
എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും

കണ്ണൂർ : പൊതുജനങ്ങൾക്ക് ഇ സേവനങ്ങളെപ്പറ്റി അറിയാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സുവര്ണാവസരമെന്ന നിലയിൽ ജില്ലയിലെത്തുന്ന ഡിജിറ്റൽ രഥത്തിന്റെ കൊടി കൈമാറ്റം വയനാട് ജില്ലയിലെ തലപുഴയിൽ നടന്നു. നാളെ രാവിലെ ആറിന് പത്തുമണിക്ക് കലക്ടറേറ്റ് പരിസരത്തു വിവിധ പരിപാടികളോട് കൂടി പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ പതിനൊന്നു കേന്ദ്രങ്ങളിലൂടെയാണ് വാഹനം കടന്നു പോകുക. പര്യടനം 11 നു പയ്യന്നൂരിൽ സമാപിക്കും. കേന്ദ്ര സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി വകുപ്പും ജില്ലാ ഇ ഗവേണൻസ് വിഭാഗവും തദര്ശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കണ്ണൂർ : നാളെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം. അഴീക്കോട് 400 കെ വി സബ് സ്റ്റേഷനിൽ പുതുതായി സ്ഥാപിക്കുന്ന 400 കെ വി ട്രാന്സ്ഫോര്മറിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്..
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്നു പോലീസ്. സംഭവത്തിന് ശേഷം പ്രതി വക്കീലിനെ ഏൽപ്പിച്ച മെമ്മറി കാർഡ് കീഴടങ്ങാൻ എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന മെമ്മറി കാർഡ് എന്നിവയുടെ ഫോറൻസിക് പരിശോധനയിലാണ് കേസിലെ നിർണായക തെളിവുകൾ ലഭിച്ചതെന്നാണ് വിവരം. താൻ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന സുനിയുടെ പക്ഷത്തെ തുടർന്ന് സുപ്രധാന തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്ന ആശങ്കയിലായിരുന്നു പോലീസുകാർ. ഈ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധന ഫലങ്ങൾ അറിഞ്ഞത്.
സുനിൽ കുമാർ വിജീഷ് എന്നിവരുടെ പോലീസ് കസ്റ്റഡി ഈ മാസം പത്തുവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി അനുവദിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യലിന്റെ രീതി മാറ്റി പരമാവധി വിവരങ്ങൾ പരാതിയിൽ നിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്
ഇരിട്ടി : പായം പഞ്ചായത്ത് സംപൂര്ണ ലഹരിവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബിവറേജസ് കോർപറേഷൻ പായം പഞ്ചായത്തിൽ മദ്യശാല തുറക്കാൻ തീരുമാനിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. ഇതേ തുടർന്ന് മധ്യ വിരുദ്ധ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ ബഹുജന പ്രക്ഷോപത്തിന്റെ ഭാഗമായി ഏഴാം തീയ്യതി ചൊവ്വാഴ്ച ഇരിട്ടിയിൽ വെച്ച് റാലിയും പൊതുയോഗവും നടത്താൻ തീരുമാനിച്ചു. എരുമത്തടം, എടൂർ എന്നിവിടങ്ങളിലെവിടെയെങ്കിലും സ്ഥാപിക്കാനാണ് രഹസ്യ നീക്കം നടക്കുന്നത്.
കണ്ണൂർ : അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, വർക്കിംഗ് വിമൻസ് കോ ഓഡിനേഷൻ കമ്മിറ്റി, കർഷക തൊഴിലായി യൂണിയൻ,കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ, ബെഫി, എ കെ ജി സി ടി എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞു മുന്ന് മണിക്ക് കണ്ണൂർ സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട് സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുധ സുന്ദർ രാമൻ ഉത്ഘാടനം ചെയ്യും. പി കെ ശ്രീമതി മുഖ്യ പ്രഭാഷണം നടത്തും.
കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് കാരണം നിയമങ്ങളുടെ അഭാവമല്ല മറിച്ച് അവ നടപ്പിലാകാത്തതാണ് എന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി എൻ ആർ കൃഷ്ണകുമാർ. രാജ്യത്ത് നിലവിലുള്ള പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുതകുന്നതാണ്. എന്നാൽ പലകാരണങ്ങൾ കൊണ്ടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനാവാത്ത സാഹചര്യമാണ്. അതുകൊണ്ട് കൂടുതൽ ആളുകൾ കുറ്റകൃത്യം ചെയ്യാൻ ധൈര്യപ്പെടുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നുമുതൽ എട്ടുവരെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലോകം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്നും ഇതിനെ ചെറുക്കാൻ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്ന് സാമൂഹ്യനീതി ഓഫീസർ എൽ ഷീബ പരിപാടിയിൽ പറഞ്ഞു ‘മാറുന്ന ലോകത്ത് സ്ത്രീകൾ മാറ്റത്തിനായി ധൈര്യപ്പെടു ‘ എന്നുള്ളതാണ് ഈ തവണത്തെ വനിതാ ദിന മുദ്രാവാക്യമെന്നും അവർ പറഞ്ഞു.
മുവാറ്റുപുഴ : അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ കലാഭവൻ മണിയുടെ അനുസ്മരണവും കലാപരിപാടികളും സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിനാണ് ചടങ്ങ് . തൃക്കളത്തൂർ കാവുംപടി ഓഡിറ്റോറിയത്തിൽ കലാഭവൻ മണി കല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടി മാധ്യമ പ്രവർത്തകനും തിരക്കഥ കൃത്തുമായ ജോൺ പോൾ ഉത്ഘാടനം ചെയ്യും. പരിപാടിയിൽ സിനിമ മിമിക്രി രംഗത്തെ പ്രമുഖർ പങ്കെടുക്കും. മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് മണിയുടെ സിനിമ ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങൾ അവതരിപ്പിക്കും.
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി മുതൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും. ഏപ്രിൽ ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങും. 20 മുതൽ 100 രൂപ വരെ പിഴ നൽകേണ്ടി വരും. മെട്രോ നഗരങ്ങളിൽ 5000 രൂപയും നഗരങ്ങളിൽ 3000 രൂപയും അർദ്ധ നഗരങ്ങളിൽ 2000 രൂപയും ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസ് ആയി അക്കൗണ്ടിൽ വേണ്ടത്. മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാകും പിഴ ഈടാക്കുക.