂരിനും ഇടയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി കഴിയുന്നതോടെ വർധ തീരത്തേക്ക് കടക്കും.തുടർന്ന് 24 മണിക്കൂർ ചെന്നൈ,കാഞ്ചീപുരം,തിരുവണ്ണാമല എന്നിവിടങ്ങളിൽ 15 മുതൽ 25 സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.
ചെന്നൈ ഉൾപ്പെടെയുള്ള 4 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിദേശിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ദുൽഖർ നായകനാകുന്ന ക്രിസ്തുമസ് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ സോങ്ങ് ടീസർ പുറത്തിറങ്ങി.
ദുൽഖർ സൽമാനും അനുപമയും അഭിനയിക്കുന്ന ചിത്രത്തിലെ ‘നോക്കി നോക്കി നോക്കി നിന്നു’ എന്ന സോങ്ങ് ആണ് ഇറങ്ങിയിരിക്കുന്നെ.റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിദ്യാ സാഗർ സംഗീതം നൽകി.
കണ്ണൂർ:മുഴപ്പിലങ്ങാട് ബീച്ചിൽ വൈകീട്ട് നാല് മണിക്ക് കടലിലേക്ക് കാർ മറിഞ്ഞു.അമിത വേഗതയിൽ ബീച്ചിൽ വാഹനം ഓടിക്കുകയായിരുന്നു.വാഹനത്തിൽ 4 തമിഴ്നാട് സ്വദേശികളായിരുന്നു.നാട്ടുകാർ കൂടി പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ എത്തിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്.വൈകുന്നേര സമയങ്ങളിൽ ഇവിടെ വളരെ കൂടുതലായി തിരക്ക് അനുഭവപ്പെടാറുണ്ട്.സന്ദർകർക്കു വേണ്ട സുരക്ഷ അധികൃതർ ഒരുക്കാത്തത് കാരണം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.
തിരക്ക് സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിച്ചും ഫീസ് ഈടാക്കിയും വാഹനങ്ങളുടെ സ്പീഡ് നിശ്ചിത പരിധിയിലാക്കിയുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി എങ്കിലും അപകടം തുടരുകയാണ്.
മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ തിളങ്ങുന്നു.ഇന്ന് നാലാം ദിനം കളി തുടരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി(147) ജയന്ത് യാദവ്(30)റൺസ് എന്ന നിലയിലായിരുന്നു.
വിരാട് കോഹ്ലി 340 പന്തുകളെ നേരിട്ട് 25 ബൗണ്ടറിയും ഒരു സിക്സും നേടി 235 റൺസെടുത്തു പുറത്തായി.ജയന്ത് യാദവ് 204 പന്തുകളെ നേരിട്ട് 15 ബൗണ്ടറിയടക്കം104 റൺസ് നേടി.
ഇന്ത്യ ഇന്ന് നാലാം ദിനം കളിഐ തുടരുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 451 റൺസ് എന്ന നിലയിലായിരുന്നു.ഇന്ന് അത് 631 റൺസായി.ഇതോടെ ഇന്ത്യക്കു 231 റൺസിന്റെ ലീഡുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാലും മൊയീൻ അലി,ജോ റൂട്ട് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.ഭാവനേശ്വർ കുമാർ (9) ഉമേഷ് യാദവ് (6) റൺസ് എടുത്തു പുറത്താകാതെ നിന്നു.
ഇനി ഒന്നര ദിവസത്തെ കളി ബാക്കിയുണ്ട്.കോഹ്‌ലിയുടെ ഈ വർഷത്തെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയാണിത്.തുടർച്ചയായി മൂന്ന് പരമ്പരകളിൽ ഇരട്ട സെഞ്ച്വറി നേടുന്ന താരം കൂടിയാണ് കോഹ്ലി.ഇന്ത്യക്കായി ഓപ്പണർ മുരളി വിജയ് മൂന്നാം ദിനത്തിൽ (136) സെഞ്ച്വറി നേടിയിരുന്നു.
