തൊഴില്‍രഹിത വേതനം

keralanews wage for unemployment people

മാട്ടൂല്‍: പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 25, 27 തീയതികളില്‍ തൊഴില്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഓഫീസിലെത്തി തുക കൈപ്പറ്റണം

‘മഹാരാജ എക്‌സ്പ്രസ്’ സെപ്റ്റംബറോടെ കേരളത്തില്‍

keralanews luxury train maharaja express in kerala

കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടിയായ  ‘മഹാരാജ എക്‌സ്പ്രസ്’ ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്. സെപ്റ്റംബറോടെ കേരളത്തിലെത്തുന്ന തീവണ്ടി ഇവിടെ  രണ്ടു യാത്രകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര.

എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. വിനോദസഞ്ചാരികളെ മുംബൈയിൽ നിന്ന് കേരളത്തിലേക്കും ഇവിടുന്നു തിരിച്ചും എത്തിക്കും. ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര തീവണ്ടി കാണാന്‍ പക്ഷേ, പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടാകില്ല. സുരക്ഷാ  പ്രശ്നങ്ങൾ  മുൻനിർത്തിയാണിത്.

ഓരോ പാക്കേജായാണ് യാത്ര. നാലുലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ ചെലവ് വരും. ഭക്ഷണവും വെള്ളവും സൗജന്യമാണ്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റസ്റ്റോറന്റുകള്‍ എന്നിവയാണ് എക്‌സ്പ്രസിലുള്ളത്. 2016-ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരം ലഭിച്ച വണ്ടിയാണിത്. 2010-ലാണ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 2012 മുതല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

കാവ്യാമാധവൻ ഗായികയായി വീണ്ടും സിനിമയിലേക്ക്

keralanews kavya returns as a singer

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന കാവ്യാ മാധവൻ വീണ്ടും സിനിമയിലേക്ക്. അഭിനേത്രിയായല്ല ഗായികയായാണ് വീണ്ടുമുള്ള ഈ തിരിച്ചെത്തൽ. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യാ പാടുന്നത്.

എം പിയുടെ മർദ്ദനത്തിന് ഇരയായത് കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ

keralanews shiv sena mp ravindra gaikwads case

മുംബൈ: ശിവസേന എംപിയുടെ മർദ്ദനത്തിനിരയായ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ കണ്ണൂർ സ്വദേശി. എയർ ഇന്ത്യയിൽ മാനേജരായ  കണ്ണൂർ സ്വദേശി രാമൻ സുകുമാരനെയാണ് ശിവസേന എം പി ചെരിപ്പുകൊണ്ട് അടിച്ചത്. 25 തവണ അടിച്ചുവെന്നാണ് ആരോപണം. സംഭവം വൻ വിവാദമായിട്ടും ഉദ്യോഗസ്ഥനോട് മാപ്പു പറയാൻ എം പി തയ്യാറായില്ല. സംഭവത്തെ തുടർന്ന് ഗേയ്ക്ക് വാദിനെ ഇന്ത്യൻ എയർലൈൻസ് ഫെഡറേഷന്  കീഴിലുള്ള എല്ലാ കമ്പനികളും വിലക്കി. എം പിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഉമ്മൻ‌ചാണ്ടി സിനിമയിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുന്നു

keralanews oommenchandynas an actor

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. സൺ പിക്ചർസിന്റെ ബാനറിൽ സൈമൺ, അജിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി വേഷം അണിയുന്നത്.. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയുടെ മുൻപിൽ മെഴുകുതിരി തെളിയിച്ച് ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ന്യൂ ജനറേഷൻ സിനിമ ആണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് ശൈലിയിൽ തന്നെ  ആയിരിക്കും. കുട്ടികളുടെ പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. രണ്ടു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലും ഷൂട്ടിംഗ് ഉണ്ടാവും.

ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം

keralanews got fire in kollam

കൊല്ലം: ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പത്ത് കടകള്‍ കത്തിനശിച്ചു ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുകയാണ്. വെളുപ്പിന് 5.15 ഓടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിച്ചവയില്‍ ഏറെയും ഓടിട്ട  കെട്ടിടങ്ങളാണ്. തീ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു

ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര ‘ആരോഗ്യവര്‍ത്തമാനം’ സമാപിച്ചു

keralanews health dept programm arogyakeralam

കണ്ണൂര്‍: മാര്‍ച്ച് 17-ന് തുടങ്ങിയ ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര ‘ആരോഗ്യവര്‍ത്തമാനം’ സമാപിച്ചു.  യാത്ര ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. സ്റ്റേഡിയം കോര്‍ണറില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷാണ് സമാപനസമ്മേളനം  ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ജി.ശിവരാമകൃഷ്ണന്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.ലതീഷ്, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി തുടങ്ങിയവര്‍ സംസാരിച്ചു.

ഡി ജി പി ലോക്നാഥ് ബെഹ്‌റയെ മാറ്റണം; സി പി എം

keralanews djp loknath behra vs cpm

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റയെ മാറ്റണമെന്ന നിലപാടിൽ  സി പി എം. പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും ബെഹ്‌റയ്ക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. ബെഹ്‌റയ്ക്ക് പകരം മറ്റൊരാളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ് ഉള്ളത്. പകരക്കാരനെ കണ്ടെത്തിയാൽ മാറ്റുമെന്ന് തന്നെയാണ് സൂചന.

ഫോൺ വിളിക്കാനും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കുന്നു

keralanews connecting phone number to aadhaar

ന്യൂഡൽഹി : എല്ലാ പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈൽ ഫോൺ സേവന ദാതാക്കൾക്കും ടെലികോം കമ്മ്യൂണിക്കേഷൻസ് വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോൺ നമ്പർ ഇന്ത്യയിൽ നിയമവിരുദ്ധമാകും. അടുത്ത മാസം മുതൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങും.ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും.

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം

keralanews govt employees don t respond in social media

തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശിക്കാനോ അഭിപ്രായം പറയാനോ പാടില്ല.  ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം. നടപടി എടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും.