ട്രാഫിക് സിനിമയുടെ തിരക്കഥ പഠന വിഷയമാകുന്നു

keralanews traffic film a study material

കണ്ണൂർ: അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന മലയാള സിനിമ വിദ്യാർത്ഥികളുടെ മുന്നിലേക്കെത്തുന്നു. കണ്ണൂർ സർവകലാശാലയിലെ ബി എ മലയാളം വിദ്യാർത്ഥികൾക്ക് ഒരു പഠന വിഷയമായി എത്തുകയാണ് ട്രാഫിക്കിന്റെ തിരക്കഥ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരുഭാഗമാണ് പഠിക്കാനുണ്ടാവുക.  അടുത്ത ആഴ്ചമുതൽ തിരക്കഥ പഠിപ്പിച്ചു തുടങ്ങും. ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാനായ ജയചന്ദ്രൻ കീഴോതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ അഭിനയിച്ച ചിത്രം പല ഭാഷകളിലേക്ക് റീമെയ്ക് ചെയ്യപ്പെട്ടിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്യും ; ആക്രമണത്തിനിരയായ നടി

keralanews actress returned

കൊച്ചി : ” ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. സംഭവിക്കാൻ പാടില്ല എന്ന് കരുതിയ പലതും സംഭവിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും അനുഭവിച്ചു”  നടി പറയുന്നു. സമൂഹ മാധ്യമമായ ഇൻസ്റാഗ്രാമിലാണ് നടി ഈ വാക്കുകൾ കുറിച്ചിട്ടത്. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുമെന്നും നടി പറയുന്നു.

ഫെബ്രുവരി  പതിനേഴിനാണ്‌ യുവ നടി കാറിൽ ആക്രമിക്കപ്പെട്ടത്. സംഭവം ആസൂത്രണം ചെയ്ത മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ് ചെയ്തിരുന്നു. നടിയുടെ ഫോട്ടോയും വിഡിയോയും പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് . ഇതിനിടെ നടി നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം  കൊച്ചിയിൽ ആരംഭിച്ചു. അഭിനയ ജീവിതത്തിലേക്ക് നടി തിരികെ എത്തിയതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഉളിക്കലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് കുട്ടി മരിച്ചു

keralanews food poison boy died

കണ്ണൂർ: ഉളിക്കലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് കുട്ടി മരിച്ചു. നുച്യാട് സ്വദേശി യാസ് ആണ് മരിച്ചത്. മറ്റു ഒമ്പതുപേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സമീപത്തെ ഗൃഹപ്രവേശന ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പേരാവൂരിൽ പീഢനം; വൈദികൻ അറസ്റ്റിൽ

keralanews 16 year old girl sexually abused

പേരാവൂര്‍ (കണ്ണൂര്‍): പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തെത്തുടര്‍ന്ന് പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ പോലീസ് കസ്റ്റഡിയില്‍.പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍  വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48)യാണ് അറസ്റ്റിലായത്.

ഇരുപത് ദിവസം മുന്‍പ് കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആസ്പത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം ആസ്പത്രി അധികൃതര്‍ മൂടിവച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

ഫെബ്രവരി 28ന് ബാങ്ക് പണിമുടക്ക്

images (2)

ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ നിലനിൽപ്പിനെയും ബിസിനസ്സ് വളർച്ചയേയും  പ്രതികൂലമായി ബാധിക്കുന്നതും ജനദ്രോഹപരവുമായ നടപടികൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( AIBEA, AIBOC ,NCBE, AIBOA, BEFI, INBEF, INBOC,NOBW, NOBO ) ഫെബ്രവരി 28ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.

images (3)

വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം വർദ്ധിച്ചുവരികയും ഇത്തരം വൻ തുകകൾ തിരിച്ച് പിടിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളുടെ മൊത്തം വായ്പയിൽ 9 ലക്ഷം കോടി രൂപയോളം കിട്ടാകടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തുകയിൽ 70% വും വൻകിട കോർപ്പറേറ്റുകളാണ് വായ്പയായി എടുത്തിരിക്കുന്നതും തിരിച്ചടക്കുന്നതിൽ വിമുഖത കാട്ടുന്നതും എന്ന് സoഘടന ഭാരവാഹികൾ അറിയിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ബാങ്കുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും അറ്റാദായത്തിൽ നിന്നും കരുതൽ ധനം കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടികളും ഈ മേഘലെയും ബാങ്ക് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിതിട്ടും കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാനും പൊതുജനങ്ങൾക്ക് സമീപഭാവിയിൽ രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ പറ്റി മുൻ ധാരണ നൽകുവാനും വേണ്ടിയാണ് വിവിധ സംഘടനകൾ ഒരുമിച്ച് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് AIBOC സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ അറിയിച്ചു.IMG-20170227-WA0015

