കോള ബഹിഷ്കരണം കേരളത്തിൽ നടപ്പാക്കാൻ സാധ്യതയില്ല

keralanews kerala no prohibition to cola products

തിരുവനന്തപുരം : തമിഴരും മലയാളികളും തമ്മിലുള്ള അന്തരമാണ് കോള ബഹിഷ്കരണത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. കോള കമ്പനികളുടെ ജലചൂഷണത്തിനെതിരെയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ ബഹിഷ്കരണം ഏർപ്പെടുത്തിയത്. ഇനി മുതൽ പെപ്സിയും കോളയും സംസ്ഥാനത്തു വിൽക്കില്ല എന്നായിരുന്നു തമിഴ്‌നാട്ടിലെ  വ്യാപാരികളുടെ തീരുമാനം. മാർച്ച് ഒന്നുമുതൽ അവർ അത് നടപ്പിലാക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ വ്യാപാരികളുടെ പ്രതിഷേധം കണ്ടാണ് കേരളത്തിലെ വ്യാപാരികളും കോളയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ സംഘടനയിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ   പെപ്സി, കോള ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറുന്നുവെന്നാണന്നറിയാൻ കഴിയുന്നത്. എന്നാൽ കോള ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും വ്യാപാരികൾക്ക് അഭിപ്രായമുണ്ട്

മഞ്ജുവാരിയരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞു കോളേജ് ബസിൽ അതിക്രമം

keralanews kerala college bus incident
കോഴിക്കോട്: കോളജ് ബസില്‍ അതിക്രമം നടത്തി പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സര്‍ ലോ സ്‌കൂള്‍ ബസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഫേസ്ബുക്കിലെ സംസാരവിഷയം എന്ന പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബസ് ഡ്രൈവറെ അസഭ്യം പറയുന്ന പ്രതി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിനിയെ തല്ലിയ ശേഷം ഇയാള്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു. വനിത ഹോസ്റ്റലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസിനുള്ളില്‍ കയറിയ അക്രമി ഡ്രൈവറെ തല്ലിയശേഷം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തിരിഞ്ഞു   ഞാനാരാണെന്ന് അറിയാമോ എന്ന് ചോദിച്ച അക്രമി മഞ്ജു വാര്യരെ വിവാഹം ചെയ്യുമെന്നും പറയുന്നുണ്ട്.

മനോഹര്‍ പരീക്കര്‍ ഗോവയില്‍ വിശ്വാസവോട്ട് നേടി

keralanews manohar pareekkar wins floor test

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ബിജെപി 22 വോട്ട് നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ ഗവര്‍ണര്‍ ബി ജെ പി യെ ക്ഷണിക്കുകയായിരുന്നു ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അവസരം നല്‍കുകയായിരുന്നു. അങ്ങനെയാണ് 22 എംഎല്‍എമാരുടെ പിന്തുണ പരീക്കര്‍ നേടിയത്.

പള്ളിവാസലില്‍ പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

keralanews pallivasal accident

മൂന്നാര്‍: കഴിഞ്ഞദിവസം പള്ളിവാസലിലെ ടണലിനുസമീപം 2000 അടി ഉയരത്തില്‍നിന്നു പാറയടര്‍ന്നുവീണ് മൂന്നുവാഹനങ്ങള്‍ തകർന്നിരുന്നു. പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകള്‍ക്കു മുകളില്‍നിന്നാണ് വന്‍ പാറ ഉരുണ്ടുവന്നത്. തകർന്ന വാഹനത്തില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുകയായിരുന്നു എങ്കിലും അവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിസ്ഥിതിലോലപ്രദേശമായ ഈ മേഖലയില്‍ നടന്ന അനധികൃത റിസോര്‍ട്ട് നിര്‍മാണവും മണ്ണെടുപ്പും പാറപൊട്ടിക്കലുംമൂലമാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകുന്നതെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം

keralanews santhosh trophy

ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളത്തിന് വിജയത്തുടക്കം. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക് നേടിയപ്പോള്‍ റെയില്‍വേസിനായി മലയാളി താരം രാജേഷ് ഇരട്ടഗോള്‍ നേടി.ഗോവയില്‍ റെയില്‍വേസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ പഞ്ചാബിനോട് റെയില്‍വേസ് 2-1ന് പരാജയപ്പെട്ടിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

keralanews kerala school student commit suicide

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്താണ് വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥി വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17)  ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 10 ന് നടന്ന ഐ.പി (ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്) പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാണ്  ആരോപണം. അര്‍ജുന്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് തെളിവുണ്ടെന്നും കുട്ടിയെ പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും ക്രിമിനല്‍ കേസെടുപ്പിക്കുമെന്നും മാതാവിനേയും മാതൃസഹോദരിയേയും സാക്ഷിയാക്കി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇയാളുടെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് അര്‍ജുന്റെ മാതാവ് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോപ്പിയടിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാർഥി

keralanews pk kunjalikkutty as candidate in malappuram

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ മാസം 20-ന് നാമനിര്‍ദേശം നൽകും. പി.കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞമാസം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന് ജനങ്ങളിലുള്ള സ്വാധീനവും കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായത്. ഇ.അഹമ്മദിന്റെ മകള്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാനം കുഞ്ഞാലിക്കട്ടിക്ക് തന്നെ നറുക്ക്  വീഴുകയായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍

PINARAYI VIJAYAN CPM STATE SECRETARY

 

കൊച്ചി: പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിൽ നിന്ന് പലരെയും കുറ്റ വിമുക്തമാക്കിയെങ്കിലും അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്

ബിയർ ലോറി മറിഞ്ഞു; നാട്ടുകാർക്ക് ബിയർ ചാകര

keralanews beer lorry accident in peravoor

പേരാവൂർ : ബിയർ കയറ്റി വന്ന ലോറി ചുരത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു മുന്ന് പേർക്ക് . നിടുംപൊയിൽ-ബാവലി അന്ത:സംസ്ഥാന പാതയിൽ ഇരുപത്തിനാലാം മെയിലിനു സമീപം സെമിനാരി വില്ലയ്ക്കടുത്താണ് അപകടം. കർണാടകത്തിൽ നിന്നും കാസർഗോഡ് ബിവറേജസ് കോർപറേഷന്റെ ഡിപ്പോയിലേക്കു കൊണ്ടുപോവുകയായിരുന്ന  ബിയർ ലോറി ആണ് മറിഞ്ഞത്. 25000 ബിയർ കുപ്പികളാണ് ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ  രങ്കപ്പ(38), ക്ളീനർ നാരായണി(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. ലോറി മറിഞ്ഞ ഉടനെ തീപിടുത്തവും ഉണ്ടായി. പേരാവൂർ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

കർഷക കോൺഗ്രസ് ജില്ലാ സമ്മേളനം ഇന്ന് മുതൽ

keralanews farmers congress meeting

കണ്ണൂർ: കർഷക കോൺഗ്രസ്സ് ജില്ലാ സമ്മേളനം ഇന്നുമുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. 17 നു വൈകുനേരം 5നു മട്ടന്നൂർ കെ പി നൂറുദ്ധീൻ നഗറിൽ കർഷക റാലിയും പൊതുസമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാളെ   വൈകുനേരം  5നു മട്ടന്നൂരിലെ  സമ്മേളന  നഗരിയിൽ  ജില്ലാ പ്രസിഡന്റ്  കെ സി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 18നു രാവിലെ 10നു കണ്ണൂർ കെ കെ ഓഡിറ്റോറിയത്തിൽ സംസ്ഥാന ക്യാമ്പ് കെ പി സി സി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ ഉല്ഘാടനം ചെയ്യും. 19നു രാവിലെ 10നു മട്ടന്നൂർ ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ഉദ്ഘാടനം ചെയ്യും.