തിരുനനന്തപുരം: മദ്യശാലകൾ പൂട്ടിയ സംഭവത്തിൽ സർക്കാർ ബദൽ മാർഗങ്ങൾ തേടും. മദ്യശാലകൾ പൂട്ടിയത് ടുറിസം മേഖലയ്ക് വൻ തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയുന്ന കാര്യം തീരുമാനിച്ചില്ല. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് നേതാവിന്റെ വീടിന്റെ നേരെ ബോംബാക്രമണം നടത്തിയത് കോൺഗ്രസ്സുകാർ തന്നെ
ആലപ്പുഴ : കാട്ടണത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീടിനു നേരെ നടന്ന ബോംബ് ആക്രമണം കോൺഗ്രസ്സുകാർ തന്നെ ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ നടത്തിയ ഫേസ്ബുക് ചാറ്റിങ്ങിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തായത്.
2016 ഡിസംബർ 14നു പുലർച്ചെ 2:30നാണ് യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് സൽമാന്റെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിന്റെ പിന്നിൽ എന്ന നിലയിലാണ് വ്യാപക പ്രചാരണം നടന്നു വന്നത്. എന്നാൽ ഇത് തങ്ങൾ ചെയ്തതാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ചാറ്റിങ്ങിലൂടെ സമ്മതിച്ചത്.
സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ
കോട്ടയം: സംസ്ഥാനത്തു കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിനോട് ചേർന്നാണ് തിയേറ്റർ ഒരുങ്ങുന്നത്. കേവലം സിനിമ പ്രദർശനത്തിൽ മാത്രം ഒതുങ്ങാതെ സിനിമ നിർമാണം, സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെ ഉണ്ട്. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോകുമ്പോൾ അവർക്ക് സിനിമകൾ കാണുന്നതിനുള്ള ഒരു വേദിയായി ഈ തീയേറ്റർ മാറ്റി എടുക്കാനും പദ്ധതിയുണ്ട്.
സമരത്തിന് നേതൃത്വം നൽകിയത് മാനേജ്‌മന്റ് ശത്രുതയ്ക്ക് കാരണം
കൊച്ചി :പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് ഈ സന്ദേശങ്ങൾ . സാങ്കേതിക സർവകലാശാലയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നൽകിയെന്ന് തെളിയിക്കുന്ന രേഖകളാണ് പോലീസിന് കിട്ടിയത്.
സഖാവ് റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ
തലശ്ശേരി : സിദ്ധാർഥ് ശിവ രചനയും സംവിധാനവും നിർവഹിച്ച സഖാവ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ ആരംഭിക്കും. തലശ്ശേരിയിൽ നിന്ന് വടകര വരെയാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ പ്രതികളാക്കാന്‍ ശ്രമം : കാനം രാജേന്ദ്രൻ
കോട്ടയം: പല കുറ്റകൃത്യങ്ങളിലും പ്രതികളെ കിട്ടാതെ വരുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ബോധപൂര്‍വം കുറ്റംചാര്‍ത്തി പ്രതിയാക്കുന്നത് സംസ്ഥാനത്തെ പോലിസിന്റെ ക്രൂരവിനോദമായി മാറിയിട്ടുണ്ടെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എഐടിയുസി പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ നിരവധി പദ്ധതികളും സാമൂഹികക്ഷേമ പദ്ധതികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്യമാണ്. ഇവര്‍ക്കും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം ഇതിന് പരിഗണന നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായി വാഴൂര്‍ സോമന്‍ (പ്രസിഡന്റ്), ബിനു ബോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഫോൺ ചോർത്തുമെന്ന പേടിവേണ്ട; ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ
സുരക്ഷിതമായ വോയിസ് കോൾ ഓപ്ഷനുമായി പ്രമുഖ മെസ്സേജിങ് ആപ്പ്ളിക്കേഷനായ. ടെലഗ്രാം. ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ സാങ്കേതിക വിദ്യയുടെ ആണ് ടെലഗ്രാം കോളിംഗ് സംവിധാനത്തിലേക്ക് വരുന്നത്. ക്വാളിറ്റി, സ്പീഡ്, സെക്യൂരിറ്റി തുടങ്ങിയവയാണ് ഇതിന്റെ ഗുണവശങ്ങൾ.
കോൾ ചെയ്യുന്ന മൊബൈലിലും കോൾ ലഭിക്കുന്ന മൊബൈലിലും 4 ഇമോജിസ് ഒത്തുനോക്കി ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷനിലൂടെ കോൾ സുരക്ഷിതമാക്കാവുന്നതാണ്. ടെലഗ്രാം ആണ് ആദ്യമായി സുരക്ഷിതമായ ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ മെസ്സെഞ്ചറുകളിൽ അവതരിപ്പിക്കുന്നത്
തലശ്ശേരിയില്‍ ജലക്ഷാമം രൂക്ഷം
തലശ്ശേരി: വേനല്‍ച്ചൂട് മുമ്പെങ്ങുമില്ലാത്തവിധം കനത്തോടെ തലശ്ശേരിയിൽ ജലക്ഷാമം രൂക്ഷമായി. നേരത്തെ കുടിവെള്ളമെത്തിക്കാനായി ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പ്രഹസനമായി മാറി. നഗരസഭയിലെ 52 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കുന്നതിന് കിയോസ്‌കുകള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറായെങ്കിലും 19 കിയോസ്‌കുകള്‍ മാത്രമാണ് സ്ഥാപിച്ചത്. വര്‍ഷങ്ങളായി നഗരസഭാ പരിധിയില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭൂഗര്‍ഭ ജലവിതാനം അനിയന്ത്രിതമായി താഴുന്നതാണ് ഇതിനുകാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നഗരസഭ കുടിവെള്ളം ടാങ്കര്‍ ലോറികളിലാണ് എത്തിച്ചിരുന്നത്. ഇത്തവണ വേനലില്‍ കിണറുകളും കുളങ്ങളും വരണ്ടതോടെ ലോറികളില്‍ ശേഖരിക്കാന്‍ പോലും ശുദ്ധമില്ല. അതിനാല്‍ ഉടന്‍ ശുദ്ധജലമെത്തിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണൂര്‍ ഇനി പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല
കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്‌പോസിബി ള്‍ വിമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എംപിയാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പോലിസും ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളും ഒരുമിച്ചുള്ള കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് മാലിന്യമുക്ത യത്‌നത്തിലേര്‍പ്പെടുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കണ്ണൂരെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും തുണി സഞ്ചി മേളകള്‍ നടത്തിവരികയാണ്. ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാതലത്തി ല്‍ മൂന്നുദിവസം നടത്തിയ തുണി സഞ്ചി മേളയില്‍ ഒരു ലക്ഷത്തിലധികം സഞ്ചികള്‍ വില്‍പന നടത്താന്‍ കഴിഞ്ഞതും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച മാലിന്യമില്ലാത്ത മംഗല്യ എന്ന പരിപാടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ എന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയും വിജയമായി.
ഉത്തര കൊറിയക്കും ചൈനയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ : ഉത്തര കൊറിയ നടപ്പിലാക്കുന്ന ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതിനു കഴിയുമെന്ന് ട്രംപ് തുറന്നടിച്ചു. ചൈനയ്ക്ക് ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അവര്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ല. ചൈനയുടെ സഹായമില്ലെങ്കിലും ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ യുഎസ് കൈകാര്യം ചെയ്യും – ട്രംപ് പറഞ്ഞു.