ആദിവാസി സ്ത്രീ കാട്ടാനയുടെ കുത്തേറ്റു മരിച്ച സംഭവം: ആറളം ഫാമിൽ മൃതദേഹം തടഞ്ഞു വെച്ച് പ്രതിഷേധം.

keralanews elephant attack (2)

ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കോട്ടപാറയിൽ അമ്മിണി (52) കാട്ടാനയുടെ കുത്തേറ്റ് മരിച്ച സംഭവം ആദിവാസികൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. അമ്മിണിയുടെ മൃതദേഹം ജില്ലാ കളക്ടർ എത്തിയാലേ മാറ്റാൻ അനുവദിക്കൂ എന്നുള്ളതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഫാമിൽ ഇതിനു മുൻപും ആക്രമണം ഉണ്ടായപ്പോഴും ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് ആദിവാസി സംഘടനാ നേതാക്കളും പറഞ്ഞു.

കളക്ടർ സ്ഥലത്തില്ലാഞ്ഞതിനാൽ പകരമെത്തിയ എ ഡി എംന്റെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചില്ല. ഒടുവിൽ മൃതദേഹം ഫ്രീസറിൽ വയ്‌ക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന സാഹചര്യം ബന്ധുക്കളെയും പ്രതിഷേധക്കാരെയും ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് സമാധാനപരമായ ഒരു തീരുമാനമുണ്ടായത്.

വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടികൾക്ക് തുടക്കമായി

keralanews self protection training program

കണ്ണൂർ : വനിതകൾക്കുള്ള സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്കു തുടക്കം.  സ്ത്രീകൾക്കുനേരെ വർധിച്ചു വരുന്ന എല്ലാ തരം അക്രമങ്ങൾക്കും എതിരെ സ്വയം പ്രതിരോധം തീർക്കാനുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശീലന പരിപാടി സംഘടിപ്പിക്കും. 12  വരെയാണ് കണ്ണൂരിലെ പരിശീലനം. പരിശീലന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം പോലീസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു.

കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു

keralanews kerala students can t get central gov jobs

കോഴിക്കോട് : കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു. ദേശീയ നൈപുണ്യതാ ചട്ടക്കൂടിൽ കേരളം ഉൾപ്പെടാത്തതിനാലാണിത്. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും.

ഒൻപതു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സുകൾ ദേശീയതലത്തിൽ ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര  സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ചു ഒൻപതു മുതൽ പ്ലസ്‌ടു  വരെയുള്ള വിദ്യാർത്ഥി നാല് തലത്തിലായി ഒരു തൊഴിൽ പഠിക്കണം. കൃഷി, ഡി ടി പി, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസ് തുടങ്ങി 48  തൊഴിലുകൾ സിലബസിലുണ്ട്. ഭോപ്പാലിലെ പി എസ് എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനാണ് സിലബസ് തയ്യാറാക്കിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കി കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഇനിയും ഇത് നടപ്പിലാക്കിയിട്ടില്ല.  ഇത് റെയിൽവേ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ കേരളീയർക്ക് നഷ്ടപ്പെടുത്തും

ശിവസേന ഗുണ്ടായിസം; മറൈൻ ഡ്രൈവിൽ ഇന്ന് ചുംബന സമരം

keralanews kiss of love in marine drive

കൊച്ചി; കേരളത്തിൽ വീണ്ടും ചുംബന സമരം.മറൈൻ ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസത്തെ തുടർന്ന് മറൈൻ ഡ്രൈവിൽ ഇന്ന് വീണ്ടും ചുംബന സമരം. ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഇന്നലെ പോലീസ് ചൂരൽ കൊണ്ട് അടിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ചുംബന സമരം. വൈകിട് നാല് മണിക്കാണ് ചുംബന സമരം. ഇതിനു മുൻപും കേരളത്തിൽ ചുംബന സമരം അരങ്ങേറിയിട്ടുണ്ട്. സമരത്തെ പോലീസ് അടിച്ചമർത്തുമോ എന്നാണ് അറിയാനുള്ളത്.

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ വി പി ഷാജിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളാ ടീമിനെ നയിക്കുന്നത് ഉസ്മാനാണ്.

കേരളാ റ്റീം : മിഥുൻ വി, അജ്മൽ, എസ്.മെൽബിൻ, എം നജേഷ്, എസ് രാഹുൽ, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൺ, ഷെറിൻ സാം, മുഹമ്മദ് പാറോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൻ സേവിയർ, ജിജോ ജോസഫ്, അസറുദ്ധീൻ, ഉസ്മാൻ, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ് , ജിപ്‌സം, സഹൽ അബ്ദുൽ സമദ്.

മട്ടന്നൂർ ഉരുവച്ചാലിലും പുലി ഇറങ്ങിയതായി അഭ്യൂഹം

keralanews leopard in mattannur

ഉരുവച്ചാൽ : മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കയിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. തോട്ടത്തിൽ കശുവണ്ടി പെറുക്കാനെത്തിയ ഖാദർ എന്ന ആളാണ് പുലിയെ കണ്ടതെന്ന് പറയുന്നു.  പുലിയെ കണ്ട ഇയാൾ ബോധം കേട്ടതായും പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ കാൽ പാടുകൾ കണ്ടെത്തിയതായും ഖാദർ കണ്ടത് പന്നിയെ ആകാനാണ് സാധ്യത എന്നും അധികൃതർ പറഞ്ഞു. എന്തായാലും ഇതോടെ ജനം ഭീതിയിലാണ്.

