രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട്

keralanews india s largest soalar car port

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ കാർപോർട്ട്  ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യും. പൂർണമായും  സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്ന പേര്  സിയാല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഉത്ഘാടനത്തിനൊരുങ്ങുന്നത്. ഏകദേശം 1400 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. നിലത്തുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ തൂണുകള്‍ക്ക് മുകളിലെ പ്ലാറ്റ്ഫോമിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമില്‍ നിന്ന് പാനലുകള്‍ വൃത്തിയാക്കാനുള്ള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു

keralanews vm sudheeran resigns

തിരുവനന്തപുരം: ആരോഗ്യ പരമായ കാരണങ്ങളാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹത്തിന് വീണു പരിക്കേറ്റിരുന്നു. അതിനു ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് രാജി. വേണമെങ്കിൽ തനിക്ക് അവധി എടുത്ത് മാറി നിക്കാമെങ്കിലും തന്റെ മനസാക്ഷി അതിനു അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജി വെക്കാൻ തയ്യാറായത്. രാജിക്കത്ത് ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കെ പി സി എം എസ് എ ജില്ലാസമ്മേളനം ഇന്നുമുതൽ

keralanews kpcmsa district-meeting

കണ്ണൂർ: കേരളാ പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിയേഴാം കണ്ണൂർ കാസർഗോഡ് ജില്ലാ സമ്മേളനം ഇന്നും നാളെയും കണ്ണൂർ ഐ എം എ ഹാളിൽ നടക്കും. ഇന്ന് വൈകുനേരം 4:30നു കെ സി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉത്ഘാടനം ചെയ്യും. പതിനൊന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം സണ്ണി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. 12  നു നടക്കുന്ന യാത്രയയപ്പു സമ്മേളനം ഐ എൻ ടി ഉ സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും

മാസം 18 കോടി നഷ്ടം; കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍

keralanews ksrtc indian oil coporation
ന്യൂഡല്‍ഹി: ഡീസലിന് സബ്‌സിഡി നല്‍കിയ ഇനത്തില്‍ 62 കോടി രൂപ മടക്കിനല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി യ്ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്നാൽ പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നുകാട്ടി കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി 2013 ജനുവരി 17ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് 2013 മാര്‍ച്ച് 21-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതേ വര്‍ഷം സെപ്റ്റംബര്‍ 16-ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിൽ കെ.എസ്.ആര്‍.ടി.സി. 62 കോടി നല്‍കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

കുടുംബശ്രീ തുണിസഞ്ചി നിര്മാതാക്കൾക്കായി പ്രദര്ശനമേള സംഘടിപ്പിക്കുന്നു

keralanews kudumbasree cloth bags

കണ്ണൂർ: ഹരിത കേരളം മിഷന്റെയും ഡിസ്പോസിബിൾ ഫ്രീ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ജില്ലാ പദ്ധതിയുടെയും ഭാഗമായി ജില്ലയിലെ തുണിസഞ്ചി നിർമാണ സംരംഭകരെ പങ്കെടുപ്പിച്ച് കുടുംബശ്രീ കണ്ണൂരിൽ തുണിസഞ്ചി വിൽപ്പന പ്രദര്ശന മേള സംഘടിപ്പിക്കുന്നു. കണ്ണൂർ ടൌൺ സ്‌ക്വയറിൽ മാർച്ച് 20,21,22 തീയ്യതികളിലാണ് പ്രദര്ശനമെന്നു കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം സുർജിത് അറിയിച്ചു. വിവിധ ഇനം തുണിസഞ്ചികൾ പരിചയപ്പെടുത്തി പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകുകയുമാണ് ലക്‌ഷ്യം.

എല്ലാ വീടുകളിലും മഴവെള്ള ശേഖരണം

keralanews rain water deposite

കണ്ണൂർ : ജില്ലയിലെ എല്ലാ വീടുകളിലും ഏതെങ്കിലും രീതിയിലുള്ള മഴവെള്ളശേഖരണ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ ഹരിത കേരളം മിഷൻ പദ്ധതി തയ്യാറാക്കുന്നു. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലായിരിക്കും ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.കിണർ റീചാർജ്, മഴക്കുഴി നിർമ്മാണം, മഴവെള്ള സംഭരണി തുടങ്ങിയ മാർഗങ്ങൾ അവലംബിക്കാനാണ് തീരുമാനം. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനാവശ്യമായ പരിശീലനം നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് നൽകും. ഏപ്രിലിൽ ആരംഭിച്ചു മെയ് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.

സൈക്കിൾ വിതരണം ചെയ്തു

keralanews bicycle distribution

ചെറുപുഴ : ചെറുപുഴ ഗ്രാമ പഞ്ചായത്ത് എസ് സി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ജമീലയാണ് ചടങ്ങു ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് വി കൃഷ്ണൻ മാസ്റ്റർ, ഡെന്നി കാവാലം, റോസ്ലി അടിമയ്ക്കൽ, കൊച്ചുറാണി ജോർജി , കെ ശ്രീദേവി, ലാലി മാണി എന്നിവർ സംസാരിച്ചു.

ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കാൻ ജനകീയ പ്രസ്ഥാനം

keralanews water sources purification (2)

കണ്ണൂർ : ജില്ലയിലെ മുഴുവൻ ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കാൻ ജനകീയ പ്രസ്ഥാനമാരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിത കേരളം മിഷന്റെ ജില്ലാ തല അവലോകനത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരം തുടങ്ങി മെയ് പകുതിയോടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് പദ്ധതി.

ആറ്റുകാൽ പൊങ്കാല നാളെ

keralanews aattukal ponkala tomorrow

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നാളെ. തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. 200  പിങ്ക് വളണ്ടിയർമാരെ നിയമിച്ചു കഴിഞ്ഞു. പൊങ്കാല ഒരുക്കാൻ ഭക്തർക്ക് ആവശ്യമായതെല്ലാം നിരത്തിൽ കിട്ടും. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക്കിനും പുകയിലയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചൊവ്വയിലും കൃഷിചെയ്യാം

keralanews potatoes in chovva satellite

ന്യൂയോര്‍ക്ക്: ഉരുളക്കിഴങ്ങിന് ചൊവ്വയിലും വളരാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പെറുവിലെ ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്ററര്‍ (സി.ഐ.പി.) നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. കാറ്റുകടക്കാത്ത പെട്ടിക്കുള്ളില്‍ മണ്ണുനിറച്ച് ഉരുളക്കിഴങ്ങിന്റെ വിത്തുപാകി. ചൊവ്വയുടേതിന് സമാനമായ അന്തരീക്ഷം പെട്ടിക്കുള്ളിൽ ക്രിയേറ്റ് ചെയ്തു നാസയുടെ ആംസ് ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. ഭൂമിയിലെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍പ്പോലും ഉരുളക്കിഴങ്ങിന് വളരാന്‍ കഴിയുമെങ്കില്‍ അവയ്ക്ക് ചൊവ്വയിലും വളരാനാകുമെന്ന് തെളിയിക്കാനായിരുന്നു പരീക്ഷണം.