ഗോപാലന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം: ജയരാജൻ

keralanews must give proper compensation to gopala's family

പേരാവൂർ: കൊട്ടിയൂർ അമ്പായത്തോട് താഴെ പാൽചുരം കോളനിയിലെ ഗോപാലന്റെ കുടുംബത്തിന് അര്ഹമായ നഷ്ടപരിഹാരം നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടറി  പി ജയരാജൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി പാൽചുരം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനയുടെ ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആനമതിൽ നിർമിക്കണം. ഇപ്പോൾ വനാതിർത്തിയിൽ ഏതാണ്ട് പത്തു കിലോമീറ്ററോളം കൽമതിൽ ഇല്ല. ഇത് വളരെ അപകടമായ ഒരു അവസ്ഥയാണ്.  ഇ ഭാഗത്തുകൂടി എത്രയും പെട്ടെന്ന് മതിൽ നിര്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

സ്പോർട്സ് ലോട്ടറിയുടെ വ്യക്തമായ കണക്കുകൾ കയ്യിലുണ്ട്: കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍

keralanews sports council corruption tp dasan accused

തിരുവനന്തപുരം: ലോട്ടറിയിലൂടെ സ്പോർട്സ് കൗൺസിലിന് വൻ ബാധ്യത ഉണ്ടായിട്ടുണ്ടെന്നുള്ള വിജിലെൻസിന്റെ ആരോപണം ശരിയല്ലെന്ന് കൌൺസിൽ പ്രസിഡന്റ് ടി പി ദാസൻ. ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായതിനോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് “ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സര്‍ക്കാറില്‍ അടച്ചിട്ടുണ്ട്. ഇതിനുള്ള എല്ലാ കണക്കുകളും കൗണ്‍സിലിന്റെ പക്കലുണ്ട്” .

അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ അധികാരകാലം  കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അന്നുതന്നെ പരിശോധിക്കാമായിരുന്നു .അദ്ദേഹം പറഞ്ഞു.

ലോട്ടറി വകുപ്പിലുള്‍പ്പെടെ ഇതിന്റെ മൊത്തം കണക്കുണ്ട്. ഇനി ഏതിനാണ് കണക്കില്ലാത്തതെന്ന് വിജിലന്‍സ് വ്യക്തമാക്കണം. ലോട്ടറിയില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വെറും നടത്തിപ്പ് ഏജന്‍സി മാത്രമാണ്.
ജില്ലാ കൗണ്‍സിലുകളും സ്പോര്‍ട്സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുള്‍പ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു.ആ വകയില്‍ , ചില ജില്ലാ കൗണ്‍സിലുകള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചില അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് തിരിച്ച പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റിയന്‍ ജോര്‍ജ് എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ് ലോട്ടറി നടത്തിപ്പിൽ അഴിമതി ഉണ്ടോ എന്ന്  വിജിലൻസ് അന്വേഷണം നടത്തിയത്. കായികമേഖലയുടെ വികസനം ലക്ഷ്യമിട്ട് 2006 നവംബറില്‍ ആരംഭിച്ച   ലോട്ടറിയിലൂടെ നേട്ടത്തിനു പകരം ബാദ്ധ്യതയാണുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍. വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച FIR  ന്റെ  അടിസ്ഥാനത്തിലാണ് ദാസനെതിരെയുള്ള കണ്ടെത്തൽ.

കെ സ് ആർ ടി സി പണിമുടക്ക് ഭാഗികം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗികമായി മുന്നേറുന്നു.തിരുവനന്തപുരത്ത് ഏതാനും ബസുകള്‍ ഓടുന്നുവെങ്കിലും പണിമുടക്ക് യാത്രക്കാരെ വലച്ചു.
ദീര്‍ഘദൂര സര്‍വീസുകളും സിറ്റി സര്‍വീസുകളും ഭാഗികമായി നടക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ മാത്രമാണ് പണിമുടക്ക് ശക്തം. ജില്ലയിലെ വൈക്കം ഡിപ്പോയില്‍നിന്ന് ഒരു സര്‍വീസും നടത്തുന്നില്ല. എറണാകുളം ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സർവീസുകളെയും പണിമുടക്ക് ബാധിച്ചു.
പലസ്ഥലത്തും ബസ്സുകള്‍ ഓടുന്നുണ്ടെങ്കിലും കൊട്ടാരക്കര, വൈക്കം, മാനന്തവാടി എന്നീ ഡി
പ്പോകളില്‍നിന്ന് ഒരു ബസുപോലും ഓടുന്നില്ല. അതിനിടെ ബസ് തടഞ്ഞുനിര്‍ത്തി കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിന് കൊട്ടാരക്കര ഡിപ്പോയില്‍വച്ച് സമരാനുകൂലികളുടെ മര്‍ദ്ദനമേറ്റു. മാനന്തവാടി ഡിപ്പോയില്‍ മാത്രമാണ് പണിമുടക്ക് പൂര്‍ണം.
കോഴിക്കോട് ഡിപ്പോയില്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി സർവിസുകൾ ഉറപ്പുവരുത്തി.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും.

 

മദ്യപിച്ഛ് വാഹനം ഓടിച്ചു, സ്കൂൾ ബസ് ഡ്രൈവർമാർ പോലീസ് പിടിയിൽ

keralanews school bus drivers under police custody
കൊച്ചി: എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റിലായി. ഇന്ന് (വെള്ളിയാഴ്ച ) രാവിലെയാണ്  പോലീസ് പ്രത്യേക പരിശോധന നടത്തിയത്.വാഹനാപകടങ്ങള്‍ വര്‍ധിചുവരുന്ന  സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു.പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കും.
വെള്ളിയാഴ്ച  രാവിലെ 8.30 ന് മുമ്പ് നടത്തിയ പരിശോധനയിലാണ് 25 സ്‌കൂള്‍ബസ് ഡ്രൈവര്‍മാരും കുടുങ്ങിയത്.q

 

ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

keralanews gives notice for adjournment motion

ന്യൂഡല്‍ഹി: ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇ. അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ആരോപിച്ച്  ആർ  സ് പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നുമാണ്  ആരോപണം.

ഇ. അഹമ്മദിനും കുടുംബത്തിനും ആര്‍.എം.എല്‍. ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം  ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മക്കള്‍ക്ക് കാണാന്‍ സാധിച്ചത്.

 

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

keralanews hartal in kottiyur panchayath today

കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോട് കാട്ടിൽ ആന ഒരാളെ ചവിട്ടി കൊന്നു. അമ്പായത്തോട് പാൽചുരം താഴെ കോളനിയിലെ പയ്യോൻ ഗോപാലൻ(70)  എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച വൈകുനേരം 2 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇതിൽ പ്രതിഷേധിച്ഛ് കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു.

രേഖ ഹാജരാക്കിയാൽ സമരത്തിൽനിന്നു പിന്മാറാം: ലോ അക്കാദമി വിദ്യാർഥികൾ

keralanews lakshmi nair removed from her reponsibilities for 5 years

തിരുവനന്തപുരം:  പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ പുറത്താക്കിയതിന്റെ രേഖ ഹാജരാക്കിയാല്‍ സമരം പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍. സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരും എ.ഡി.എം. ജോണ്‍ പി. സാമുവലുമാണ് യോഗത്തിന് നേതൃത്വംനല്‍കിയത്. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗമായിരുന്നു വേദി.സമരത്തില്‍നിന്ന് കുട്ടികള്‍ പിന്മാറണമെന്ന് റവന്യു അധികൃതര്‍അഭ്യര്ഥിച്ചെങ്കിലും ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് കുട്ടികൾ പറഞ്ഞു.അവരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കയാണെന്ന് അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍നായര്‍.
എസ് .എഫ്.ഐ. സമരം പിന്‍വലിച്ചെന്നും മറ്റുള്ളവര്‍ നടത്തുന്ന സമരം ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണസമിതി തീരുമാനത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടു. അങ്ങനെ തീരുമാനമുണ്ടെങ്കില്‍ അതിന്റെ മിനുട്‌സും അതില്‍ ഭരണസമിതിയിലെ 21 പേരും ഒപ്പിട്ടതിന്റെ രേഖയും കാണിക്കണം. രേഖകള്‍ താന്‍ കൊണ്ടുവന്നിട്ടില്ലെന്നു നാരായണന്‍നായര്‍ പറഞ്ഞപ്പോൾ  ലോ അക്കാദമി അടുത്തായതിനാല്‍ കാത്തിരിക്കാമെന്നും രേഖ എടുത്തുകൊണ്ടുവരാനും ആണ് കുട്ടികള്‍ പറഞ്ഞത്.
മിനുട്‌സിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പല്ലാതെ യഥാര്‍ഥരേഖയും ഭരണസമിതി അംഗങ്ങളുടെ മുഴുവന്‍ ഒപ്പും കാണിച്ചാല്‍ പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്നാണ് രണ്ടുമണിക്കൂര്‍നീണ്ട ചര്‍ച്ച അവസാനിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 22 വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു…….

