ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

keralanews protest against sivasena mp

ന്യൂഡല്‍ഹി: എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത സംഭവം ആണിതെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടു. ഒരു ജനപ്രതിനിധി ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നൽകും. എം.പിയെ  ഒരു വിമാനത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്റ് എത്തിക്‌സ്  കമ്മിറ്റി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുന്‍ വ്യോമയാനമന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ബിസിനസ് ക്ലാസിന് പകരം എക്കോണമി ക്ലാസില്‍ ഇരുത്തിയതിനാണ് ശിവസേന എം.പി രവീന്ദ്ര ഗെയിക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.

കളക്ടറേറ്റിനുമുന്നില്‍ തെരുവോര കച്ചവടക്കാരുടെ സമരം

keralanews citu march in kannur

കണ്ണൂര്‍: തെരുവോര കച്ചവടക്കാരുടെ തൊഴില്‍സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉറപ്പുവരുത്തുക, പാര്‍ലമെന്റ് പാസാക്കിയ തെരുവോര കച്ചവടനിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവോര കച്ചവടക്കാര്‍ സ്ട്രീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനംചെയ്തു. കെ.വി.നാരായണന്‍ അധ്യക്ഷതവഹിച്ചു.

മുണ്ടാനൂരില്‍ ചുഴലിക്കാറ്റ്: അഞ്ഞൂറ് വാഴകള്‍ നശിച്ചു

keralanews wind in mundanoor

ഉളിക്കല്‍: മുണ്ടാനൂരില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ഞൂറോളം വാഴകള്‍ നശിച്ചു. മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ തച്ചുകുന്നുമ്മല്‍ സുജിത്തിന്റെ വാഴക്കൃഷിയാണ് പൂര്‍ണമായും നശിച്ചത്. നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് കര്‍ഷകസംഘം ഉളിക്കല്‍ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുമേഖലബാങ്കുകളിൽ വീണ്ടും നോട്ടുക്ഷാമം

keralanews currency scarcity in banks

കോഴിക്കോട്: നിയന്ത്രണം പിൻവലിച്ചതോടെ ഇടപാടുകാർ കൂടുതൽപണം പിൻവലിക്കുന്ന സാഹചര്യത്തിൽ പൊതുമേഖലബാങ്കുകളിൽ വീണ്ടും നോട്ടുക്ഷാമം അനുഭവപ്പെടുന്നു. എ.ടി.എമ്മുകളിൽ നോട്ടുകൾ വയ്ക്കേണ്ടെന്നാണ് ബാങ്കുകൾക്ക് ഉള്ള നിർദേശം. ഇടപാടുകാർ കൊണ്ടുവരുന്ന പണമെടുത്ത് പ്രതിസന്ധി നേരിടാനാണ് ജീവനക്കാർ ശ്രമിക്കുന്നത്. നോട്ടിന്റെ ക്ഷാമം സ്വകാര്യ ബാങ്കുകളെ അധികം ബാധിച്ചിട്ടില്ല. ഇവയുടെ എ.ടി.എമ്മുകളിൽ  ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട്.

നാലുനിലകെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

keralanews man dead

കട്ടപ്പന: പുളിയന്‍മലയില്‍ നാലുനിലകെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. പുളിയന്‍മലയിലെ പലചരക്കുകടയില്‍ ജോലിക്കാരനായിരുന്ന മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യുവിന്റെ മകന്‍ ഡൊമിനിക്(18) ആണ് മരിച്ചത്. ഫോണുമായി വൈഫൈ സിഗ്നല്‍ ലഭിക്കുന്നതിനായി തൊട്ടടുത്ത കെട്ടിടത്തിനു മുകളില്‍ കയറിയപ്പോൾ കാല്‍വഴുതി വീഴുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി സി പി എം

keralanews evaluation of kerala gov cpm

തിരുവനന്തപുരം: സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ചു. പത്തുമാസം എന്ന് പറയുന്നത് സര്‍ക്കാരിനെ വിലയിരുത്താനുള്ള വളരെ ചെറിയ കാലയളവാണെങ്കിലും തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ല. വന്‍കിട പദ്ധതികള്‍ക്കൊപ്പംതന്നെ ജനകീയ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണം, അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയും സെക്രട്ടേറിയറ്റ് തുടരും.

കാസർകോട് രാത്രി ബൈക്ക് യാത്ര നിരോധിച്ചു

keralanews two wheeler riding banned in kasaragod till further notice
കാസർകോട്: കാസർകോട് ജില്ലയിൽ ടു വീലർ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം. വ്യാഴാഴ്ച (മാര്‍ച്ച് 23) മുതല്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയാണ് മോട്ടോർ സൈക്കിൾ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ ജി സൈമന്റെതാണ് അറിയിപ്പ്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചത്.

പൊറുതിമുട്ടിയവരുടെ പോരാട്ടം

keralanews shafi parambil mla vs pinarayi vijayan

കണ്ണൂര്‍: പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്ന ജോലിമാത്രമുള്ള മുഖ്യമന്ത്രിയായി പിണറായി മാറി എന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എം.എല്‍.എ. കുറ്റപ്പെടുത്തി. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പൊറുതിമുട്ടിയവരുടെ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ജൂബിലി ചാക്കോ, ഒ.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

മട്ടന്നൂര്‍ നഗരസഭയുടെ വ്യാപാരസമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

keralanews cm in mattannur

മട്ടന്നൂര്‍: നഗരസഭയുടെ വ്യാപാരസമുച്ചയവും മറ്റുവികസനപദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നഗരസഭയുടെ മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ക്യാരിബാഗ് വിതരണവും പരിസ്ഥിതിസൗഹൃദ വിവാഹ പദ്ധതിയുടെ സ്വര്‍ണാഭരണ വിതരണവും കുടുംബശ്രീവഴിയുള്ള സ്റ്റീല്‍പാത്ര വിതരണവും കിയാല്‍ എം.ഡി. വി.തുളസീദാസ് നിര്‍വഹിച്ചു.

ഇ.പി.ജയരാജന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ. പി.ജയരാജന്‍, നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, നാസ്സ് ഗ്ലോബല്‍ എം.ഡി. ജോസഫ് ഡാനിയല്‍ എന്നിവർ സംസാരിച്ചു. ഏഴുകോടി രൂപ ചെലവിട്ട് നിര്‍മിച്ച വ്യാപാരസമുച്ചയം രൂപകല്‍പന ചെയ്ത മധുകുമാര്‍, കരാര്‍ കമ്പനിക്കാരായ ഗിരീഷ് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി അനുമോദിച്ചു.

ശിവസേന എം.പി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു

keralanews I hit him 25 times with my sandal

ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു. ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ പ്രകോപിതനായാണ് അടിച്ചത് . ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് സംഭവം അരങ്ങേറിയത്.

പൂണെയില്‍ നിന്നും കയറിയ എംപി ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറയണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയ ഡ്യൂട്ടി മാനേജരെയാണ് എംപി ചെരുപ്പൂരി അടിച്ചത്. നിരവധി തവണ എംപി മാനേജരെ അടിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തനിക്ക് പല പ്രാവശ്യം എയര്‍ഇന്ത്യാ അധികൃതരില്‍ നിന്നും സമാന സംഭവമുണ്ടായെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ തന്റെ നിയന്ത്രണം വിട്ടത് കൊണ്ടാണ് ഇയാളെ അടിച്ചതെന്നും ഗെയ്ക്ക്വാദ് മാധ്യമങ്ങളോട് പറഞ്ഞു.