ഹൈദരാബാദ് : ഐപിഎല്‍ ക്രിക്കറ്റിന്റെ 10-ാം പതിപ്പിന് ഇന്ന് തുടക്കം. രാത്രി എട്ടിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ കളി. ആകെ എട്ട് ടീമുകളാണ് ഇക്കുറി. 10 വേദികള്‍. 47 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങള്‍. മേയ് 21നാണ് ഫൈനല്‍. ഹൈദരാബാദില്‍തന്നെയാണ് കിരീടപോരാട്ടം.
കണ്ണൂരില്‍ പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു
മദ്യശാല നിരോധനം: രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു
ന്യൂഡല്‍ഹി: പാതയോരത്തെ മദ്യ ശാല നിരോധനത്തിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ് സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി . പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. ഭരണ ഘടനയുടെ 143 അനുച്ഛേദപ്രകാരമാണ് രാഷ്ടപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കുന്നത്. സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
ദേശീയ പാതയിൽ തീപിടുത്തം
കാസറഗോഡ്: കാസറഗോഡ് മൊഗ്രാൽ പുത്തൂറിനും CPCRI യുടെ ചന്ദ്രഗിരി ഗസ്റ്റ് ഹൗസിനുമിടയിൽ ദേശീയ പാതയിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. കടുത്ത ചൂടും വരൾച്ചയും തീ പടർന്ന് പിടിക്കുന്നതിന് കാരണമായി .
കാസറഗോഡിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോസ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവായി.ദിവസേന നൂറ് കണക്കിന് ഇന്ധനം നിറച്ച ടാങ്കറുകളും ഗ്യാസ് ടാങ്കറുകളും പോകുന്ന റോഡരികിൽ തീ പടർന്നത് ജനങ്ങളെ ആശങ്കയിൽ ആഴത്തി.
ജില്ലയിൽ വർദ്ധിച്ച് വരുന്ന തീപിടുത്തങ്ങൾ മനുഷ്യർക്കെന്നപ്പോലെ മരങ്ങൾക്കും മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെയും തകിടം മറിച്ച് കൊണ്ടിരിക്കയാണെന്ന് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: ശബരമിലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥലം തീരുമാനിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍, കെഎസ്‌ഐഡിസി എംഡി എം ബീന, പത്തനംതിട്ട ജില്ലാകളക്ടര്‍ ആര്‍ ഗിരിജ എന്നിവരടങ്ങിയ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആറളം ഫാമില്‍ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുന്നു
ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയില്‍ ഏഴാം ബ്ളോക്കില്‍ അരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയാവുന്നു. ആരോഗ്യവകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് പണി. ഒപി, ഡോക്ടര്‍മാരുടെ മുറികള്‍, ക്ളിനിക്ക് സൌകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കെട്ടിടം. ഫാം പിഎച്ച്സി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. ഫാമിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാവും പുതിയ ആശുപത്രി കെട്ടിടം.
ദക്ഷിണേന്ത്യന്‍ ബാലോത്സവം നാളെ കുളപ്പുറത്ത് തുടങ്ങും
പിലാത്തറ : കണ്ണൂരില്‍ 28 മുതല്‍ 30 വരെ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ദക്ഷിണേന്ത്യന്‍ ബാലോത്സവം ബുധനാഴ്ച കുളപ്പുറത്ത് തുടങ്ങും. വൈകിട്ട് അഞ്ചിന് കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. അക്ഷരക്കൂടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും അക്ഷരമുറ്റത്തിന്റെ ഉദ്ഘാടനം സിനിമ- ടിവി ബാലതാരം അക്ഷര കിഷോറും നിര്‍വഹിക്കും. തുടര്‍ന്ന് കേരള ഫോക്ലോര്‍ അക്കാദമിയുടെ ടി ജെ സുകുമാരനും സംഘവും അവതരിപ്പിക്കുന്ന കുമ്മാട്ടിക്കളി അരങ്ങേറും. തുടര്‍ന്ന് പിലാത്തറ ലാസ്യ കോളേജ് അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ നൃത്താവിഷ്കാരം രാമരസം അരങ്ങേറും. ഏഴിന് ഏഴിമല, മാടായിപ്പാറ, കണ്ണൂര്‍കോട്ട, പയ്യാമ്പലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ പരിഷത്ത് ഭവനില്‍ സമാപിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബാലോത്സവത്തില്‍ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും കുട്ടികളടക്കം 150 ഓളം പേര്‍ പങ്കെടുക്കും
സംസ്ഥാനത്തെ ചരക്ക് ലോറി സമരം പിന്‍വലിച്ചു
പാലക്കാട്: മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ബസ്തൊഴിലാളി ബോണസ്: ചര്‍ച്ച പരാജയം
കണ്ണൂര്‍ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച അനുരഞ്ജന യോഗം പരാജയപ്പെട്ടു.തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഓരോ ബസ് ഉടമകള്‍ക്കും നോട്ടീസ് നല്‍കി ഓരോ ഉടമകളുമായി കരാര്‍ ഉണ്ടാക്കണമെന്ന നിലപാടാണ് ബസ് ഉടമസ്ഥ സംഘടനകള്‍ സ്വീകരിച്ചത്. ചര്‍ച്ചയില്‍ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ ജയരാജന്‍, എം കെ ഗോപി (സിഐടിയു), പി സൂര്യദാസ് (ഐഎന്‍ടിയുസി), താവം ബാലകൃഷ്ണന്‍, എന്‍ പ്രസാദ് (എഐടിയുസി), സി കൃഷ്ണന്‍ (ബിഎംഎസ്), ആലിക്കുഞ്ഞി (എസ്ടിയു), എന്‍ മോഹനന്‍, സി എച്ച് ലക്ഷ്മണന്‍ എന്നിവരും ബസ് ഉടമസ്ഥ സംഘടനകള്‍ക്ക് വേണ്ടി കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ വി ജെ സബാസ്റ്റ്യന്‍, പി കെ പവിത്രന്‍, ഗംഗാധരന്‍ എന്നിവരും പങ്കെടുത്തു.
എസ്എസ്എയില്‍ അഭിമുഖം
കണ്ണൂര്‍ : സര്‍വശിക്ഷാ അഭിയാനില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള അഭിമുഖം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഏഴിനും എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍ പത്തിനും ഡ്രൈവര്‍ 11ന് രാവിലെയും സിവില്‍ എന്‍ജിനിയര്‍ 11ന് ഉച്ചക്കും പ്യൂണ്‍, വാച്ച്മാന്‍ 12നും അക്കൌണ്ടന്റ് 15നും ജില്ലാഓഫീസില്‍ നടക്കും.സര്‍വശിക്ഷാ അഭിയാന്‍ ജില്ലാപ്രൊജക്ട് ഓഫീസിന്റെ വിവിധ ഓഫീസുകളില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സംസ്ഥാന/ കേന്ദ്രസക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ആറു മാസത്തെ പ്രവൃത്തിപരിചയവും ആയി പുതുക്കി നിശ്ചയിച്ചു.