നിരാഹാര സമരത്തിനൊരുങ്ങി ശശികല

keralanews sasikala plans indefenite hunger strike

ചെന്നൈ : സർക്കാർ രൂപീകരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ അണ്ണാ ഡി എം കെ ജെനെറൽ സെക്രട്ടറി വി കെ ശശികല ഉപവാസത്തിലേക്കെന്നു സൂചന. രാജ് ഭവന് മുന്നിലോ മറീന ബീച്ചിലെ ജയാ സ്മാരകത്തിന് മുന്നിലോ തന്നെ പിന്തുണയ്ക്കുന്ന എം ൽ എ മാർക്കൊപ്പം അവർ ഉപവാസമിരിക്കുമെന്നാണ് സൂചന. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവൻ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. ശശികല എം ൽ എ മാർക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായി എത്താനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണിത്.

അതേസമയം ഓരോ ദിവസം പിന്നിടുമ്പോളും രാഷ്‌ടീയമായി കൂടുതൽ കരുത്താർജിക്കുന്ന പനീർസെൽവത്തിനു പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ പനീർസെൽവത്തിനു അവസരം നൽകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെ തന്റെ പക്ഷത്തെ എം എൽ എമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിൽ ശശികല നേരിട്ടെത്തി അവരുമായി ചർച്ച നടത്തി. പിന്തുണ തുടരുമെന്ന് സാമാജികർ പ്രതിജ്ഞ എടുത്തു.  “ക്ഷമയ്ക്കും പരിധി ഉണ്ട്. ഒരു ഘട്ടം വരെ കാത്തിരിക്കും. അത് കഴിഞ്ഞാൽ ചെയേണ്ടത് ചെയ്‌തും. ശശികല പറഞ്ഞു. ഗവർണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണ് തീരുമാനം.

അതേസമയം ശശികലയെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുന്നത് സംബന്ധിച്ച് ഗവർണർ ഇന്നലെയും നിലപാട് പരസ്യമാക്കിയിട്ടില്ല. ഇതിനിടെ ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയോട് അനുഭവമുള്ളയാളാണ് സുബ്രഹ്മണ്യ സ്വാമി.  പനീർസെൽവമാകട്ടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കി.  പി ആർ സുന്ദരം, കെ അശോക് കുമാർ, വി സത്യഭാമ എന്നിവരാണ് പനീർസെൽവം പക്ഷത്തെത്തിയ എം പി മാർ.

നടി റോജ അറസ്റ്റില്‍

keralanews actress roja under police custody
വിജയവാഡ: അമരാവതിയില്‍ നടക്കുന്ന ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പോകുന്നവഴി നടിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എ.യുമായ റോജയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് നിരവധി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തി. റോജയെ തട്ടിക്കൊണ്ടുപോയെന്ന് അവര്‍ ആരോപിച്ചു.
വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് ധാര്‍മികമായി യാതൊരു അധികാരവുമില്ലെന്നും താന്‍ സത്യം വിളിച്ചു പറയുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നും റോജ കുറ്റപ്പെടുത്തി. വനിതാ പാര്‍ലമെന്റ് തടസ്സപ്പെടുത്താനായിരുന്നു റോജയുടെ ശ്രമമെന്ന് ഭരണകക്ഷിയായ തെലുങ്ക്‌ദേശത്തിന്റെ നേതാക്കള്‍ ആരോപിച്ചു. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി നിയമസഭയില്‍ നിന്ന് റോജയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മലയാളി മാമന് വണക്കം, ജംനാപ്യാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള  നടിയാണ്  റോജ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാഗരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് നിയമസഭയിലെത്തിയത്. പതിനായിരത്തോളം വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ പാര്‍ലമെന്റിന് വെള്ളിയാഴ്ചയാണ് തുടക്കമായത്.ഗന്നവാരം വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ നേരം തടഞ്ഞുവച്ച റോജയെ പോലീസ് പിന്നീട് ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

ആർ ടി ഓഫീസിൽ ബഹളം: 50 ബസുടമകൾക്കെതിരെ കേസെടുത്തു.

keralanews case charged on 50 bus owners

കണ്ണൂർ : സമയത്തർക്കവുമായി ബന്ധപ്പെട്ട് ആർ ടി ഒയെ ഉപരോധിച്ച സംഭവത്തിലും ആർ ടി ഓഫീസിൽ ബഹളം വെച്ച്‌ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബസുടമകൾക്കെതിരെ പോലീസ് കേസെടുത്തു. ആർ ടി ഓ കെ എം ഉമ്മറിന്റെ  പരാതിയിലാണ് കണ്ടാലറിയാവുന്ന അൻപതോളം ബസുടമകൾക്കെതിരെ ടൗൺ പോലീസ് കേസ് എടുത്തത്. സമയ നിർണയ പ്രശ്നവുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ ബസുടമകൾ തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു എന്നാണ് ആർ ടി ഓ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഒരേ റൂട്ടിൽ ഒന്നിലധികം ബസുകൾക്ക് ഒന്നും രണ്ടും  മിനിറ്റുകളുടെ വ്യത്യാസത്തിൽ താത്കാലിക പെര്മിറ്റു നൽകുകയും ഒരു ബസിനു സ്ഥിരം പെര്മിറ്റു നല്കിയതുമാണ് യോഗത്തിനെത്തിയ ബസുടമകൾ ചോദ്യം ചെയ്തത്.