നോട്ട് നിരോധനത്തിലൂടെ ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തീക നഷ്ടം നികത്തുക, ജീവനക്കാർക്ക് ഉണ്ടായ അതിക ജോലി ഭാരത്തിന് നീതി പൂർവ്വമായ ആനുകൂല്യങ്ങൾ നൽകുക, തൊഴിൽ മേഖലയിലെ ഏകപക്ഷീയമായി നടപ്പിലാക്കുകയും കിട്ടാകടങ്ങളുടെ കണക്കുകൾ കാണിച്ച് ബാങ്കുകൾ നഷsത്തിലാണെന്ന വ്യാജേനയുള്ള ബാങ്ക് ലയനങ്ങളും ,സംഘടനാ പ്രവർത്തങ്ങളുടെ തടയിടലും നിർത്തലാക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിക്കുവാനുള്ള നീക്കങ്ങളും അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷനേഴ്സിന് ലഭിക്കുന്നത് പോലുള്ള പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 2017 നവംബറിൽ  കാലഹരണപെടുന്ന ശബള പരിഷകരണവുമായി ബന്ധ പ്പെട്ട ചർച്ചകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടനകൾ മുന്നോട്ട് വെക്കുന്നു.

നടിയെ ആക്രമിച്ചത് സൂപ്പർ സ്റ്റാർ തന്നെ ; വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

keralanews actress attack case

കൊച്ചി: സിനിമ മേഖലയിലെ നിരവധി ഞെട്ടിക്കുന്നവാർത്തകൾ പുറത്തെത്തിച്ച  സിനിമ   മാധ്യമ പ്രവർത്തകൻ പല്ലിശ്ശേരിയാണ് നടിയെ ആക്രമിച്ചത് പ്രമുഖ നടൻ തന്നെ എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ഈ ലേഖനത്തിൽ തട്ടിക്കൊണ്ടു പോകലിൽ എന്താണ് സംഭവിച്ചത് എന്ന് വിശദമാക്കുന്നുണ്ട്. സൂപ്പർ താര ബന്ധം അരയ്ക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് റിപ്പോർട്ടിങ്

പഞ്ചായത്തംഗത്തിനു നാടിൻറെ അന്ത്യാഞ്ജലി

bb

പയ്യാവൂർ : കഴിഞ്ഞ ദിവസം  അന്തരിച്ച പയ്യാവൂർ ഗ്രാമപഞ്ചായത്തംഗമായ പൊക്കിളി കുഞ്ഞിരാമന് നാടിൻറെ അന്ത്യാഞ്ജലി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പയ്യാവൂർ ദേവസ്വം ശ്‌മശാനത്തിൽ നടന്ന സംസ്കാരത്തിന് ശേഷം സംഘടിപ്പിച്ച അനുശോചനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പ്,  ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

ജയലളിതയുടെ ചിത്രം സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യണം

keralanews photos of jayalalitha should remove from gov offices

ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചു . ഡി.എം.കെ എം.എല്‍ ജെ.അന്‍പഴകനും മറ്റു ചിലരുമാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് ഉച്ചയ്ക്ക് വാദം കേള്‍ക്കും.ഫെബ്രുവരി 14ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയുടെ കൂട്ടുപ്രതികളായ ശശികലും ഇളവരശിയും വി.എന്‍ സുധാകരനും ശിക്ഷ അനുഭവിക്കുകയാണ്. മരണത്തെ തുടര്‍ന്നാണ് ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കിയത്.

ജയലളിതയെ  സുപ്രീം കോടതി കുറ്റക്കാരിയായി കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുപണം ഉപയോഗിച്ച് ജയലളിതയ്ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കരുതെന്നും സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ജയലളിതയുടെ ചിത്രം സ്ഥാപിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഉപ്പ്, മിനറല്‍ ജലം പോലെയുള്ള ക്ഷേമപദ്ധതികളില്‍ നിന്നും ജയലളിതയുടെ ചിത്രം നീക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി മലപ്പുറത്തു സ്ഥാനാർഥി

keralanews kunjalikkutty in malappuram

മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പായി. ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തികൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനമായത്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പാർട്ടിക്കുള്ളിൽ തുടങ്ങി. ഉപതിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടുകയാണ് ലക്‌ഷ്യം. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.

ജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്ത ഒരേ ഒരു വ്യക്തി മുഖ്യമന്ത്രി

keralanews pampaadi nehru college case

കോഴിക്കോട്: പാമ്പാടി നെഹ്‌റു  കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിയ്ക്കാത്ത ഒരേ ഒരു വ്യക്തി മുഖ്യമന്ത്രിയാണെന്നു വിമർശിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ്  വി എം സുധീരൻ. ജിഷുവിന്റെ വീട്ടിൽ മൂന്നാം തവണയും സന്ദർശനം നടത്തിയ ശേഷമായിരുന്നു ഈ വിമർശനം. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് വടകരയിൽ നടത്തിയ ഏക  ദിന സത്യാഗ്രഹം ഉത്ഘാടനം ചെയ്തു കൊണ്ട് സുധീരൻ ആവശ്യപ്പെട്ടു.