എസ്ര സിനിമ തന്നെ അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്

keralanews ezra the horror film

എസ്ര സിനിമ ഓരോതവണ കാണുമ്പോളും  തന്നെ  അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്. സിനിമ എന്നതിനപ്പുറം നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രെമിച്ചിട്ടുണ്ടെന്നു പൃഥ്വിരാജ് പറയുന്നു.

ജയകൃഷ്ണന്റേതാണ് കഥ. ജ്യുവിഷ് പ്രമേയം വിഷയമാകുന്ന ഹൊറർ ചിത്രം ഇന്ത്യയിൽ തന്നെ  ഉണ്ടായിട്ടില്ല.കേരളത്തിലെ ജൂത ചരിത്രമാണ് സിനിമ ചർച്ച ചെയുന്നത്. എറണാകുളത്തും ഗോവയിലുമാണ് ജ്യുവിഷ് കുടിയേറിപാർത്തിരുന്നത്. ഇതിനോടകം നുറുപ്രാവശ്യം ഞാൻ  എസ്ര കണ്ടുകഴിഞ്ഞു. ഇപ്പോൾ കാണുമ്പോളും എന്നെ അദ്‌ഭുതപ്പെടുത്തുന്നു. പുതുതായി ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ നമുക്ക് അറിയാൻ കഴിയും. പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയിൽ നിങളെ ഭയപ്പെടുത്തുന്ന രംഗങ്ങളും നിമിഷങ്ങളും ഉണ്ട്. ഒരു മുൻവിധിയും ഇല്ലാതെ എസ്ര കാണാൻ കയറിയാൽ ഒരു മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. കണ്ടു പഴകിയ സിനിമ ആയിരിക്കില്ല എസ്ര എന്ന സിനിമ.

ഇർഫാൻഖാൻ ചിത്രത്തിലൂടെ പാർവതി ബോളിവുഡിലേക്ക്

keralanews parvathi to make a debut in bollywood with irfan ghan

മലയാളത്തിലെ നായികമാരിൽ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന പാർവതി ബോളിവുഡിലേക്ക് കടക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇർഫൻഖാനാണ്‌ ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമെടിക്കായി ഒരുങ്ങുന്ന ചിത്രം പ്രധാനമായും ബിക്കാനീര്, ഋഷികേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക്ഓഫ് ആണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള പാർവതി ചിത്രം.

പ്രണയദിനത്തിൽ മലർമിസ്സും ജോർജും വീണ്ടുമെത്തുന്നു

keralanews premam film again on february 14th

ചെന്നൈ : കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടും പ്രദർശിപ്പിക്കുന്നു. വാലെന്റൈൻസ് ഡേയോടനുബന്ധിച്ഛ് ഫെബ്രുവരി  10 മുതൽ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിട്ടിരിക്കുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് സിനിമാ ലോകത്തുനിന്ന് കിട്ടിയത്.

റേഷന്‍ ലഭിക്കാന്‍ ഇനി ആധാറും

keralanews link your aadhar card with ration card

ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷന്‍ കടകളിലും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടു മുതല്‍ വിജ്ഞാപനം നിലവില്‍വന്നു. ആധാറില്ലാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്.

തളിപ്പറമ്പ് നെല്ലിയോട്ട് ക്ഷേത്രത്തില്‍ മോഷണം

keralanews theft in thaliparamba nelliyot temple

കണ്ണൂർ : തളിപറമ്പ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഇന്ന് കവര്‍ച്ച നടന്നത്. ജില്ലയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്നത് പതിവാകുന്നു. രാവിലെയോടെ മേല്‍ശാന്തിയാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചക്കരക്കല്‍ ഇരിവേരി പുലിദേവ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാക്കള്‍ പണം കവര്‍ന്നു.

അധ്യാപക സമ്മേളനത്തിനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു

keralanews man collapsed dies

കണ്ണൂര്‍: കെ.പി.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍ പി.വി. രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗണ്‍ഹാളിന് പുറത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.എസ്.ടി.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

keralanews governer rao will meet sasikala at 7 30 pm

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു.നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ശശികലയ്‌ക്കൊപ്പം ഉണ്ട്. ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു അവര്‍ രാജ്ഭവനിലേക്ക് തിരിച്ചത്.

തനിക്ക് പിന്തുണ നല്‍കിയ മുഴുവന്‍ എംഎല്‍എമാരുമായി ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്തിരുന്ന ശശികലയ്ക്ക് എല്ലാ എംഎല്‍എമാരെയും രാജ്ഭവനില്‍ എത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. ശശികലയുടെ സംഘത്തില്‍ പത്തുപേര്‍ക്കു മാത്രമാണ്  ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.

പാറ്റൂർ ഭൂമി ഇടപാടിൽ വിജിലൻസിന് കോടതിയുടെ അന്ത്യശാസനം

keralanews pattuur land deal court criticises vigilance again
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ കോടതി വിജിലൻസിന് അന്ത്യശാസനം നൽകി. കേസില്‍ നേരത്തെ വിജിലന്‍സിനെതിരെ കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ദ്രുതപരിശോധന 2016 ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നിട്ടും കേസെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു. രേഖകള്‍ കൈമാറുന്നതിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കി.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വിഎസ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്. ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ എന്നിവരുള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്താണ് ഹര്‍ജി. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അതിനിടെ, വിജിലന്‍സിന്റെ കൈവശമില്ലെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ..കെ ഭരത് ഭൂഷണും ഒപ്പിട്ട രേഖകളാണ് വി.എസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻ‌ചാണ്ടി കൂട്ടുനിന്നുവെന്നാണ് ആരോപണം.

ഇന്ത്യ vs ബംഗ്ലാദേശ് : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

keralanews cricket india vs bangladesh
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. മുരളി വിജയ് തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണ് ഹൈദരാബാദില്‍ നേടിയത്. ഇന്ത്യ 86 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി കണ്ടെത്തി.ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് മുരളി വിജയിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദിമിറാസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡ്  മുരളി വിജയ് നേടി. 12 ഫോറും ഒരു സിക്‌സും മുരളി വിജയിയുടെ ബാറ്റില്‍ നിന്ന് പിറന്നു
ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യെ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ വർധിപ്പിച്ചു

keralanews milma price to go up by 4 rs per litre from saturday
കൊച്ചി: മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. നാല് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചിട്ടുള്ളത്. വര്‍ധിപ്പിക്കുന്ന തുകയില്‍നിന്ന് 3.35 രൂപ കര്‍ഷകന് നല്‍കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മക്കുമായാണ് പങ്കുവയ്ക്കുന്നത്. വില വര്‍ധന ഈ മാസം 11 ന് നിലവില്‍ വരും.
ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുമുണ്ടായി. ഇതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടായി. നിലവില്‍ മൂന്ന് ലക്ഷം ലിറ്ററാണ് മില്‍മയുടെ പാല്‍ ഇറക്കുമതി.
ആഭ്യന്തര പാല്‍ ഉത്പാദനത്തെ വരള്‍ച്ച ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ വില ഉയരുകയും ചെയ്തു.
വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ നേരത്തെതന്നെ അനുമതി ലഭിച്ചിരുന്നു. ജനുവരി 20 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മില്‍മ എടുത്തത്. എന്നാല്‍, എത്ര രൂപ വര്‍ധിപ്പിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നില്ല.