എന്നാൽ ആർ ടി ഓഫീസിലെ ജീവനക്കാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുക്കാത്തതിൽ ബസുടമകൾ പ്രതിഷേധം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആർ ടി ഓഫീസിലേക്ക് ഈ മാസം 21  നു മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.

ഇരുചക്ര വാഹനങ്ങളിൽ പുറകിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി

keralanews must need helmet to sit on the back seat of two wheelers (2)

തിരുവനതപുരം: ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നവർ കൈയിൽ ഒരു ഹെൽമറ്റും കരുതി വേണം ബൈക്കിനു കൈ കാണിക്കാൻ. ഇനി ഏതെങ്കിലും ബൈക്കുകാരന് വഴിയിൽ കാത്തു നിൽക്കുന്ന ഒരാൾക്ക് ലിഫ്റ്റ് കൊടുക്കണമെന്ന് തോന്നിയാൽ ഹെൽമെറ്റ്കാരന്റെ കൈയിൽ രണ്ടു ഹെൽമെറ്റ് ഉണ്ടെന്നു ഉറപ്പുവരുത്തണം. ഒന്ന് അയാൾക്കും മറ്റൊന്ന് പിന്നിൽ കയറുന്ന ആൾക്കും. ചുരുക്കിപ്പറഞ്ഞാൽ പിൻസീറ്റിലിരിക്കുന്നവർക്കും ഇനിമുതൽ ഹെൽമറ്റ് നിർബന്ധമാണെന്ന് സാരം.

ദക്ഷിണ മേഖല എ ഡി ജി പി സന്ധ്യയുടെ ഉത്തരവിനനുസരിച്ചാണ് സംസ്ഥാന പോലീസ് ഇത് പ്രാവർത്തികമാക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച എ ഡി ജി പിയുടെ ഉത്തരവുകൾ സംസ്ഥാന പോലീസ് സ്റ്റേഷനുകളിൽ എത്തി. അതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന കർശനമാക്കാനും തീരുമാനിച്ചു.

ഹെൽമറ്റില്ലാതെ യാത്രചെയ്താൽ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

പയ്യാമ്പലം പാർക്ക് പോലീസ് പൂട്ടിച്ചു

keralanews payyambalam park sealed by police

കണ്ണൂർ : അനുമതി ഇല്ലാതെയും സുരക്ഷയില്ലാതെയും പ്രവർത്തിക്കുന്നു എന്ന കുറ്റം ചുമത്തി ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പാർക്ക്  കോപ്പറേഷൻ സെക്രട്ടറി പൂട്ടിച്ചു. കോർപറേഷന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയെന്നും വിനോദ നികുതി നല്കുന്നില്ലെന്നുമുള്ള കുറ്റവും നടപടിക്ക് കാരണമായി പറയുന്നുണ്ട്. പാർക്ക് നടത്തിപ്പുകാർ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളതെന്നും ആക്ഷേപമുണ്ട്. പാർക്ക് നടത്തിപ്പിനെ കുറിച്ച വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേക്കുറിച്ചു കോപ്പറേഷൻ പോലീസിൽ നിന്ന് വിജിലൻസ് അന്വേഷണം തേടിയിരുന്നു.

സുരക്ഷാ ഇല്ലാതെയാണ് വിനോദ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് കോപ്പറേഷന്റെ പരിശോധന റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ചു പാർക് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. വെള്ളിയാഴ്ച സെക്രട്ടറി  ഉത്തരവനുസരിച് പാർക് പൂട്ടുകയും ചെയ്തു.  രണ്ടുപേർ ചേർന്നാണ് പാർക് നടത്തിയിരുന്നതെങ്കിലും ഇതിൽ ഒരാളുടെ പേരിലാണ് കരാർ ഉള്ളത്. പാർക് നടത്തിപ്പിന്റെ ഒരു ഘട്ടത്തിലും നികുതി നൽകിയിട്ടില്ല.

രാഹുൽ ഗാന്ധിയ്ക്ക് കുട്ടിക്കളിമാറിയിട്ടില്ലെന്നു മോഡി

keralanews modi mocks rahul

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തെ
വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊള്ളയടിക്കാരായ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടാണ് എസ്പി-കോണ്‍ഗ്രസ് സഖ്യം എന്നും രണ്ടു കുടുംബങ്ങളും ഒറ്റക്കായിരുന്ന സമയത്ത് രാജ്യത്തിനും ഉത്തര്‍പ്രദേശിനും വന്‍ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും മോദി.

