‘മകനെ പൊലീസ് വിട്ടു നല്‍കണ’മെന്നാവശ്യം: കെ എം ഷാജഹാാന്റെ അമ്മയും നിരാഹാര സമരത്തില്‍

keralanews shajahan s mother is also on hunger strike

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍. മകനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്. ഷാജഹാനെ പൊലീസ് വിട്ടു നല്‍കുന്നത് വരെ സമരം തുടുമെന്നാണ് തങ്കമ്മയുടെ നിലപാട്.

അതേസമയം, ജിഷ്ണു പ്രണോയിക്ക് നീതി തേടിയുള്ള സഹോദരി അവിഷ്ണയുടെ നിരാഹാര സമരവും തുടരുകയാണ്. അവിഷ്ണയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസ് ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിരാഹാരസമരം നടത്തയിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമല്ല

keralanews kannur intelligence department

കണ്ണൂർ:  ജില്ലയിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു വിലയിരുത്തൽ. രാഷ്ട്രീയ അക്രമം, ഉപരോധം മുതലായവ മുൻകൂട്ടി അറിയാൻ കഴിയുന്നില്ലെന്നാണു വിമർശനം. കലക്ടറേറ്റ് കേന്ദ്രമായി നടക്കുന്ന സമരങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അടുത്ത ദിവസം തന്നെ സ്പെഷൽബ്രാഞ്ചിലെ പലരെയും മാറ്റുമെന്നും സൂചനയുണ്ട്. ജില്ലയിൽ ഐജിയോ എസ്പിയോ മിക്കവാറും ഇതരസംസ്ഥാനക്കാരാണ്. ഇവർ ജില്ലയിലെ കാര്യങ്ങൾ പഠിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. എസ്ഐ അടക്കം 37 പേരാണു ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളത്. സർക്കാരിനെതിരായ നീക്കങ്ങൾ കണ്ടെത്താൻ ‍കഴിയുന്നില്ലെന്നാണു വിലയിരുത്തൽ.

പൊലീസിനെ പിന്തുണച്ച് വീണ്ടും പിണറായി

keralanews pinarayi supports police

തൃശൂര്‍: പൊലീസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിക്കിച്ചു കൊടുക്കില്ലെന്ന് പിണറായി പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യം. പൊലീസാകുന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും പിണറായി തൃശൂരില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ പൊലീസ് ഓഫീസര്‍ നിരവധി കാര്യങ്ങളില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തികമായ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാവോയിസ്റ്റ് ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരേയുമുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊലീസ് വെറും മര്‍ദ്ദനോപകരണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേണ്ടിവന്നാൽ കിണറും കുഴിക്കും: പയ്യന്നൂർ പോലീസ്

keralanews payyannur police digging well

പയ്യന്നൂർ ∙ കുടിവെള്ളത്തിനു കിണർ കുഴിക്കുകയാണ് പയ്യന്നൂരിലെ പൊലീസുകാർ. വർഷങ്ങൾക്കു മുൻപ് സ്റ്റേഷൻ കോംപൗണ്ടിൽ പണിത കിണർ വേനൽ കനത്തതോടെ വറ്റിവരണ്ടു. പൊലീസ് സ്റ്റേഷനിലെ മെസ് വെള്ളമില്ലാത്തതിനാൽ പൂട്ടിയിടേണ്ടിയും വന്നു. ഈയൊരു സാഹചര്യത്തിൽ ഒരു പുതിയ കിണർ നിർമിച്ചു തരണമെന്ന പൊലീസുകാരുടെ ആവശ്യത്തിനു ശക്തിയേറി. എന്നാൽ ഇതിനു വർഷങ്ങൾ വേണ്ടിവരുമെന്ന തിരിച്ചറിവിൽ പൊലീസുകാർ തന്നെ കിണർ നിർമാണത്തിനായി രംഗത്തിറങ്ങി. സിഐ എം.പി.ആസാദും എസ്ഐ കെ.പി.ഷൈനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പ്രസംഗം: മന്ത്രി എംഎം മണിക്കെതിരെ ബിജെപി പരാതി നല്‍കി

keralanews bjp complaints mm mani

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായി കുഴപ്പം ഉള്ളതുകൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. ഭാര്യയെ ഉപേക്ഷിച്ചതിനെ മോദി മഹത്വവത്കരിക്കുകയാണെന്നും സ്വന്തം അമ്മയെ നോട്ടുമാറ്റിവാങ്ങാന്‍ ക്യൂവില്‍ നിര്‍ത്തിയ ആളാണ് മോദിയെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം ഭാര്യയോട് പോലും മര്യാദ കാട്ടാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിതെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മന്ത്രി മണിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും മനോനില നഷ്ടപ്പെട്ട അദ്ദേഹത്തെ കുതിരവട്ടത്തോ ഊളന്‍പാറയിലോ അഡ്മിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎം മണി വൈദ്യുതകുപ്പ് തന്നെ ഭരിക്കുന്നതിനാല്‍ ഷോക്ക് ട്രീറ്റമെന്റിന് പണം നല്‍കേണ്ടതില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

