മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. നാലുമണിയോടെ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയായിരുന്നു.കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു. കടുവയുടെ സാന്നിധ്യമറിഞ്ഞയുടനെ വനപാലകരെ വിവരം അറിയിച്ചെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തോമസിനെ കടുവ ആക്രമിച്ചത്. ഇതിന് ശേഷമാണ് തിരച്ചിലാവശ്യമായ സന്നാഹങ്ങളും മയക്കുവെടി വെക്കാനുള്ള തോക്കുകളുമൊക്കെയായി ഉദ്യോഗസ്ഥര്‍ എത്തിയത്.നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ഡെപ്യൂട്ടി കളക്ടര്‍, തഹസീര്‍ദാര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.അതേസമയം, വാളാട് വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കർഷകനെ ആക്രമിച്ച കടുവയെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.
അരവണയിലെ ഏലയ്‌ക്കയിൽ കീടനാശിനി സാന്നിധ്യം;ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു
കൊച്ചി: ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസാദ വിതരണം നിർത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ അരവണ ഉണ്ടാക്കുമ്പോൾ കീടനാശിനി ഇല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തരുടെ താല്പര്യം സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും കോടതി പറഞ്ഞു. നാളെ മുതൽ ഏലയ്‌ക്ക ഉപയോഗിക്കാത്ത അരവണയാകും ഭക്തർക്ക് വിതരണം ചെയ്യുകയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.അരവണയിൽ ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ അരവണ വിതരണം നിർത്താൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിർണായകമായ കണ്ടെത്തലുണ്ടായത്.ഗുണമേന്മ ഉള്ള ഏലയ്ക്ക ഉപയോഗിച്ച് വേറെ അരവണ തയ്യാറാക്കി തിരുവിതാംകൂർ ദേവസ്വത്തിന് ഭക്തർക്ക് വിൽക്കാൻ ഈ ഉത്തരവ് തടസ്സമില്ല. ശബരിമലയിലെ ഫുഡ് സേഫ്റ്റി ഓഫീസർ വീണ്ടും അരവണ സാമ്പിൾ തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിലേക്ക് അയക്കണം. ഇതിന്റെ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
കണ്ണൂർ:മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അറുപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി.ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ 60 പേര്‍ക്കാണ് ശാരീരിക ബുദ്ധമുട്ടുകൾ അനുഭവപ്പെട്ടത്.പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഇവർ ചികിത്സ തേടിയത്. മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി ഇവർ ചികിത്സ തേടി. വിവാഹ വീട്ടിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്. വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് അതിഥികള്‍ കഴിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി; പകരം അധിക ജോലിസമയം;നിർദേശം സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കി പകരം അധിക ജോലിസമയം നടപ്പിലാക്കാനുള്ള നിർദേശം സർക്കാർ പരിഗണനയിൽ.ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചർച്ച ചെയ്യും.കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയൊരു പ്രൃത്തിദിന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നല്‍കാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്‌കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു.അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്.ഇതിനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. ഈമാസം പത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച.നാലാം ശനിയാഴ്ച പ്രവൃത്തി ദിവസമായാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ ലാഭിക്കാം.നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതല്‍ 5.15 വരെ യാണ് സമയക്രമം. ഇത് ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും.സര്‍വീസ് സംഘടനകള്‍ ഈ നിര്‍ദേശത്തിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും.
