ലോ അക്കാഡമിയുടേത് സർക്കാർ സ്ഥലം അന്വേഷണം പ്രഖ്യാപിച്ചു

keralanews law academy land investigation announcedതിരുവനന്തപുരം: ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന V S  അച്യുതാനന്ദന്റെ ആവശ്യത്തിന് അനുകൂല നിലപാട് . അക്കാദമി സ്ഥിതിചെയുനത് സർക്കാർ ഭുമിയിലാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ.

അക്കാഡമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട രേഖ നിയമസഭാ ലൈബ്രറിയിൽ ഉണ്ട് .ഇതുമായി ബന്ധപ്പെട്ടു മന്ത്രി എം എൻ ഗോവിന്ദൻ നായർ നൽകിയ മറുപടിയിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ് .  “ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല  അതിന്റെ ചീഫ് പേട്രൺ ഗവർണറാണ് പേട്രൺ ചീഫ് മിനിസ്റ്ററും റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പിന്നെ മുന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്” 1968ലാണ് ഈ ചോദ്യോത്തരം

ബജറ്റ് സമ്മേളനം ഇന്ന്.
പൊതുബജറ്റ് സമ്മേളനം നാളെ.

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പൊതുബജറ്റ് നാളെ. സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന്  ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വേയും നോട്ട് അസാധുവാക്കല്‍ വിജ്ഞാപനവും സമര്‍പ്പിച്ചശേഷം സഭകള്‍ പിരിയും.അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുന്ന സമയമാണിത്.ബജറ്റ് അവതരണം ഫെബ്രുവരി  1-ന് ആകുന്നത് സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നാളെ പൊതു ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റ് ഇത്തവണമുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടായിരിക്കും അവതരിപ്പിക്കുക. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പി.മാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്‌കരിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒന്‍പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് ഒന്‍പതുമുതല്‍ ഏപ്രില്‍ 12 വരെയും. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.

നോട്ടു അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണിത് എന്നത് കൊണ്ട് രാജ്യം ഉറ്റുനോക്കുകയാണ്.

ചർച്ച പരാജയം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ ഇന്നലെ നടന്ന മാനേജ്മെന്റ് വിദ്യാർത്ഥി ചർച്ച പരാജയം.. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കാനാകില്ല എന്ന നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത് .പ്രശ്നം പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടു. ശക്തമായ നിലപാടിലാണ് വിദ്യാർത്ഥികൾ. പ്രിൻസിപ്പലിനെ താത്കാലികമായി മാറ്റിനിർത്താമെന്ന മാനേജ്മെന്റിന്റെ അഭിപ്രായം അവർ തള്ളി.

വിഷ വാതകം ശ്വസിച്ചു 9 മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിഷ വാതകം ശ്വസിച്ചു 9 മരണം. ഒരു സ്വകാര്യ ഓയിൽ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത് .

സിനിമാതാരം സനുഷ മരിച്ചെന്നു വ്യാജ പ്രചാരണം

keralanews sanusha got died fake news സിനിമാതാരം സനുഷ മരിച്ചെന്നു സോഷ്യൽ മീഡിയയിലാകെ വ്യാജപ്രചരണം. സനുഷ സഞ്ചരിച്ചുവെന്നു  പറയുന്ന കാറിന്റെ ഫോട്ടോ അടക്കമാണ് പ്രചാരണം. സത്യാവസ്ഥ വെളിപ്പെടുത്താൻ താരം നേരിട് ഫേസ്ബുക് ലൈവിൽ എത്തും

അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി

keralanews trump fires acting attorney general of americaവാഷിങ്ട്ടണ് : അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ  നിയമിച്ച  സാലി എട്ടോയെയാണ് ട്രംപ് പുറത്താക്കിയത്.

ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കു ഏർപ്പെടുത്തിയ വിലക്കിനെയാണ് സാലി എട്ടോ എതിർത്തത്.ട്രംപിന്റെ ഉത്തരവനുസരിച് സാലി എട്ടോയെ പുറത്താക്കിയെന്നു വൈറ്റ് ഹൌസ്  വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു

യേറ്റ്സിനു പകരം ദാന ബോയന്റെയെ തൽസ്ഥാനത്തു നിയമിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്  .ഈ വിവാദ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം .

ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി വിനോദ് റായ്

keralanews vinod rai named the new BCC boss

ന്യൂ ഡൽഹി : മുൻ സി ഐ ജി .വിനോദ് റായിയെ  ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു .എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ , ഐ ഡി എഫ് സി ബാങ്ക് എം ഡി വിക്രം ലിമയെ ,വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന  ഈദുൽജി എന്നിവരാണ് ഭരണ സമിതിയിലെ മറ്റു അംഗങ്ങൾ .
ഇടക്കാല ഭരണ സമിതിയിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യുറി  നിർദേശിച്ച പേരുകളിൽ പലതും 70 വയസ്സിനു മുകളിൽ ഉള്ളവരും ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് പുറത്തുള്ളവരുമായിരുന്നു . ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ബി സി സി ഐ യോടും കേന്ദ്ര  സർക്കാരിനോടും പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു

ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് റിസർവ് ബാങ്ക്

keralanews rbi ends all curbs on atm's current accounts from feb 1ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് RBI. എന്നാൽ ഈ ഇളവ് തത്കാലം  Current അക്കൗണ്ടകൾക്കു മാത്രമാണെന്നും RBI  അറിയിച്ചു.  ഇതോടെ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ATM  യിൽ   നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. Savings അക്കൗണ്ട് കൾക്കുള്ള നിയന്ത്രണം പിൻവലിക്കൽ .സമീപ ഭാവിയിൽ തന്നെ ഉണ്ടാവും .
റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അതാതു ബാങ്കുകൾക്ക് അവരവരുടേതായ നിയന്ത്രണങ്ങൾ ആവാം എന്നും RBI  അറിയിച്ചു..

ബ്രിട്ടനും ട്രംപിനെതിരെ

keralanews 11 lakh people signed against trump in Britain

ലണ്ടൻ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ബ്രിട്ടനും രംഗത്ത് . ബ്രിട്ടൻ സന്ദര്ശനത്തിനെതിരെ  ഇതുവരെ ഒപ്പിട്ടത് 11 ലക്ഷം ആളുകൾ
ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്നും അത് അവർക്കു ആശങ്ക ഉളവാക്കുന്നതാണെന്നും പ്രതിഷേധക്കാർ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ചു  ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ഉണ്ടായേകാം എന്നാണ് റിപ്പോർട്ട്.

ലക്ഷ്മി നായർ രാജി വെക്കും

keralanews lekshmi nair likely to be removed as principal

തിരുവനന്തപുരം :  ലക്ഷ്മി നായർ രാജി വെക്കുക എന്നുള്ളതാണ് സർക്കാരിന്റെ അഭിപ്രായം എന്നും വിദ്യാർത്ഥികൾക്ക് നീതി കിട്ടണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നീതി കിട്ടിയതിനു ശേഷമേ സമരം പിന്വലിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാര കൈമാറ്റത്തിനുള്ള   അക്കാദമി യുടെ  ഡയറക്ടർ ബോർഡ് യോഗം ഇന്ന് നടക്കും . ഈ ചർച്ചയ്ക്കു ശേഷം മാനേജ്മെന്റ് രാത്രി  8മണിയോടെ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചനടത്തും എന്നും വാർത്തയുണ്ട് .കഴിയുമെങ്കിൽ ഇന്ന് തന്നെ സമരം അവസാനിപ്പിക്കാൻ ശ്രെമിക്കുമെന്നു അക്കാദമി ചെയർമാൻ  നാരായണൻ നായർ മാധ്യമങ്ങളോട് പറഞ്ഞു .
ഇന്നത്തെ ചർച്ചയിലൂടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്നാണ് സൂചന