നന്തന്‍കോട്ട് സംഭവത്തിലെ പ്രതിയെന്നു കരുതുന്ന കേഡല്‍ ജന്‍സണ്‍ രാജ അറസ്റ്റില്‍

keralanews nandankott murder

തിരുവനന്തപുരം: നന്തന്‍കോട്ട് സംഭവത്തിലെ പ്രതിയെന്നു കരുതുന്ന കേഡല്‍ ജന്‍സണ്‍ രാജ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടിയിലായി. കേരളത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട ഡോ. ജീന്‍ പദ്മയുടെ മകനാണ് കേഡല്‍ ജിന്‍സണ്‍ രാജ.ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ ഡോ. ജീന്‍ പദ്മ (58), ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് രണ്ടു വെട്ടുകത്തി, രക്തംപുരണ്ട മഴു, ഒരു കന്നാസ് പെട്രോള്‍ എന്നിവ കണ്ടെത്തി. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയനിലയില്‍ കണ്ടെത്തി.

പിണറായി പെരുമ നടി മഞ്ജു വാരിയർ ഉത്‌ഘാടനം ചെയ്തു

keralanews pinarayi peruma

പിണറായി: സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന സർഗോത്സവം ‘പിണറായി പെരുമ’യ്ക്കു പ്രൗഢമായ തുടക്കം. നടി മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം മഞ്ജു വാരിയരുടെ കുച്ചിപ്പുഡിയായിരുന്നു മുഖ്യ ആകർഷണം. ഓലയമ്പലം ബസാറിൽ ‘നാട്ടരങ്ങ്’ പരിപാടിയിൽ ഏഴോം വാദ്യസംഘത്തിന്റെ ചെണ്ടമേളത്തോടെയായിരുന്നു പിണറായി പിണറായി പെരുമയുടെ തുടക്കം.പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ, ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, വി.എ.നാരായണൻ, പി.പി.ദിവാകരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ഗൗരി, പി.വി.ബിനിത, സംഘാടക സമിതി അധ്യക്ഷൻ കെ.കെ.രാജീവൻ, കോങ്കി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

ജവാഹർ മാടായി അവാർഡ് നൈറ്റ്

keralanews jawahar madayi award night

പഴയങ്ങാടി: മാടായിയുടെ വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തു നിറസാന്നിധ്യമായ ജവാഹർ മാ‍‍ടായി ഒരുക്കിയ അവാർഡ് നൈറ്റ് അനുഭൂതികളുടെ കലാസന്ധ്യയായി. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഇബ്രാഹിം വെങ്ങര അവാർഡ് നൈറ്റിന്  തിരിതെളിയിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായവരെ ആദരിച്ചു. കലാപരിപാടികളും നടന്നു.

കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സീലിങ് തകർന്നു വീണു

keralanews community health centre karivallur

കരിവെള്ളൂർ ∙ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയകെട്ടിടത്തിന്റെ ഫൈബർ സീലിങ് ആശുപത്രി കെട്ടിടം ഉപയോഗിക്കുന്നതിന് മുൻപ് തന്നെ തകർന്നു വീണു..കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പഴയകെട്ടിടം പയ്യന്നൂർ ബ്ലോക്ക് പ‍ഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. മൂന്നു വർഷം മുൻപ് പണി പൂർത്തിയാക്കിയെങ്കിലും നവീകരിച്ച കെട്ടിടം ഇതുവരെ ഉപയോഗിച്ചിരുന്നില്ല.

നിർമാണ കാലഘട്ടത്തിൽ തന്നെ ഗുണനിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചതെന്നു വ്യാപക പരാതി ഉണ്ടായിരുന്നു. ശബ്ദം കേട്ട് മാറിയതിനാൽ പയ്യന്നൂർ ബ്ലോക്ക് പ‍ഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ശശീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി.പി.നൂറുദ്ദീൻ,കരിവെള്ളൂർ– പെരളം പ‍‍ഞ്ചായത്ത് ശുചിത്വ കമ്മിറ്റി കൺവീനർ എന്നിവർക്കും ആശുപത്രി ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

keralanews bana alabad supports trump

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. ‘വോയിസ് ഓഫ് ആലപ്പോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഏഴുവയുകാരി ബന അലബദാണ് ട്വിറ്ററിലൂടെ ട്രംപിന് നന്ദിയറിച്ചത്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരത നവമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ ബന നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന ട്രംപിന് നന്ദിയറിയിച്ചുകെണ്ട് ട്വീറ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; വെള്ളാപ്പള്ളി കോളെജ് വീണ്ടും എസ്എഫ്‌ഐ പ്രവത്തകര്‍ അടിച്ചു തകര്‍ത്തു

keralanews vellappally college news (2)

ആലപ്പുഴ: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളാപ്പള്ളി കോളെജിനെതിരെ പ്രതിഷേധം ഇരമ്പുന്നു. പ്രതിഷേധ പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് വീണ്ടും അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരം പുറത്തു വന്നതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജിലേക്ക് ഇരമ്പിയെത്തിയിരുന്നു.മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആര്‍ഷിനാണ് കഴിഞ്ഞ ദിവസം കോളെജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളെജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ആര്‍ഷിനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥി ഭക്ഷണം പുറത്തുനിന്നും കഴിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ കോളെജ് അധികാരികള്‍ ശ്രമം ആരംഭിച്ചിരുന്നു.

