ഇറോം ശർമിള കേരളത്തിൽ

keralanews irom sharmila in kerala

പാലക്കാട് : ഉരുക്കു വനിത ഇറോം ശർമിള കേരളത്തിൽ എത്തി. ബി ജെ പിയുടെ വിജയം പണക്കൊഴുപ്പിന്റെയും കൈയൂക്കിന്റെയും ആണെന്ന് അവർ പ്രതികരിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു മാസം കേരളത്തിൽ ചിലവഴിക്കും. താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ പ്രതികരിച്ചു.

കേരളത്തിൽ അട്ടപ്പാടിയിലെ ചില സുഹൃത്തുക്കക്കൊപ്പം അവിടെ ആയിരിക്കും വിശ്രമം. കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ തനിക്കു ഇഷ്ടമാണെന്നു അവർ പറഞ്ഞു. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇറോം ശർമിളയ്ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.

മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്

keralanews kochi mishel death

കൊച്ചി : കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. മിഷേലിന്റെ അകന്ന ബന്ധു കൂടിയാണ് യുവാവ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. മരിച്ച ദിവസം  52 എസ് എം എസുകളും നാല് കോളുകളും മിഷേലിന്റെ ഫോണിലേക്ക് ഇയാൾ അയച്ചിരുന്നു.

ഐഡിയയുടെ റോമിങ് ബൊണാൻസ്

keralanews idea s roaming bonance

മുംബൈ : ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം നടത്തിയ ജിയോയുടെ വരവോടു കൂടി നിരവധി ഓഫറുകൾ മൊബൈൽ കമ്പനികൾ മുന്നോട്ട് വെച്ചിരുന്നു  ഇതിന്റെ ഭാഗമായി ഐഡിയയും പുതിയ ഓഫറുകൾ മുന്നോട്ടു വെക്കുന്നു. ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെവിടെയും റോമിങ് ചാർജില്ലാതെ ഇൻകമിങ് കോളുകൾ  ലഭിക്കുമെന്ന് ഐഡിയ പറയുന്നു. സൗജന്യ റോമിങ് ബൊണാൻസ് എന്നപേരിലാണ് ഐഡിയ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഐഡിയയുടെ പോസ്റ്റ് പെയ്ഡ്  പ്രീ പെയ്ഡ്  ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.

തിരുവനന്തപുരം എം ജി റോഡിൽ തീപിടുത്തം

keralanews got fire

തിരുവനന്തപുരം:  എം ജി റോഡിലെ ആയുർവേദ  കോളേജിന് മുന്നിൽ തീപിടുത്തം. വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനായി അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തിയിട്ടുണ്ട്.

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും

keralanews kochi metro rail

തിരുവനന്തപുരം: ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള  കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും.ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സ്റ്റേഷനുകളുടെയും പാര്‍ക്കിങ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

keralanews director deepan died
കൊച്ചി : പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. സംസ്‌കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. 2003ല്‍ ലീഡര്‍ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തതെങ്കിലും പൃഥ്വിരാജിന് ആക്ഷന്‍ നായകനെന്ന ലേബല്‍ നല്‍കിയ പുതിയ മുഖം എന്ന സിനിമയായിരുന്നു സംവിധായകനെന്ന നിലയില്‍ ദീപന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ലീഡര്‍, പുതിയ മുഖം, ഹീറോ, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങി ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് . ചെറു സിനിമകളുടെ സമാഹാരമായ ഡി കമ്പനി എന്ന സിനിമയില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

എന്‍ ബിരേന്‍ സിങ്ങിനെ മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു

keralanews manippur biren singh

ഇംഫാല്‍: മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എന്‍ ബിരേന്‍ സിങ്ങിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. അദ്ദേഹം ഉടന്‍ ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപവൽക്കരണത്തെ പറ്റി സംസാരിക്കും.അതിനിടെ മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് ഇബോബി സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ രാജിവെക്കുമെന്ന് സിങ് വ്യക്തമാക്കി.മണിപ്പൂരില്‍ 28 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. 21 എം.എല്‍.എമാരുള്ള ബി.ജെ.പി മൊത്തം 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എം.എല്‍.എമാരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മാടായിപ്പാറ പരിസ്ഥിതിസമ്മേളനം ആരംഭിച്ചു

keralanews maadayippara pazhayangadi

പഴയങ്ങാടി: 24 കൊല്ലം മുമ്പ് ചുരുക്കംപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ഒരിക്കല്‍ക്കൂടി ഒത്തുകൂടി. വെങ്ങര റെയില്‍വേ ഗേറ്റിനടുത്ത് പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡി.സുരേന്ദ്രനാഥ്, കെ.വി.രാമചന്ദ്രന്‍, പി.നാരായണന്‍കുട്ടി, ടി.പി.അബ്ബാസ് ഹാജി തുഗാങ്ങിയവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണം, ചൈനാക്ലേ ഖനനവിരുദ്ധ പോരാട്ടം എന്നിവയ്ക്ക് ഊര്‍ജം പകര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഐസക് പിലാത്തറ, എ.ദാമോദരന്‍, മഹമൂദ് വാടിക്കല്‍, തുടങ്ങി പ്രമുഖരെ ആദരിച്ചു.  26-ന് വൈകീട്ട് 3.30-ന് വടുകുന്ദ തടാകക്കരയില്‍ സമാപന സമ്മേളനം നടക്കും.

ജലഹസ്തം പരിപാടി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശുദ്ധജല സ്രോതസ്സുകളുടെ നവീകരണം ലക്ഷ്യമിട്ടുനടത്തിയ ജലഹസ്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി.വി.ബാലകൃഷ്ണന്‍ നിർവഹിച്ചു. ഒട്ടേറെ നദികള്‍ നമുക്കുണ്ട്. മനുഷ്യന്‍ വെറും യന്ത്രങ്ങളായി മാറിയതോടെ നദികള്‍ അഴുക്കുചാലുകളായി, അദ്ദേഹം പറഞ്ഞു. അഴീക്കോട് വന്‍കുളം ശുചീകരിച്ചാണ് ജലഹസ്തം തുടങ്ങിയത്. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.രാമകൃഷ്ണന്‍, സുമാബാലകൃഷ്ണന്‍, വി.എ.നാരായണന്‍തുടങ്ങിയവർ സംസാരിച്ചു

റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു

keralanews ration kerala

തിരുവനന്തപുരം: എട്ടുലക്ഷംപേരെ ഒഴിവാക്കി, പകരം പുതുതായി എട്ടുലക്ഷംപേരെ ഉള്‍പ്പെടുത്തി റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. സൗജന്യ റേഷന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എട്ടുലക്ഷം പേര്‍ക്ക് മേയ്മുതല്‍ ആനുകൂല്യമുണ്ടാകില്ല. പുറത്തായവരില്‍ അര്‍ഹതയുള്ളവരും  ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്തും.മുന്‍ഗണനപ്പട്ടിക റേഷന്‍കടകളിലും തദ്ദേശസ്ഥാപനങ്ങളിലും അക്ഷയകേന്ദ്രങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും.