ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമം

keralanews riot during hartal

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമണ്ടായതിനാല്‍ പ്രദേശം സംഘര്‍ഷഭരിതമായി. ജലപീരങ്കി അടക്കമുളള സുരക്ഷ സംവിധാനങ്ങള്‍ പൊലീസ് കരുതിയിട്ടുണ്ട്. തിരുവല്ലത്തും കോവളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടി തടയുന്നു. കട്ടപനയിലെ ലാന്‍ഡ് അസൈമെന്റ് ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫും, ബിജെപിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ജൂവലറിയിൽ കവർച്ചാ ശ്രമം: അലാറം മുഴങ്ങിയത് രക്ഷയായി

keralanews theft attempt in jwellery

പുതിയതെരു: പുതിയതെരുവിലെ റിയാദ്, മഹമ്മൂദ്, അഫ്‌സല്‍ തുടങ്ങിയ പാര്‍ട്ട്ണര്‍മാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മാസ് ജൂവലറിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ച്ചശ്രമം നടന്നത്. ജാക്കി, മറ്റ് ആയുധങ്ങള്‍, തുടങ്ങിയവയുമായി ജൂവലറിയുടെ പിറകുവശത്തെ ചുമര്‍ തുരക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ മോഷ്ട്ടാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഉടമകളുടെ മൊബൈല്‍ ഫോണിലും സന്ദേശം വന്നതോടെ വളപട്ടണം പോലീസില്‍ വിവരമറിയിച്ചു. വളപട്ടണം സി.ഐ. രത്‌നകുമാര്‍, എസ്.ഐ. ശ്രീജിത്ത് കൊടേരി, പോലിസ് ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

keralanews babry masjid case (2)

ദില്ലി:ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗൂഡാലോചന കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കും. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനകുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, ശിവസേന മേധാവിയായിരുന്ന ബാല്‍ താക്ക്‌റെ, വിഎച്ച്പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍, എന്നിവര്‍ അടക്കം 13 പേരെയാണ് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഗൂഢാലോചന കുറ്റത്തില്‍ നിന്നും അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയത്.

ആറളം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ചു

keralanews aralam farm elephant attack

ആറളം : ആറളം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ആറളം ഫാം നാലാം ബ്ലോക്കിലെ പൈനാപ്പിള്‍ കൃഷി സൂപ്പര്‍ വൈസര്‍ കരിക്കോട്ടക്കരി വാളത്തോട് സ്വദേശി റജി (40) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കൃഷി സ്ഥലത്താണ് സംഭവം. ഒരു മാസത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ ആനയുടെ കുത്തേറ്റ് മരിക്കുന്നത്.

ജില്ലാ കളക്ടർ എത്തിയതിനുശേഷമേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്ന് ഒരു വിഭാഗം നാട്ടുകാർ ഉറച്ചു നിന്നതോടെ മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടത്തേണ്ടി വന്നു. ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ തുരത്തുന്നിതനിടെയണ് റെജിയെ കാട്ടാന അക്രമിച്ചത്.

അറ്റന്റന്‍സ് വിത്ത് സെല്‍ഫി

keralanews attendance with selfie

വാരണാസി: ലോകം സെല്‍ഫി യുഗത്തിലേക്ക് പൂര്‍ണമായും മാറികൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന്. ഒരു സ്‌കൂളിന്റെ അച്ചടക്ക നടപടിയുമായി എങ്ങനെ ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശിലെ ചന്ദ്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലാണ് അധ്യാപകരുടെ ഹാജര്‍ കണക്ക് രേഖപ്പെടുത്തുന്നതിന്  അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫ്രബ്രുവരിയോടെ നടപ്പിലാക്കാൻ തുടങ്ങിയത് .

സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സെല്‍ഫിയെടുക്കുകയും, ഉടനെതന്നെ ”അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമാണെന്നും അടുത്തമാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ പദ്ധതിയില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസിനു മുകളിൽ മരം പൊട്ടി വീണ് നിരവധിപേർക്ക് പരിക്ക്

keralanews peravoor bus accident

പേരാവൂര്‍: നിയന്ത്രണം വിട്ട് മരത്തിലിടിച്ച ബസിനു മുകളില്‍ മരം പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്. ബെഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കംഫര്‍ട്ട് ബസ്സാണ് അപകടത്തില്‍ പെട്ടത്. പേരാവൂര്‍ പെരുമ്പുന്ന വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പേരാവൂര്‍ പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍ പെട്ടവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി

keralanews jishnu pranoy s sister responses

വടകര:  അമ്മ തിരുവനന്തപുരത്ത് നിന്ന് തിരിച്ചു വരുന്നതുവരെ വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ അമ്മയെ മർദിക്കാൻ  മിടുക്കുകാട്ടിയ പോലീസുകാരോടെന്നു അവിഷ്ണ പറഞ്ഞു. കഴിഞ്ഞ വിഷുവിന് ഏട്ടന്‍ ജിഷ്ണു വിഷുക്കണിയായി കാണിച്ചുകൊടുത്തത് പിണറായി വിജയന്റെ ചിത്രമാണ് . പ്രതികളെ പിടികൂടാൻ സർക്കാർ  യാതൊരു താല്പര്യവും കാണിക്കാത്തത് എന്തുകൊണ്ടാണ്. അവിഷ്ണ ചോദിക്കുന്നു.

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

keralanews hartal begins

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പരീക്ഷ, പത്രം, ആസ്പത്രി, വിവാഹം, മരണം, ശബരിമല – ഉംറ തീര്‍ഥാടകര്‍, ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് നടത്താനിരുന്ന പിഎസ്എസി പരീക്ഷകള്‍ക്ക് മാറ്റമില്ല.

പൊലീസ് അതിക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും, അമ്മാവന്‍ ശ്രീജിത്തും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു. ഇന്നലെയാണ് നീതി ആവശ്യപ്പെട്ട് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടംുബത്തിനു നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് കാണിച്ച് സമരക്കാരെ പൊലീസ് തടയുകയായിരുന്നു.

മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം: മുഖ്യമന്ത്രി മാപ്പ് പറയണം

keralanews jishnu case ak antony responses

ദില്ലി: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. ഇന്നത്തെ സംഭവം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്ന് ആന്റണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നീതിബോധമുള്ള കേരള സമൂഹം ഒന്നിച്ച് ആ അമ്മയോട് ഒപ്പം നില്‍ക്കണം. ആന്റണി പറഞ്ഞു. നാളത്തെ ഹര്‍ത്താലിലൂടെ രാഷ്ട്രീയം മറന്ന് പ്രതിഷേധിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഇന്ന് ആഘോഷത്തിന്റെ ദിനമല്ല അതിനാല്‍ നിശാന്ധിയിലെ പരിപാടി മാറ്റിവെച്ച് ആ അമ്മയുടെ ദുഖത്തില്‍ പങ്കുചേരണം. ആന്റണി പറഞ്ഞു

മൊബൈല്‍ അദാലത്ത് തുടങ്ങി

keralanews mobile adalath

കണ്ണൂര്‍: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മൊബൈല്‍ അദാലത്ത് കുടുംബ കോടതി ജില്ലാജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ കോടതി പരിസരത്തുനിന്ന് ആരംഭിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന മൊബൈല്‍ അദാലത്തില്‍ തദ്ദേശീയരുടെ പരാതി പരിഗണിക്കും. വളപട്ടണം കോ-ഓപറേറ്റീവ് ബാങ്ക് പരിസരത്ത് നടന്ന ആദ്യ അദാലത്ത് റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് അന്നമ്മ വി ജോണ്‍ ഉദ്ഘാടനംചെയ്തു.