കൂത്തുപറമ്പ്: സിവില്‍ പോലീസ് ഓഫീസറെ കൈയേറ്റംചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. നീര്‍വേലിയില്‍ സ്വകാര്യ ബസും കാറും കൂട്ടിമുട്ടിയതിനെത്തുടര്‍ന്ന് ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നതിനിടയിൽ ബസിലുണ്ടായിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കവെയാണ് അക്രമം നടന്നത്. നീര്‍വേലി സ്വദേശികളായ ഷഫീക്ക്, പരപ്പില്‍ റിയാസ് എന്നിവര്‍ക്കെതിരേയാണ് കേസ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നൽകാം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വോട്ടിങ് ക്രമക്കേടുകൾ വ്യാപകമായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മെയ് ആദ്യവാരം ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 70.41 ശതമാനം പോളിങ്
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം 70.41. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകിയതൊഴിച്ചാല്‍ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് ശതമാനം വര്‍ധിച്ചത് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിന് അനുകൂലമായ വികാരമാണ് പോളിങ് വര്‍ധിപ്പിച്ചതെന്ന് സിപിഎം നേതാക്കളും കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ട് ലഭിക്കുമെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കി.
ഒക്ടോബറിനകം കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 15നകം അംഗ്വത വിതരണവും പൂര്‍ത്തിയാക്കും. ഒക്ടോബറിനകം കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താന്‍ ആണ് തീരുമാനം. സുദര്‍ശന്‍ നാച്ചിയപ്പനാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല. ബൂത്ത് മുതല്‍ എഐസിസി അധ്യക്ഷപദവി വരെയുള്ള സ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
ആസ്ട്രൽ പ്രോജെക്ഷൻ കെട്ടുകഥ : കൊലപാതകത്തിന് പിന്നിലെ പ്രേരണ തുറന്നു പറഞ്ഞു കേഡൽ
തിരുവനന്തപുരം : അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെയും കൊലപ്പെടുത്തിയത് ആസൂത്രിതമായെന്നു പിടിയിലായ പ്രതി കേഡൽ ജിൻസൺ രാജിന്റെ മൊഴി. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. വീട്ടിൽ നിന്നും നേരിട്ടിരുന്ന അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചിരുന്നത് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
കൊടും ക്രിമിനലിന്റെ മനോനിലയാണ് ജിൻസണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ പങ്കെടുത്ത മനഃശാസ്ത്രജ്ഞൻ വ്യക്തമാക്കി. ഇയാൾ കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തുകയായിരുന്നു എന്നാണ് മനഃശാസ്ത്രഞ്ജന്റെ മൊഴി. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളവരാണ് കുടുംബാംഗങ്ങൾ. എന്നാൽ ജിൻസണ് പ്ലസ് ടു പാസ് ആകാനെ സാധിച്ചുള്ളൂ. ഇതിന്റെ പേരിൽ അച്ഛനിൽ നിന്ന് വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. ഇത് അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. അങ്ങനെ അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പിന്നീടാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. മുന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ഈ മാസം പത്തിനാണ് പ്രതിയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടിയത്.
ഹക്കീം വധക്കേസിൽ കൂടുതൽ പേരെ സി ബി ഐ കസ്റ്റഡിയിൽ എടുത്തു
പയ്യന്നൂർ: ഹക്കീം വധക്കേസിൽ അറസ്റ്റിലായ നാലു പേർക്കു പുറമെ സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പേരെ സി ബി ഐ സംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇപ്പോൾ അറസ്റ്റു ചെയ്ത ഇസ്മയിലിനെ മലേഷ്യയിൽ നിന്ന് വിളിച്ചു വരുത്തുകയും മറ്റുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അറസ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. വധത്തിനു പിന്നിലെ പ്രതികളെ എല്ലാം സി ബി ഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടി
മൂന്നാർ : കൈയ്യറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടറുടെ നിര്‍ദേശം. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ്കലക്ടര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ തടയാന്‍ പോലീസ് തയ്യാറായില്ല എന്നാണ് റിപ്പോർട്ട്.
സി .പി.എം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരായിരുന്നു കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള റവന്യൂഉദ്യോഗസ്ഥരെ ഉച്ചയോടെ തടഞ്ഞത്. മൂന്നാറില്‍ ഇന്നുണ്ടായ സംഭവത്തില്‍ സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.
പോളി പ്രവേശനം 15ന്
മട്ടന്നൂർ: മട്ടന്നൂർ ഗവ: പോളി ടെക്‌നിക് കോളേജിൽ തുടങ്ങുന്ന മുന്ന് മാസം ദൈർഖ്യമുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി ടി പി , എം എസ് ഓഫീസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം 15ന് രാവിലെ 10ന് നടത്തും. അപേക്ഷ ഫോറവും വിവരങ്ങളും കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് ലഭ്യമാകും.ഫോൺ:0490-2471685.
രാമന്തളി മാലിന്യപ്രശ്‌നം ഇന്ന് കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച്
പയ്യന്നൂര്‍: രാമന്തളിയിലെ വീട്ടുകിണറുകള്‍ മലിനമാകാന്‍ കാരണമായ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം നാല്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. സമരസഹായ സമിതി ബുധനാഴ്ച രാവിലെ 11-ന് രാമന്തളിയിലെ വീട്ടുകിണറുകളിലെ മലിനജലവുമായി കണ്ണൂരില്‍ കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരപ്പന്തലില്‍ രാവിലെ ഒന്‍പതിന് മാലിനജലയാത്ര കെ.പി.സി. നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് ജില്ലയിൽ
കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9:30 നു വിഷുക്കണി ഈസ്റ്റർ പച്ചക്കറി വിപണി ഉത്ഘാടനം. 11നു താഴെചൊവ്വ സമാന്തര പാലം തറക്കല്ലിടൽ, മൂന്നുമണിക്ക് കടന്നപ്പള്ളി – പാലപ്പുഴ പഞ്ചായത്ത് ഗ്രാമസഭ ഉത്ഘാടനം.4:30 നു സൗഹാർദ സമ്മേളനവും മെഡിക്കൽ ഉപകരണ സമർപ്പണവും ഏഴിന് പുവ്വത്തൂർ-കൂടാളി.