ഞായറാഴചകളിൽ പെട്രോൾ പമ്പുകൾക്ക് അവധി

 

Screenshot_2017-04-11-13-44-13-548

ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകൾ മെയ് മാസം മുതൽ ഞായറാഴചകളിൽ അവധി എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് മെയ് 14 മുതൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ പമ്പുകൾ അടച്ചിടുവാൻ  പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആയ കൺസോഷിയം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്സ്  (CIPD)       തീരുമാനിച്ചിരിക്കുന്നു.

ആബുലൻസ് പോലുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമേ ഈ തീരുമാനത്തെ തുടർന്ന് ഞായറാഴചകളിൽ ഇന്ധനം പമ്പുകളിൽ നിന്നും ലഭിക്കുകയുള്ളൂ. വർദ്ധിച്ചു വരുന്ന വൈദ്യുത ചാർജ്ജും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തന ചിലവുകളും പരിഗണിക്കുമ്പോൾ ഈ മേഖല വൻ പ്രതിസന്ധിയിലാണെന്നും തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും  ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് CIPD പ്രസിഡണ്ട് എഡി സത്യനാരായൺ അറിയിച്ചു.

മാസങ്ങളായി ഡീലർമാർക്ക് നൽക്കാമെന്ന് ഓയൽ കമ്പനികൾ ഉറപ്പ്കൊടുത്ത  ഡീലർ കമ്മീഷൻ ഒരു വാഗ്ദാനമായി മാത്രം നിലനിൽകുകയാണെന്നും ഇതേ നിലപാട് കമ്പനികൾ തുടരുകയാണെങ്കിൽ ദിവസേന 8 മണിക്കൂർ മാത്രം പ്രവർത്തന സമയമാക്കി ചുരുക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു എന്നു കൂടി അദ്ദേഹം അറിയിച്ചു.

ഈ തീരുമാനം പ്രാവർത്തികമാവുന്നതോടെ കേരളം ,കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേതുൾപ്പടെ 25000 ഓളം പെട്രോൾ പമ്പുകൾക്ക് ഞായറാഴചകൾ അവധി ദിനമാകും.

എസ്ബിഐ ഓഫിസുകളിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

keralanews dyfi march to sbi offices

കണ്ണൂർ: അന്യായമായ സേവന നിരക്കുകള്‍ പിൻവലിക്കുക, ജനകീയ ബാങ്കിങ് സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ എസ്ബിഐ ഓഫിസ് മാർച്ച് നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി വി.കെ.സനോജ് ഉദ്‌ഘാടനം ചെയ്‌തു.

പേരാവൂരിൽ ജില്ലാ ട്രഷറർ എൻ.അനൂപും ഇരിട്ടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഒ.കെ.വിനീഷും പെരിങ്ങോത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.വി.രാജീവനും ഉദ്‌ഘാടനം ചെയ്‌തു. പയ്യന്നൂരിൽ സരിൻ ശശി ഉദ്‌ഘാടനം ചെയ്‌തു.തളിപ്പറമ്പിൽ എ.രാജേഷും ശ്രീകണ്‌ഠപുരത്ത് എം.രാഘവനും മയ്യിലിൽ എം.ദാമോദരനും ഉദ്‌ഘാടനം ചെയ്‌തു. പാപ്പിനിശ്ശേരിയിൽ പി.ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.എടക്കാട് കെ.വി.കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചരക്കണ്ടിയിൽ കെ.വി.ജിജിൽ ഉദ്‌ഘാടനം ചെയ്‌തു. പിണറായിയിൽ സക്കീർ ഹുസൈനും തലശ്ശേരിയിൽ മനു തോമസും ഉദ്‌ഘാടനം ചെയ്തു. പാനൂരിൽ എം.ഉദയകുമാർ ഉദ്‌ഘാടനം ചെയ്‌തു. മട്ടന്നൂരിൽ പി.ഷിനോജ് ഉദ്‌ഘാടനം ചെയ്‌തു.

നന്ദൻകോഡ് സംഭവം: കേഡല്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’

keralanews nandankode case

തിരുവനന്തപുരം: നന്തന്‍കോട്ട് ഡോക്ടറേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കേഡല്‍ ജിന്‍സണ്‍ താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്ന് കേഡല്‍ പോലീസിനോട് പറഞ്ഞു. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വെളിപ്പെടുത്തി.

കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. അതുകൊണ്ടുതന്നെ കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ മോഹന്‍ റോയിയെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കേഡലിന് യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു താല്‍പ്പര്യം. ഇതും അന്വേഷണസംഘം പരിശോധിക്കും.

താണ ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും

keralanews thana traffic signal temporarly stopped

കണ്ണൂർ ∙ പ്രവർത്തനത്തിലെ അശാസ്ത്രീയത കാരണം നിർത്തിവച്ച ദേശീയപാത താണ ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും. കെൽട്രോൺ ആണ് സിഗ്‌നലിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. ‌ജംക്‌ഷനിൽ നാല് വശങ്ങളിലേക്കുമുള്ള ഡിജിറ്റൽ ടൈമിങ് ഒരു പോലെയായതാണു പ്രശ്നമായത്. ഇതേതുടർന്നു ട്രാഫിക് നിയന്ത്രണം പാടെ താറുമാറായി. ഇതോടെയാണു ട്രാഫിക് സിഗ്‌നൽ സംവിധാനം നിർത്തിയത്.

കാട്ടാനശല്യം: യുഡിഎഫ് ധർണ നടത്തി

keralanews protest against elephant attack

ഇരിട്ടി∙ കാട്ടാനയുടെ അക്രമത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാത്തതിനെതിരെ യുഡിഎഫ് ജനപ്രതിനിധികൾ ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിനു മുന്നിൽ നടത്തിയ ധർണയിൽ പ്രതിഷേധം സണ്ണി ജോസഫ് എംഎൽഎ നേതൃത്വം നൽകിയ സമരത്തിൽ നിയോജക മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

keralanews pinarayi vijayan equal to narendramodi speaks satheesan pacheni

മട്ടന്നൂർ ∙ ഭരണാധികാരത്തിന്റെ പിൻബലത്തിൽ ഏകാധിപതികളെപ്പോലെ പെരുമാറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, കെ.പി.പ്രഭാകരൻ, വി.ആർ ഭാസ്കരൻ, എം.ജെ.പാപ്പച്ചൻ, എം.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും

keralanews legislative meeting date will be fixed today

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി പ്രത്യേക മന്ത്രിസഭായോഗം  ഇന്നുചേരും. ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് സാധ്യത. സാമൂഹ്യപെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. പത്താം ക്ലാസുവരെ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.

 

വിധി ഇന്ന്

keralanews riot in tvm court take decision today

തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പൊലീസിന്റെ ആവശ്യം പരിഗണിച്ച കോടതി മഹിജ നടത്തിയ സമരത്തില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊതുപ്രവര്‍ത്തകരില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എസ്‌യുസിഐ നേതാവ് ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.

കെഎം ഷാജഹാനെ ഇന്നലെ സി-ഡിറ്റില്‍ നിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കേരളാ സര്‍വ്വീസ് റൂള്‍സ് പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ഷാജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു. ലാവലിന്‍ കേസുമായി മുന്നോട്ട് പോകുന്നതാണ് തന്നെ ദ്രോഹിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ തങ്കമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്,

പരിപാടിക്ക് വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസിന് സംഘാടകരുടെ മര്‍ദ്ദനം; ആക്രമണത്തില്‍ കര്‍ണപടം തകര്‍ന്നു

keralanews mimicri artist azeez injured

തിരുവനന്തപുരം:പരിപാടിക്ക് വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസ് നെടുമങ്ങാടിനു നേരെ സംഘാടകരുടെ മര്‍ദ്ദനം. ആക്രമണത്തില്‍ ചെവിയുടെ കര്‍ണപടം തകര്‍ന്ന അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളാറട ധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ പരിപാടിക്കെത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയതിനാണ് സംഘാടകരില്‍ ഒരു വിഭാഗം അസീസിനെ തല്ലിച്ചതച്ചത്. അസീസിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിനിമാ- സീരിയല്‍-മിമിക്രി രംഗത്തെ നിരവധി താരങ്ങള്‍‌ രംഗത്തെത്തിയിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ അസീസിന്റെ കര്‍ണപടം തകര്‍ന്നു. കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. അടിയേറ്റതിനു ശേഷം നിര്‍ബന്ധപൂര്‍വ്വം പരിപാടി അവതരിപ്പിച്ചതിനു ശേഷം മാത്രമാണ് അസീസിനേയും സംഘത്തേയും വിട്ടയച്ചത്. എന്നാല്‍ പറഞ്ഞുറപ്പിച്ച തുക നല്‍കിയതുമില്ല. അസീസിന്റെ പരാതിയില്‍ വെള്ളാറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മലപ്പുറത്ത് പരസ്യപ്രചരണം അവസാനിച്ചു

keralanews malappuram votting on wednesday

മലപ്പുറം: ആവേശം വാനോളമുയര്‍ത്തി മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പ്രചരണത്തിനാണ് ഇന്ന് സമാപനം കുറിച്ചിരിക്കുന്നത്. മറ്റന്നാള്‍ രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും.

ഇത്തവണ വൻ സുരക്ഷയാണ് ഉപതെരഞ്ഞെടുപ്പിനായി മലപ്പുറത്ത് ഒരുക്കിയിട്ടുളളത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയുടെ പ്രത്യേക സംഘവും മലപ്പുറത്തുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വോട്ടിംഗ് മെഷീന്‍ അട്ടിമറി പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തെ പോളിംഗ് സാമഗ്രികളുടെ പരിശോധന പൂര്‍ത്തിയാക്കും.