പുലിപ്പേടി ഒഴിയാതെ കണ്ണൂർ നഗരം

keralanews leopard in kannur

കണ്ണൂർ : നാട്ടിൽ ഭീതിപരതിയ പുലിയെ പിടി കൂടിയിട്ടും കണ്ണൂർ നഗരത്തിനടുത്തുള്ള തായത്തെരുവും പ്രദേശങ്ങളും ഇപ്പോഴും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം  കുറുവ പ്രദേശത്തു പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെയാണ് വീണ്ടും പുലിഭീതി പടർന്നത്.  സന്ധ്യയോടെ തന്നെ  വാതിലെല്ലാം കുറ്റിയിട്ട് വീട്ടിനകത്തു ഇരിക്കുകയാണ് വീട്ടുകാർ.  കുഞ്ഞുങ്ങളെ കളിയ്ക്കാൻ പോലും പുറത്തു വിടാറില്ലെന്നു നാട്ടുകാർ പറഞ്ഞു.

ഇതിനിടെ തയേതെരു റെയിൽവേ ഗേറ്റിനു സമീപം പുലിയുടെ കാൽപ്പാട് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ അത് നായയുടേതാണെന്നായിരുന്നു കണ്ടെത്തൽ.  ഞാറാഴ്ച പിടികൂടിയ പുലിയുടെ കൂടെ മറ്റൊരു പുലിയെയും കണ്ടതായുള്ള സംശയവും പ്രചരിക്കുന്നുണ്ട്.  ഇത് ഭീതി അധികരിച്ചിട്ടുണ്ട് . എന്നാൽ വനപാലകർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ  ആരോപണം.

എസ് എസ് എൽ സി; ജില്ലയിൽ 36,119 പേർ പരീക്ഷാ ഹാളിലേക്ക്

keralanews sslc exam

കണ്ണൂർ : എസ് എസ് എൽ സി പരീക്ഷാ ഇന്നാരംഭിക്കും. മലയാളം ഒന്നാം പേപ്പറാണ് ഇന്ന് പരീക്ഷ. ജില്ലയിൽ അകെ 36,119 വിദ്യാർഥികൾ പരീക്ഷാ എഴുത്തും. ഇതിൽ 18,391 പേർ ആൺകുട്ടികളും 17,728 പേർ പെൺകുട്ടികളുമാണ്.. ഇതുകൂടാതെ 55 കുട്ടികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കിടയിലെ ക്രമക്കേടുകൾ തടയുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന തലത്തിലുള്ള മിന്നൽ സ്‌ക്വാഡും പരിശോധന നടത്തും.  എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം കൊയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ. പരീക്ഷയോടനുബന്ധിച്ച സർക്കാർ സ്കൂളുകളിൽ പ്രത്യേക പഠന ക്യാമ്പുകളും രാത്രി ക്ലാസ്സുകളും ഒരുക്കിയിരുന്നു.

കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ

keralanews kerala to boycott pepsi and coca cola

തിരുവനന്തപുരം : കോളയ്ക്കും പെപ്സിയ്ക്കും എതിരെ വ്യാപാരികൾ രംഗത്ത്.  തമിഴ്നാടിനു പിന്നാലെ കേരളത്തിലും നിരോധനം.  കമ്പനികളുടെ ജല ചൂഷണത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. അടുത്ത ചൊവ്വാഴ്ചമുതൽ വ്യാപാരം നിർത്തിവെക്കുമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം കമ്പനികളുമായി ചർച്ചയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും വ്യാപാരികൾ പ്രതികരിച്ചു.  കോളയ്ക്കും പെപ്സിയ്കും പകരം കേരളാ പാനീയങ്ങൾ വിൽക്കാനാണ് തീരുമാനിച്ചത്. സർക്കാരുമായി ഇത് സംബന്ധിച്ച ഉടൻ ചർച്ച നടത്തും.

വനിതാ ദിനത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷൻ ചാർജ് വനിതകൾക്ക്

keralanews kadavanthra police station under ladies control

കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനമായ  മാർച്ച് എട്ടിന് കടവത്ര സ്റ്റേഷന്റെ ചുമതല വനിതകൾക്ക് പോലീസ് മാതൃകയായി. സ്റ്റേഷനിലെ ഡി ജി ചുമതല, പാറാവു തുടങ്ങിയ ചുമതലകളെല്ലാം വനിതാ പോലീസ് ഉദ്യോഗസ്ഥർ വഹിക്കും. എസ് ഐ ട്രീസയ്ക്കാണ് പ്രധാന ചുമതല. ഓരോ ജില്ലയിലും ഇത്തരത്തിൽ ഓരോ പോലീസ് സ്റ്റേഷനുകൾ വനിതകൾക്ക് പ്രധാന ചുമതല നൽകിയിട്ടുണ്ട്.