കണ്ണൂർ മണ്ഡലം ; വികസനത്തിന്റെ പാതയിലേക്ക്

keralanews kannur block going to develop widely

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിന്റെ സംപൂര്ണ വികസനത്തിനായുള്ള പദ്ധതികൾ വിവിധ വകുപ്പുകൾ ചേർന്ന് പ്ലാൻ ചെയ്തു. കൃഷി-ജലസേചനം-മണ്ണുസംരക്ഷണം , മൽസ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമ്പത്തിക വികസനം, ഐ ടി വ്യവസായം, പട്ടികജാതി-പട്ടിക വർഗ വികസനം, ശുചിത്വം, മാലിന്യ സംസ്കരണം, കല-സാംസ്കാരികം, പൊതു മരാമത്,  ഗതാഗതം,  നാഗരാസൂത്രണം,ടുറിസം  എന്നിങ്ങനെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പദ്ധതികൾക്ക് അന്തിമ രൂപം നൽകിയത്.

ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് കിലയുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത് . സെമിനാറിൽ സ്ഥലത്തെ എം ൽ എ ആയ കടന്നപ്പള്ളി രാമചന്ദ്രൻ  അധ്യക്ഷത വഹിച്ചു. തുറമുഖവും വിമാനത്താവളവും ഉൾപ്പെടെ വൻ മുന്നേറ്റമാണ് ജില്ലയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുഴൽകിണർ നിർമാണ നിരോധനം ലംഘിച്ച് സ്വകാര്യ ഏജൻസികൾ

keralanews illegal borewell drilling

കണ്ണൂർ: വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം മുതലെടുത്ത് സ്വകാര്യ ലോബികൾ സജീവമായി രംഗത്ത്. കുഴൽ കിണർ നിര്മിക്കുന്നതിനെതിരെ സർക്കാർ നിരോധനം നിലനിൽക്കേയാണ് ഈ വെല്ലുവിളി. മലയോര മേഖലയിലാണ് പ്രധാനമായും ഈ ലോബികൾ പ്രവർത്തിച്ചു വരുന്നത്. നിബന്ധനകൾ പാലിക്കാതെയും കൃത്യമായ കണക്കുകളില്ലാതെയും കുഴൽ കിണറുകൾ കൂടുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നിരോധനം.

1000 രൂപ നോട്ടുകൾ വീണ്ടും ഇറക്കില്ല; സാമ്പത്തിക കാര്യ സെക്രട്ടറി

keralanews never release 1000 rs currency

ന്യൂഡൽഹി :1000 രൂപ നോട്ടുകൾ വീണ്ടും സർക്കാർ പുറത്തിറക്കുമെന്നുള്ള അഭ്യുഹങ്ങൾക്കു വിരാമം. ഇങ്ങനൊരു പദ്ധതി സർക്കാരിനില്ലെന്നു സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 നും അതിനു താഴെ മൂല്യമുള്ള നോട്ടുകളും ഇറക്കാനാണ് സർക്കാർ പദ്ധതി ഇടുന്നത്. 2016  നവംബർ 8  നാണു 1000 , 500  രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം കേന്ദ്ര  സർക്കാർ  പ്രഖ്യാപിക്കുന്നത്.

സുനി ഒളിവിൽ കഴിയുന്നത് തമിഴ്‌നാട്ടിൽ

keralanews palsar suni in thamilnadu

കൊച്ചി : നടിയെ തട്ടികൊണ്ടുപോയ കേസിലെ കൂട്ട് പ്രതിയായ മണികണ്ഠനിൽ നിന്ന് പോലീസിന് വളരെ നിർണായകമായ തെളിവ് ലഭിച്ചു. സുനിയും വിജീഷും തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

താൻ കേസിൽ നിരപരാധിയാണെന്നായിരുന്നു മണികണ്ഠൻ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ വിശ്വാസം വരാതിരുന്ന പോലീസ് മണികണ്ഠനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കേസിൽ ഒരു വഴിത്തിരിവായത്.

മിട്ടായി തെരുവിൽ തീപിടിത്തം; പതിനഞ്ചോളം കടകൾ കത്തുന്നു

keralanews fire in mittayitheru kozhikode

കോഴിക്കോട് : മിട്ടായി തെരുവിൽ തീപിടിത്തം. ഉച്ചയ്ക്ക് 11:40 ഓടെ രാധ തീയേറ്ററിന് സമീപത്തെ മോഡേൺ ടെക്സ്റ്റയിൽസിനാണ്   തീപിടിച്ചത്. മിട്ടായിത്തെരുവിലെ കടകൾ അധികൃതർ അടപ്പിച്ചു. പതിനഞ്ചോളം കടകളിൽ തീ പടർന്നു പിടിച്ചിരിക്കുകയാണ്. കടയിലെ ജെനറേറ്ററിന്റെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മോഡേൺ ടെക്സ്റ്റയിൽസ് മൊത്തമായി  കത്തിനശിച്ചു.

തീ അണക്കാൻ പൂർണമായും കഴിയാത്തതു കൊണ്ട് ആളുകൾ മിട്ടായിത്തെരുവിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. സമീപത്തെ കടകളിലും ഗ്യാസ് സിലിണ്ടർ ഉണ്ടെന്നാണ് ഫയർഫോഴ്‌സ് അധികൃതർ കരുതുന്നത്.കൂടാതെ ഉച്ചസമയമായതു കൊണ്ട് തീ പടരാനും സാധ്യതയുണ്ട്. അതിനാലാണ് അപകട സ്ഥലത്തേക്ക് ആളുകൾ എത്തുന്നത് പോലീസ് തടയുന്നത്. കോഴിക്കോട് കളക്ടർ യു വി ജോസ്, എം പി എം കെ രാഘവൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സ്ഥലത്തുണ്ട്.

