ആ അമ്മയെ വലിച്ചിഴച്ചവർ ചെവിയില്‍ നുള്ളിക്കോളാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

keralanews jishnu pranoy case (3)

തിരുവന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തിയ സമരത്തിനെതിരായി ഉണ്ടായ സംഘര്‍ഷത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. ആഭ്യന്തര മന്ത്രിയായ പിണറായിയും, ഡിജിപിയായ ലോക്‌നാഥ് ബെഹ്റയെയും കേരളത്തിന് ആവശ്യമില്ലെന്നും ഷാഫി അഭിപ്രയപ്പെട്ടു.

പൊലീസിനെ നിയന്ത്രിക്കാനും, നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകു എന്നും പോസ്റ്റില്‍ പറയുന്നു. മകനെ നഷ്ടപ്പെട്ട ആ അമ്മയെ വലിച്ചിഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു. പിണറായിയും, പൊലീസും തങ്ങളുടെ കഴിവ് തെളിയിക്കേണ്ടത് സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

keralanews gaur found near pariyaram medical college

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ ഔഷധത്തോട്ടത്തില്‍ ആണ് കാട്ടുപോത്തിനെ കണ്ടത്. കടന്നപ്പള്ളി ഭാഗത്തേക്ക് വാഹനത്തിൽ പോയവരാണ് കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. വാഹനം നിര്‍ത്തി ഫോട്ടോ എടുക്കാൻ  തുടങ്ങിയതോടെ കാറിനുനേരേ പോത്ത് ഓടിവന്നു. യാത്രക്കാര്‍ വേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വംശനാശം നേരിടുന്നവയുടെ പട്ടികയിലുള്ള കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി വനത്തില്‍ കൊണ്ടുപോയിവിടാനുള്ള ശ്രമത്തിലാണ് വനംവകുപ്പധികൃതര്‍.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് അതിക്രമം;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

keralanews jishu case

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഏപ്രില്‍ 20ന് മുന്‍പ് മ്യൂസിയം എസ്‌ഐ തങ്ങളെ പൊലീസ് മര്‍ദ്ദിച്ചെന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പരാതി അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രാഹം അറിയിച്ചു. ഡിസിപി അരുള്‍ കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. മ്യൂസിയം എസ്‌ഐയ്‌ക്കെതിരെ പ്രത്യേകം അന്വേഷിക്കുമെന്നും ഐജി അറിയിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ കാലതാമസം കൂടാതെ അറസ്റ്റ് ചെയ്യണണെന്നാവശ്യപ്പെട്ടാണ് ജിഷ്മഉവിന്റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത് ഉള്‍പ്പെടെ പതിനേഴോളം പേരാണ് ഇന്ന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല  സമരത്തിനെത്തിയത്. എന്നാല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരക്കാരെ  പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയില്‍ കലാശിക്കുകയായിരുന്നു.

പൊലീസ് അതിക്രമത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് ഡിജിപി; പ്രശ്‌നത്തിന് പിന്നില്‍ പുറത്തുനിന്നുള്ള ആള്‍ക്കാരാണെന്നും ലോക്‌നാഥ് ബെഹ്‌റ

keralanews jishnu pranoys case

തിരുവനന്തപുരം : ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേര്‍ക്ക് പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ്ണുവിന്റെ അമ്മ മഹിജയുമായി പേരൂര്‍ക്കട ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയശേഷമാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇന്റലിജന്‍സില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് പൊലീസ് ആസ്ഥാനത്ത് നടന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ആളുകളാണെന്നും ഡിജിപി പറഞ്ഞു

പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് ജിഷ്മുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ഇവരെ പൊലീസ് തടയുകയും ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിക്കുകയും, നിലത്തുകൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു.

നാളെ സംസ്ഥാന ഹര്‍ത്താല്‍; മലപ്പുറത്തെ ഒഴിവാക്കി

keralanews hartal on tomorrow

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ കേസ്

keralanews director jude antony s case

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിംഗിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടതരണമെന്ന് ആവശ്യവുമായി മേയറുടെ ഓഫീസില്‍  എത്തിയ ജൂഡിനോട് ഇപ്പോള്‍ സിനിമ ഷൂട്ടിംഗിനായി പാര്‍ക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ മേയറോട് അപകീര്‍ത്തികരമായി സംസാരിക്കുകയും, ഭീഷ്ണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

മേയര്‍ സൗമനി ജയിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണി ജോസഫിനെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതനുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിയിരിക്കുന്നത്. സെന്റട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എല്ലാവര്‍ക്കും വൈദ്യുതിയെന്ന സ്വപ്നനേട്ടത്തിനരികെ കണ്ണൂര്‍ ജില്ല

keralanews electricity for all

കണ്ണൂര്‍ : എല്ലാവര്‍ക്കും വൈദ്യുതിയെന്ന സ്വപ്നനേട്ടത്തിനരികെ കണ്ണൂര്‍ ജില്ല. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മടം, തലശേരി നിയോജക മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു. അഴീക്കോട്, മട്ടന്നൂര്‍ മണ്ഡലങ്ങള്‍ നൂറുശതമാനം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്.  ജില്ലയില്‍ പദ്ധതിയിലൂടെ പന്ത്രണ്ടായിരം കണക്ഷനുകളാണ് നൽകിയത്. എസ്സി വിഭാഗത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വയറിങ് നടത്താനുള്ള ഫണ്ടും വൈദ്യുതി ബോര്‍ഡ് അധികഫണ്ടും അനുവദിച്ചാണ് ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതായജ്ഞം പോലെ വിപ്ളവകരമായ നേട്ടമാണ് പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം ഫലപ്രദമായി നടപ്പാക്കിയ ജില്ലകളുടെ മുന്‍നിരയിലാണ് കണ്ണൂരിന്റെ സ്ഥാനം.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെ പൊലീസിന്റെ ബലപ്രയോഗം, അമ്മയെ വലിച്ചിഴച്ചു

keralanews pampadi nehru college case

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തുന്ന അനിശ്ചിതകാല സമരം പൊലീസ് തടഞ്ഞു. കയറുകെട്ടിയാണ് ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ തളര്‍ന്നു വീണ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തുകൂടി ബലം പ്രയോഗിച്ച് വലിച്ചഴച്ചു.

ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിക്കോളൂ എന്ന നിലപാടിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. അട്ടിമറിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പലതവണ പ്രഖ്യാപിച്ച് മാറ്റിവെച്ച സമരം ആരംഭിക്കാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്. കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ ജിഷ്ണുവിന്റെ ബന്ധുക്കളെ തിരുവനന്തപുരം എആര്‍ ക്യാംപിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന്  അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി.

കശുമാവ് കര്‍ഷകര്‍ക്ക് സ്ബ്സിഡി വിതരണം ചെയ്തു

keralanews cashew nut development agency

ഇരിട്ടി :  സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ പ്രോത്സാഹന പദ്ധതി സബ്സിഡി വിതരണം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇരിട്ടി ഫാല്‍ക്കണ്‍ പ്ളാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. തൈ ഒന്നിന് 30 രൂപ നിരക്കില്‍ നല്‍കുന്ന ധനസഹായം വരും വര്‍ഷം മുതല്‍ ഇരട്ടിയാക്കും. ഒന്നാം വിള മുതല്‍ മഴക്കാലം വരെയുള്ള കശുവണ്ടി ഒരേ വിലയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷനായി. ഇരിട്ടി നഗരസഭ, കൊട്ടിയൂര്‍, പായം, മുഴക്കുന്ന് പഞ്ചായത്തുകളിലെ 613 കൃഷിക്കാര്‍ക്ക് 13,73,970 രൂപയാണ് മന്ത്രി നല്‍കിയത്.

കേരളത്തില്‍ ബീഫ് നിരോധിച്ചിട്ടില്ലെന്നും,ബീഫ് കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്

keralanews no prohibition for beaf in kerala

തൃശൂര്‍ : തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി ബിജെപിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം രൂപീകരിച്ചു. ജില്ലാ അധ്യക്ഷന്‍ എ. നാഗേഷിനെ പ്രസിഡന്റാക്കിയാണ് മാംസ വിപണന സഹകരണ സംഘം രൂപീകരിച്ചത്. മലപ്പുറം ഉപതെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി സഹകരണ സംഘം രൂപീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിരോധിക്കപ്പെടാത്ത ബീഫ് കഴിക്കുന്നതിന് ബിജെപി എതിരല്ലെന്ന് നാഗേഷ് പറഞ്ഞു.