ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു; ദേവ് പട്ടേലിന് പുരസ്കാരമില്ല

keralanews oscar 2017

ലോസ് ആഞ്ചലസ്‌ : എൺപത്തി ഒൻപതാം ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച നടൻ, നടി, ചിത്രം എന്നിവയുൾപ്പെടെ ഇരുപത്തിനാലു വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. പതിനാലു നോമിനേഷനുകളോടെ എത്തിയ ലാ ലാ ലാൻഡ് എന്ന ചിത്രമാണ് ഓസ്‌കാറിന്റെ ശ്രേധാ  കേന്ദ്രം. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ ഡോൾബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ദേവ് പട്ടേലിന് പുരസ്കാരമില്ല.

പ്രധാന 2017  ഓസ്കാർ പുരസ്കാരങ്ങൾ

മികച്ച സഹനടൻ :മഹർഷലാ അലി(ചിത്രം: മൂൺലൈറ്റ് )

വയോള ഡേവിസ് : മികച്ച സഹ നടി (ചിത്രം: ഫെൻസസ്)

മികച്ച ചമയം: അലെസാന്ദ്രോ ബെർടലാസി  , ജോർജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നെൽസൺ(ചിത്രം: സൂയിസൈഡ് സ്‌ക്വാഡ്)

വസ്ത്രാലങ്കാരം: കൊളീൻ അറ്യുട്(ചിത്രം: ഫന്റാസ്റ്റിക് ബീറ്റ്‌സ് ആൻഡ് വേർഡ് റ്റു ഫൈൻഡ് ദേം)

സൗണ്ട് എഡിറ്റിംഗ് : സിവിയൻ ബെല്ലെമെർ (ചിത്രം: അറൈവൽ )

പ്രൊഡക്ഷൻ ഡിസൈൻ : ഡേവിഡ് വാസ്കോ, സന്ധി റെയ്നോൾഡ്സ് (ചിത്രം: ലാ ലാ ലാൻഡ്)

പട്ടണമധ്യത്തില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികൾ

keralanews mattanur interstate labourers under dirty situation
മട്ടന്നൂര്‍: ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍വശം മട്ടന്നൂര്‍-തലശ്ശേരി അന്തസ്സംസ്ഥാനപാതയോട് ചേര്‍ന്ന് പണിയുന്ന കെട്ടിടത്തിലാണ് അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരും സമീപവാസികളും പ്രതിഷേധത്തിലാണ്.
ഞായറാഴ്ച നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വെള്ളത്തിന്റെയും ആഹാര പദാര്ഥങ്ങളുടെയും സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. ഇന്ന്  നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ കെട്ടിടം സന്ദര്‍ശിച്ചേക്കും.

പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നു

keralanews pattiam gopalan memorial gava higher secandary sch ool towards-international level
ചെറുവാഞ്ചേരി: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമഗ്ര ജനകീയ വികസനപദ്ധതിയായ ‘മുന്നേറ്റം’ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി പല വികസന പ്രവർത്തനങ്ങൾക്കും തുടക്കമായി. ചീരാറ്റയിലെ പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്രപദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജില്ലയില്‍ കൊളവല്ലൂര്‍ ഡിവിഷനില്‍നിന്ന് തിരഞ്ഞടുത്ത ഏക വിദ്യാലയമാണിത്. വിവിധ മേഖലകളില്‍നിന്നുള്ളവര്‍ സഹായങ്ങള്‍ വാഗ്ദാനംചെയ്തു. സ്‌കൂള്‍ അധ്യാപികയായ ടി.കെ.പ്രീത തന്റെ സ്വര്‍ണവള സ്‌കൂളില്‍വച്ചുതന്നെ മന്ത്രിക്കു കൈമാറി.

കന്നഡ നടൻമാർ വീണുമരിച്ച തടാകത്തിൽ പ്രേതസാന്നിധ്യം; നാട്ടുകാർ പറയുന്നു

keralanews ghost in thipanagondanahalli lake

ബംഗളുരു : കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻമാർ വീണു മരിച്ച തിപ്പണഗോണ്ടനഹള്ളി  തടാകത്തിൽ പ്രേത സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ. രാത്രികാലങ്ങളിൽ തടാകത്തിൽ നിന്നും അലർച്ചയും കരച്ചിലും കേൾക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇവിടേക്ക് ഇപ്പോൾ വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന ഷോർട് ചിത്രീകരിക്കുന്നതിനിടെ നടന്മാരായ ഉദയ്, അനിൽ എന്നിവർ തടാകത്തിൽ വീണു മരിക്കുന്നത്.

ട്രംപ് കാണട്ടെ …..അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിം നടൻ

Mahershala Ali accepts the award for best actor in a supporting role for "Moonlight" at the Oscars on Sunday, Feb. 26, 2017, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

ലോസ് അഞ്ജലീസ് : ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടനാണ് ക്രിസ്ത്യാനിയായി ജനിച്ച മുസ്ലിമായി മതം മാറിയ അലി. കുടിയേറ്റക്കാർക്കും മുസ്ലിങ്ങൾക്കുമെതിരെ പ്രതിഷേധവുമായി ട്രംപ് വാഴുമ്പോൾ ഓസ്കറിൽ ചരിത്ര മെഴുതുകയാണ് അലി.

മൂൺലൈറ്റിലെ അഭിനയത്തിനാണ് അലി ചരിത്ര പ്രധാനമായ ഈ അവാർഡ് നേടിയത്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിച്ച ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള വിജയമാണിതെങ്കിലും പുരസ്‌കാരം നേടിയ ശേഷമുള്ള പ്രസംഗത്തിൽ രാഷ്ട്രീയം കലർത്തിയില്ല അലി. ബാസ്‌ക്കറ് ബോള് താരമായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു

വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറം

keralanews colour change of well water
പേരാവൂര്‍: മണത്തണ കൊട്ടംചുരത്തെ വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറമായി. കൂട്ടേന്റവിട രവീന്ദ്രന്റെ വീട് കിണറിലെ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായത്. ഞാറാഴ്ച ഉച്ചയോടെ ആണ് വെള്ളത്തിന് നേരിയ നിറം മാറ്റം കാണാൻ തുടങ്ങിയത്. ഇതേ തുടർന്ന് വീട്ടുകാർ കിണർ വൃത്തിയാക്കി. എന്നാൽ വീണ്ടും പാൽ നിറമുള്ള വെള്ളം ഉറവകളിലൂടെ  വരാൻ തുടങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കുകയും  ചെയ്തു. ഇതിന്റെ റിസൾട്ട് വരുന്ന വരെ വെള്ളം ഉപയോഗിക്കരുതെന്നു നിർദേശം നൽകുകയും ചെയ്തു.

വെള്ളം വറ്റുന്ന സമയമായതിനാല്‍ ഭൂമിക്കടിയിലെ വെള്ള കളിമണ്ണ് സമീപത്തെ ഉറവകളിലേക്ക് പരക്കുകയും സമീപത്തെ താഴ്ന്നയിടങ്ങളിലെ കിണറുകളിലേക്ക് എത്തുകയും ചെയ്യും . അതാവാം നിറം മാറ്റത്തിനു കാരണമെന്നും ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ വെള്ളം പൂർവ്വസ്ഥിതിയിലാവുകയും ചെയ്യുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റും ജലനിധി മുന്‍ റീജണല്‍ ഡയറക്ടറുമായിരുന്ന ഇ.വി.കൃഷ്ണന്‍ പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷ ബഹളം

keralanews problems in kerala legislative assembly

തിരുവനന്തപുരം : സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ  പരാജയമാണെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ് ചെയ്യണമെന്നാരോപിച്ഛ്  പ്രതിപക്ഷം നടുത്തളത്തിൽ നിന്ന് ബഹളം വെക്കുകയാണ്.

എട്ടു മാസത്തിനിടെ സംസ്ഥാനത്ത പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പീഡന കേസുകൾ 1100 , സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ, ഇതൊക്കെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ്. മാത്രമല്ല സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടു സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ കാവലാൾ, പിങ്ക് പോലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല.

മദ്യ വില്പനശാല മാറ്റുന്നതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

keralanews kannur women protest
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല ചിറക്കല്‍ ഗേറ്റിനുസമീപത്തേക്ക് മാറ്റുന്നതിനെതിരെ സ്ത്രീകളുടെ  പ്രതിഷേധം. ചിറക്കല്‍ ഗേറ്റിന് സമീപം പോസ്റ്റർ പതിച്ചായിരുന്നു പ്രതിഷേധം. സമരത്തിന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രൂപ ഗോപാലന്‍, എ.പി.സമീറ, കെ.ബാലകൃഷ്ണന്‍, സമരസമിതി വനിതാ കണ്‍വീനര്‍ മനോറാണി, ശ്രീജ, ടി.പി.ജാബിത തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ സുരേഷ് വര്‍മ അധ്യക്ഷതവഹിച്ചു.

മാതാ അമൃതാനന്ദ മയി ഇന്ന് തലശ്ശേരിയിൽ എത്തും

keralanews matha amruthanandamayi in tellicherry

തലശ്ശേരി: മാതാ അമൃതാനന്ദമയി ഇന്ന് തലശ്ശേരിയിൽ എത്തും. ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെത്തുന്ന അമ്മയെ ഭക്തർ പൂർണ്ണ ആചാര വിധികളോടെ സ്വീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭക്തർക്ക് ദര്ശനം നൽകും. രണ്ടുദിവസവും രാവിലെ പത്തരയ്ക്ക് അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാവും. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സൗകര്യം ഉണ്ടാവും. പരിപാടിയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി രണ്ടായിരത്തോളം വൊളന്റിയര്‍മാരുണ്ടാവും. ഭക്തർക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ലഭ്യമാക്കും.

മൊബൈൽ ഫോൺ കായലിൽ എറിഞ്ഞു; പൾസർ സുനി

keralanews actress case pulsar suni
കൊച്ചി: നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കോടതിയില്‍ കീഴടങ്ങാനായി കൊച്ചിയില്‍ എത്തിയ ദിവസം കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി. ഫോണ്‍ എറിഞ്ഞ  സ്ഥലം തെളിവെടുപ്പിനിടെ സുനി പോലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. കൊച്ചി കായലില്‍ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തില്‍ എറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നടിയുടെ ചിത്രങ്ങൾ ഉള്ള മെമ്മറി കാര്‍ഡ് കറുകുറ്റിയിലെ അഭിഭാഷകന് നല്‍കിയ കവറിലുണ്ടെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സുനിയുടെ മൊഴി സത്യമാണോ എന്ന് പറയാൻ പറ്റു.