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും കണ്ടെത്തി
കാസർകോട്: കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണകാരണം ആത്മഹത്യയെന്ന് പ്രാഥമിക വിവരം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തതിന് പിന്നാലെയാണ് മരണകാരണം വ്യക്തമായത്.മാനസിക സമ്മർദം കാരണം ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുള്ളതെന്ന് സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴാം തീയതി രാവിലെയാണ് കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.എന്നാൽ ഭക്ഷ്യവിഷബാധയല്ല, വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ ആദ്യ സൂചന നൽകിയത്.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് തെളിഞ്ഞത്. അഞ്ജുശ്രീ മാനസിക സംഘർഷം നേരിട്ടിരുന്നതായും ആത്മഹത്യക്കുറിപ്പിലുള്ളതായാണ് വിവരം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺവെജ്ജും വിളമ്പും;സർക്കാർ വെജും നോൺവെജും കഴിക്കുന്നവർക്ക് ഒപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം. കായിക മേളയിൽ വെജും മാംസാഹാരവും നൽകുന്നുണ്ട്. കലോത്സവത്തിൽ 20,000 ലധികം ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്.ഇവർക്ക് നോൺവെജ് നൽകുന്നതിൽ ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ നോൺ വെജ് നൽകാൻ കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കാം. അടുത്ത വർഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവൻകുട്ടി ഉറപ്പ് നൽകി.നോൺവെജ് കഴിക്കുമ്പോൾ കുട്ടികൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നൽകരുതെന്ന നിർബന്ധം സർക്കാരിനില്ല. 60 വർഷക്കാലം ഉണ്ടാകാതിരുന്ന ബ്രാഹ്‌മണ മേധാവിത്വം ഇപ്പോഴാണോ എല്ലാവരും കാണുന്നത്. 61ാമത് കലോത്സവം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണ്. ഇത് തകർക്കാനുള്ള ശ്രമമാണ് വിവാദമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
അതേസമയം വിഷയത്തിൽ സ്കൂൾ കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെതിരെയാണ് പ്രമുഖർ അടക്കമുള്ളവര്‍ വിമർശനം ഉന്നയിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങൾ.അതേസമയം, ഈ ചർച്ചയിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കലോത്സവ വേദിയിൽ സദ്യയാണെങ്കിൽ, സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപന്തലിൽ പലതവണ നോൺവെജ് ഭക്ഷണം പഴയിടത്തിന്റെ ടീം ഒരുക്കിയിട്ടുണ്ടെന്നും അത് കഴിച്ചിട്ടുള്ളവർക്ക് ആ രുചി അറിയാമെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു
പത്തനംതിട്ട കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാർ
പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാർ.സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നാണ് ബിനുവിന്റെ കുടുംബത്തിന് സഹായം നൽകുക.ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രളയ ദുരന്തം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ ബിനു മുങ്ങി മരിച്ചത്.മോക്ഡ്രില്ലിനിടെ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണ് ബിനുവിന്റെ മരണത്തിന് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്,, പൊലിസ് വകുപ്പുകൾ എന്നിവരെല്ലാം ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലുപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണം.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ
കോട്ടയം:കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ.മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസർ എം. ആർ സാനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.പരിശോധനകളുടെ അഭാവമാണ് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമായിരുന്നു. കൊറോണ മഹാമാരിയ്‌ക്ക് മുൻപ് ഹോട്ടലുകളിലും മറ്റും രിശോധന കർശനമാക്കിയിരുന്നു. എന്നാൽ കൊറോണ വന്നതിന് ശേഷം പരിശോധനകൾ നിന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.സ്ഥാപനങ്ങൾ എവിടെ നിന്നാണ് മാംസം വാങ്ങുന്നത്, വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടോ, വാങ്ങിയതിന്റെയും മറ്റും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നില്ല. ഇത് ഹോട്ടലുടമകളും മറ്റും മുതലെടുക്കുന്ന പ്രവണതയാണ് കാണുന്നത്.കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിഎന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതി കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ വീണ്ടും പുനഃരാംഭിച്ചത്.കിളിരൂർ സ്വദേശി രശ്മി രാജാണ് മരണപ്പെട്ടത്. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ആഹാരം കഴിച്ച കടയിൽ നിന്ന് കഴിച്ചവരിൽ 20-ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഏത് തരത്തിലുള്ള അണുബാധയാണ് മരണത്തിന് കാരണമായതന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം. കഴിഞ്ഞ ഒരു മാസം മുൻപും ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പ്രവർത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു.
കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂർ:കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.58 ഹോട്ടലുകളിൽ നിന്നാണ് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും.ഇന്ന് പുലർച്ചെ മുതൽ ഏഴു സ്ക്വാഡുകളായി തിരിഞ്ഞാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.പൂപ്പൽ പിടിച്ചതും പുഴുവരിക്കുന്ന രീതിയിലുള്ളതുമായ ഭക്ഷണ പദാർഥങ്ങളാണ് പലയിടങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്നത്.പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലുമാണ് പരിശോധന നടന്നത്.കൽപക റെസിഡൻസി,എംആർഎ ബേക്കറി, സീതാപാനി, ബിംബിംഗ് വോക്ക്, പ്രേമ കഫേ, എംവികെ, ഹോട്ടൽ ബർക്ക, തലശേരി റെസ്റ്റോറന്‍റ്, മാറാബി,ഗ്രീഷ്മ, ഹോട്ടൽ ബേഫേർ, ഹംസ ടീ ഷോപ്പ്, ബോക്സേ, ഹോട്ടൽ ബേ ഫോർ തുടങ്ങിയ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
ജനുവരി മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.