ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.

keralanews law academy land investigation announced

തിരുവനന്തപുരം : ലോ  അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും. മാനേജ്മെന്റിന്റേതാണ് തീരുമാനം. സർവകലാശാലയുടെ പരീക്ഷസ്റ്റാന്ഡിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് ചേരും.

നിലവിൽ കോളേജിൽ  നടന്നുവരുന്ന സമരങ്ങളും സംഘര്ഷങ്ങളും കണക്കിലെടുത്താണ് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ മാനേജ്‌മന്റ് തീരുമാനിച്ചത്.

ഇന്ന് നടക്കുന്ന സിൻഡിക്കറ്റ് സമിതി യോഗത്തിൽ കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കതിരിക്കാനുള്ള മാനേജ്മെന്റിന്റെ വിശദീകരണവും കേൾക്കും.

ജഡ്ജി തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ്: ഡൊണാള്‍ഡ് ട്രംപ്

keralanews trump blasts courts for blocking traval ban

വാഷിങ്ടണ്‍: “ഒരു ജഡ്ജി നമ്മുടെ രാജ്യത്തെ ആപത്തിലേക്ക് തള്ളിവിട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം ജഡ്ജിക്കും കോടതി വ്യവസ്ഥയ്ക്കുമായിരിക്കും”.

ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയില്‍ വിലക്കിയ നടപടി തടഞ്ഞ ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജഡ്ജിയുടെ തീരുമാനത്തോടെ ചീത്തയാളുകള്‍ക്കെല്ലാം വളരെ സന്തോഷമായി എന്നും രാജ്യത്തേക്ക് വരുന്നവരെ ഗൗരവമായി പരിശോധിക്കാന്‍ സുരക്ഷാവിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുമ്പോഴാണ് കോടതി ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നതെന്നും ട്രംപ് പറയുന്നു.

പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞുകയറി പഞ്ചായത്ത് അംഗം മരിച്ചു: പായം പഞ്ചായത്തിൽ ഇന്ന് യുഡിഫ് ഹർത്താൽ

keralanews kannur payam panchayath udf hartal

ഇരിട്ടി: കിളിയന്തറയിൽ പള്ളി പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞു കയറി പായം  പഞ്ചായത്ത് അംഗം മരിച്ചു. കിളിയന്തറ നരിമട സ്വദേശിയും പായം പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും യുത് കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റുമായ പൊട്ടക്കുളം പി എം തോമസാണ് (ഉണ്ണി-34) ദാരുണമായി മരിച്ചത്. കിളിയന്താര സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ മാത്യുവിനു  (ഷെറിൻ-27) ഗുരുതരമായി പരുക്കേറ്റു. തലയിലാണ് പരുക്കേറ്റത്.  ഇദ്ദേഹത്തെ കണ്ണൂർ  എ കെ ജി ആശുപത്രിയിലും പിന്നീട്  കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രദക്ഷിണം വള്ളിത്തോടിലെത്തി മടങ്ങുമ്പോൾ ദേവാലയത്തിൽ പ്രവേശിക്കുന്നതിനു 5  മിനിറ്റ് മുൻപ് രാത്രി പത്തരയോടെ ആണ് അപകടം. ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന തോമസിനെയും ഫാദർ മാത്യുവിനേയും ഇടിച്ചു തെറിപ്പിച് ഇടതുവശത്തുതന്നെയുള്ള  കുരിശുമവീട്ടിൽ ജോണിയുടെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നത്.തോമസിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നതെന്നും ഒഴിഞ്ഞ ഗ്ലാസ് ഉൾപ്പെടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഇരിട്ടി എസ് ഐ കെ സുധീർ അറിയിച്ചു.

മാത്യു – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച തോമസ് . ഭാര്യ മാനന്തവാടി ആര്യപ്പറമ്പ് വീട്ടിൽ സൗമ്യ , മകൻ സാവിയോ(3). മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. സംസ്കാരം വൈകുനേരം അഞ്ചുമണിക് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ.

