മൂന്നാര്‍: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. രാജേന്ദ്രന്‍ എംഎല്‍എയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യത പോലും വിഎസിനില്ലെന്നും പ്രതികരിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. തങ്ങളെകൊണ്ട് ടാറ്റക്കെതിരെ സമരം ചെയ്യിച്ചിട്ട് പിന്നീട് അതില്‍ നിന്ന് പിന്‍മാറിയ ആളാണ് വിഎസ്. വിഎസ് പറയുന്നതിന് മറുപടി നല്‍കേണ്ടതില്ല. പ്രായമായതിനാല്‍ വിഎസിന് ഇടക്ക് ഓര്‍മപിശക് വരുന്നുണ്ട്. പ്രതികരിക്കകരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും മണി പറഞ്ഞു.
ഹൈ കോടതി വളപ്പിൽ ആത്മഹത്യ
കൊച്ചി: ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി 78-കാരന്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോണ്‍സണ്‍ ആണ് മരിച്ചത്. അദാലത്തിന് എത്തിയ ആളെന്ന് സംശയം. വീഴ്ചയില്‍ തത്ക്ഷണം മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്
തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ലൈന്‍ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികള്‍ പണിമുടക്കും.
മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്റ് ജന ജീവിതത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായുള്ള പരാതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് പയ്യന്നൂർ ഗസ്റ് ഹൗസിലാണ് ചർച്ച. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോഡ് എന്നിവയിലെ ഉദ്യോഗസ്ഥർ, നാവിക അക്കാദമി അധികൃതർ,ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മുസ്ലിങ്ങൾ നിസ്കരിക്കുന്നതിനു സമാനമാണ് സൂര്യനമസ്കാരം; യോഗി ആദിത്യനാഥ്
സിരോഹി : മുസ്ലിങ്ങള്‍ നമസ്‌കരിക്കുന്നതിന് സമാനമാണ് സൂര്യനമസ്‌കാരം ചെയ്യുന്ന രീതികളെന്ന് ഉത്തര്‍പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്‌കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ, മുസ്ലിങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ ചെയ്യുന്ന ക്രിയകള്‍ക്ക് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗയുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് വര്‍ഗ്ഗീയതയായി പരിഗണിക്കപ്പെടുമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.
തലശ്ശേരി പുഷ്‌പോത്സവത്തിനു നാളെ തുടക്കം
തലശ്ശേരി : തലശ്ശേരി പുഷ്‌പോത്സവം നാളെ തുടങ്ങും. വൈകിട് ആറിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മണികണ്ഠൻ ഉത്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മുഖ്യ അതിഥിയാവും.
ശിക്ഷയില്‍ ഇളവ് നല്‍കി തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു
കൊച്ചി: കേരളപ്പിറവിയോടനുബന്ധിച്ച തടവുകാർക്കുള്ള ശിക്ഷ ഇളവ് ഹൈ കോടതി തടഞ്ഞു. ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ മോചിപ്പിക്കുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു. കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കൊലപാതകക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെ ശിക്ഷായിളവു നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
ഫുട്‍ബോൾ അക്കാഡമി പ്രവേശനം
കണ്ണൂർ : മികച്ച ഫുട്‍ബോൾ കളിക്കാരെ കണ്ടെത്താനായി മുൻ ഇന്ത്യൻ താരം കെ ടി രഞ്ജിത്ത് ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. അക്കാഡമിയിലേക്കുള്ള തിരഞ്ഞെടുപ്പ് 1, 2 തീയതികളിൽ ചെറുകുന്ന് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറു മണി മുതൽ നടക്കും. 150 പേർക്കാണ് പരിശീലനം. 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ:7736672827, 9061939190, 9562680202.
ഒബാമയുടെ കാലാവസ്ഥാ നയം പൊളിച്ചടുക്കി ട്രംപ്
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ രാജ്യവ്യാപക പ്രചാരണവും നിയമ നടപടിയും സ്വീകരിക്കുമെന്ന് എതിരാളികള്‍. ഫോസില്‍ ഇന്ധന ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതിയില്‍ വെല്ലുവിളിക്കുമെന്ന് പരിസ്ഥിതി സംഘടനകളും അറിയിച്ചിട്ടുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിലൂടെ വാതക, കല്‍ക്കരി, എണ്ണ വ്യവസായങ്ങളില്‍ ആയിരക്കണക്കിനു പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ട്രംപിന്റെ അനുയായികള്‍ കരുതുന്നത്.
കല്‍ക്കരി മേഖലയിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ ചരിത്രപ്രധാന ചുവടുവയ്പായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒബാമയുടെ പരിസ്ഥിതി നയത്തിൽ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു
തീരുമാനം പിൻവലിക്കണം; യൂത്ത് കോൺഗ്രസ്
കേളകം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു പിൻവലിച്ച കേളകം ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചു കൊണ്ടുവന്ന എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ജോബി പാണ്ടഞ്ചേരിയിൽ പറഞ്ഞു