ചെന്നൈ:ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ ശശികലയ്ക്ക് വെല്ലുവിളിയുമായി എത്തുന്നു.അണ്ണാ ഡിഎംകെയുടെ പാർട്ടി പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറെന്ന് ദീപ പറഞ്ഞു.ഇതോടെ നിലവിൽ പാർട്ടി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ജയയുടെ ഉറ്റ തോഴി ശശികലയ്ക്കിതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
പാർട്ടി പ്രവർത്തനം ഏറ്റെടുക്കാനുള്ള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് ദീപയുടെ വാദം.പക്ഷെ പാർട്ടി ദീപയുടെ ആവശ്യം തള്ളി കളഞ്ഞിരിക്കുകയാണ്.എങ്കിലും ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പിന്തുണ ഇവർക്കുണ്ട്.
ശശികലയെ എതിർക്കുന്ന ഒരുപാട് പേർ പാർട്ടിയിൽ ഉണ്ട്.അവർ വരും ദിവസങ്ങളിൽ ദീപയെ പിന്തുണക്കാൻ ആണ് സാധ്യത.
ശശികലയെ പാർട്ടി നേതൃസ്ഥാനത്ത് നിർത്തുന്നതിൽ ഒരുപാട് പേർക്ക് എതിർപ്പുണ്ട്.തങ്ങളുടെ അമ്മ ഇരുന്ന കസേരയിലേക്ക് അവരെ ഇരുത്താൻ സമ്മതിക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.ഇതിനെതിരെ അവർ ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലേക്കു പ്രതിഷേധം നടത്തിയിരുന്നു.
മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിലെ മൂന്നാം ദിനത്തിൽ കളത്തിലിറങ്ങിയ ഇന്ത്യക്കു കളി അവസാനിക്കുമ്പോൾ 51 റൺസിന്റെ ലീഡ്.രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്കു 146 റൺസ് ആയിരുന്നു.ഓപ്പണർ മുരളി വിജയ്(70) ചേതേശ്വർ പൂജാര(47) ആയിരുന്നു ക്രീസിൽ.
മൂന്നാം ദിനം ആദ്യത്തിൽ തന്നെ പൂജാരയെ (47) ഇന്ത്യക്കു നഷ്ടമായി.പിന്നീട് കോഹ്ലി-വിജയ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകി.വിജയ് 136 റൺസ് നേടിയപ്പോൾ ആദിൽ റഷീദിന്റെ വിക്കറ്റിൽ പുറത്തായി.
പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ ആരും തിളങ്ങിയില്ല.എല്ലാവരും പെട്ടെന്ന് തന്നെ പുറത്താക്കുകയായിരുന്നു.
കരുൺ നായർ(13),പാർത്ഥിവ് പട്ടേൽ(15),ജഡേജ(25).അശ്വിൻ ഒന്നും നേടാതെയും ഇംഗ്ലണ്ടിന് മുഞ്ഞിൽ മുട്ട് മടക്കി.കളി അവസാനിക്കുമ്പോൾ 30 റൺസ് എടുത്തു ജയന്ത് യാദവ് ആണ് കോഹ്‌ലിക്ക് സപ്പോർട്ട് ചെയ്യാൻ ബാറ്റ് ചെയ്യുന്നത്.ഇന്ത്യക്കു 7 വിക്കറ്റ് നഷ്ടമായി.
ഇംഗ്ലണ്ട് ഇന്നലെ 400 റൺസിൽ ഒരുങ്ങുകയായിരുന്നു.ഇന്ത്യയുടെ അശ്വിൻ അഞ്ച് വിക്കറ്റ് നേടി.
ഇംഗ്ലണ്ടിന് വേണ്ടി മൊയീൻ അലി,ആദിൽ റഷീദ്,ജോ റൂട്ട് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.