പായം പഞ്ചായത്തിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും ഇന്ന് വൈകിട്ട്  6 വരെ യു ഡി  ഫ് ഹർത്താൽ നടത്തും. വാഹനം തടയില്ല.

ശശികല തമിഴ്നാട് മുഖ്യമന്ത്രി

keralanews sasikala to take over as tamil nadu chief minister

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. കയ്യടിയോടെ പാസാക്കുകയായിരുന്നു.

ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് .

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.

ശശികല വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും…….

 

 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റുഫോമിന് അനുമതി

keralanews kannur railway station 4th platform

കണ്ണൂർ: കേന്ദ്ര ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അനുമതി ലഭിച്ചത് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് പുത്തൻ മുഖച്ഛായ പകരും.  പാസ്സന്ജര്സ് അസോസിയേഷനുകളും ജനപ്രതിനിധികളും നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു.  ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. കോഴിക്കോടിന് ശേഷം പാലക്കാട് ഡിവിഷന് കീഴിൽ ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ ആണ് കണ്ണൂർ.

ട്രെയിൻ കടന്നുപോകാൻ മുന്ന് പ്ലാറ്റുഫോമുകളാണ് നിലവിലുള്ളത്. വണ്ടികളുടെയും യാത്രക്കാരുടെയും എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നാലാം പ്ലാറ്റുഫോം  അനിവാര്യമാണ്. ഇതോടെ സ്റ്റേഷൻ കവാടത്തിലെയും സ്റ്റേഷൻ റോഡിലെയും തിരക്ക് കുറക്കാൻ കഴിയും. ദക്ഷിണ റെയിൽവേ മാനേജർ ഈ മാസം 27 നു കണ്ണൂർ  റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. നാലാം പ്ലാറ്റുഫോം പദ്ദതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം പി നിർദേശം നൽകിയിട്ടുണ്ട്.

ലോകം എമ്പാടും ട്രംപ് വിരുദ്ധ റാലികൾ

keralanews the world against trump

വാഷിങ്ടൺ: പുതിയ  യു എസ്‌ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ലെന്നാണ് പുതിയ റിപോർട്ടുകൾ. ലണ്ടനിൽ ഇന്നലെ നടന്ന റാലിയിൽ 40,000 പേരാണ് പങ്കെടുത്തിരുന്നത്. അമേരിക്കൻ പാസ്പോര്ട്ട് കത്തിച്ചുകളഞ്ഞു വരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. ട്രംപുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ  മെയ്  പുലർത്തുന്ന അടുത്ത ബന്ധം അവസാനിപ്പിക്കണമെന്നാണ് ലണ്ടനിലെ പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടത്. യു കെ സന്ദർശിക്കാൻ ട്രംപിന് നൽകിയ വിവാദപരമായ ക്ഷണം പിൻവലിക്കണമെന്നായിരുന്നു ലണ്ടനിലെ മാർച്ചിൽ പങ്കെടുത്തവർ ആവശ്യപെട്ടിരുന്നത്. ഇതിനു പുറമെ ഒരു വംശീയവാദി എന്ന നിലയിൽ അദ്ദേഹംകുടിയേറ്റക്കാർക്കേർപ്പെടുത്തിയ യാത്ര നിരോധനം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

വൈറ്റ് ഹാളിനടുത്ത് ആയിരക്കണക്കിന് പേര് ഒത്തു ചേർന്ന പ്രതിഷേധത്തിൽ ഒരു വീഡിയോ ടേപ്പ് പ്ളേ ചെയ്തിരുന്നു. ട്രംപ് ഒപ്പിട്ടിരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ പിൻവലിക്കുന്നതുവരെ അദ്ദേഹത്തെ യു കെ യിൽ  കാലുകുത്താൻ അനുവദിക്കരുതെന്ന് ആ വിഡിയോയിൽ ലേബർ നേതാവ് ജെറമി കോർബിൻ ശക്തമായി ആഹ്വാനം ചെയുന്നത് കാണാമായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് യു എസ്‌ എമ്പസിക്കടുത്തു നിന്നാണ് തുടങ്ങിയത് അടുത്തിടെ വൈറ്റഹൗസ് സന്ദര്ശിച്ചതിനിടെയാണ് തെരേസ ഈ വര്ഷം ഒടുവിൽ ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷെണിച്ചത്.

ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രി ആയേക്കും: എ ഐ എ ഡി എം കെ എം ൽ എ മാരുടെ യോഗം ഇന്ന്.

keralanews sasikala natarajan be tamil nadu chief minister

ചെന്നൈ: തമിഴ്നാട് സർക്കാരിൽ നേതൃമാറ്റം സംബന്ധിച്ച നിർണായക തീരുമാനം ഇന്ന്  ഉണ്ടായേക്കും. ശശികല നടരാജൻ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇ കാര്യത്തിൽ തീരുമാനം എടുക്കാൻ എ ഐ എ ഡി എം കെ എം ൽ എമാരുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പനീർസെൽവം ഇന്ന് രാജി സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.എം ൽ എ മാരുടെ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാവുമെന്ന് എ ഐ എ ഡി എം കെ വക്താവ് സി ആർ സരസ്വതി  വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് സർക്കാർ ഉപദേഷ്ടാവായിരുന്ന മലയാളിയായ ഷീല  ബാലകൃഷ്ണൻ രാജിവെച്ചതോടെയാണ് ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. ജയലളിതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരി ആയിരുന്ന ഷീല വെള്ളിയാഴ്ച തന്നെ  സ്ഥാനം ഒഴിഞ്ഞിരുന്നു.
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നു വ്യക്തമാക്കിയതും ജെല്ലിക്കെട്ട് പ്രശ്‍നം പരിഹരിച്ചതിലൂടെ പനീർസെൽവത്തിന്റെ പ്രതിച്ഛായ വർധിച്ചതുമാണ് ശശികലയെ ഉടനടി ഇ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

ഒടുവിൽ പ്രസ്ക്ലബ് റോഡിൽ പണിതുടങ്ങി

keralanews kannur pressclub road makeover begins
കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പ്രസ്‌ക്ലബ്ബ് റോഡിന്റെ സൗന്ദര്യവത്കരണത്തിന് നടപടിയായി. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് വെള്ളിയാഴ്ച രാത്രി ഡിവൈഡറുകൾ പൊളിക്കാൻ തുടങ്ങി.
എ.പി.അബ്ദുള്ളക്കുട്ടിയുടെ എം.എൽ.എ.ഫണ്ടിൽനിന്നുള്ള 1.10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രസ് ക്ലബ്ബ് റോഡ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യുന്നതാണ് പദ്ധതി. നഗരസഭയുടെ റോഡാണെങ്കിലും റോഡ് നവീകരണത്തിന്റെ ചുമതല പൊതുമരാമത്തിനായിരുന്നു.
പണിതുടങ്ങുന്നതിന് ഡിവൈഡറിലെ വിളക്കുകാലുകൾ കോർപ്പറേഷൻ മാറ്റിക്കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞ സപ്തംബറിൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞു. ഇതോടെ നഗരസഭ ഏറെ  പഴികേട്ടു. ഒടുവിൽ വിളക്കുതൂണുകൾ മാറ്റാനുള്ള ചുമതലയും കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ചു. അതിനുശേഷമാണ് ഇപ്പോൾ ഡിവൈഡർ പൊളിച്ച് വിളിക്ക് തൂണുകൾ നീക്കുന്ന പണി തുടങ്ങിയത്.
അടുത്തയാഴ്ചതന്നെ മെക്കാഡം ടാറിങ്ങ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മേയർ ഇ.പി.ലത, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് എന്നിവർ പണിസ്ഥലത്തെത്തിയിരുന്നു.