പാചകം ചെയ്തല്ല ഞാൻ ഡോക്ടറേറ്റ് നേടിയത് : ലക്ഷ്മി നായർ

keralanews i obtained doctorate not through cooking

തിരുവനന്തപുരം: പാചകം ചെയ്തതല്ല തൻ ഡോക്ടറേറ്റ് നേടിയതെന്നും രാജി വെക്കില്ലെന്നും ലക്ഷ്മി നായർ. പാചകം ഒരു കഴിവാണ്. അതിൽ കഴിവുതെളിയിച്ചത് ഒരു കുറ്റമാണെങ്കിൽ അതൊരു കുറ്റമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള പ്രതിഷേധത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പദവി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. പാചകത്തിന്റെ പേരില്‍ സ്ത്രീയ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലുമില്ലാത്തവര്‍ വരെ മോശമായി സോഷ്യല്‍മീഡിയയില്‍ കമന്റ് ഇട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചുവെന്ന് പരാതി പറഞ്ഞിരിക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ക്ക് സത്യാവസ്ഥ അറിയില്ലല്ലോ, ജാതിപ്പേര് വിളിക്കുക, അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല താന്‍. കോളജിലെ കുട്ടികളുടെ ഭാവിയെ കരുതിയാണ് താന്‍  5 വര്ഷം മാറിനിക്കാമെന്നു വിചാരിച്ചത്. സ്ത്രീയെന്ന നിലയില്‍ അധിക്ഷേപിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തിയെ രാജിവെപ്പിക്കാന്‍ കാണിക്കുന്ന ഈ ഒരു ഉത്സാഹം, അത് എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് .രാജി ഏതായാലും നടക്കില്ലെന്നും  അവർ കൂട്ടിച്ചേർത്തു.

കെ സ് യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംഘര്‍ഷം

keralanews ksu secretariet march turns violent

തിരുവനന്തപുരം: കെ സ് യു നടത്തിയ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ സംഘർഷം. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ്  സംഘര്‍ഷം.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. സംഭവത്തിൽ പ്രതിഷേധിച്ഛ്  കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

ടിജു യോഹന്നാന്‍, ശ്രീക്കുട്ടന്‍, ഗോകുല്‍ എന്നിവരാണ് ലാത്തിച്ചാർജിൽ പരിക്കേറ്റവർ. പോലീസ് ബാരിക്കേഡ് ഭേദിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവന്നും ആരോപണം ഉണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍ കുത്തനെകൂട്ടി

keralanews hdfc bank increases service charges

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം ഉപഭോക്താവ് നടത്തുന്ന നാലു പണം ഇടപാടുകൾ കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും, അത് പണം നിക്ഷേപിക്കുന്നതോ പിന്‍വലിക്കുന്നതോ ആയാലും 150 രൂപവീതം സർവീസ്  ചാർജായി ഈടാക്കുന്നതാണ്.
മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പ്രതിദിനം 25,000 രൂപവരെ കൈമാറാം. തുക ഇതിൽ കൂടുതൽ ആണെങ്കിൽ 150 രൂപയാണ് ചാർജായി ഈടാക്കുക. ഇടപാടുകള്‍ക്കുള്ള നിരക്കുകളിന്മേല്‍ 15% സര്‍വീസ് ടാക്‌സും ഉപഭോക്താവ് നല്‍കണ്ടിവരും.പുതുക്കിയ നിരക്കുകൾ
മാര്‍ച്ച് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ബാങ്ക് ഉപഭോക്താക്കളെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.
ഹോം ബ്രാഞ്ച് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഒരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഈടാക്കും. അപ്പോഴും മിനിമം ചാര്‍ജായ 150 രൂപ ബാങ്കിനു നല്‍കണം.