അഖിലേഷിന്റെയും മായവതിയുടെയും ഭരണത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞു. യുപിയെ അടക്കി ഭരിക്കാനുള്ള ശ്രമത്തിലാണ് യാദവ കുടുംബമെന്നും മോദി പരിഹസിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തി. കുട്ടിക്കളി വിട്ടുമാറാത്ത ഒരു നേതാവ് കോണ്‍ഗ്രസിലുണ്ട്. കമ്പ്യൂട്ടറില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. സ്വയം പരിഹാസ്യനാകുന്ന ഒരു നേതാവ് വേറെയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

keralanews two rss workers under remand

തലശ്ശേരി : ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇനുവരി 19ന് ഉച്ഛയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ ചുവപ്പ് മുണ്ടുടുത്ത് യാത്ര ചെയ്യുകയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഉടുമുണ്ടഴിച്ച് റോഡിലൂടെ നടത്തിയെന്നാണ് പരാതി.

മാഹിയിലെബന്ധുവീട്ടിലേക്ക് പോകുന്നവഴി 30 ഓളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ബൈക്കില്‍ നിന്ന് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ദളിത് പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 10 ആര്‍എസ്എസ്-ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദ്ദനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.

കണ്ണൂർ എസ്‌ പിയെ വീണ്ടും മാറ്റി

keralanews t siva vikram as kannur new sp

കണ്ണൂർ: കലോത്സവ നാളിൽ കണ്ണൂരിന്റെ മുഖം കെടുത്തുന്ന കൊലപാതകവും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയപ്പോൾ ജില്ലാ പോലീസ് മേധാവി ആയിരുന്ന കെ പി ഫിലിപ്പിനെ  സ്ഥലം മാറ്റി. വയനാട് എസ്‌ പി ആയിരുന്ന ടി ശിവ വിക്രമിനാണ് ഇനി കണ്ണൂർ ജില്ലാ പോലീസ് ചീഫ് സ്ഥാനം.

ചുമതല ഏറ്റു ഒരു മാസം പിന്നിട്ടപ്പോഴേക്കുമാണ് സ്ഥലം മാറ്റം എന്നതും ശ്രെധേയമാണ്. സ്ഥലം മാറ്റിയ എസ്‌ പി കെ പി ഫിലിപ്പിന് കലോത്സവ നാളിലെ കൊലപാതകവും വിലാപ യാത്രയും കൈകാര്യം  ചെയുനതിൽ വീഴ്ചപറ്റിയെന്നു ആഭ്യന്തര വകുപ്പ് വിലയിരുത്തിയിരുന്നു. ഇടയ്ക്കിടെ പോലിസ് മേധാവികളെ മാറ്റുന്നത് പോലീസ് സേനയ്ക്കിടയിലും അമര്ഷത്തിനു കാരണമാവുന്നു.

മുഖ്യമന്ത്രി ഇത്ര സിംപിളാണോ ?: നടി ലക്ഷ്മി ഗോപാലസ്വാമി

keralanews pinarayi is the ever simple chief minister of kerala actress lakshmi gopalaswamikeralanews pinarayi is the ever simple chief minister of kerala actress lakshmi gopalaswami (2)

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ലാളിത്യത്തെ പുകഴ്ത്തി നടി ലക്ഷ്മി ഗോപാലസ്വാമി. ഒട്ടും തലക്കനമില്ലാത്ത ലാളിത്യമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഫേസ് ബുക്കിലാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രിയ്‌ക്കൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലക്ഷ്മിയുടെ അഭിപ്രായ പ്രകടനം. ബഹ്റൈനിലേക്കുള്ള യാത്രയിലാണ് ലക്ഷ്മി ഗോപാലസ്വാമി മുഖ്യമന്ത്രിയെ വിമാനത്തിൽ കണ്ടു മുട്ടിയത്.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വാർഷികാഘോഷം ഉദ്‌ഘാടനം ചെയുന്നതിനാണ് മുഖ്യമന്ത്രി പിണറായി ബഹറിനിൽ എത്തിയിട്ടുള്ളത്  ഇതേ പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്നതിനാണ് ലക്ഷ്മി യാത്രയായത്. സൂര്യ കൃഷ്ണമൂർത്തി  സംവിധാനം ചെയുന്ന നൃത്തശില്പമായ ഗണേശത്തിൽ ലക്ഷ്മി ഗോപാലസ്വാമിയാണ് നൃത്തം അവതരിപ്പിക്കുന്നത്.

ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവ് വെട്ടേറ്റു മരിച്ചു

keralanews dyfi activist hacked to death in alappuzha

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു (24) വെട്ടേറ്റു മരിച്ചു. ഉച്ചയക്ക് 12 മണിയോടെയായിരുന്നു ആക്രമണം.

മറ്റൊരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എട്ടംഗ സംഘമാണ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ജിഷ്ണു ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിവീഴ്ത്തി. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപലകൃഷ്ണനാണ് പിതാവ്.