ഓൺലൈൻ ടാക്സി തടയുന്നവർക്കെതിരെ ഇനി റയിൽവെയുടെ കർശന നടപടി

keralanews uber online taxi services in railway stations

കൊച്ചി : യുബർ ഉൾപ്പെടെയുള്ള ഓൺലൈൻ ടാക്സികളെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.  മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള ബോർഡുകൾ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത് ബാധകമാണെന്ന് അധികൃതർ പറഞ്ഞു.

തടയുന്നവരുടെ  പെർമിറ്റ് റദ്ദാക്കുകയും  റെയിൽവേ നേരിട് പോലീസിൽ പരാതിപ്പെടുകയും കർശന നടപടി എടുക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങളുടെ പേരിൽ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള നമ്പറും റെയിൽവേ സ്റ്റേഷനിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ജയിലിൽ ശശികലയ്ക്ക് കൂട്ട് കൊടും കുറ്റവാളികൾ

New Delhi: File Photo-  AIADMK General Secretary V K Sasikala. Court directed Sasikala and the two relatives to surrender immediately to the trial court in Bengaluru and serve the remaining part of four-year jail term.  PTI Photo   (PTI2_14_2017_000201B)

ചെന്നൈ : അനധികൃത സ്വത്തു സമ്പാദന കേസിൽ 4 വർഷത്തെ തടവിന് സുപ്രീം കോടതി ശിക്ഷിച്ച ശശികലയ്ക് ജയിലിൽ കൂട്ട് കൊടും കുറ്റവാളികൾ. മോഷണത്തിന് വേണ്ടി ആറു സ്ത്രീകളെ സയനേഡ് നൽകി കൊലപ്പെടുത്തിയ സയനേഡ്  മല്ലികയായിരുന്നു ശശികലയുടെ  തൊട്ടടുത്ത സെല്ലിൽ ഉണ്ടായിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ കണക്കിലെടുത്തു ജയിൽ മാറ്റി.

തന്നെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിൽ സൗകര്യം പോരെന്നു ശശികല നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. ചെന്നൈയിലുള്ള ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ മേധാവികൾക്ക് കത്തെഴുതിയതിനു  പിന്നാലെയാണ് സയനേഡ് മല്ലികയെ ജയിൽ മാറ്റിയത്.  എങ്കിലും ശശികലയുടെ ആവശ്യം കർണാടക സർക്കാരിന്റെ പരിഗണനയിലാണ്.

മലപ്പുറത്തു എച് 1 എൻ 1 ബാധിച്ച യുവാവ് മരിച്ചു

keralanews h1 n1 man died in malappuram

മലപ്പുറം: എച് 1 എൻ 1  ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം പാലയ്ക്കാപള്ളിയാലിൽ ബിജു(40) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2009 മുതലാണ് ഈ വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. ചുമക്കുമ്പോളും തുമ്മുമ്പോളുമാണ് ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക് പകരുന്നത്

നടിയെ ആക്രമിച്ച സംഭവം; സി പി എം കണ്ണൂർ ലോബിയ്ക്കും ബന്ധമോ? ബി ജെ പി

keralanews actress attack cpm involved by bjp
കൊച്ചി: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമത്തിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് എം.ടി.രമേശ്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് പി ജയരാജന്റെ അയല്‍വാസിയും വിജീഷിന്റെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതിയും ആണ്. ഇതിൽ നിന്നും വിജേഷിന്റെ സി പി എം ബന്ധം ഊഹിക്കാവുന്നതേ ഉള്ളു., രമേശ്  പറഞ്ഞു. ഒരു സോഷ്യൽ വെബ്സൈറ്റ് ആയ ഫേസ് ബുക്കിലാണ്‌ രമേശ് ഇക്കാര്യങ്ങൾ ആരോപിച്ചത്.

പയ്യാവൂർ ഉത്സവം; ഇന്ന് ഓമനക്കാഴ്ച

keralanews payyavur festival omanakkazhcha on today

പയ്യാവൂർ : പയ്യാവൂർ ഊട്ടുത്സവത്തിനിന്റെ ഭാഗമായി നടക്കുന്ന വിശ്വാസികളുടെ ഓമനക്കാഴ്ച ഇന്ന്. ചുളിയാട് നിവാസികളാണ് ഓമന കാഴ്ചയ്ക്ക് ചുക്കാൻ  പിടിക്കുന്നത്.  മൂവായിരത്തോളം പഴുത്ത വാഴ കുലകളാണ് ഉല്സവത്തിന്റെ ഭാഗമായി ഉത്സവത്തോടനുബന്ധിച്ച് കെട്ടി ഉണ്ടാക്കിയ പന്തലിൽ കെട്ടി തൂക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11 നു നൂറുകണക്കിന് വിശ്വാസികൾ ഈ കുലകളുമായി പയ്യാവൂരിലേക്കു കാൽനടയായി പോകും. തടത്തിൽക്കാവിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. വാദ്യ മേളങ്ങളുടെയും മുത്ത് കുടകളുടെയും അകമ്പടി ഈ കാൽനട യാത്രയ്ക് മിഴിവേകും. വൈകുനേരം 5 മണിയോടെ യാത്ര പയ്യാവൂരിലെത്തും. അവിടെ ദേവസ്വം അധികൃതരും നെയ്യമൃത്തുകാരും വാദ്യമേളങ്ങളുടെയും ആനകളുടെയും അകമ്പടിയോടെ കാഴ്ച സ്വീകരിച്ച ക്ഷേത്രത്തിലേക്ക് ആനയിക്കും. 24 നു ഉത്സവം സമാപിക്കും