സർക്കാർഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയെന്ന് ആരോപണം

keralanews land behind pariyaram medical college

പരിയാരം∙ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമി  സ്വകാര്യ വ്യക്തികൾ കയ്യേറി മതിൽ കെട്ടിയതായി ഉയർന്ന പരാതിയിൽ ഡിഡിസി പ്രസിഡന്റ് സതീശൻ പാച്ചേനി സന്ദർശിച്ചു. സർക്കാർ ഭൂമി കയ്യേറിയ സംഭവം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപകനാശം

keralanews mattannur airport road (2)

മട്ടന്നൂർ ∙ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഓവുചാൽ നിർമിക്കാത്തതു കാരണം കനത്ത മഴയിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപക നാശനഷ്ടം. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ വായാന്തോട് – കാര പേരാവൂർ – അഞ്ചരക്കണ്ടി വീതി കൂട്ടി നവീകരിക്കുമ്പോൾ ചില സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാതെ ഒഴിവാക്കിയിട്ടതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും മഴക്കാലം ആരംഭിക്കുന്നതിനു മുൻപു വെള്ളം കയറുന്ന പ്രദേശത്ത് ഓവുചാൽ നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

മാമ്പഴമേളയ്ക്ക് തുടക്കം

keralanews mango fruit fest

ഇരിട്ടി : വാണിയപ്പാറ മലബാർ മാവു കർഷക സമിതിയുടെയും കെ.വി.ഫ്രൂട്‌സിന്റെയും നേതൃത്വത്തിൽ അങ്ങാടിക്കടവിൽ ആരംഭിച്ച മാമ്പഴമേളയും ജനകീയ മാർക്കറ്റും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാവുകൃഷി പ്രചാരകനുള്ള മരണാനന്തര എൻഡോവ്‌മെന്റ് വിതരണവും മികച്ച മാവുകർഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസും മലബാർ മാവുകർഷക സമിതിയുടെ അംഗത്വവിതരണം ഫാ. തോമസ് മുണ്ടമറ്റവും നിർവഹിച്ചു. നാടൻ മാവിനങ്ങളായ കുറ്റ്യാട്ടൂർ, മൂവാണ്ടൻ, താളി, മുതലമട പാലക്കാടു നിന്നുള്ള സോത്ത, റുമാനിയ അപ്പൂസ്, അപ്പൂസ്, സിന്ദൂരം, നീലം, നാട്യചേല, ബംഗനപ്പള്ളി തുടങ്ങിയ ഇനങ്ങളും കൃഷി വിജ്ഞാനകേന്ദ്രം കണ്ണൂരിന്റെ കണ്ണൂരിന്റെ സാങ്കേതികവിദ്യാ സഹായത്തോടെ നിർമിക്കുന്ന അച്ചാറുകളും വിവിധ തരം പച്ചക്കറികളും മേളയിൽ ലഭിക്കും.

വിഷു ഖാദിമേളയ്ക്കു തുടക്കം

keralanews vishu khhadi fest

കണ്ണൂർ∙ കേരള ഖാദി ഗ്രാമ വ്യവസായത്തിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാതല വിഷു ഖാദി മേള ആരംഭിച്ചു. രാവിലെ 9.30 മുതൽ രാത്രി എട്ടു വരെയാണു പ്രവേശനം. ഖാദി സിൽക്ക് സാരികൾ, സമ്മർകൂൾ ഷർട്ടുകൾ, ബെഡ് ഷീറ്റ്, കോട്ടൺ, സിൽക്ക് ഷർട്ട് പീസുകൾ, ചൂരൽ ഉത്പന്നങ്ങൾ, കൃഷ്ണ വിഗ്രഹങ്ങൾ, ആയുർ‍വേദ ഉത്പന്നങ്ങൾ, സോപ്പ്, തേൻ തുടങ്ങിയവ ലഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30% ഗവ. റിബേറ്റ് ലഭിക്കും. മേള 13നു സമാപിക്കും.

കാട്ടാന കുത്തിക്കൊന്ന റെജി എബ്രഹാമിന് നാടിന്റെ അന്ത്യപ്രണാമം

keralanews elephant attack

ഇരിട്ടി ∙ ആറളം ഫാമിൽ കാട്ടാന കുത്തിക്കൊന്ന വാളത്തോട് വടക്കേ തുരുത്തേൽ റെജി എബ്രഹാമിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം. ജനപ്രതിനിധികളും മത- രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തി. നിർധന സാഹചര്യത്തിലുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റെജി. ആറളം ഫാമിൽ സ്വകാര്യവ്യക്തി കരാർ എടുത്തു നടത്തുന്ന കൈതച്ചക്ക തോട്ടത്തിൽ മാനേജരായി ജോലിചെയ്യുന്ന റെജി ആ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ ആണ് റെജി ദാരുണമായി കൊല്ലപ്പെട്ടത് വനംവകുപ്പ് ആർആർടി ഉൾപ്പെടുന്ന രണ്ട് സ്‌ക്വാഡുകൾ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. റെജിയുടെ കുടുംബത്തിനു സർക്കാർ ജോലി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.