സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

keralanews secretariat dead body protest

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജഗദീശന്റെ മൃതദേഹവും വഹിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി ജഗദീശന്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 13 മാസത്തെ ശമ്പളം സര്‍ക്കാര്‍ പിടിച്ചു വെച്ചതിൽ മനം നൊന്താണ്  ജഗദീശന്റെ ആത്മഹത്യ. ശമ്പളം ചോദിച്ച് ചെന്നപ്പോള്‍ മോശമായ പെരുമാറ്റമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണം; ഹൈക്കോടതി

keralanews nehru group chairman p krishnadas

കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ഹൈക്കോടതി. പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യസ്ഥയിലാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. നിലവിലുള്ള നിയമമവ്യവസ്ഥയുടെ ലംഘനമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രതിക്കു ലഭിക്കേണ്ട മുഴുവന്‍ അവകാശങ്ങളും തടയപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്‍ അനാവശ്യമായ തിടുക്കം കാട്ടി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണോദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഹന്റിക്കെതിരെ കോടതിയലക്ഷ്യം ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് 70 കഴിഞ്ഞവരെ പരിഗണിക്കില്ലെന്നു സൂചന

keralanews kpcc president minimum age 70

തിരുവനന്തപുരം: പാർട്ടിയിൽ യുവത്വം കൊണ്ടുവരാനായി രാഹുൽ  ഗാന്ധി  നടപ്പാക്കുന്ന പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് 70 കഴിഞ്ഞവർക്ക് സാധ്യത ഉണ്ടാവില്ല എന്ന് സൂചന. സ്ഥാനങ്ങൾക്ക്  പ്രായപരിധി നിശ്ചയിക്കുന്ന രീതി കോൺഗ്രസ്സ് എടുക്കുന്ന ഒരു പ്രധാന പരിഷ്ക്കരണമാണ്  . ഇത് പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടുപോകുന്നതിനു കാരണമാകും. എന്നാൽ രാഹുൽ ഗാന്ധി അതൊന്നും ഗൗനിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്.

ചാലയിൽ സി പി എം പ്രവര്ത്തകന് വെട്ടേറ്റു

keralanews cpm worker got injured

ചക്കരക്കൽ: മുഴപ്പാലയിൽ സി പി എം പ്രവര്ത്തകന് വെട്ടേറ്റു. മുഴപ്പാലയിലെ പി സുജയനാണ് (25) ഇന്നലെ വൈകിട് വെട്ടേറ്റത് ബൈക്കിലും കാറിലും വന്ന കോൺഗ്രസ്സുകാരാണ്   വെട്ടിയത് എന്നാണ് സി പി എം ആരോപണം. സാരമായി പരിക്ക് പറ്റിയ സുജയനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺ ഭ്രുണഹത്യയ്‌ക്കെതിരെ അംബാസഡറായി അമിതാഭ് ബച്ചൻ

keralanews amithabh bachan ambassador

മുംബൈ: വർധിച്ചുവരുന്ന പെൺ ഭ്രുണഹത്യയ്‌ക്കെതിരെ പ്രചാരണം നടത്താൻ അമിതാഭ് ബച്ചനെ അംബാസഡറായി നിയമിക്കാൻ മഹാരാഷ്ട്ര  സർക്കാർ തീരുമാനിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ദീപക്  സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അമിതാഭ് ബച്ചന് കത്തയയ്ക്കുമെന്നു മന്ത്രി അറിയിച്ചു. ബച്ചനെ പോലെ ഒരാൾ അംബാസഡറായാൽ പലരും ഭ്രുണഹത്യയിൽ നിന്നും പിന്മാറിയേക്കും എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ.

കോളേജ് അധ്യാപകർ സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന പതിവ് അവസാനിക്കുന്നു

keralanews question paper setting by school teachers

തിരുവനന്തപുരം: ഹയർ സെക്കൻഡറി, പത്താംക്ലാസ് ചോദ്യപ്പേപ്പറുകളിൽ പിശക് വന്ന പശ്ചാത്തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുക ഇനി സ്കൂൾ അധ്യാപകർ ആയിരിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഈ ധാരണ. എസ്.സി.ഇ.ആർ.ടി.യ്ക്ക് തന്നെയായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം. ചോദ്യപേപ്പറിൽ പിശക് വരുത്തിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് എ.കെ.എസ്.ടി.യു. ആവശ്യപ്പെട്ടു.

അശ്‌ളീല വീഡിയോയ്ക്ക് എതിരെ സുപ്രീം കോടതി സമിതി രൂപീകരിച്ചു

keralanews solution for blocking sex offence videos

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വ്യാപകമായി അശ്‌ളീല വീഡിയോ പ്രചരിക്കുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗിക വൈകൃതങ്ങൾ കൂടുന്ന സാഹചര്യത്തിൽ വീഡിയോകൾ തടയാൻ ഇന്റർനെറ്റ് കമ്പനികളുടെയും കേന്ദ്രസർക്കാർ പ്രതിനിധികളുടെയും സമിതിയ്ക്ക് സുപ്രീം കോടതി രൂപം നൽകി.

ഗൂഗിൾ ഇന്ത്യ, മൈക്രോസോഫ്ട്  ഇന്ത്യ, യാഹൂ ഇന്ത്യ, ഫേസ്ബുക് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സുനിത ഉണ്ണികൃഷ്ണന്റെ പ്രജ്വല എന്ന സംഘടനാ സുപ്രീം കോടതിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനം.

ലണ്ടനില്‍ ഭീകരാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതർ

keralanews london terrorist attack

ന്യൂഡല്‍ഹി: ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാം. അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ പോലീസ് പിടിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വാഹനാപകടം; മിലിറ്ററി ഉദ്യോഗസ്ഥൻ മരിച്ചു

keralanews mattannur accident

മട്ടന്നൂർ : മട്ടന്നൂർ നിടുവോട്ടും കുന്നു വാഹന അപകടത്തിൽ പഴശ്ശി സ്വദേശിയായ മിലിട്ടറിക്കാരൻ മരിച്ചു. മകളുടെ പിറന്നാൾ ദിനമായ ഇന്ന് അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഭാര്യയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക്; ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്

keralanews objection to carrry electronic devices in aeroplane

ന്യൂഡൽഹി : വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവിൽ വന്നത്. ഭീകരർ വിമാനങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.