സംഭവത്തില്‍ കോളെജ് മാനേജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊല്‌സ കേസെടുത്തിരുന്നു ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഇടിമുറിയുടെ പേരില്‍ പ്രസിദ്ധമാണ് ആലപ്പുഴയിലെ വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിങ്. ഇതിനോടകം കോളെജിനെതിരെ പല വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിട്ടും  നടപടിയുണ്ടായിട്ടില്ല.

കോൺഗ്രസിൽ നിന്നാരും എങ്ങോട്ടും പോകില്ല

keralanews ramesh chennithala speaks

മലപ്പുറം: ശശിതരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന സിപിഎം ആരോപണം തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാരും ബിജെപിയിലേക്ക് പോയിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മുകാര്‍ ബിജെപിയിലേക്ക് പോകുന്നു ബിജെപിക്കാര്‍ സിപിഎമ്മിലേക്ക് വരുന്നു.

കോണ്‍ഗ്രസിനെ  ആരോപണങ്ങളിലൂടെ തകര്‍ത്ത് ബിജെപിക്ക് ആളെ ചേര്‍ത്തു കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.കോണ്‍ഗ്രസിനെ നന്നാക്കാനായി ആരും മെനക്കെടേണ്ട, ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം -രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കുരിശിന്റെ പദയാത്ര നടത്തി

keralanews osana perunnal

തളിപ്പറമ്പ് ∙ കണ്ണൂർ സോൺ കത്തോലിക്ക കരിസ്മാറ്റിക് മുന്നേറ്റം, ജീസസ് യൂത്ത് കണ്ണൂർ സബ് സോൺ, ഹോളിഫയർ മിനിസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ സഹന കുരിശിന്റെ പദയാത്ര നടത്തി. തീവ്രവാദികളുടെ മാനസാന്തരത്തിനായും മദ്യവിമുക്ത സമൂഹത്തിനായും നല്ല കാലാവസ്ഥയ്ക്കായും ഉൾപ്പെടെ പ്രാർഥനകളോടെയാണു നോമ്പുകാല കുരിശിന്റെ വഴിയെ അനുസ്മരിച്ചു പദയാത്ര നടത്തിയത്.

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായം തിരിച്ചേല്‍പ്പിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

keralanews jishnu s father responses

തിരുവനന്തപുരം: മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍. പത്ത് ലക്ഷം രൂപയല്ല, തനിക്ക് മകനാണ് വലുത്. ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിടുന്നു. ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതികളെ ജയിലിലടയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പത്തല്ല, ഇരുപത് ലക്ഷം രൂപയായാലും തിരിച്ചടയ്ക്കും.കേസില്‍ സര്‍ക്കാരിന്റേയും പൊലീസിന്റേയും നടപടിയില്‍ വലിയ നിരാശയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നു അശോകന്‍ പ്രതികരിച്ചു.

എടിഎമ്മുകൾ അടഞ്ഞുകിടക്കുന്നു

keralanews empty atm

കണ്ണൂർ: നിയന്ത്രണം നീക്കിയതിനു ശേഷവും നോട്ട് പ്രതിസന്ധി തുടരുന്നു. എടിഎമ്മുകളിൽ പണമില്ലാത്തതും ചെറിയ നോട്ടുകൾ ആവശ്യത്തിനു ലഭ്യമല്ലാത്തതുമാണു സാധാരണക്കാരെ ഏറെ വലയ്ക്കുന്നത്. ബാങ്കിലെത്തുന്ന ഇടപാടുകാർക്കു മാത്രമാണു പണം നൽകുന്നത്. എടിഎമ്മുകളിൽ നോട്ട് നിറച്ചാൽ മറ്റു ബാങ്കുകളുടെ ഇടപാടുകാരും പണം പിൻവലിക്കുമെന്നതിനാൽ ഇതു തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ട്രക്ക് സമരം മൂലം റിസർവ് ബാങ്ക് തിരുവനന്തപുരം ശാഖയിൽ നോട്ട് എത്താത്തതാണു പ്രശ്നമെന്നാണു അധികാരികളുടെ വിശദീകരണം. ജില്ലയിലെ നാനൂറിലേറെ എടിഎമ്മുകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.