കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിലെ ഡിഗ്രി വിദ്യാർത്ഥിയായ ജൂഗിളിനു കുട്ടുകാർ കണ്ണീരോടെ വിട നൽകി. കൊറ്റാളി മാര്‍ക്കറ്റ് പരിസരത്തെ പരേതനായ ലളിതന്‍-ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ജഗ്ഗിൽ (21 ) . ജുഗിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. ജൂഗിളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്‌ട്രപതി സാധ്യത ലിസ്റ്റിൽ
ന്യൂഡൽഹി : അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും സാധ്യത ലിസ്റ്റിൽ. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ , ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 4896 പേരാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്ന്റെ ഇലക്ട്‌റൽ കോളജിലുണ്ടാവുക. ജൂലായിലാണ് ഇപ്പോളത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക
ഏഴിമല മാലിന്യ പ്രശ്നം; നടപടി ഉടൻ
കണ്ണൂർ : ഏഴിമല നാവിക അക്കാദമി പരിസരത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടി കൈക്കൊള്ളുമെന്ന് കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പരിസരത്തെ കിണറുകളിൽ മലിന ജലം നിറയുകയും ദുർഗന്ധം വമിക്കുകയും ചെയുന്നതാണ് പ്രധാന പ്രശ്നം. ഇതിനു കാരണം അക്കദമിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ശക്തമായ തീരുമാനം കൈക്കൊള്ളും. മാലിന്യ സംസ്കരണ പ്ലാന്റാണോ അതോ മറ്റേതെങ്കിലും പ്രാദേശിക കാരണമാണോ ഇതിനു പിന്നിൽ എന്ന് അന്വേഷണം നടക്കും
വിഷയം സംസ്ഥാന സർക്കാരിന്റെയും വേണമെങ്കിൽകേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ൽ എ മാരായ ജെയിംസ് മാത്യു , സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. .
തെളിവെടുപ്പ് വഴിത്തിരിവിൽ; മൊബൈൽ കണ്ടെത്തി
സി പി എം നു മംഗളുരു റാലി ഉണ്ടാക്കിയത് അപൂർവ്വനേട്ടങ്ങൾ
മംഗളുരു: ശനിയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ പങ്കെടുത്ത രണ്ടു പരിപാടികളും തടസ്സമില്ലാതെ നടന്നു. സാധാരണ ഗതിയിൽ വലിയ മാധ്യമ ശ്രെദ്ധ വരാത്ത റാലി ദേശീയ ശ്രെദ്ധയിലേക്ക് വന്നു. റാലി തടയുമെന്നും പിണറായിയെ മംഗളൂരിൽ കാലുകുത്താൻ അനുവദിക്കിയില്ലെന്നുമുള്ള പ്രഖ്യാപനം ഒന്നുകൊണ്ടു മാത്രമാണ് ഇത്രയും ആളുകൾ പരിപാടിക്ക് വന്നതെന്ന് മംഗലുരുവിലെ സി പി ഐ (എം) കേന്ദ്രങ്ങൾ പറയുന്നു. തിരക്കുകാരണം പന്തലിനു പുറത്തു കസേരയിട്ടാണ് റാലി കഴിഞ്ഞു വരുന്നവർക്ക് ഇരിപ്പിടമൊരുക്കിയത്.
അന്വേഷണം കോയമ്പത്തൂരിലേക്ക്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുന കൂട്ടുപ്രതി വിജീഷ് എന്നിവരെയും കൊണ്ട് അന്വേഷണ സംഘം പുലർച്ചെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇവർ ഇരുവരുടെയും ഒളിത്താവളങ്ങളിലേക്കാണ് യാത്ര. നടിയുടെ വീഡിയോ പകർത്തിയ കാമറ ഫോൺ ഇതുവരെ കണ്ടെടുക്കാനാവാത്ത സാഹചര്യത്തിൽ അതും കുടി കണക്കിലെടുത്താണ് യാത്ര.
ഇന്നലെ ആലുവ സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതികളെ നടി തിരിച്ചറിഞ്ഞിരുന്നു. അതിനിടെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നിൽ ക്വട്ടെഷൻ ആണോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്ന് പൾസർ സുനിയുടെ പ്രതികരണം. നടിയോട് തനിക്ക് വ്യക്തി വൈരാഗ്യം ഒന്നും ഇല്ലെന്നും ആവശ്യമില്ലാത്ത പേരുകൾ കേസിലേക്ക് വലിച്ചിഴച്ച് ആരെയും ബുദ്ധിമുട്ടിക്കരുതെന്നും സുനി പറയുന്നു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം
വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്; ട്രംപിനെതിരെ പ്രതിഷേധം
വാഷിംഗ്‌ടൺ : ട്രംപിനെതിരായി പ്രചാരണം നടത്തുന്നു എന്ന പേരിൽ ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തി. ബി ബി സി , സി എൻ എൻ , ന്യൂയോർക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. . ട്രംപ് ഭരണകൂടത്തിന്റെ ഈ ചെയ്തി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന വിമർശനം ഇതിനോടകം ലോകമെമ്പാടും ഉയർന്നുകഴിഞ്ഞു.
വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നും പിന്മാറി
കണ്ണൂർ : നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്നു ഗായിക വൈക്കം വിജയലക്ഷ്മി. തൃശ്ശൂർ സ്വദേശി സന്തോഷുമായി മാർച്ച് ഇരുപത്തി ഒന്പതിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയ സമയത് കൊടുത്ത വാക്കുകൾ പലതും സന്തോഷ് മറക്കാൻ ശ്രെമിക്കുകയാണെന്നും ആരുടെയും പ്രേരണ മൂലമല്ല തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നും വിജയ ലക്ഷ്മി പറഞ്ഞു.
വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും വിവാഹ ശേഷം തന്റെ വീട്ടിൽ താമസിക്കാമെന്നു ഉറപ്പു നൽകിയ സന്തോഷ് പിന്നീട് അയാളുടെ ബന്ധുവിന്റെ വീട്ടിൽ താമസിക്കണമെന്നു വാശിപിടിച്ചതായും ഗായിക പറഞ്ഞു. അങ്ങനെയുള്ള ഒരാളുമായി പൊരുത്തപ്പെടാൻ പറ്റാത്തതുകൊണ്ട് താൻ പിന്മാറുന്നു. അവർ പറഞ്ഞു.
പൾസർ സുനി പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി ബിജീഷിനെയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് ആലുവ കോടതി ഉത്തരവിട്ടു. ഇനിയുള്ള ദിവസങ്ങളില്‍ സുനിയെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിലെ സത്യാവസ്ഥകൾ പുറത്തു കൊണ്ടുവരാനാവും പോലീസിന്റെ ശ്രമം.
പള്‍സര്‍ സുനി മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ നടിയെ ആക്രമിച്ചത്, നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മൊബൈല്‍ കണ്ടെത്തുക, മുന്‍പ് വേറെയാരെങ്കിലും പള്‍സറിന്റെ ബ്ലാക്ക് മെയിലിന് ഇരയായിട്ടുണ്ടോ ..ഇതൊക്കെയാണ് പോലീസ് ഉത്തരം തേടുന്ന ചോദ്യങ്ങൾ.