ലോ അക്കാദമി ചർച്ച പരാജയം

keralanews law acdemy talks fail

തിരുവനന്തപുരം: ലോ അക്കാദമി  സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. കോളജിലെ കുട്ടികളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും കോളജിലെ കുട്ടികളും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ലക്ഷ്മി നായർ അഞ്ചു വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറിനിൽക്കും എന്ന മാനേജ്‌മന്റ് തീരുമാനം അംഗീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്മി നായരുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. അതോടെ ക്ഷുഭിതനായ മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി ഇറങ്ങിപ്പോയത് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.എസ്.എഫ് പ്രതിനിധികള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറിനില്‍ക്കുമെന്ന വാദം അംഗീകരിക്കുന്നില്ല, മുന്‍പും മൂന്നു വര്‍ഷം അവര്‍ മാറി നിന്നിട്ടും തിരിച്ചെത്തിയ ലക്ഷ്മി നായരുടെ പെരുമാറ്റത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തിങ്കളാഴ്ച റുഗലര്‍ ക്ലാസ് തുടങ്ങുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. രാഷ് ട്രീയ ലക്ഷ്യത്തോടെയാണ് ചില സംഘടനകള്‍ യോഗത്തില്‍ നിലപാടെടുത്തതെന്ന് എസ്.എഫ്.ഐ പ്രതിനിധികള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചെയ്ത 17 തെറ്റുകള്‍ അക്കമിട്ട് വിദ്യാര്‍ഥികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ എസ്.എഫ്.ഐയുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കുമെന്ന തീരുമാനം മാനേജ്‌മെന്റ് യോഗത്തില്‍ വച്ചു.
ക്ലാസുകള്‍ തുടങ്ങാന്‍ ആവശ്യമെങ്കില്‍ പേലീസ് സംരക്ഷണം തേടും. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി തുടരും. മാനേജ്മെന്റ്  അറിയിച്ചു.
എന്നാൽ സമരം തീര്‍ക്കാതെ കോളജ് തുറക്കാമെന്ന്  വ്യാമോഹിക്കേണ്ടെന്നും തിങ്കളാഴ്ച സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച്  നടത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.

പണിക്കുവേണ്ടി ഒരു “പണി”

keralanews veterinary poly clinic second floor construction stopped

ഇരിട്ടി: ഇരിട്ടി വെറ്ററിനറി പോളിക്ലിനിക്കിന്റെ രണ്ടാം നിലയുടെ നിർമാണപ്രവൃത്തി പാതി വഴിയിൽ നിലച്ചു. പ്രവർത്തി നിലച്ചിട് ആറു മാസം കഴിഞ്ഞു. ഇതുമൂലം ക്ലിനിക്കിന്റെ പ്രവർത്തനം ദുരിതത്തിലായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ക്ലിനിക്കിന്റെ നിര്മാണപ്രവർത്തികൾ ആരംഭിച്ചത്.ഇവിടെയുള്ള ഡോക്ടർമാർക്ക് താമസത്തിനുള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ക്ഷീരകര്ഷകര്ക്കും മറ്റും ബോധവത്കരണങ്ങൾ നടത്താൻ തക്ക വിധമുള്ള വീഡിയോ പ്രദർശനങ്ങൾ നടത്താൻ കഴിയും വിധമുള്ള ലൈബ്രറി എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
നാൽപതു ലക്ഷം രൂപയാണ് നിർമാണപ്രവൃത്തി ക്കായി നീക്കിവെച്ചിരുന്നത്. മുകളിലേക്കു കേറാനായി നിർമിക്കുന്ന ഗോവണിയുടെ ഒരു ഭാഗം കോൺക്രീറ്റ് ചെയുകയും മുകളിലെ നിളയുടെ രണ്ടുമൂന്നു തൂണുകൾ നിർമിക്കുകയും ചെയ്തതല്ലാതെ കാര്യമായതൊന്നും ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡോക്ടറുടെ പരിശോധനാമുറി, ഓഫീസ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. വാർപ്പിൽ നിന്നും ഇളകി മാറി നിൽക്കുന്ന പലകകൾ ഏതുനേരവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.